ബീഫ്‌ നിരോധിച്ചു.ആ പേരിൽ നൂറോളം പേരെ അടിച്ചുകൊന്നു. ആർക്കും പരാതിയില്ല.നോട്ട്‌ നിരോധിച്ചു.നൂറിലധികം മനുഷ്യർ ക്യൂവിൽ നിന്ന് കുഴഞ്ഞുവീണു മരിച്ചു.ആർക്കും പരാതിയില്ല.മുൻകരുതലില്ലാതെ ഒന്നാം കോവിഡിൽ ലോക്‌ഡൗൺ പ്രഖ്യാപിച്ചു. ആയിരങ്ങൾ പലായനം ചെയ്തു, നിരവധി പേർ വഴിയിൽ മരിച്ചുവീണു.ആർക്കും പരാതിയില്ല.രണ്ടാം തരംഗത്തിൽ മുൻകരുതലെടുക്കാതെ, വെന്റിലേറ്ററുകളില്ലാതെ, ഓക്സിജൻ സൗകര്യമില്ലാതെ, പതിനായിരങ്ങൾ ശ്വാസമറ്റു മരിച്ചുവീണു. ആർക്കും പരാതിയില്ല.ഡ്യൂപ്പിക്ലേറ്റ്‌ വാക്സിനുകളും ചികിൽസാ കരിഞ്ചന്തയും കഴുത്തറപ്പൻ ബില്ലുകളും വ്യാപകമായി മാറുന്നു. ‌ ആർക്കും പരാതിയില്ല.മതവും ജാതിയും നോക്കി മാത്രം രോഗികളെ ചികിൽസിയ്ക്കുന്നു, ഒഴിവാക്കുന്നു.ആർക്കും പരാതിയില്ല. മൃതശരീരത്തിൽ നിന്നും വസ്ത്രങ്ങളെടുത്തുമാറ്റി വീണ്ടും വിപണിയിൽ വിൽപ്പന നടത്തുന്നു. ആർക്കും പരാതിയില്ല.ലോകരാഷ്ട്രങ്ങൾ മുഴുവൻ സൗജന്യമായോ നാമമാത്ര നിരക്കിലോ ജനങ്ങൾക്ക്‌ കൊടുത്ത വാക്സിനിൽ ആറുമടങ്ങുവിലയും കനത്ത നികുതിയും ഏർപ്പെടുത്തി കൊള്ള നടത്തുന്നു. ആർക്കും പരാതിയില്ല.മരിച്ചവരിൽ അറബിപ്പേരുണ്ടെങ്കിൽ അതെടുത്ത്‌ കാട്ടി ഉന്മാദം കൊള്ളുന്ന ജനത!ഇപ്പോഴും എഎൻഐയോ ടൈംസ്‌ നൗവോ ഒരു മൈക്കുമെടുത്ത്‌ ചോദിച്ചാൽ അവർ കൂസലില്ലാതെ പറയും:"എന്തു പറഞ്ഞാലും ഈ ജിഹാദികളെ നിലയ്ക്ക്‌ നിർത്താൻ പണ്ട്‌ അവമ്മാരെ ഗുജറാത്തിൽ പച്ചയ്ക്ക്‌ കത്തിച്ച ആളന്നെ നമുക്ക്‌ നേതാവായി വേണം. അവമ്മാർ നല്ലോണം അനുഭവിക്കട്ടെ!" അനുഭവിയ്ക്കുന്നത്‌ "അവമ്മാർ" മാത്രമല്ലെന്ന് അവർക്കറിയില്ലല്ലോ. അല്ലെങ്കിലും, അനുഭവിയ്ക്കാൻ "നമ്മൾ" ശരിയ്ക്കും തുടങ്ങുന്നതേയുള്ളല്ലോ!

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫