Skip to main content
"അമർ അക്ബർ അന്തോണി'' ഈ
ചിത്രത്തിന്റെ ടൈറ്റിലില് എന്റെ പേര്
ഉള്ളതു കൊണ്ടു പറയുകയല്ല കേട്ടോ.., നല്ല
ഒന്നാന്തരം എന്റെർടെയ്നർ...!!! ഒരുപാട്
ചിരിക്കാഌള്ള മുഹൂർത്തങ്ങള്ക്കൊപ്പം,
ഗൗരവമായ ഒരു സാമൂഹ്യ പ്രശ്നവും കൂടി
ചിത്രം ചർച്ച ചെയ്യുന്നു.... ചുറ്റുപാടും
നടക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അറിയാതെ,
അല്ലെങ്കില് അറിഞ്ഞിട്ടും
പ്രതികരിക്കാന് മനസു കാണിക്കാതെ
ജീവിതം ആഘോഷമാക്കി നടക്കുന്ന
യൗവനങ്ങള്ക്കുള്ള ഒരു ഓർമ്മപ്പെടുത്തല്
കൂടിയാണ് ഈ ചിത്രം.. ടൈറ്റില് റോളില്
പൃഥ്വിരാജും, ജയസൂര്യയും, ഇന്ദ്രജിത്തും
മികച്ച പ്രകടനം നടത്തിയിരിക്കുന്നു..
ഗസ്റ്റ് റോളില് എത്തി നായകന്മാരെ
പരിചയപ്പെടുത്തുന്ന "യുവതാര'വും കയ്യടി
നേടുന്നുണ്ട്.. പൃഥ്വിക്ക് കോമഡി
വഴങ്ങില്ലെന്ന് പറയുന്നവർ ഈ
സിനിമയിലെ പ്രകടനം കണ്ടാല് അത്
മാറ്റി പറയും.. അല്ലെങ്കിലും
പറഞ്ഞതെല്ലാം മാറ്റി
പറയിപ്പിക്കുകയാണല്ലോ പുള്ളിയുടെ കുറേ
നാളായിട്ടുള്ള ശീലം.. ഇനി ഈ സിനിമയുടെ
സംവിധായകന് നാദിർഷയെ കുറിച്ച്; ആദ്യ
ചിത്രം തന്നെ സൂപ്പർ ഹിറ്റാക്കിയിരിക
്കുന്നു.. അഭിനന്ദനങ്ങള്.., ഒപ്പം ഒരുപാട്
ചിരിക്കാന് അവസരം തന്നതിന് ആയിരം
നന്ദി... അല്ലെങ്കിലും തുടർച്ചയായി 15
വർഷം "ദേ മാവേലി കൊമ്പത്ത്' എന്ന
ഓണ കാസറ്റിലൂടെ മലയാളികളെ
ചിരിപ്പിച്ച്, മലയാളികളുടെ പള്സ്
അറിഞ്ഞ നാദിർഷക്ക് രണ്ടര മണിക്കൂർ
അവരെ ചിരിപ്പിക്കാനാണ
ോ പ്രയാസം...???
Comments
Post a Comment