തെറ്റുകൾ ചെയ്യാൻ തോന്നുന്നുണ്ടൊ എങ്കിൽ ഈ അഞ്ച് കാര്യങ്ങൾ ജീവിതത്തിൽ പകർത്തിയാൽ മതി..പിന്നെ നിങ്ങൾക്ക് തെറ്റ് ചെയ്യാൻ ഭയവും മടിയുമാകും. ഇബ്രാഹിം അദ്ഹം (റ) വിനോട് ഒരാൾ ചോദിച്ചു എനിക്ക് തെറ്റ് ചെയ്യാൻ തോന്നുകയാണു അതിൽ നിന്ന് പിന്മാറാൻ എന്തെങ്കിലും വഴി പറഞ്ഞു തരണം.. അദ്ദേഹം പറഞ്ഞു അഞ്ചു കാര്യങ്ങൾ ഞാൻ നിനക്ക് പറഞ്ഞു തരാം.അത് പാലിച്ചാൽ നിനക്ക് തെറ്റുകൾ ചെയ്യാൻ തോന്നില്ല.. അതെനിക്ക് പറഞ്ഞു തരൂ ഇബ്രാഹിം അദ്ഹം തങ്ങളെ.. 1) അള്ളാഹുവിനു തെറ്റ് ചെയ്യണം എന്ന് നിനക്ക് തോന്നു എങ്കിൽ അള്ളാഹു തരുന്ന ഭക്ഷണം നീ കഴിക്കരുത് വെള്ളം കുടിക്കരുത്. (അതെനിക്കു കഴിയില്ല തങ്ങളെ അടുത്തത് എന്താണു അങേക്ക് പറയാനുള്ളത്) 2)അള്ളാഹുവിന്റെ മുൻപിൽ നീ തെറ്റ് ചെയ്യുന്നു എങ്കിൽ അള്ളാഹുവിന്റെ ഭൂമിയിൽ നീ താമസിക്കരുത്. (ഞാൻ എങോട്ട് പോകും യാ ഇബ്രാഹീം അദ് ഹം ) 3) അള്ളാഹുവിനു നീ തെറ്റ് ചെയ്ത് ജീവിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ അള്ളാഹു കാണാത്ത ഒരു സ്ഥലത്ത് പോയി തെറ്റ് ചെയ്തേക്കണം.. ( യാ അള്ളാഹ് അള്ളാഹു കാണാത്ത് ഏത് സ്ഥലം ആണുള്ളത് ..അടുത്തത് എന്താന്ന് പറയു) 4) അള്ളാഹു പറഞ്ഞതിനു എതിരായിട്ട് ജീവിക്കാൻ ആണു നിനക്കിഷ്ട്ടം എങ്കിൽ മലക്കുൽ മൗത്ത് നിന്റെ റൂഹിനെ പിടിക്കാൻ വരുമ്പോൾ പറയണം കുറച്ച് നേരത്തേക്ക് എന്റെ റൂഹിനെ വിട്ട് തരണം. (ഞാൻ പറഞ്ഞാൽ മലക്ക് കേൾക്കില്ലല്ലോ) 5) അള്ളാഹുവിന്റെ മലക്കുകൾ നിന്നെ നരകത്തിലേക്ക് കൊണ്ട് പോകുമ്പോൾ നീ കുതറി ഓടിയേക്കണം. ( മതി മതി യാ ഇബ്രാഹീം തങ്ങളെ അന അസ്തഗ്ഫിറുള്ളാ വ അത്തൂബ് ഇലൈ. ഞാൻ അള്ളാഹുവിനോട് പശ്ചാത്തപിച്ച് മടങ്ങുന്നു) ഈ അഞ്ച് കാര്യങ്ങൾ എന്റെയും നിങ്ങളുടെയും മനസ്സിൽ ഉണ്ടെങ്കിൽ ഓരോ പ്രവർത്തി ചെയ്യും മുന്നെയും ഓർക്കുക അള്ളാഹു കാണാതെ ഒരില പോലും അനങ്ങില്ല.... നരകത്തെത്തൊട്ടും അവന്റെ ശിക്ഷകളെ തൊട്ടും അള്ളാഹു നമ്മളെ കാത്ത് രക്ഷിക്കട്ടെ.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫