Skip to main content
കരിപ്പൂർ ഏർപ്പോർട്ട്.
എനിക്ക് ഏറ്റവും കൂടുതൽ കണ്ട് പരിചയമുള്ള എയർ പോർട്ട് കരിപ്പൂർ എയർപോർട്ടാണ്.
ആ എയർപോർട്ടിൽ 4 ഗെയ്റ്റുകൾ നിങ്ങളും കണ്ടിട്ടുണ്ടാകും.
ഒന്ന് അന്താരാഷ്ട്ര പുറപ്പെടൽ, രണ്ട് അന്താരാഷ്ട്ര ആഗമനം, മൂന്ന് ആഭ്യന്തര പുറപ്പെടൽ, നാല് ആഭ്യന്തര ആഗമനം.
ഈ നാല് ഗെയ്ററുകൾ കൂടാതെ കുറച്ച് പടിഞ്ഞാറ് മാറി ഒരു വലിയ ഗെയ്റ്റുകൂടി ഈ എയർപോർട്ടിലുണ്ട്.
മറ്റു ഗെയ്റ്റുകൾക്ക് മുമ്പിൽ കാത്തുനിൽക്കുന്ന ആളുകളിൽ നിന്ന് വിത്യസ്തമായി
ആ അഞ്ചാം ഗെയ്ററിൽ ദു:ഖം കടിച്ചമർത്തി ഏതാനും പേർ മിക്ക ദിവസങ്ങളിലും നിൽപ്പുണ്ടാകും.....
അവരുടെ നാട്ടിൽ നിന്ന് കൊണ്ടുവന്ന
ആമ്പുലൻസും.....
അവർ ആരെ സ്വീകരിക്കാനാണ് അവിടെ കാത്തു നിൽക്കുന്നതെന്ന
റിയാമോ ?
ആദ്യത്തെ ഗെയ്ററായ അന്താരാഷ്ട്ര പുറപ്പെടൽ ഗെയ്ററിലൂടെ , തന്നെ യാത്രയാക്കാൻ വന്ന മാതാപിതാക്കൾ, ഭാര്യ , മക്കൾ, സഹോദരങ്ങൾ, സുഹൃത്തുക്കൾ എന്നിവരെയൊക്കെ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞ് ഇനി ഒന്നോ, രണ്ടോ വർഷം കഴിഞ്ഞ് കാണാം എന്നും പറഞ്ഞ് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കുവാൻ ഗൾഫിലെ ജോലി തേടി പോയവർ.
അന്താരാഷ്ട്ര ആഗമന ഗെയ്ററിലൂടെ , തന്നെ സ്വീകരിക്കാനെത്തിയ ഉറ്റവരുടെ ഇടയിലേക്ക് പുഞ്ചിരി തൂകി അവർക്കുള്ള ഇഷ്ട സാധനങ്ങളുടെ
ലഗേജും ഉരുട്ടി വരേണ്ടിയിരുന്നവർ.....
അപകടത്തിൽ പെട്ടോ, ഹാർട്ട് അറ്റാക്ക് വന്നോ, അതല്ലെങ്കിൽ സാധാരണ മരണമോ സംഭവിച്ച് ചേതനയറ്റ ശരീരം എംബാം ചെയ്ത് നിയമ നടപടിക്രമങ്ങൾക്ക് ശേഷം പെട്ടിയിൽ ഭദ്രമായി അടച്ച് വിമാനത്തിന്റെ ലഗേജ് മുറിയിൽ, നാട്ടിലേക്ക് കയറ്റി വിടാൻ വിധിക്കപ്പെട്ടവർ.
അവരുടെ ചേതനയറ്റ ശരീരമടങ്ങിയ പെട്ടിയും പ്രതീക്ഷിച്ചാണ് അവർ അവിടെ സങ്കടം കടിച്ചമർത്തി കാത്ത് നിൽക്കുന്നത്.
അന്താരാഷ്ട്ര ആഗമന ഗെയ്റ്റിൽ വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ലഗേജുകളുമായി വന്നണയുന്ന ഉറ്റവരെ സ്വീകരിച്ച് സന്തോഷം പങ്കിടുമ്പോൾ, അന്താരാഷ്ട്ര പുറപ്പെടൽ ഗെയ്ററിന് മുമ്പിൽ തന്നെ യാത്രയാക്കാൻ വന്നവരെ കെട്ടിപ്പിടിച്ചു തേങ്ങലടക്കാൻ പാടുപെടുന്നവരെയാണ് നാം കാണാറുള്ളത്.
എന്നാൽ
അതിനെക്കാളൊക്കെ പതിന്മടങ്ങ് സങ്കടകരമാണ് ഞാനീ പറഞ്ഞ അഞ്ചാം ഗെയ്റ്റിലെ കാഴ്ച.
നമ്മെ കരയിപ്പിക്കുന്ന അഞ്ചാം ഗെയ്റ്റ്......
കുടുംബം പോറ്റാൻ ഉറ്റവ വരെയും ഉടയവരെയും വർഷങ്ങളോളം വിട്ട് പിരിഞ്ഞ് വിദേശ രാജ്യങ്ങളിൽ അന്നം തേടി പോയ ഒരാൾക്കും ഞാനീ പറഞ്ഞ അഞ്ചാം ഗെയ്റ്റിലൂടെ വരാനുള്ള ഗതി നീ വരുത്തരുതേ നാഥാ.......
ഞങ്ങളുടെ പ്രവാസി സഹോദരങ്ങൾക്ക് നിന്റെ കാവൽ ഉണ്ടാകണേ...
നാഥാ.....
#കടപ്പാട്
Popular posts from this blog
Comments
Post a Comment