Skip to main content
പടച്ചോനെ ഓർത്ത് ആ പെങ്കൊച്ചിനെ ആദരിച്ച് നശിപ്പിക്കരുത്.. ഇന്ഷാ അള്ളാഹ് നല്ലൊരു ഭാവി പ്രതീക്ഷിക്കാവുന്ന കുട്ടിയാണ്... ചികഞ്ഞ് ചികഞ്ഞ് വാപ്പ വലതാണോ ഉപ്പാപ്പ ഇടതാണോ എന്നൊക്കെ തിരക്കി അതിന്റെ ഭാവി മുളയിലേ നുള്ളരുത്. പുരോഗമനം എന്നാൽ വിദ്യ കൊണ്ടും സംസ്ക്കാരം കൊണ്ടും എന്തിനധികം വസ്ത്ര ധാരണം കൊണ്ടും ആകണം എന്ന് ആ കുട്ടി കാണിച്ച് തന്നിട്ടുണ്ട് അല്ലാതെ സ്വാതന്ത്ര്യം എന്നാൽ തുണി വലിച്ചെറിഞ്ഞ് ആസനത്തിൽ വർണം ചാലിക്കുന്നതും പട്ടി ചെയ്യും പോലെ പരസ്യമായി ചുംബനവും അതിലപ്പുറവും വേണം എന്നും പറയുന്നതല്ല.ചെറിയ ഒരു തള്ള് വന്നു കഴിഞ്ഞു... ഈ സർക്കാർ ഭരിക്കുന്നത് കൊണ്ടാണ് കുട്ടി ഇങ്ങനെ ആയതെന്ന്. കുട്ടി തിളങ്ങിയാൽ അത് സർക്കാരിന്റെ മിടുക്ക്.. കുട്ടി പാമ്പ് കടിയേറ്റ് മരിച്ചാൽ അത് സ്കൂളിന്റെയും എം എൽ എ യുടെയും കഴിവ് കേട്. അതായത് ഈ സർക്കാർ വരും മുന്നേ കുട്ടി സ്‌കൂളിൽ പോയിരുന്നില്ല.. മറ്റൊരു കൂട്ടർ പറഞ്ഞത് സി എച്ച് എന്ന മഹാനായ മനുഷ്യൻ കണ്ട സ്വപ്നത്തിന്റെ ഫലമാണ്.... പൊന്നു ചങ്ങായിമാരെ ആ കൊച്ച് നല്ലോണം ഉറക്കമിളച്ചിരുന്നു പഠിക്കുന്നുണ്ട്..അതിന്റെ ഗുണമാണ്.. മാത്രമല്ല ദീനി ബോധം നൽകുമ്പോഴും ഭൗതിക വിദ്യാഭ്യാസം ഒപ്പം നൽകുന്ന മാതാപിതാക്കളും ആ കുട്ടിക്കുണ്ട്..അവകാശ വാദം ഉന്നയിച്ച് അതിനെ ഏതെങ്കിലും വശത്ത് തളക്കരുത്..
Popular posts from this blog
Comments
Post a Comment