ഓരോ കാലഘട്ടത്തിലെ ഘോത്രങ്ങളേയും സമുദായങ്ങളേയും ജന വിഭാഗങ്ങളേയും ഓരോ "അദാബുകൾ" (പ്രയാസങ്ങൾ,ദുരന്തങ്ങൾ) നൽകി പരീക്ഷിച്ചത്‌ കേട്ടിട്ടുണ്ട്‌... "ആദ്‌" സമൂഹവും "സമൂദ്‌" ഗോത്രങ്ങളും എല്ലാം ദുനിയാവിന്റെ പുറം തോടിൽ ഇന്നും ഒരു വേദനയും ഭയവുമായ്‌ നിൽക്കുന്നുമുണ്ട്‌. കയ്യിലൊരു കൊതുകു കുത്തിയാൽ നമ്മളൊക്കെ പറയും: "ഇവിടെ നല്ല കൊതുകാണല്ലോ അസുഖം വരും" എന്ന്.. കൊതുകിന്റെ ചിറകിന്റെ വില പോലും സർവ്വ ശക്തനായ നാഥൻ ഈ ദുനിയാവിനു നൽകിയിട്ടില്ലാ എന്ന നബി തങ്ങളുടെ വചനം ഒന്നോർത്തു നോക്കൂ..? അത്ര മാത്രം നിസ്സാരക്കാരായ നമ്മൾ തന്നെ ഇപ്പൊ ഭീതിയുടെ മുൾ മുനയിൽ " നിപ്പാ" എന്ന പേരിൽ നോക്കി നിൽക്കുന്നു. ഈ സമയത്തും ദൈവത്തെ ട്രോളാൻ ഉപയോഗിക്കുന്ന ആ മനസ്സുണ്ടല്ലോ സഹോദരങ്ങളെ ഒന്നു സൂക്ഷിച്ചേക്കുക എന്നു മാത്രമേ പറയാനുള്ളൂ.. റമദാൻ ആണിപ്പോൾ.. നോമ്പ്‌ തുറയ്ക്ക്‌ വിളമ്പുന്ന ഭക്ഷണങ്ങളിൽ പ്രത്യേകിച്ച്‌ ഫ്രൂട്സുകൾ ഉപയോഗിക്കുന്നത്‌ പരിമിതപ്പെടുത്തുക. കരുതൽ നൽകുക. ഒരു വവ്വാലിൽ ഒതുങ്ങുന്നതായിരിക്കില്ല ഈ വൈറസ്‌. അതു കടിച്ചിടുന്ന ഭക്ഷണങ്ങൾ നിലത്തേക്ക്‌ പതിക്കുമ്പോ തന്നെ അതു കൊത്തി തിന്നാൻ പാകത്തിൽ പക്ഷികളും, കടിച്ചോടി നക്കി നോക്കാൻ പൂച്ചകൾ വരെ നമ്മൾ ശ്രെദ്ധിക്കേണ്ട അവസ്ഥ ആണിപ്പോൾ. വളർത്തു മൃഗങ്ങളെ നന്നായി സൂക്ഷിക്കുക തന്നെ.. ആടംഭരവും അരാജകത്ത്വവും നിറഞ്ഞ കാലത്ത്‌ ഒരു സെകന്റിന്റെ വെത്യാസം വന്നാൽ ഭൂമി വരെ കരിഞ്ഞു പോകാൻ പാകത്തിൽ നിലകൊള്ളുന്ന നമ്മുടെ സൂര്യൻ വരെ അതിന്റെ എല്ലാ കണക്കുകളും അളവുകളും നിയന്ത്രിക്കുന്നവൻ ആരാണോ അതാണു സത്യം, പ്രാർത്ഥനകൾ തുടരുക.. പരീക്ഷണങ്ങൾ ഓരോന്നായ്‌ വന്നു ചേരുമ്പോൾ നമ്മൾ മനുഷ്യർ കൂടുതൽ കൂടുതൽ നിസ്സഹായർ ആയി മാറികൊണ്ടേ ഇരിക്കുകയാണെന്നു മറക്കരുത്‌.. "കുല്ലു നഫ്സിൻ ദാഹികതുൽ മൗത്ത്‌" (ഏതൊരു ദേഹവും മരണം ആസ്വതിക്കുക തന്നെ ചെയ്യും" എന്ന ഖുർ ആൻ വചനം വളർന്നു പന്തലിച്ചെന്നു പറയപ്പെടുന്ന വൈദ്യ ശാസ്ത്രത്തിന്റെ മുൻപിലെ ഒരു വെല്ലുവിളി തന്നെയാണെന്നതിൽ സംശയമില്ല. (ഖുർ ആൻ -സൂറത്ത്‌ മുൽക്‌-2 ആം ആയത്ത്‌) അതിൽ പറയുന്നതിങ്ങനെ, നിങ്ങളിൽ ജനനവും മരണവും നൽകിയവൻ ഞാനാകുന്നു,നിങ്ങളിൽ ആരാണു മികചവൻ എന്നറിയാൻ വേണ്ടി" എന്ന്.. എല്ലാം വെട്ടിപിടിക്കാൻ കെൽപുള്ള, ഹിമാലയം ബുള്ളറ്റിൽ കീഴടക്കി അവിടെ കൊടി നാട്ടി ലോകം കാൽ കീഴിലായ പോലെ തോന്നുന്ന നമ്മൾ തല കീഴായ്‌ നിൽക്കുന്ന ഒരു ജീവിയെ ഭയത്തോടെ നോക്കി കാണുന്നു എങ്കിൽ നമ്മൾ എത്രത്തോളം നിസ്സാരക്കാരെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.. പടച്ച റബ്ബ്‌ കാക്കട്ടെ വലിയ അദാബുകളിൽ നിന്നും പ്രയാസങ്ങളിൽ നിന്നുമെല്ലാം.. കഴിഞ്ഞു പോയ ദൈവ കോപത്താൽ നശിക്കപ്പെട്ടു പോയ ഒരു ജനതയായി നമ്മളും മാറാതിരിക്കട്ടെ അല്ലെ... കൈകൾ കൊണ്ട്‌ മലകൾ തുരന്ന് വീടുകൾ ഉണ്ടാക്കിയ നമ്മളേക്കാൾ ആയിരമിരട്ടി കെൽപ്പുള്ള "സമൂദ്‌" ഗോത്രത്തിന്റെ അവശേഷിപ്പുകൾ കൗതുകത്തോടെ അല്ല നോക്കി കാണേണ്ടത്‌ മറിച്ച്‌ ഓർമ്മപ്പെടുത്തലോടെയാ... ഓരൊ മനുഷ്യരും ഭൂമിയിൽ പിറന്നു വീഴുന്നത്‌ വെറുതെ ജീവിചു മരിക്കാനല്ലാ അതിന്റെ പിറകിൽ അദ്രിശ്യമായൊരു വ്യെവസ്ഥയുണ്ടെന്ന് മനസ്സിലാക്കുക. പ്രാർത്ഥിക്കാം... നമ്മുടെ വീടിന്റെ അകത്തളത്തേക്കും "നിപ്പാ" എന്ന പേരുള്ള അപകടം എത്താതിരിക്കാൻ. ഇനിയൊരു കുടുംബത്തിനും ഈ ഒരു ഗതി വരാതിരിക്കാൻ. **************** പ്രാർത്ഥനയോടെ ഷാഹിർ കളത്തിങ്ങൽ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫