റോഡിൽ നിറഞ്ഞു കിടക്കുന്ന മഴ വെള്ളം ദേഹത്ത് തെറിക്കുമോ എന്ന് പേടിച്ചു നില്ക്കുന്ന അപരിചിതനായ ഒരാളെ കാണുമ്പൊൾ അതുണ്ടാവാതിരിക്കാൻ വണ്ടിയുടെ വേഗത കുറയ്ക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... ഹോട്ടലിൽ നിന്നും ആഹാരം കഴിച്ച ശേഷം ഇറങ്ങുമ്പോൾ വെയിലോ മഴയോ വക വെക്കാതെ വെളിയിൽ നില്ക്കുന്ന പാവം സെക്യൂരിറ്റി ജീവനക്കാരന് ഒരു നേരത്തെ ആഹാരത്തിനുള്ള തുക പോക്കറ്റിൽ ഇട്ടു കൊടുക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... സിഗ്നലിൽ പച്ച തെളിയുമ്പോൾ അറിയാതെ ഓഫ് ആയിപ്പോയ സ്കൂട്ടറിൽ പരിഭ്രാന്തരായി ഇരിക്കുന്ന കുടുംബത്തെ ഹോണ് അടിച്ചു പേടിപ്പിക്കാതെ ക്ഷമയോടെ ഇരിക്കുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ..... വഴിയരുകിൽ ഇരിക്കുന്ന ഒരു ഭ്രാന്തനെയോ , മന്ദബുദ്ധി ആയ ഒരു കുട്ടിയേയോ കണ്ടു കണ്ണ് നിറയുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ... എത്ര മൂഡ് ഔട്ട് ആണെങ്കിലും, ആദ്യമായി കാണുന്ന ഒരു കൊച്ചു കുട്ടിയെ നോക്കി കണ്ണിറുക്കി കാണിച്ചു പുഞ്ചിരിക്കാൻ തോന്നുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ .... നിങ്ങൾ ഇപ്പോഴും നന്മയുള്ള ഒരു ഹൃദയത്തിനുടമ ആണ് എന്ന് ഞാൻ പറയും☺

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫