മുസ്‌ലിം സ്ത്രീകളെ പള്ളയിൽ കയറ്റിയേ അടങ്ങൂ, എന്ന് വ്രതമെടുത്ത ഫെമിനിച്ചികളും ആക്ടിവിസ്റ്റുകളും വായിച്ചറിയാൻ, കോടതി അങ്ങിനെ വിധിക്കുന്നത് കൊണ്ട് ഇസ്‌ലാമിനോ മുസ്ലിംകൾക്കോ ഒരു ചുക്കും സംഭവിക്കില്ല. കാരണം., 1,,സ്ത്രീകളോ അന്യ മതസ്ഥരോ പള്ളിയിൽ കയറരുത് എന്ന് ഇസ്‌ലാമിൽ എവിടെയും പറഞ്ഞിട്ടില്ല. 2,നജ്‌റാനിൽ നിന്ന് മദീനയിൽ വന്ന ജൂതന്മാർക്കു ആരാധന നടത്താൻ സ്വന്തം പള്ളിയിൽ സൗകര്യമൊരുക്കി കൊടുത്ത മുഹമ്മദ് നബി(സ)യുടെ അനുയായികളാണ് ഞങ്ങൾ. 3,ശബരി മല സീസണിൽ ഹൈവേ കളിലെ പള്ളികളിൽ ഇപ്പോഴും ആ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട് താനും. 4,കഴിഞ്ഞ മാസം psc ടെസ്റ്റ് എഴുതാനെത്തിയവരുടെ ബന്ധുക്കൾ പള്ളിയിൽ കിടന്നുറങ്ങിയത് അത് കൊണ്ടാണ്. 5,കുടിക്കാൻ വെള്ളവും കുറച്ചു മെഴുകു തിരിയും എത്തിച്ചു തരൂ, എന്ന് ചൊവ്വര ജുമാ മസ്ജിദിൽ നിന്ന് ലൈവ് ഇട്ടത് അന്യ മതസ്ഥയായ "സ്ത്രീ"ആയിരുന്നു. 6,Rss "സഹയാത്രികനായിരുന്ന"മേജർ രവി മൂന്നു ദിവസം ജീവൻ പുലർത്തിയത്"അബ്ബാസിന്റെ"പള്ളിയിൽ ആയിരുന്നു. 7,ഈ വർഷം ലോകം കണ്ട അത്ഭുതങ്ങളിൽ ഒന്നായ"പൂർണ ഗർഭിണിയെ air lifting "നടത്തിയത് പള്ളിയിൽ നിന്നായതു അത് കൊണ്ടാണ്. ഇനി കോടതി വിധി വന്നാൽ, 1,,ഞങ്ങൾ പള്ളിയിൽ പോകേണ്ടത് നിസ്കരിക്കാനാണ്, അന്യ പുരുഷന്മാരോട് കൂടി ചേർന്ന് നിസ്കരിച്ചാൽ ശുദ്ദി മുറിയുമെന്നും അതോടെ ആരാധനാ നിഷ്ഫലമാവുമെന്നുമാണ് ഞങ്ങളുടെ വിശ്വാസം. അപ്പോൾ അതിനു ഞങ്ങൾ മുതിരില്ല. 2,പിന്നെ പ്രത്യേകം തയാറാക്കിയ സ്ഥലമാണെങ്കിൽ ഞങ്ങൾക്കൊട്ടു വിരോധവുമില്ല. അതിപ്പോഴും ഒരു വിധം പള്ളികളിലൊക്കെ ഉണ്ടു താനും. 3,പള്ളിയിൽ പോയേ തീരൂ എന്ന് വിധി പറയാൻ സെകുലർ കോടതിക്കോ സോഷ്യലിസ്റ്റ് ഭരണ ഘടനക്കോ അവകാശവുമില്ല. വേണ്ടവർക്ക് പോകാം,(അതിപ്പോഴും നടക്കുന്നുമുണ്ട്)പോകാതിരിക്കാം. ഞങ്ങൾ പോണില്ലെന്നു തീരുമാനിച്ചാൽ തീർന്നു. അത്രയേ ഉള്ളൂ കാര്യം. സ്നേഹത്തോടെ, ഫാത്തിമ സുഹറ.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫