ഒരു മകൻ വന്നു പെറ്റുമ്മയെ കാണാൻ ....ഓരോ വർഷത്തിലും റംസാൻ മാസത്തിലെ ഒരു ദിവസം വരും 'നിറമുള്ള രണ്ടു മൂന്നു നോട്ടുകൾ ആ.. ഉമ്മയുടെ കൈകളിൽ തിരുകി വച്ചിട്ട് യാത്ര പറഞ്ഞു പോകും."എന്തിനായിരുന്നു ഇതെന്ന് ഉമ്മ ആ.. മകനോട് സ്നേഹത്തോടെ ചോദിക്കും", എങ്കിലും ആ ഉമ്മക്ക് ഒന്നിനും തികയാത്ത ആ നോട്ടുകൾ വളരെ പ്രിയപ്പെട്ടതായിരുന്നു. ചിലപ്പോൾ 1000 കാണും, ചിലപ്പോൾ അത്രയും കാണില്ല.ഈ പങ്ക് നൽകൽ കൊണ്ട് ഒരു മകന് ഉമ്മയോടുള്ള ബാധ്യത തീരുമോ..? എന്നാൽ പല സ്ഥലത്തും ഇങ്ങനെയാണ്..!ആ ... മകൻ പോയിക്കഴിയുമ്പോൾ, ആ .. നോട്ടുകൾ നിവർത്തി സങ്കടത്തോടെ അതിലേക്ക് നോക്കി ഇരിക്കുന്നതു കാണുമ്പോൾ ഒരു മകനെന്ന നിലയിൽ എന്തായിരിക്കും മനസ്സിൽ...!?നിങ്ങൾ ഒന്നും നൽകിയില്ലെങ്കിലും ഇടയ്ക്കിടക്ക് സ്നേഹത്തോടെ അടുത്ത് ചെന്നിരുന്ന് ആ കൈകൾ എടുത്ത് സ്വന്തം കൈകളിൽ വച്ച് ഒന്നു തടവി തലോടി യാത്ര പറഞ്ഞു പോവുക വീണ്ടും വരിക... ഇതിനോളം വരില്ല നിങ്ങൾ നൽകുന്ന 1000വും, 10000വും.ഉമ്മയോടുള്ള കടപ്പാട് ഒരിക്കലും തീരില്ല!!ആറടി മണ്ണിൽ ചേരുവോളം.അവിടെയും തുണയാകുന്നത് കരളുരുകി പ്രാർത്ഥിക്കുന്ന ഉമ്മയുടെ പ്രാർത്ഥനയും, നല്ല സന്താനങ്ങളുടെ തേട്ടവുമാണ്.പിന്നെന്തിനീ വഴിപാടുകൾ...കടമ തീർക്കലാണെങ്കിൽ തീരില്ല എന്ന് തിരിച്ചറിയുക.!പരാതിയില്ല, പരിഭവമില്ല. കുണ്ടിൽ താണ കണ്ണുകളിൽ നിന്നും അലിവിൻ്റെ.. സ്നേഹത്തിൻ്റെ ... ഒരു നോട്ടം മാത്രം നിങ്ങൾക്കും എനിക്കും കിട്ടും...ഇതെൻ്റെ തിരിച്ചറിവാണ് ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫