പോൺ സൈറ്റുകൾ കണ്ടിട്ടില്ലാത്ത പെൺകുട്ടികളുണ്ടെങ്കിൽ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂൾ ഗേൾ, കോളേജ്, മല്ലൂ എന്നൊക്കെ സെർച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെൺകുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങൾക്ക് കാണാം.ഇവിടെയിപ്പൊ പോൺ സെർച്ചുകൾ ചർച്ചാ വിഷയമായതു കൊണ്ട് പെൺകുട്ടികളോടായി മറ്റൊരു കാര്യം പറയാൻ കൂടിയാണീ കുറിപ്പ്. നിങ്ങൾ പ്രണയിക്കൂ. ആത്മാർത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോൾ,പ്രണയത്തിൽ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാൻ നിങ്ങൾക്ക് പറ്റണം. മായാമയൂരം സിനിമയിൽ, രേവതി മോഹൻലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മൾ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരൻ..?' എന്ന്. നരൻ പിൻമാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വർക്ക് ചെയ്തത്. നിങ്ങളും പ്രണയത്തിൽ ആ കെമിസ്ട്രി ഉണ്ടാക്കാൻ നോക്കണം. ഇഷ്ടമില്ലെങ്കിൽ തുറന്ന് പറയണം, പറ്റില്ലാന്ന്.2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങൾക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിർബന്ധം കാരണം, ഇന്റിമസി തെളിയിക്കാൻ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കൽ മൂവുകളാണ്.3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കിൽ അതിൽ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലിൽ ഷൂട്ട് ചെയ്യാൻ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാൻ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വർത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേൽ, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമിൽ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവൻ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാർത്ഥ സ്നേഹമാണെങ്കിൽ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെൺകുട്ടികൾ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോൺ സൈറ്റുകൾ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവർ തന്നെയാണ് ആ വീഡിയോകളിൽ ഉള്ളവരെല്ലാം. ചിലപ്പോൾ റേപ്പിനേക്കാൾ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട് ..Caption Credit : Manoj Vellanad .

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫