ലയണല് മെസ്സി അര്ജന്റീനയുടെ നായകന് മെസ്സിക്കെതിരെ പലരും ഉന്നയിക്കുന്ന ആരോപണം ആണ് ബാര്സയ്ക്ക് വേണ്ടി കളിക്കുന്ന മെസ്സി അര്ജന്റീനയില് കളി മറക്കുന്നു എന്ന്. സത്യത്തില് അത് എന്താണ് ബാര്സയില് മെസ്സിക്ക് അധികം മിഡ് ഫീല്ഡില് ഇറങ്ങി കളിക്കേണ്ടി വരുന്നില്ല. കാരണം അവിടെ മിഡ് ഫീല്ഡിലെ ആക്രമണ ചുമതല ഏറ്റെടുക്കാന് എന്നും അവിടെ ലോകോത്തര താരങ്ങള് രണ്ടുപേര് ഉണ്ട് ഡെക്കോ റൊണാള്ദീഞ്ഞോ ചാവി ഇനിയസ്റ്റ റാക്കി ഇനിയസ്റ്റ അതുകൊണ്ട് മെസ്സിക്ക് മുന്നേറ്റ നിരയിലെ കാര്യങ്ങള് മാത്രം ശ്രദ്ധിച്ചാല് മതി. മാത്രമല്ല, ബാര്സയില് മെസ്സിക്ക് ഫുള് ഫ്രീഡം ആണ്. എവിടെ വേണമെങ്കിലും കയറി കളിക്കാം. എന്നാല് അര്ജന്റീനയിലെ അവസ്ഥ എന്താണ് അര്ജന്റീനയില് രണ്ടു ഡിഫന്സ് മിഡ് പിന്നെ ഒരു അറ്റാക്കിങ്ങ് മിഡ് ആണ് കളിക്കുന്നത് ഒന്നുകില് മഷരാണോയും ഗാഗോയും അല്ലെങ്കില് മഷരാണോയും ബിലിയയും അറ്റാക്കിംഗ് മിഡില് ഡി മരിയയും കാണും, അപ്പൊ മെസ്സി ചിലരെ പോലെ ബോക്സില് പോയ് പെനാല്ടി കിട്ടാന് പെറ്റു കിടക്കില്ല. മിഡ് ഫീല്ഡില് ഇറങ്ങി കളിക്കും. അര്ജന്റീനയില് സബല കോച്ചായിരിക്കുന്ന സമയതാണ് അര്ജന്റീന കളി മാറ്റിയത്. അതുവരെ മെസ്സിയെ കണ്ടിടത്തെലാ൦ മാറി മാറി പരീക്ഷിക്കല് ആയിരുന്നു. സബല്ല ഡിഫന്സ് മിഡില് മഷരാണോയെ നിര്ത്തി ഇടതു വിങ്ങില് ഡി മരിയയെയും വലതു വിങ്ങില് മാക്സി റോഡ്രീഗ്രസ്സിനെയും കളിപ്പിക്കാന് തുടങ്ങി. തന്റെ നാഷണല് ടീമിന് വേണ്ടി മെസ്സി അടിച്ച ഗോളുകളില് കൂടുതലും പിറന്നത് ആ സമയത്ത് തന്നെയായിരുന്നു. ഇതേ സബല്ല തന്നെ ലോക കപ്പില് പ്രതിരോധത്തില് ഊന്നി കളിപ്പിച്ചു. ടീമിന് വേണ്ട രീതിയില് മെസ്സിയും കളിച്ചു. റിക്വല്മിയെ പോലൊരു മിഡ് ഫീല്ഡ് ജനറല് ഉണ്ടായിരുന്ന സമയത്ത് മെസ്സിയെ പോലൊരു താരത്തെ ഉപയോഗിക്കാന് കഴിയാത്ത കോച്ചുമാരെ ചീത്ത വിളിക്കുന്നതിനു പകരം മെസ്സിയെ ചീത്ത വിളിക്കുന്നത് എന്തിനാണ് എന്ന് മനസിലാവണില്ല. ഇനി മഞ്ഞ പൊട്ടന്മാര് മറഡോണ പറഞ്ഞത് ആണ് താങ്ങി വരുന്നത് എങ്കില് മറഡോണ പറഞ്ഞ മറ്റൊരു കാര്യവും മഞ്ഞപോട്ടന്മാര്‍ അങ്ങീകരിക്കേണ്ടി വരും. അത് മറ്റൊന്നുമല്ല "പെലെയെക്കാള് കേമന് മെസ്സിയാണ്" എന്ന കാര്യം ഇനി ആരൊക്കെ കുറ്റം പറഞ്ഞാലും ഇവന് ഞങ്ങള്ക്ക് ചങ്കാണ്, കാരണം എവിടെയോ കിടന്ന അര്ജന്റീന ഇന്ന് ഫിഫ റാങ്കിങ്ങില് ഒന്നാമത് ആണ്. ഇവന് ക്യാപ്ടന് ആയ ശേഷം കളിച്ച എല്ലാ ടൂര്ണമെന്റിലും ടീം ഫൈനല് കളിച്ചിട്ടുണ്ട്. അതിലെല്ലാം ബെസ്റ്റ് പ്ലയര് ഇവനാണ് അതാണ് ഞങ്ങളുടെ മെസ്സി ലിയോ മെസ്സി എന്നും ലയണല് മെസ്സി എന്നും അറിയപ്പെടുന്ന ലയണൽ മെസ്സി

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫