Skip to main content
ഇന്ത്യ തകരുകയാണ് ...... ട്രോളല്ല ....
ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭീമമായ രീതിയിൽ മൂക്ക് കുത്തി വീഴുകയാണ് .....
5 രൂപയുടെ ബിസ്കറ്റ് വാങ്ങാനും, അടിവസ്ത്രം വാങ്ങാൻ പോലും കയ്യിൽ പണമില്ലാത്ത അവസ്‌ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ..?? അതിഭീകരമാണ്..
വാഹനങ്ങളുടെ കാര്യം പോകട്ടെ.. അത് അത്യാവശ്യം അല്ലെന്ന് വയ്ക്കാം..
"Hindu Rate of Growth.."
1991 ലെ ഉദാരവത്ക്കരണത്തിന് മുന്ന് 1950 നും 1980 നും ഇടയിൽ ഉള്ള കാലഘട്ടത്തിലെ ഇന്ത്യൻ വാർഷിക സാമ്പത്തിക വളർച്ച 3.5% വും, പ്രതിശീര്ഷക വരുമാനം 1.3% ത്തിലും നിശ്ചലമായി നിന്നത് കണ്ടിട്ട് പ്രശസ്ത ധനതത്വശാസ്ത്രകാരനായ രാജ് കൃഷ്ണ സംഭാവന ചെയ്ത പദമാണ് ഇത്..
https://en.m.wikipedia.org/wiki/Hindu_rate_of_growth
മറ്റു ഏഷ്യൻ രാജ്യങ്ങളായ ഉത്തര കൊറിയയുടെയും തായ്‌വാന്റെയുമൊക്കെ അത്ഭുതകരമായ സാമ്പത്തിക വളർച്ച കണ്ടിട്ടാണത്രെ പതിഞ്ഞ താളത്തിലോടിയ ഇന്ത്യൻ വളർച്ചാ നിരക്കിനെ അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്.
പക്ഷേ ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ അതിനെ മറ്റെന്തോ ആയി തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അതിവേഗം താഴേക്കാണ് സമ്പദ് വ്യവസ്ഥയുടെ പോക്ക് . വാഹന വിപണി തകർന്നടിഞ്ഞു. ഇരുചക്രമായാലും അതിലും വലുതായാലും..
ചില ഉദാഃ നോക്കാം ....
⭕ അഞ്ചു രൂപയുടെ ബിസ്കറ്റ് പായ്ക്ക് പോലും വിറ്റു പോകുന്നില്ല..
http://www.newindianexpress.com/business/2019/aug/19/even-rs-5-biscuit-packs-arent-selling-inside-indias-worrying-economic-slowdown-2020876.html
⭕ അടിവസ്ത്രങ്ങളുടെ വിൽപ്പന പോലും നടക്കുന്നില്ല
https://m.economictimes.com/industry/cons-products/garments-/-textiles/brief-warning-innerwear-sales-reveal-a-slowdown/articleshow/70694601.cms
⭕ ഇരുചക്ര വാഹനങ്ങളുടെ നിർമ്മാണം കഴിഞ്ഞ ഒന്നേകാൽ വർഷത്തിൽ വച്ചു ഏറ്റവും കുറഞ്ഞ നിരക്കിൽ..
https://www.moneycontrol.com/news/technology/auto/two-wheeler-production-falls-to-its-worst-in-five-quarters-3828881.html
⭕ ടാറ്റ യുടെ ജാമ്‌ഷഡ്പൂർ പ്ലാന്റ് പൂട്ടി. 30 സ്റ്റീൽ കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിൽ..
https://www.hindustantimes.com/ranchi/30-steel-companies-down-shutters-tata-motors-on-a-closing-spree/story-Z8rXR668lJm32dWNeTWuOI.html
⭕ 6.8 ലക്ഷം കമ്പനികൾ (36% രജിസ്റ്റർഡ് കമ്പനികൾ) ഇന്ത്യയിൽ അടച്ചു പൂട്ടി.. പാർലിമെന്റിൽ മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്‌സ് പറഞ്ഞതാണ് ഇത്..
https://wap.business-standard.com/article/companies/more-than-36-of-registered-companies-have-closed-down-in-india-119073000035_1.html
⭕ സ്റ്റീലിന്റെ കയറ്റുമതി 34% ശതമാനം കുറഞ്ഞു..
https://m.economictimes.com/news/economy/foreign-trade/indias-steel-exports-fall-34-to-6-36-mt-in-2018-19/articleshow/70230588.cms
⭕ മാരുതി പ്രൊഡക്ഷൻ നിർത്തിയിട്ടു രണ്ടു മാസമായി.
https://economictimes.indiatimes.com/markets/expert-view/rc-bhagava-rues-flat-demand-says-maruti-to-stop-producing-diesel-cars-below-1300-cc/articleshow/69042903.cms?from=mdr
⭕ എല്ലാ വാഹന കമ്പനികളുടെയും വിൽപ്പന പകുതിയായി കുറഞ്ഞു.
https://www.livemint.com/auto-news/auto-sales-go-from-bad-to-worse-fall-21-in-may-1560277126102.html
⭕ മാരുതി താത്കാലിക ജീവനക്കാരായ ആയിരങ്ങളെ പിരിച്ചു വിട്ടു.
https://www.indiatoday.in/business/story/maruti-suzuki-sheds-1-000-temp-staff-may-freeze-hiring-1576971-2019-08-04
⭕ ഇടത്തരം കമ്പനികൾ പലതും പ്രതിസന്ധിയിൽ. ഇന്ത്യൻ സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ഓഹരി വിപണയിൽ ഒരു മാസം കൊണ്ട് കോടികളുടെ നഷ്ടം. നിഫ്റ്റി യും സെൻസെക്സ് ഉം തകർന്നു തരിപ്പണം ആയി.
https://economictimes.indiatimes.com/markets/stocks/news/sensex-plunges-400-points-nifty-eyes-10850-as-trade-war-intensifies/articleshow/70492303.cms
⭕ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു..
https://www.livemint.com/market/stock-market-news/rupee-dollar-exchange-rate-today-inr-falls-to-over-6-month-low-against-usd-1566274468638.html
മൊത്തത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കുളിപ്പിച്ചു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്..
നോട്ട് നിരോധനത്തിൽ നിന്നും ഒരിക്കലും മോചിക്കപ്പെട്ടില്ലാത്ത ഇന്ത്യയുടെ ഇപ്പഴത്തെ സാമ്പത്തിക നിലയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കണം..
അതോണ്ട് ആകെ നടക്കുന്നത് നുണകളുടെ നിർമ്മാണം ആണ്.. അതാണെങ്കിൽ വാട്‌സ്ആപ്പിൽ ചൂടപ്പം പോലെ വിറ്റു പോകുന്നുമുണ്ട്..
#BJPKillsEconomy | Info courtsey : Com. Titto
Popular posts from this blog
Comments
Post a Comment