Skip to main content
മാമാങ്കം ചാവേറുകളുടെ കഥയാണ്.. കൊല്ലാൻ വേണ്ടി മരിക്കാൻ വരെ തയ്യാറായി നിൽക്കുന്നവരാണ് ചാവേറുകൾ
അങ്ങനെ മരിക്കാൻ വേണ്ടി ഇറങ്ങിത്തിരിച്ചിട്ട് അവസാനം ചാവാതെ ബാക്കിയായ ഒരു ചാവേറിന്റെ കഥയാണ് മാമാങ്കം 🔥
- മമ്മൂക്ക ❤
മാമാങ്കം സിനിമയെ കുറിച്ച് നിങ്ങൾ അറിയേണ്ട ചില കാര്യങ്ങൾ....!⚔⚔⚔⚔⚔
🔴2017 ൽ pre production work തുടങ്ങി 2018 ജനുവരിയിൽ ഷൂട്ട് ആരംഭിച്ച് 2019 നവംബറിൽ എത്തി നിൽക്കുന്ന work ആയത് കൊണ്ട് ഓരോ സീനുകളും അതിന്റെ അങ്ങേയറ്റം perfection ൽ എടുക്കാൻ സാധിച്ചിട്ടുണ്ട്....
🔴സംവിധായകൻ മാറിയത് കൊണ്ട് സിനിമക്ക് ഗുണം മാത്രമേ ഉണ്ടായിട്ടുള്ളൂ..ഒടിയൻ ലെവെലിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സിനിമയെ രക്ഷിച്ചത് നിർമാതാവിന്റെ ബുദ്ധിപൂർവം ഉള്ള നീക്കം കൊണ്ടായിരുന്നു..അത് കോടതിക്ക് ബോധ്യമായതാണ്..സിനിമ ഇറങ്ങി running അവസാനിച്ച ശേഷം പഴയ സംവിധായകൻ ഷൂട്ട് ചെയ്ത സീനുകൾ youtube ൽ upload ചെയ്യും ഇപ്പോൾ പ്രൊഡ്യൂസറുടെ തീരുമാനത്തെ കുറ്റം പറയുന്നവർ അന്ന് ഈ തീരുമാനം ശരി വെക്കും...
🔴പത്മകുമാറിന്റെ സംവിധാനത്തിൽ എന്തെങ്കിലും സംശയം ഉള്ളവർ വടക്കൻ വീരഗാഥ സിനിമ title കാർഡ് പരിശോധിക്കുക..മലയാളത്തിലെ കൾട്ട് classic ചരിത്ര സിനിമയിൽ അസിസ്റ്റന്റ് director ആയി പ്രവർത്തിച്ച പത്മകുമാറിനെ അദ്ദേഹത്തിന്റെ മുൻകാല സിനിമകൾ നോക്കി അളക്കരുത്... മാസങ്ങളോളം നന്നായി homework ചെയ്തിട്ടാണ് അദ്ദേഹം ഈ സിനിമയിലേക്ക് വന്നത് അദ്ദേഹത്തെ സഹായിക്കാൻ ബാഹുബലി assist directors മുതൽ മികച്ച അസ്സിസ്റ്റന്റുകൾ ഉണ്ടായിരുന്നു...
🔴ഈ സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ സെറ്റുകൾ ആണ്..ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അത്ഭുതമായ ബാഹുബലി പോലും സെറ്റുകൾ തെർമോ പ്ലാസ്റ്റിക് എന്നിവ ഉപയോഗിച്ചാണ് ഉണ്ടാക്കിയിരുന്നത്..എന്നാൽ മാമാങ്കത്തിന്റെ പടുകൂറ്റൻ സെറ്റുകൾ മുഴുവൻ ഏക്കറക്കണക്കിന് ഭൂമിയിൽ മണ്ണും മരവും കല്ലുകളും ഉപയോഗിച്ച് യഥാർത്ഥത്തിൽ ഉണ്ടാക്കിയവയാണ്....vfx സീനുകൾ ഉണ്ടെങ്കിലും സെറ്റുകളുടെ originality നിങ്ങൾക്ക് തിയേറ്ററിൽ നല്ലൊരു visual treat ആയിരിക്കും...
🔴സിനിമയുടെ കഥയിൽ ഇമോഷനും പകയും പ്രതികാരവും പ്രണയവും ക്രൂരതയും ആക്ഷനും എല്ലാം ഉള്ളതാണ് അത് കൊണ്ട് തന്നെ ഒരു സെക്കന്റ് പോലും ലാഗ് ഇല്ലാതെയാണ് സിനിമ ഒരുക്കിയിരിക്കുന്നത്...
🔴സിനിമയിലെ പാട്ടുകൾ എടുത്ത് പറയേണ്ടതാണ്...എം ജയചന്ദ്രൻ 2 വർഷം എടുത്ത് തേച്ച് മിനുക്കി ഉണ്ടാക്കിയ പാട്ടുകൾ പ്രേക്ഷകർ രണ്ട് കയ്യും നീട്ടി സ്വീകരിക്കും...നായികയുടെ കൊട്ടാരത്തിലെ പാട്ട് മലയാള സിനിമ ഇത് വരെ കണ്ടിട്ടില്ലാത്ത അത്രയും ബ്രഹ്മാണ്ഡമായാണ് എടുത്തിരിക്കുന്നത്...bgm ചെയ്തിരിക്കുന്നത് ബോളിവുഡിലെ ബെൽഹാര brothers ആണ് ഓരോ നിമിഷവും നിങ്ങളെ രോമാഞ്ചം കൊള്ളിക്കാനുള്ളതൊക്കെ അവർ ചെയ്ത് വെച്ചിട്ടുണ്ട്...
🔴vfx ചെയ്തിരിക്കുന്നത് ബാഹുബലി vfx ചെയ്ത rc കമലക്കണ്ണൻ ആണ് vfx ഷോട്ടുകൾ ഒരുപാട് ഉള്ള സിനിമയാണ് മാമാങ്കം...colouring ചെയ്തിരിക്കുന്നത് ഷാരൂഖ് ഖാന്റെ ഉടമസ്ഥയിൽ ഉള്ള red ചില്ലീസ് ആണ്..
🔴സിനിമയുടെ തമിഴ് ഡബ്ബിങ് നിയന്ത്രിക്കുന്നത് സംവിധായകൻ റാം ആണ് തെലുങ്ക് ഹിന്ദി dubbing ജോലികളും അതാത് ഇന്ടസ്ട്രികളിലെ കഴിവ് തെളിയിച്ച ആളുകൾ ആണ്...ഡബ്ബിങ് സിനിമയാണെന്ന് തോന്നാത്ത രീതിയിൽ ആയിരിക്കും അവർ അവിടെ മാമാങ്കം ഒരുക്കുക..
🔴 മമ്മൂക്കയുടെ കരിയർ best action സീനുകൾ ഉള്ള സിനിമയാണ് മാമാങ്കം..ബുദ്ധിമുട്ടുള്ള action സീനുകളിൽ രജനികാന്ത് ചെയ്യുന്ന പോലെ vfx ൽ ചെയ്യാം എന്ന് പറഞ്ഞിട്ടും അദ്ദേഹം അത് സമ്മതിക്കാതെ ഈ പ്രായത്തിലും റിസ്ക് എടുത്ത് ചെയ്ത action sequences കണ്ടിട്ട് സെറ്റ് മുഴുവൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ച സാഹചര്യം വരെ ഉണ്ടായി...മമ്മൂക്കയുടെ നല്ല അഭിനയ മുഹൂർത്തങ്ങളും ഉള്ള സിനിമയാണ് മാമാങ്കം...
🔴ഏതായാലും നിങ്ങൾക്കൊരു കാര്യം ഉറപ്പ് തരാം ഇംഗ്ലീഷ് സിനിമകൾ കോപ്പി അടിക്കാതെ നമ്മുടെ ചരിത്രം സത്യസന്ധമായി കാണിച്ച് തരുന്ന ഒരു സിനിമ ആയിരിക്കും മാമാങ്കം..💯
https://www.youtube.com/user/ChennaiExp2013
മാമാങ്കം ടീസറും ട്രെയ്ലറും വരുന്ന ചാനൽ ഇതാണ് ❣❣🔥🔥🔥🔥
5.8 M
*ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസിന്റെ യുട്യൂബ് ചാനലിൽ*😎🔥🔥😎
വേണു കുന്നപ്പിള്ളി
Popular posts from this blog
Comments
Post a Comment