Skip to main content
ഏഴു പതിറ്റാണ്ട് കോൺഗ്രസ് ഭരിച്ചിട്ട് എന്തുണ്ടാക്കി ?? ഓർക്കുന്നില്ലേ സഖാക്കളുടെ ചോദ്യം.... !!ഇപ്പോൾ മനസ്സിലായല്ലോ സഖാവേ,, കോൺഗ്രസ് ഇന്ത്യ ഭരിക്കുമ്പോൾ എന്തൊക്കെ ഉണ്ടാക്കിയില്ലെന്ന്. അല്ലേ. ഈ രാജ്യത്തിലെ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ വേർതിരിച്ചില്ല,കോൺഗ്രസ്.ഇഷ്ട്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്തില്ല കോൺഗ്രസ്.സ്വാതന്ത്രത്തിനു വേണ്ടി ആർക്കും തെരുവിൽ ബീഫ് വരട്ടേണ്ടി വന്നില്ല. ബീഫിന്റെ പേരിൽ ആരും അരുംകൊല ചെയ്യപ്പെട്ടില്ല..നാനൂറിൽ പരം സീറ്റുകളുമായി ഇന്ത്യ ഭരിച്ചിട്ടും,, ഇന്ത്യയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളും കയ്യിലുണ്ടായിരുന്നിട്ടും അരുതാത്തത് ചെയ്തില്ല കോൺഗ്രസ്. ഭരണഘടനയിൽ തൊട്ടു കളിച്ചില്ല കോൺഗ്രസ്. കാശ്മീരിന് ഭരണഘടനാപ്രകാരം വക വെച്ച് നൽകിയ സൗജന്യങ്ങളിൽ കൈ വെച്ചില്ല കോൺഗ്രസ്. കാശ്മീരികളുടെ വെളിച്ചം കെടുത്തി വാർത്താ സംവിധാനങ്ങൾ അറുത്തുമാറ്റി ഒന്നും എടുത്തു മാറ്റിയില്ല കോൺഗ്രസ്.പാതിരായ്ക്ക് രാഷ്‌ട്രപതി ഭവനിൽ നിന്നും തിട്ടൂരമിറക്കി കൊണ്ട് ജനാധിപത്യത്തെ കൊന്നു കുഴിച്ചു മൂടിയിട്ടില്ല കോൺഗ്രസ്. വിമർശനങ്ങൾ ഉന്നയിക്കുന്നവരെ കൊന്ന് തള്ളിയിട്ടില്ല കോൺഗ്രസ്. തങ്ങൾക്കെതിരെ കേസിന് പോയവരെ കാലപുരിയിലേക്ക് അയച്ചില്ല കോൺഗ്രസ്. ആരോടും അസഹിഷ്ണുതയുടെ അഹന്ത കാണിച്ചില്ല കോൺഗ്രസ്. പാവപ്പെട്ടവൻ അദ്ധ്വാനിച്ചുണ്ടാക്കിയ നാണയത്തുട്ടുകൾ അർദ്ധ രാത്രിയിൽ നിരോധിച്ചില്ല കോൺഗ്രസ്. സാധാരണ കടലാസിന്റെ വില പോലുമില്ലാത്ത നോട്ടുകളുമായി ബാങ്കുകൾക്ക് മുമ്പിൽ വെയിൽ കൊണ്ട് തളരേണ്ട അവസ്ഥ ഉണ്ടാക്കിയിട്ടില്ല കോൺഗ്രസ്.ആർക്കും എന്തും വിളിച്ചു പറയാമായിരുന്നു. ആരുടേയും വായ മൂടിക്കെട്ടിയില്ല കോൺഗ്രസ്. പാകിസ്താനിലേക്ക് പോകാൻ പറഞ്ഞില്ല കോൺഗ്രസ്. പറഞ്ഞു പരത്തിയ പച്ച നുണകളുടെയും പച്ച നോട്ടുകളുടെയും വിലക്കെടുക്കപ്പെട്ട ഇന്ത്യൻ മാധ്യമ കോർപറേറ്റ് തമ്പുരാക്കന്മാരുടെയും പിൻബലത്തിൽ കോൺഗ്രസിനെ വളഞ്ഞിട്ടാക്രമിച്ചപ്പോൾ കോൺഗ്രസ് കാലിടറി വീണു. കമ്മ്യൂണിസ്റ്റുകളും ആപ്പുകളും കോപ്പുകളും എല്ലാം മതിമറന്നു സന്തോഷിച്ചു. എല്ലാ സന്തോഷങ്ങളുടെയും ആയുസ്സിന് അല്പകാലമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇപ്പോൾ എല്ലാവരും മനസ്സിലാക്കുന്നു. ഇന്ത്യക്കാരനാണെന്ന് തെളിയിക്കാൻ ഉപ്പൂപ്പാന്റെയും മുതുമുത്തച്ഛന്റേയും സർട്ടിഫിക്കറ്റ് തേടി ഓടാൻ വിധിക്കപ്പെടുന്നവർ കോൺഗ്രെസ്സുകാർ മാത്രമല്ല.കോൺഗ്രസിന്റെ വീഴ്ചകളും പോരായ്മകളും ഇന്നും പാടി നടക്കുന്ന അന്തം കമ്മികളെ അതിന്റെയൊക്കെ എത്രയോ അപ്പുറത്ത് ഒരു വലിയ നന്മ കോൺഗ്രെസ്സിനുണ്ടായിരുന്നു എന്ന് ഇന്ന് ഈ രാജ്യം തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. എന്ത് ചെയ്തു എന്ന് ഒരു പാട് തവണ ചോദിച്ചവരൊക്കെ ഇപ്പോൾ ആലോചിക്കുകയാണ് കോൺഗ്രസ് എന്തൊക്കെ ചെയ്തില്ല എന്ന്. !!കോൺഗ്രസ് ഈ രാജ്യത്ത് ചെയ്തത് ഇന്നത്തെ സംഘി സർക്കാർ ചെയ്യുന്നില്ല. കോൺഗ്രസ് ചെയ്യാത്ത പലതും കോൺഗ്രസ് പറയാത്ത പലതും സംഘി സർക്കാർ ചെയ്യുന്നു. പറയുന്നു.. അത് എന്തൊക്കെയാണെന്ന് കാണുന്നുണ്ടല്ലോ അല്ലേ !!ഇനിയെങ്കിലും പഴയ വരട്ടുവാദങ്ങൾ ഒഴിവാക്കി ഉറക്കെ വിളിക്കണം കോൺഗ്രസിനെ വിളിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്ന്. വിളിക്കേണ്ടി വരും !!കട്ടായം !!
Comments
Post a Comment