♥ ♥ ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ ഒരുപാട് ആളുകള്‍ നമ്മെ അനാവശ്യമായി മനസ്സുകൊണ്ടും, വാക്കുകള്‍ കൊണ്ടും, അതിലേറെ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും പരമാവധി ചെളി വാരിയെറിയും. ചിലപ്പോ നമ്മുടെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട് ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നുന്ന വിധത്തില്‍ നമ്മുടെ മനോനില അവതാളത്തിലാകും. എത്ര ആത്മാര്‍ത്ഥമായി ചെയ്താലും നല്ലത് പറയാന്‍, ഒന്ന് പ്രോത്സാഹിപ്പിക്കാന്‍ ആരും മുന്നോട്ട് വരില്ല. എന്നാല്‍ നിസ്സാരമായ തെറ്റുകള്‍ക്ക് നമ്മെ നിന്ദിക്കാനും, ചെളി വാരിയെറിയാനും ഒരുപാടാളുകള്‍ ഉണ്ടാകും. അങ്ങിനെ വരുമ്പോ, മനസ്സ് തളരാതെ, ആ ചെളിയെല്ലാം കുടഞ്ഞു കളഞ്ഞു ചവിട്ടുപടിയാക്കി അതിന്മേല്‍ കയറി നില്‍ക്കാന്‍ നമുക്ക് കഴിയണം. എങ്കില്‍ മാത്രമേ മറ്റുള്ളവര്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങളാകുന്ന പൊട്ടക്കിണറ്റില്‍ നിന്ന് ആത്മ വിശ്വാസത്തോടെ ഉന്നതിയിലേക്ക് ചവിട്ടിക്കയറാനും ജീവിതത്തില്‍ വിജയം വരിക്കാനും സാധിക്കുകയുള്ളൂ... വിവേകശാലിക്ക് വിമര്‍ശനങ്ങളെ പടവുകളാക്കി മാറ്റാന്‍ കഴിയും... ♥ ♥ ♥ ശുഭദിനം കൂട്ടുകാരെ ♥

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫