Skip to main content
മാറുന്ന ഗൾഫ്
എന്ത് പറ്റി ഗൾഫിന്. . . .
മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ കുറവ്.
സാധാരണകളില്‍ കച്ചവടത്തിരക്കൊഴിയാത്ത
പ്രധാന വാണിജ്യ കേന്ദ്രങ്ങളില്‍ പലയിടത്തും
അതിലെ ജോലിക്കാര്‍ ഈയ്യിടെയായി വെറും
നോക്കുകുത്തികള്‍ !
മുതലാളിയുടെ സാഹചര്യം മനസ്സിലാക്കി
സ്വയം പിരിഞ്ഞ് പോവുന്ന തൊഴിലാളിയ്ക്ക്
സ്വന്തം നിലനില്‍പ്പിന് സുരക്ഷിതമായ
മറ്റൊരു ജോലി കണ്ടെത്തുന്ന സാഹസം
ഓര്‍ക്കുമ്പോൾ
ഉള്ളവര്‍ക്ക് തന്നെ മാസാമാസം ശമ്പളം കൊടുക്കാനില്ലാതെ ഊര്‍ദ്ധശ്വാസം വലിക്കുന്ന
ഈ നേരത്ത് ആര്‍ക്കു വേണമിനി പുതിയ
ജോലിക്കാരെ എന്ന ചിന്ത
തകൃതിയായി ബിസിനസ് നടന്നിരുന്ന പല
കച്ചവട സ്ഥാപനങ്ങളിലും പൊതുവെ
കസ്റ്റമേഴ്സ് ഇല്ല തന്നെ.
വല്ലപ്പോഴും ആരെങ്കിലും വന്നാലായി..
വന്നവരോ..,കടയുടമയ്ക്ക് മുഷിപ്പ്
തോന്നാതിരിക്കാന്‍ എന്തെങ്കിലും
വാങ്ങി പെട്ടെന്ന് സ്ഥലം വിടുന്നു. കൂട്ടത്തില്‍
പലരും വില ചോദിച്ച്.. പിന്നെ വരാമെന്നും
പറഞ്ഞ് അവരും സ്ഥലം കാലിയാക്കുന്നു.
ഹോട്ടലുകളില്‍ ചെന്നാല്‍ കാണാം -
കാഷ്യറും സപ്ലയര്‍മാരും ബാക്കി ജോലിക്കാരും
കണ്ണില്‍ക്കണ്ണില്‍ നോക്കിയിരിക്കുന്നു
മലയാളികളുടെ പല സ്ഥാപനങ്ങളും
രാവിലെ മുതല്‍ രാത്രി വരെ
വെറുതേ തുറന്നു വെച്ചതു കാണുമ്പോ -
നമ്മുടെ നാട്ടിലെ ഏതോ ബസ്റ്റാന്റിനെ ഓര്‍മ്മിപ്പിക്കുന്നു !
ഓരോ ഷോപ്പുകളിലും ഈരണ്ടു
വീതം ജോലിക്കാര്‍ പുറത്തിറങ്ങി നിന്ന്
ആളുകളെ ഉച്ചത്തില്‍ വിളിച്ചു വരുത്തിയും അരികിലൂടെ പോവുന്നവരെ
കൈ പിടിച്ചു വലിച്ചും ആ കടയിലൊന്നു
കയറാന്‍.. വല്ലതും അവിടന്ന് വാങ്ങാന്‍
മുഖത്തു നോക്കി യാചിക്കുന്ന
ദയനീയ കാഴ്ച്ചകള്‍..
നാട്ടിലെ ബസ് സ്റ്റാന്റില്‍ ലിമിറ്റഡ് സ്റ്റോപ്പ്
ബസ്സുകളിലെ ' കിളി ' യുടെ അതേ അവസ്ഥ..
ആരെത്ര വിളിച്ചു കൂവി ആര്‍ത്തിട്ടെന്ത്
ആരെത്ര കരഞ്ഞു യാചിച്ചിട്ടെന്ത്
ഒരാള്‍ക്കും ഒന്നും വേണ്ടാ.. ആരുമൊന്നും
വാങ്ങുന്നില്ല.. അപൂര്‍വ്വം ചിലരല്ലാതെ.
കച്ചവടം പാടേ കുറഞ്ഞ് ഇനിയും പിടിച്ചു
നില്‍ക്കാന്‍ പറ്റാതായ പലരും കിട്ടുന്ന
വിലയ്ക്ക് സ്ഥാപനങ്ങള്‍ വില്‍ക്കുന്നു.
ചിലരതാ , ഉള്ളത് കൈ വിട്ടാല്‍ പിന്നെന്ത്
വഴി വേറെ എന്ന ചിന്തയില്‍ സ്ഥാപനം നില
നിര്‍ത്താന്‍ മുന്‍കൂറായി കൊടുക്കേണ്ടതായ
പുതിയ വാടകയും ജോലിക്കാരുടെ ബാക്കിവന്ന ശമ്പളവും നല്‍കാന്‍ വേറെ മാര്‍ഗ്ഗം കാണാഞ്ഞ്
നാട്ടില്‍ നിന്നും തിരിമറി നടത്തി
അവിടെനിന്നും പണം ഇങ്ങോട്ട് വരുത്തിക്കുന്നു
ഒന്നൂടെ പിടിച്ചു നില്‍ക്കാന്‍..
എന്നാല്‍ , അവിടന്ന് വരുത്തിക്കാനുമില്ല -
ഇവിടന്ന്കിട്ടാനുമില്ല എന്ന സത്യം മനസ്സിലാക്കി
കൊടുത്ത വാടകയുടെ സമയം തീരുന്നതോടെ
ഇനി പുതിയ വാടക കൊടുക്കാതെ
കടകള്‍ കാലിയാക്കുന്നു.
പല സ്വകാര്യ കമ്പനികളും മാസാമാസം രണ്ടും മുന്നും പേരെ പിരിച്ചു വിടുന്നു, നിലനിർത്തുന്നവരെ ശമ്പളം നേരെ പകുതിയായി ചുരുക്കുന്നു,അലവൻസുകൾ പാടെ വെട്ടിച്ചുരുക്കുന്നു.
പലരും തല മറന്ന് എണ്ണ തേച്ചവരാണ്. പലരും ആഴമറിയാതെ മുങ്ങാന്‍ശ്രമിച്ചവരാണ്. എല്ലാം ഇതാ ചീട്ടു കൊട്ടാരം
പോലെ തകര്‍ന്നടിയാന്‍ പോവുന്നു.. ഗള്‍ഫിലെ
പണം കണ്ട് അഹങ്കരിച്ചവര്‍ക്കിതാ
ഒരു തിരിച്ചടി തൊട്ടു മുന്നില്‍..
പ്രവാസ ലോകം കടുത്ത പ്രതിസന്ധിയിലാണ്.
പ്രവാസികള്‍ കൊടിയ ആശങ്കയിലും....
സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ...
Comments
Post a Comment