വർഗീയതയുടെ നൂറ്റാണ്ടിൽ ജനിച്ചു പോയ യുവത്വത്തിന്റെ രോദനം എ.ആർ.റഹ്മാൻ്റെ യും യേശുദാസിന്റെയും പാട്ടുകൾ കേൾക്കുമ്പോൾ അവയെ ചങ്കു പറിച്ച് സ്നേഹിക്കുമ്പോൾ അവിടെ വർഗീയത ഇല്ല.. സഹീർ ഖാനെയും സച്ചിൻ ടെൻടുൽക്കറെയും ഒരുമിച്ചു ഒരു കളികളത്തിൽ കാണുമ്പോൾ അവിടെയും ഇല്ല വർഗീയത.. ഹിന്ദു മുസൽമാൻ ക്രൈസ്തവൻ അണിനിരക്കുന്ന ഇന്ത്യന് ആർമിയിൽ ഇല്ല വർഗീയത.. ഷാജഹാൻ പണി കഴിപ്പിച്ച തജ്മഹൽ കാണാന് വരുന്നവനും പത്മനാഭന്റെ നിധി കോട്ട കാണാൻ വരുന്നവനും ഇല്ല വർഗീയത.. പിന്നെ ഈ നാറിയ രാഷ്ട്രീയ കളികൾക്ക് വേണ്ടി എന്തിനാണ് ഈ വർഗീയത.. എനിക്കു ജാതിയില്ല മതമില്ല ഞാൻ വെറും "പാർട്ടിക്കാരൻ" എന്ന പറയുന്നവനും തലപ്പാവു ചുറ്റിയവനെയും കൊന്ത കൈലുള്ളവനെയും കുറി തൊട്ടവനെയും വെറുപ്പ്.. പോത്തിനെയും പന്നിയെയും പട്ടിയെയും മറയാക്കി തമ്മിലടിക്കുന്നവൻ വേറെ.. വിദ്യ പറഞ്ഞു കൊടുക്കുന്ന ഒരു വിദ്യാലയം പോലും വിളക്ക് കത്തിച്ച് ഉത്ഘാടനം ചെയ്യാൻ കഴിയില്ലന്നു പറയുന്ന രാഷ്ട്രീയ പ്രമുഖർ വേറെ.. ജാതിയും മതവും തിരിച്ച് തിരിച്ച് നീയൊക്കെ കൂടെ ഈ നാട് കുട്ടി ചോറാക്കും... ഇളയ ദളപതി വിജയ് സിനിമയില് പറഞ്ഞ ഡയലോഗ് അണേലും അത് വളരെ ശരിയാണ്.. മുസ്ലീം ഫ്രണ്ട് ഇല്ലാത്ത ഒരൊററ ഹിന്ദുവിനെയൊ ക്രിസ്ത്യാനിയെയ ോ നിനക്കൊക്കെ ഇന്ത്യയില് കാട്ടി തരാൻ പറ്റ്വോ... പറ്റത്തില്ല.. കണ്ടിയിടും നീയൊക്കെ.... ഇനി എന്റെ പ്രിയ സുഹൃത്തുക്കളോട്.. സഹോദരൻമാരോട് ഒരുവാക്ക്.. രാഷ്ട്രീയ വിജയങ്ങൾക്കും സ്വാർത്ഥ താൽപ്പര്യങ്ങൾക്കും വേണ്ടി പല നികൃഷ്ട ജീവികളും നിങ്ങളെ മതപരമായും രാഷ്ട്രീയപരമയും സ്വാധീനിച്ചേക്ക ാം.... ഒന്നോർക്കുക നീ ജീവിക്കുന്ന ഈ സമൂഹത്തിൽ സ്നേഹം കൊണ്ട് കീഴടക്കാൻ കഴിയാത്തതായി ഒന്നുമില്ല.. സഹജീവികളോട് കരുണയും സൌഹൃദവും കാണിക്കൂ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫