ഞാനിന്ന് രാവിലെ കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗത്തിലെ രണ്ട്‌ പ്രൊഫസർമ്മാരുമായി സംസാരിക്കുകയുണ്ടായി. എനിക്കറിയേണ്ടിയിരുന്നത്‌ നിപ വന്നതിൽ പിന്നെ ഏതെങ്കിലും ഡോക്ടർമ്മാർ അവധിയെടുത്തോ എന്നായിരുന്നു. ഒരാൾ പോലും അവധിയെടുത്തില്ലെന്നു മാത്രമല്ല അവധിയിലുള്ളവർ പോലും ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്നു. പി ജി വിദ്യാർത്ഥികളും ഹൗസ്‌ സർജ്ജന്മാരും നഴ്‌സുമാരും മറ്റു ജീവനക്കാരും ജീവൻ പണയം വെച്ച്‌ രോഗികളെ പരിചരിക്കുന്നു. കൂട്ടത്തിൽ പറയാതെ വയ്യ, പകർച്ചവ്യാധി വിഭാഗത്തിൽ ഒരു മടിയും കൂടാതെ വർഷങ്ങളായി ജോലി ചെയ്യുന്ന ഡോ ഷീലാ മാത്യുവിനെ പ്രത്യേകം അഭിനന്ദിക്കുന്നു. മറ്റുള്ളവരുടെ പേരുകൾ എടുത്തു പറയുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്നവരാണ്‌. ഇതിനിടെ ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ ഡോ ഖഫീൽ ഖാൻ കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ നിപ രോഗികളെ ചികിത്സിക്കാൻ ‌വരുന്നുവെന്ന വാർത്ത കണ്ടു. അദ്ദേഹത്തിനെതിരേയുള്ള മനുഷ്യാവകാശ ലംഘനത്തിനെതിരേ ഞാൻ ക്രിയാത്മകമായി ഇടപെട്ടിട്ടുണ്ട്‌. പക്ഷേ നിപ രോഗികളെ ചികിത്സിക്കാൻ അദ്ദേഹം വരുന്നത്‌ തെറ്റായ സന്ദേശം നൽകും. അത്‌ ഇവിടുത്തെ ജീവൻ പണയം വെച്ച്‌ ജോലി ചെയ്യുന്ന ഡോക്ടർമ്മാരുടെ ആത്മവിശ്വാസം തകർക്കും. ഖഫീൽ ഖാന്‌ സർക്കാർ ജോലി കൊടുക്കുന്നതിന്‌ ഞാൻ എതിരല്ല. പക്ഷേ വാർത്താ പ്രാധാന്യത്തിനു. ശ്രമിക്കാതെ ജോലിചെയ്യുന്ന ഡോക്ട്‌ർമ്മാർക്കിടയിലേക്കു വാർത്താ പ്രാധാന്യവുമായി ഒരാൾ വന്നിറങ്ങേണ്ട ഒരു കാര്യവുമില്ല. അത്‌ ജീവൻ പണയം വെച്ച്‌ ജോലി ചെയ്ത്‌ രോഗികളെ പരിചരിക്കുന്ന നമ്മുടെ ഡോക്ടർമ്മാർ ഒന്നും ചെയ്യുന്നില്ലെന്ന ധാരണയും വരുത്തും. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ തൽക്കാലം ഏതുതരം രോഗികളെ ചികിത്സിക്കാനും കഴിവും ആത്മസമർപ്പണവും ഉള്ള ഡോക്ടർമ്മാരുണ്ട്‌. അവരുടെ ജോലി അവർ തന്നെ ചെയ്യട്ടെ.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫