രാത്രി പതിനൊന്ന് മണിക്ക് ഗാസിപ്പൂരിലെ സമരക്കാരെ ഒഴിപ്പിക്കാൻ വേണ്ടി പോലീസ് പല മുന്നറിയിപ്പും കൊടുത്തു, നോട്ടീസ് കൊടുത്തു..പതിനൊന്ന് മണി സമയത്ത് ആ കൊടും തണുപ്പിൽ നിലത്ത് പായ വിരിച്ചു കിടക്കുന്ന ഒരു സമരക്കാരനോട് ഏഷ്യാനെറ്റിന്റെ സുനിൽ : എന്താണ് നിങ്ങളുടെ പരിപാടി.. പോലീസ് ഇപ്പോൾ നിങ്ങളെ ഒഴിപ്പിക്കാൻ പോവുകയാണല്ലോ എന്ന്..കർഷകൻ പറഞ്ഞ മറുപടി ഇതിലും വലിയ ഹിറ്റ്‌ലർ ലോകത്ത് ഭരണം നടത്തിയിട്ടുണ്ട്. അയാൾക്ക് അവസാനം ആത്മഹത്യ ചെയ്ത് ലോകം വെടിയേണ്ടി വന്നു.. ഞങ്ങൾ വന്നത് ജീവിക്കാനുള്ള അവകാശത്തിനും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. ഇതൊരു സമരമാണ്. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. മുകളിൽ ആകാശം.. താഴെ കർഷകന്റെ ഭൂമി.. ഇവിടെ നിന്ന് പോലീസിന്റെ വെടിയേറ്റ് മരിച്ച് രക്തസാക്ഷിയാകാനാണ് പോകുന്നതെങ്കിൽ അടുത്ത തലമുറക്ക്‌ വേണ്ടി സന്തോഷത്തോടെ ജീവൻ നല്‌കും.. എന്നാലും പിന്തിരിയില്ല. സമരമുഖത്തെ ഒരു സാധാരണ കർഷകന്റെ വികാരമിതാണ്.. അവരോടൊപ്പം ചേർന്ന് നിൽക്കാൻ ഈ രാത്രിയിൽ നമുക്ക് കഴിഞ്ഞില്ലെങ്കിൽ പിന്നെ നാമാരോടൊപ്പമാണ് ചേർന്ന് നിൽക്കുക.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫