മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലം പറഞ്ഞു ഒരു ദിനം വരാനിരിക്കുന്നു ലോക സമുദായങ്ങൾ നിങ്ങളോട് ശത്രുത വെയ്ക്കാൻ തുടങ്ങും ദാഹവും വിശപ്പുമുള്ളവരുടെ കൈകൾ ഭക്ഷണ തളികയിലേക്ക് നീണ്ടു വരുന്നത് പോലെ നിങ്ങൾ എന്ന ഭക്ഷണ തളികയിൽ മറ്റുള്ളവർ കൈ വെയ്ക്കും.സ്വഹാബികൾ ചോദിച്ചു യാ റസൂലുള്ള ഞങ്ങൾ അന്ന് എണ്ണത്തിൽ കുറവായത് കൊണ്ടാണോ? പ്രവാചകർ പറഞ്ഞു അല്ല അന്ന് എണ്ണത്തിലൊക്കെ ഉണ്ടാകും പക്ഷെ മഴ പെയ്താൽ ഓടയിൽ കൂടി ഒഴുകി വരുന്ന മാലിന്യം പോലെയായിരിക്കും എന്റെ സമുദായം.നിങ്ങളെക്കുറിച്ചുള്ള ആദരവും ഭയപ്പാടും ശത്രുക്കളുടെ മനസ്സിൽ നിന്ന് അല്ലാഹു എടുത്ത് കളയും..മാത്രമല്ല നിങ്ങളുടെ ഹൃദയത്തിൽ അല്ലാഹു "വഹിൻ" എന്നൊരു അസുഖം ഇട്ട് തരും.. സ്വഹാബികൾ ചോദിച്ചു നബിയെ എന്താണ് വഹിൻ. " ഈ ലോകത്ത് സുഖലോലുപതായിൽ ജീവിക്കണം ആഖിറത്തെ കുറിച്ച് ചിന്തിക്കാതെ പൈസ ഉണ്ടാക്കണം എന്ന ചിന്തയിൽ മാത്രം ജീവിക്കുകയും നിങ്ങളുടെ ഉടമസ്ഥനായ അല്ലാഹുവിനെ കണ്ട് മുട്ടാനുള്ള മരണമെന്ന ആ പ്രതിഭാസത്തെ നിങ്ങൾ വെറുക്കുകയും ചെയ്യും."ഇന്ന് സംഭവിക്കുന്നത് നമുക്ക് കാണാൻ കഴിയുന്നവയാണ്..ഈ സമുദായത്തിന് നേരെ വരുന്ന ആക്രമണങ്ങളിലും അടിച്ചമർത്തലുകളിലും മറ്റുള്ളവരിൽ നിന്നുണ്ടാകുന്ന പ്രതിഷേധം എത്രത്തോളം ഉണ്ട് എന്നുള്ളത്... കുറ്റം ചെയ്യാതെ സമുദായം പ്രതിക്കൂട്ടിൽ വരുന്ന അവസ്ഥ ഉണ്ടായാലും അതിനെതിരെ മറ്റുള്ളവർ പ്രതികരിക്കുന്നത് ഇനിയും കുറയും ഒടുവിൽ ഈ ഉമ്മത്ത് ഒറ്റപ്പെടും..നമ്മുടെ രക്ഷ ആൾ ബലത്തിൽ അല്ല..സോഷ്യൽ മീഡിയയിലെ മറുപടി പോസ്റ്റിലും അല്ല. നമ്മുടെ രക്ഷ എന്നു പറയുന്നത് സൃഷ്ടാവുമായുള്ള ആത്മീയ ബന്ധമാണ് അത് നമുക്കില്ല എങ്കിൽ നമ്മളെ ആർക്കും വിലയും ഉണ്ടാകില്ല തോൽവിയും നമുക്കൊപ്പമായിരിക്കും.... സൃഷ്ടാവിലേക്ക് മടങ്ങുക...തഖ്‌വ ഉള്ളവരാകുക.. എനിക്കും നിങ്ങൾക്കും അതിന് സാധിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫