Posts
Showing posts from May, 2019
വെയിൽ കൊണ്ടാൽ ശരീരം ചുവക്കുന്നു ഫ്രണ്ട്സ്🙄😣 ഡോക്ടറെ കാണിച്ചപ്പോൾ ഇതൊരു രോഗമല്ല🤔 ഇതു ചിലരുടെ സ്‌കിൻ അങ്ങനെയാണ് എന്നു പറഞ്ഞു☺ അതു കൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് പറഞ്ഞു😐☺ ഇതിപ്പോ വെയിൽ കൊണ്ടാൽ ചുവന്നു തുടുത്തു മേക്കപ്പ് ഇട്ട പോലെയാണ് അവസ്ഥ☺ ഹാ എന്താവുമോ എന്തോ🙄🤔
- Get link
- X
- Other Apps
അൽഹംദുലില്ലാഹ്😍👏 ഒരുപാട് നാളുകൾക്കു ശേഷം എനിക്കിന്ന് സകാത്ത് കിട്ടി😍👬👏 ഒരുപാട് സന്തോഷമായി🤗🤗🤗🤗🤗
- Get link
- X
- Other Apps
നമ്മുടെ ജീവിതത്തിലെ ഏതു പ്രയാസപെട്ട സാഹചര്യത്തെയും നമ്മൾ ക്ഷമയോടും പുഞ്ചിരിയോടേയും നേരിടുക😍👫👬👏 ജീവിതത്തിൽ എത്ര സങ്കടം ഉണ്ടായാലും ദൈവം മറു വശത്തു നമുക്കായി സന്തോഷം ഒരുക്കിയിട്ടുണ്ടാവും😍👫👬👏 ഹാ എല്ലാം ശെരിയാവും🤗 എല്ലാവർക്കും ശുഭദിനം നേരുന്നു🤗 ജുമാ മുബാറക് ഫ്രണ്ട്സ്👬👏
- Get link
- X
- Other Apps
പെരുന്നാൾ ആയിട്ടു ഡ്രസ് നോക്കെ ഒടുക്കത്തെ വിലയാണ്🙄🙄🙄🙄 സാലറി ഒഴികെ ബാക്കി എല്ലാത്തിനും വെച്ചടി വെച്ചടി കയറ്റമാണ്☺☺☺ എന്താല്ലേ😣😣😣
- Get link
- X
- Other Apps
പെരുന്നാൾ ആയിട്ടു ഡ്രസ് നോക്കെ ഒടുക്കത്തെ വിലയാണ്🙄🙄🙄🙄 സാലറി ഒഴികെ ബാക്കി എല്ലാത്തിനും വെച്ചടി വെച്ചടി കയറ്റമാണ്☺☺☺ എന്താല്ലേ😣😣😣
- Get link
- X
- Other Apps
ഇ വി എമ്മിന്റെ വിശ്വാസ്യതയെക്കുറിച്ച് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും നിഷ്പക്ഷരായ ടെക്നോ ക്രാറ്റുകളും മീഡിയകളുമൊക്കെ സംശയങ്ങൾ പങ്ക് വെക്കുന്ന സാഹചര്യമാണിത്. അപ്പോഴും അങ്ങനെ ഒരു സാധ്യത ഉണ്ടാവില്ല, സാദ്ധ്യതയില്ല എന്നൊക്കെ വാദിക്കുന്നത് നിരക്ഷരമായ ഫാഷിസ്റ്റ് വായനയുടെ പ്രതിഫലനമാണ്.മോദിക്കു മുമ്പ് അധികാര ഫാഷിസം ഇന്ത്യയിൽ ഇല്ലായിരിക്കാം. പക്ഷേ ഫാഷിസത്തിന്റെ ശീല വൈകൃതങ്ങളെക്കുറിച്ച് സാമാന്യബോധമില്ലാത്തവരാണ് എല്ലാവരുമെന്ന് വിചാരിക്കുന്നത് തെറ്റാണ്.ന്യൂനപക്ഷങ്ങളെ വിശ്വാസം ആർജ്ജിക്കണമെന്ന മോദിയുടെ പുതിയ പ്രസ്താവന രാഷ്ട്രാന്തരീയ സമൂഹത്തിന് മുമ്പിൽ നല്ല പിള്ള ചമയാനുള്ള ഫാഷിസ്റ്റ് സ്റ്റാറ്റിക് അല്ലെന്ന് വിശ്വസിക്കുന്ന കപട നിഷ്കളങ്കതയല്ല ജനാധിപത്യ പ്രസ്ഥാനങ്ങൾക്കാവശ്യം. ഇ വി എം സംബന്ധിച്ച നിലവിലുള്ള ചില സംശയങ്ങളിലേക്ക് വരാം. ഇ വി എം ഹാക്ക് ചെയ്യാൻ സാധിക്കുമോ എന്നതല്ല ഇവിഎം ഉപയോഗിച്ച് തെരെഞ്ഞെടുപ്പിനെ അട്ടിമറിക്കാൻ സാധിക്കുമോ എന്നതാണ് പ്രസക്തമായ വിഷയം. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ട്രോണിക് വോട്ടിംഗ് മെഷിൻ സംവിധാനത്തെ പിന്തുണച്ച് പറയുന്ന പ്രധാന കാര്യം പേപ്പർ ബാലറ്റ് കാലത്തേതിൽ നിന്നും വ്യത്യസ്തമായി ബൂത്ത് പിടുത്തം ഒഴിവാക്കാമെന്നതാണ്.താരതമ്യേന ബൂത്ത് പിടുത്തമെന്നത് ഒരു ലോക്സഭ മണ്ഡലത്തിലെ നൂറോ ഇരുനൂറോ ബൂത്തുകളിൽ ഒരു പ്രദേശത്തെ ഒരു ബൂത്തിലൊക്കെ സംഭവിക്കുന്ന ഒന്നാണ്. അല്ലാതെ ഒരു ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ബൂത്തുകളും ഒരിക്കലും അട്ടിമറിക്കാൻ സുതാര്യമായ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഈ ടെക്നോളജീയ കാലത്ത് സാദ്ധ്യമല്ല തന്നെ. എന്നാൽ ദേശവ്യാപകമായി തന്നെ ജനഹിതം അട്ടിമറിക്കാൻ സാദ്ധ്യത തുറന്നിടുന്ന സംവിധാനമാണ് ഇവിഎം കൃത്രിമത്വം എന്നത്. ഇ വിഎമ്മിൽ രണ്ട് തരം അട്ടിമറി സാദ്ധ്യതകളാണുള്ളത്. ഒന്ന്, ഹാക്കിംഗ്. മറ്റൊന്ന്, തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കാതെ മാറ്റി വെച്ച റിസർവ്വ്ഡ് ആയിട്ടുള്ള ഇ വി എം മെഷീനുകൾ, അല്ലെങ്കിൽ വിവരാവകാശ നിയമപ്രകാരം മിസ്സിങ് ആയി കാണുന്ന ഇ വിഎമ്മുകൾ. ഇവ യഥാർത്ഥ ഇ വിഎമ്മുകൾക്ക് ബദലായി കൗണ്ടിംഗ് സമയത്ത് ഉപയോഗിക്കാൻ സാധിച്ചുവോ എന്നതാണ്. ഹാക്കിംഗിന്റെ വിഷയം വരുമ്പോൾ ടെക്നോളജിസ്റ്റുകൾ പറയുന്ന ഒരു വിഷയമുണ്ട്. ഇവിഎമ്മിനകത്ത് വയർലെസ്സ് കണക്ഷനില്ല. അഥവാ ഇന്റർനെറ്റ് കണക്ട്ഡ് അല്ല. റിമോട്ടിനാൽ നിയന്ത്രിക്കപ്പെടുന്നില്ല. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മെഷിനാണ്, അതു കൊണ്ട് ഹാക്ക് ചെയ്യൽ സാദ്ധ്യമല്ല എന്നത്. ശരിയാണ് ,അംഗീകരിക്കുന്നു. പക്ഷേ അപ്പോൾ തന്നെ വേറൊരു സാദ്ധ്യത നിലനിൽക്കുന്നു.ഇ വിഎമ്മിനകത്തെ പ്രോഗ്രാമിങ്ങ് ലാംഗ്വേജ് നേരത്തെ തന്നെ കൃത്രിമത്വം കാണിക്കാനുതകും വിധം സെറ്റ് ചെയ്ത് വെച്ചതാണെങ്കിൽ അതിൽ ടേംപറിംഗ് (tempering) സാദ്ധ്യമാണ്. അപ്പോൾ ഉന്നയിക്കപ്പെടുന്ന ഒരു കൗണ്ടർ ആർഗമെന്റാണ് അങ്ങനെയെങ്കിൽ മോക്പോളിൽ (ഇലക്ഷൻ സമയത്ത് നടത്തുന്ന ഡമ്മി പോൾ) ഇതെന്ത് കൊണ്ട് കാണുന്നില്ലെന്ന വാദം. അതിനുള്ള ഉത്തരം ഒരു നിശ്ചിത ശതമാനം വോട്ടുകൾ പോൾ ചെയ്ത ശേഷം മാത്രം കൃത്രിമം നടക്കുന്ന രീതിയിൽ പ്രോഗ്രാമിങ്ങിൽ മാറ്റം വരുത്താൻ കഴിയുമെന്നാണ്. ആദ്യത്തെ ഒരു പത്ത് ശതമാനം വോട്ടുകൾ വീണതിന്റെ ശേഷം മാത്രം റാന്റംലി, കൃത്രിമത്വം സാധ്യമാക്കാം.ഇത് പ്രോഗ്രാമിംഗ് ലാംഗ്വേജ് പഠിച്ചവർക്കറിയാം. അപ്പോൾ മോക്പോൾ വിലയിരുത്തി ഇ വി എം ശരിയാണെന്ന് പറയാനാവില്ല. എല്ലാ ഇവിഎമ്മുകളിലും ഇത് പോലെ കൃത്രിമം നടത്തി എന്ന് പറയുന്നില്ല.എന്നാൽ ഓരോ മണ്ഡലത്തിലെയും നിശ്ചിത ശതമാനം ഇ വി എം മെഷിനുകളിൽ ഇതുപോലെ കൃത്രിമം സാദ്ധ്യമാകും. അതുകൊണ്ടാണ് മാസങ്ങളോളം ഇലക്ടറൽ പ്രോസസ്സ് നടക്കുന്ന , ചന്ദ്രനിലേക്ക് മനുഷ്യരെ എത്തിച്ച യുഎസ് എ പോലുള്ള വികസിത രാജ്യങ്ങളിൽ ഇപ്പോഴും പഴയ പേപ്പർ ബാലറ്റിൽ തെരെഞ്ഞെടുപ്പ് തുടരുന്നത്.ഡിജിറ്റലായിട്ടുള്ള ഒന്നും പരിപൂർണ്ണമായി വിശ്വാസയോഗ്യമല്ല എന്നതാണ് യാഥാർത്ഥ്യം. മൂർത്തമായ പ്രൂഫുകളാണ് സുതാര്യക്കോവശ്യം.ഒരു പൗരൻ അദ്ദേഹത്തിന്റെ സമ്മതിദാനാവകാശം വിനിയോഗിച്ച പേപ്പർ പ്രൂഫുകളാണ് കിട്ടേണ്ടത്. ജനാധിപത്യത്തിന്റെ വിശ്വാസ്യത സൂക്ഷിക്കാൻ ഇത്രയും നല്ല മാർഗ്ഗം മറ്റെന്തുണ്ട്..?' ഇനി തെരെഞ്ഞെടുപ്പ് കമ്മീഷൻ നിത്യ നിശബ്ദത പുലർത്തുന്ന മറ്റൊരു പ്രശ്നമുണ്ട്.പല സ്ഥലങ്ങളിലായി മറ്റ് സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യുമ്പോൾ താമരക്ക് ലൈറ്റ് തെളിയുന്ന പല സംഭവങ്ങളും വർഷങ്ങളായി വീഡിയോ സഹിതം പലരും പോസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരം വീഡിയോകൾ ഇപ്പോഴും ഇൻറർനെറ്റിൽ ലഭ്യമാണ്. ഇലക്ഷൻ കമ്മീഷൻ പക്ഷേ ഇപ്പോഴും മൗനത്തിലാണ്. എന്തുകൊണ്ട്എല്ലാ വോട്ടുകളും ബിജെപിക്ക് വീഴുന്ന ഈ പ്രതിഭാസം സംഭവിക്കുന്നു. ഇ വി എം തകരാർ ആണെങ്കിൽ എന്ത് കൊണ്ടിത് തിരിച്ചു സംഭവിക്കുന്നില്ല? ഇതിലൊരു രാഷ്ട്രീയമുണ്ട്.ഇ വി എം എന്ന മെഷിനെതിരെ ആദ്യമായ രംഗത്ത് വന്നത് ഇവിടുത്തെ പ്രതിപക്ഷ കക്ഷികൾ ആരുമല്ല. ഇപ്പോൾ ഇവിഎം വാദികളായ സാക്ഷാൽ ബി ജെ പി തന്നെയാണത്.ഇ വിഎമ്മിനെതിരെ പുസ്തകമെഴുതി പോലും നിരന്തര പ്രചാരണം നടത്തിയ ഒരു കാലം ഇന്ത്യയിലെ ബിജെപിക്കുണ്ട്.സുബ്രഹ്മണ്യൻ സ്വാമിയൊക്കെ അക്കാലത്ത് ഇ വി എം വിരുദ്ധ പ്രസ്താവന ക്യാംപെയ്ൻ തന്നെ നടത്തുകയുണ്ടായി. അപ്പോൾ ഇവിഎമ്മുകൾക്കകത്തെ കൃത്രിമത്വ സാദ്ധ്യതകളെ കുറിച്ച് മറ്റാരെക്കാളും ബിജെപിക്ക് ബോദ്ധ്യമുണ്ട്. ബ്യൂറോക്രസ്സിയിലെ സ്വന്തം സ്വാധീനമുപയോഗിച്ച് ഈ സാദ്ധ്യതകളത്രയും ഉപയോഗപ്പെടുത്തിയതിന് ശേഷമായിരിക്കാം ബി ജെ പി ഇ വി എമ്മിന്റെ പ്രചാരകരായി തീർന്നതെന്ന് ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തിൽ വിലയിരുത്താവുന്നതാണ്. മറ്റാരെക്കാളും ഇവിഎമ്മിനെതിരെ പരാതിയുണ്ടായിരുന്ന ബി ജെ പി ഇപ്പോൾ ഇവിഎം അനുകൂലികളായതിന്റെ പിന്നിൽ മറ്റെന്ത് താൽപര്യമാണുള്ളതെന്ന് അഭിനവ ഇവിഎം പ്രചാരകർ വ്യക്തമാക്കേണ്ടതുണ്ട്.നിരന്തരം ഇവിഎമ്മിനെതിരെ അതിന്റെ കൃത്രിമത്വ സാദ്ധ്യതകൾക്കെതിരെ പുസ്തകം പോലുമെഴുതി പ്രചാരണം നയിച്ച ബി ജെ പി ഇപ്പോൾ അതിനെക്കുറിച്ച് പാലിക്കുന്ന മൗനം തന്നെയാണ് ഇവിഎം വിഷയത്തിലെ ഏറവും വലിയ തെളിവ്.ഒരു പുസ്തകമെഴുതാൻ മാത്രം ബോധ്യമുള്ള ഒരു വിഷയത്തിൽ ഇപ്പോൾ ബി ജെ പി എന്ത് കൊണ്ട് അതിനനുകൂലമായ മൗനം പാലിക്കുന്നു എന്ന് ചോദിച്ചാൽ പുസ്തകമെഴുതി ജനങ്ങളെ ബോധവത്കരിക്കുന്നതിനെക്കാൾ നല്ലത് ഈ പുസ്തകത്തിലൂടെ തങ്ങൾക്ക് തന്നെ ബോധ്യപ്പെട്ട ഒരു കാര്യം എന്ത് കൊണ്ട് തങ്ങൾക്കനുകൂലമായി ഉപയോഗിച്ചു കൂടാ എന്ന പ്രായോഗിക തന്ത്രമാണ് അവരെ നയിച്ചതെന്ന് എങ്ങനെ നിഷേധിക്കാനാവും.. ഇനി നഷ്ടപ്പെട്ട, അല്ലെങ്കിൽ റിസർവ്വ് ആയിട്ടുള്ള ഇവിഎമ്മുകളുടെ ദുരുപയോഗത്തെ കുറിച്ച് പറയാം.ഇത് സംഭവിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.ലക്ഷകണക്കിന് ഇവിഎമ്മുകൾ മിസ്സിങ്ങാണ് എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. അത് 18 ലക്ഷത്തോളമെന്ന് പറയുന്നുണ്ട്.അതായത് രാജ്യത്ത് മൊത്തം ഉപയോഗിച്ച അത്ര തന്നെ ഇവിഎമ്മുകൾ മിസ്സിങ് ആണെന്ന് പറയുമ്പോൾ അതീരാജ്യത്തെ മുഴുവൻ തെരെഞ്ഞെടുപ്പ് സംവിധാനത്തെയും അട്ടിമറിക്കുന്ന വലിയ തോതിലുള്ള ബൂത്ത് പിടുത്തമാണ്. അതായത് പഴയ കാലത്തെ ബൂത്ത് പിടുത്തങ്ങൾ പ്രാദേശികമായി രുന്നെങ്കിൽ ഇത് ദേശീയ തലത്തിൽ തന്നെ നടത്താൻ കഴിയുന്ന ബൂത്ത് പിടുത്തമാണ്. ആ ഒരു സാധ്യത നിലനിൽക്കുന്നു. സ്വാഭാവികമായും അനധികൃതമായ ഇ വിഎമ്മുകൾ ഇന്ത്യയിൽ പലയിടത്തുമുണ്ടെങ്കിൽ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചെയ്യേണ്ടത് കള്ളപ്പണം പിടിക്കാൻ മോദി നോട്ട് നിരോധിച്ചത് പോലെ ഇതുവരെയുള്ള എല്ലാ ഇവിഎമ്മുകളെയും ബാൻ ചെയ്യുകയാണ് വേണ്ടത്.അങ്ങനെ ഒരു തീരുമാനത്തിലേക്ക് വരികയും തെരെഞ്ഞെടുപ്പിന്റെ വിശ്വാസ്യത വീണ്ടെടുക്കുകയും ചെയ്യണം. മറ്റൊന്ന്,ഇവിഎമ്മുകളുടെ മൂവ്മെന്റിനെക്കുറിച്ചാണ്. ഇതിന് വളരെ കൃത്യമായ പ്രൊസീജിയർ എഴുതി വെച്ചിട്ടുണ്ട്. അത് സായുധസേന അകമ്പടിയോടെ ആയിരിക്കണമെന്ന് പറയുന്നുണ്ട്. പക്ഷേ ഈ അടുത്ത ദിവസങ്ങളിൽ കണ്ട ദൃശ്യങ്ങളിൽ ഇ വിഎമ്മുകൾ പെട്ടിഓട്ടോറിക്ഷകളിലും ലോറികളിലും കുട്ടികളെക്കൊണ്ട് ചുമപ്പിച്ചുമൊക്കെ കൊണ്ടു പോകുന്നുണ്ട്. യാതൊരു നടപടിക്രമവും പാലിക്കാതെ, നിയന്ത്രണങ്ങളില്ലാതെ, സൂപ്പർവൈസിങ്ങില്ലാതെയാണ് ഇവിഎമ്മുകളുടെ മൂവ്മെൻറ് ഉണ്ടായിട്ടുള്ളത്.തെരെഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബദൽ ഇ വിഎമ്മുകളെ പകരം വെച്ചിട്ടാണോ ഇതൊക്കെയെന്ന് തെരെഞ്ഞെടുപ്പിനെ അങ്ങേയറ്റം ഗൗരവത്തോടെ കാണുന്നവർ വീക്ഷിക്കുകയാണ് ഇ വി എം സുതാര്യമാണെന്ന വാദം സയൻറിഫിക് ടെക്നോളജിയുടെ പിൻബലത്തോടെ രാജ്യത്തോ രാഷ്ട്രാന്തരീയ സമൂഹത്തിനകത്തോ സംഭവിക്കാത്തിടത്തോളം കാലം, വിവരാവകാശ നിയമമുപയോഗിച്ച് രാജ്യത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ലക്ഷകണക്കിന് ഇലക്ട്രോണിക് വോട്ടിംഗ് മെഷിനുകൾ ഇലക്ഷൻ കമ്മീഷന്റെ കണക്ക് പ്രകാരം കാണാനില്ല എന്നതിന് ഉത്തരം ലഭിക്കാത്ത കാലത്തോളം ചോദ്യങ്ങൾ ആവർത്തിക്കേണ്ടതുണ്ട്. മറിച്ചുളള വാദം അക്ഷരാർത്ഥത്തിൽ ഫാഷിസത്തിന് കീഴടങ്ങുന്ന സമീപനമാണ്.ജനാധിപത്യമാകട്ടെ സംശയങ്ങളും ചോദ്യങ്ങളുമാണ്. രാഷ്ട്രപതി മുതൽ വില്ലേജ് ഓഫീസ്സറെ വരെ ചൂണ്ടുവിരലിൽ നിർത്താൻ കെൽപ്പുള്ള സംഘ് പരിവാർ ശക്തികളുടെഎല്ലാ ദുരൂഹതകളെയും നിരന്തര ചോദ്യങ്ങളിലൂടെ സുതാര്യമാക്കി മാത്രമേ ഇന്ത്യയെ വീണ്ടെടുക്കാൻ സാധിക്കൂ.മറിച്ചുള്ള വാദം മോദി മഹാനെന്ന പ്രചാരണം പോലെ തന്നെ നിഷ്കളങ്കമായ ഒന്നല്ല. ജനാധിപത്യ പോരാട്ടം ശക്തമാക്കുക!!
- Get link
- X
- Other Apps
എനിയ്ക്കു വേണം ഈ റ്റ്വിറ്റർ😎💪 👫നിങ്ങളെനിയ്ക്ക് ഈ റ്റ്വിറ്റർ തരണം ഈ റ്റ്വിറ്റർ ഞാനിങ്ങ് എടുക്കുവാ 😎 💪ഷിഹാബ് ബെറ്റാലിയൻ 😀💪
- Get link
- X
- Other Apps
19 സീറ്റിൽ തോറ്റതിന് കുട്ടികൾ എന്ത് പിഴച്ചു... പെരുന്നാൾ തലേന്ന് സ്കൂൾ തുറക്കും അതേ ' 'അങ്ങാടിയിൽ തോറ്റതിന് അമ്മയുടേ 'നെഞ്ചത്ത് ' ജൂൺ: 3 ന് തന്നേ.സ്കൂൾ തുറക്കും. സ്‌കൂൾ തുറക്കുന്നത് റമളാൻ 29ന്.! അത് രണ്ടോ മൂന്നോ ദിവസം നീട്ടിവെച്ച് പെരുന്നാളിന് ശേഷം ആക്കിയാൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ?? ഉണ്ടെങ്കിൽ ആർക്കാണ് ബുദ്ധിമുട്ട്?? പല മുസ്ലിം സംഘടനകളും സ്‌കൂൾ തുറക്കുന്നത് നീട്ടാൻ ആവശ്യപ്പെട്ട് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. എന്നിട്ടും ധാർഷ്ട്യം കാണിച്ച് 3ന് തന്നെ തുറക്കും എന്നത് പിണറായിയുടെയും കൂട്ടരുടെയും അഹങ്കാരം തന്നെയാണ് എന്നത് പിണറായി ഭക്തർ അല്ലാത്ത മാപ്ല സഖാക്കൾ തന്നെ സമ്മതിക്കുന്നു. രണ്ടോ മൂന്നോ ദിവസം നീട്ടി വെച്ച് നഷ്ടപ്പെടുന്ന ക്ലാസുകൾ പിന്നീടുള്ള ശനിയാഴ്ചകളിൽ എടുത്ത് ആവശ്യമായ ദിവസങ്ങൾ എടുക്കുകയാണ് വേണ്ടത്. അങ്ങനെ കഴിഞ്ഞ വര്ഷങ്ങളിലൊക്കെ നഷ്ടപ്പെട്ട ദിവസങ്ങൾ വീണ്ടെടുകയാണ് ചെയ്തതും.! ഇതൊക്കെ അറിഞ്ഞിട്ടും മനസിൽ ആയിട്ടും മുസ്ലിം സംഘടനകൾ ആരെടോ എനിക്ക് നിവേദനം നൽകാൻ എന്ന ധാർഷ്ട്യം കാണിച്ച് മുന്നോട്ട് പോവുകയാണ് ഇരട്ടചങ്കൻ.!! ഇത്തരം ധാർഷ്ട്യം കാണിക്കുകയും, എന്നാൽ മതേതര വോട്ടുകൾ എവിടെപ്പോയി എന്ന് തിരയുന്ന തിരക്കിലാണ് കൊടിയേരിയും പിണറായിയും..!! ഇതല്ല, ഇതിനപ്പുറം പാർട്ടി വോട്ടുകൾ വരും തെരഞ്ഞെടുപ്പുകളിൽ ചോർച്ച വരിക തന്നെ ചെയ്യും!!!
- Get link
- X
- Other Apps
🔥രാജാക്കന്മാരുടെ ഒരേ ഒരു രാജാവ് 🔥 മലയാള സിനിമ ഇതിനു മുൻപ് മൂന്ന് വട്ടം 100 കോടി ക്ലബ്ബിൽ എത്തിയിട്ടുണ്ട് എന്ന വിവരം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നു പുറത്തു വിട്ടിട്ടുണ്ട് ....മലയാള സിനിമയുടെ ആദ്യ 100 കോടി എന്ന് സിനിമയിലെ നായകൻ ഒഫിഷ്യൽ ആയി പുറത്തു വിട്ടെങ്കിലും ആ വിവരം അയാളുടെ ഫാൻസിന്റെ ഇടയിൽ അല്ലാതെ മറ്റൊരു രീതിയിൽ ഉള്ള തരംഗവും ഇവിടെ ഉണ്ടായിട്ടില്ല ...കൂടെ അഭിനയിച്ച താരങ്ങൾ പോലും ഈ വിവരം ഷെയർ ചെയ്തില്ല ...രണ്ടാമത്തെ നൂറു കോടി നേടിയ നിവിൻ പോളിയുടെ അവസ്ഥയും ഇത് തന്നെ ആയിരുന്നു ....അഭിനന്ദനങൾക്ക് പകരം വിമർശനം ആണ് അന്ന് നിവിൻ പൊളിക്ക് കിട്ടിയത്....ആ 100 കോടി നിവിൻ പോളിയുടെ പേജിൽ മാത്രം ആയി ഒതുങ്ങി ....പിന്നീട് ആണ് 8 ദിവസം കൊണ്ട് 100 കോടിയും ആയി ലൂസിഫർ വരുന്നത് ....അഭിമാനത്തിന്റെ കൊടുമുടിയിൽ ആകേണ്ട മലയാള സിനിമ നാണ കേടിന്റെ പടു കുഴിയിലേക്ക് വീണു ..ഈ വാർത്ത സിനിമയിലെ നായകൻ അല്ലതെ മറ്റു ആരും ഷെയർ ചെയ്തില്ല എന്ന് മാത്രം അല്ല സ്വന്തം ആരാധകർ പോലും നിർമാതാവ് ആന്റണി പെരുമ്പാവൂർനെ തെറി പറഞ്ഞ് രംഗത്ത് എത്തി ..അതിനു ശേഷം ആണ് നൂറ്റാണ്ടിന്റെ ഏറ്റവും വലിയ മണ്ടത്തരം ആയി കണക്കാക്കുന്ന ലൂസിഫർ 200 കോടി പോസ്റ്റർ വരുന്നത് ...പഴയത് പോലെ തന്നെ സ്വന്തം ആരധകർ വരെ ഈ വാർത്ത തെറി വിളികളോടെ ആണ് എതിരേറ്റത് ..കൂടെ അഭിനയിച്ച താരങ്ങളോ എന്തിനു അധികം പറയുന്നു ഈ ചിത്രത്തിന്റെ സംവിധായകൻ പ്രിട്വി രാജ് പോലും ഈ 200 കോടി എഡിറ്റ് ചെയ്താണ് സ്വന്തം പോസ്റ്റിൽ പോസ്റ്റ് ചെയ്തത് ...200 കോടി കിട്ടി എന്ന് നിർമാതാവ് പറഞ്ഞിട്ട് പോലും അത് ആ പടത്തിൽ അഭിനയിച്ച താരങ്ങൾ പോലും അംഗീകരിച്ചില്ല എന്ന് പറയുമ്പോൾ ആ പോസ്റ്റർ ഷെയർ ചെയ്ത മോഹൻലാൽ എന്ന നടന്റെ ഇപ്പോഴത്തെ അവസ്ഥ ആർക്കും ഊഹിക്കാവുന്നതേ ഉള്ളൂ ..... ഇനി ഇന്നലെ വന്ന മമ്മൂട്ടി ചിത്രത്തിന്റെ 100 പോസ്റ്റ് നോക്കുക ...നെൽസൺ ഐപ്പ് എന്ന നിർമാതാവ് ഈ വാർത്ത പുറത്തു വിട്ടതോടെ സിനിമ ലോകം ഒന്നടങ്കം ഈ വാർത്ത ഏറ്റെടുത്തു ....ഈ സിനിമയിൽ അഭിനയിച്ച യുവതാരം കൈലേഷ് മുതൽ സീനിയർ നടൻ സിദ്ധീഖ് വരെ ഈ വാർത്ത ഷെയർ ചെയ്തു ....ഈ സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത നെഞ്ചിനുള്ളിൽ ലാലേട്ടൻ എന്ന് പാടിയ അശ്വിൻ മുതൽ ഉണ്ട പക്രു വരെ മമ്മൂട്ടിയുടെ ആദ്യ 100 കോടി ആഘോഷിച്ചു ...ഈ ചിത്രത്തിൽ ഇല്ലാഞ്ഞിട്ടും കോമഡി നടൻ ഹരീഷ് കണാരൻ മുതൽ ഈ ചിത്രത്തിലെ പ്രധാന ഹാസ്യ നടൻ ആയ സലിം കുമാർ വരെ ആഹ്ലാദം പങ്കു വെച്ചു ...മധുര രാജ റിലീസ് ചെയ്ത ഫേസ് ബുക്ക് പേജ് ഉള്ള എല്ലാ തീയറ്റർ പേജുകളും ഈ വാർത്ത അഭിമാനത്തോടെ ഷെയർ ചെയ്തു ..ഇതിൽ മോഹൻലാലിൻറെ ഉടമസ്ഥതയിലുള്ള M Lal സിനിപ്ലെസ് ഹരിപ്പാട് മുതൽ ആശീർവാദ് സിനിമാസ് വരെ ഈ ആഹ്ലാദത്തിൽ പങ്കു ചേർന്നു ...എല്ലാ ഫേസ് ബുക്ക് ട്വിറ്റർ പേജുകളിലും ഒഫിഷ്യൽ ആയി ഈ വാർത്ത സ്ഥിദ്ധീകരിച്ചു ....ഇതിൽ മോഹൻലാൽ ഫാൻസ് നടത്തുന്ന സ്നേഹസല്ലാപം ട്വിറ്റെർ പേജ് മുതൽ ഫോറം റിലീസ് വരെ ഉൾപ്പെടും ... ഇങ്ങനെ എല്ലാ ആളുകളെയും തൃപ്തി പെടുത്തി ഉള്ള 100 കോടി ആയിരുന്നു മലയാള സിനിമ ആഗ്രഹിച്ചിരുന്നത് ...ആ 100 കോടിക്ക് കരണമാകാൻ മലയാളത്തിന്റെ മെഗാസ്റ്റാർ തന്നെ വേണ്ടി വന്നു ...മമ്മൂട്ടി 100 കോടി എന്ന് പറഞ്ഞാൽ അത് ഇല്ലാത്ത 100 കോടി അല്ല എന്ന് മുകളിൽ പറഞ്ഞ എല്ലാവര്ക്കും അറിയാം ...അതാണ് അവരെല്ലാം ഒന്നടങ്കം ആ വാർത്ത ഷെയർ ചെയ്തതും ....ഒരേ ഒരു രാജാവ് എന്ന് സ്വന്തം സിനിമയിലൂടെ ഡയലോഗ് പറഞ്ഞും സ്വന്തം സിനിമ പോസ്റ്ററിൽ കൊത്തി വെക്കുന്നതിലും അല്ല ആണത്വം .....ഇത് പോലെ മറ്റുള്ളവരെ കൊണ്ട് പറയിക്കണം ...അവരാണ് രാജാക്കന്മാരുടെ ഒരേ ഒരു രാജാവ് ....ആ രാജാവിനെ മലയാള സിനിമ ലോകം വിളിക്കുന്ന പേരാണ് 💪മെഗാസ്റ്റാർ മമ്മൂട്ടി 💪
- Get link
- X
- Other Apps
നോമ്പു തുറന്നു വരാം😊 ഷോപ്പിന്റെ ഉള്ളിൽ എന്നെയും കാത്തു സാൻവിച്ചും ഇളന്നി ജൂസും കട്ട വെയ്റ്റിംഗ് ലാണ്😃😄😋😋😋
- Get link
- X
- Other Apps
അങ്ങനെ റംസാനിലെ അവസാനത്തെ 10 കഴിയാറായി🤗 പടച്ചോനെ ഞങ്ങളിൽ നിന്നും വന്നു പോയ ചെറുതും വലുതുമായ എല്ലാ തെറ്റുകളും നീ പൊറുത്തു തരേണമേ റബ്ബേ👏 മാരകമായ രോഗങ്ങളേതൊട്ടും അപകട മരണങ്ങളെ തൊട്ടും ഞങ്ങളെയെല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ😍👏 എല്ലാവർക്കും നല്ലൊരു ശുഭദിനം നേരുന്നു👫👬😍👏
- Get link
- X
- Other Apps
ഇൻസ്റ്റയിൽ കുറെ ഉടായിപ്പ് ഊള ടീം ഉണ്ട്😠 ആദ്യം നമ്മളെ വന്നു follow ചെയ്യും പിന്നെ നമ്മൾ Follow back കൊടുത്ത ഉടനെ un follow ചെയ്യും ഓരോരോ സൈക്കോ ടീം👫👬😆👏 അതികവും ഇച്ചിരി പോന്ന ഫ്രീക്കന്മാരാണ്😃 കൂടാതെ ഇപ്പൊ കുറെ പാവപ്പെട്ട ലേഡീസ് വന്നു follow ചെയ്യുന്നുണ്ട്🙄 ഒറ്റ ബ്ളോക്👫
- Get link
- X
- Other Apps
അങ്ങനെ ഇപ്രാവിശ്യം പെരുന്നാൾ ടൂർ പോവാനാണ് കമ്മറ്റി തീരുമാനം👬😍 സ്ഥലം 5 കൊല്ലം മുമ്പ് പോയ അതേ ആലപ്പുഴ house ബോട്ടിങ് ട്രിപ്പ്😃👬 അപ്പൊ പെരുന്നാൾ കഴിഞ്ഞിട്ടുള്ള രണ്ട് ദിവസം ഞാൻ ആലപ്പുഴയിൽ ഉണ്ടാവും😃 ഇനി BETALIANZ ന്റെ കളി അങ്ങു കുട്ടനാട്ടിൽ😃👫 ജോലി തിരക്കിനിടയിലെ ഒരു വിശ്രമം https://t.co/IssCG3Ic7G
- Get link
- X
- Other Apps
മുഖം തുടക്കാൻ വേണ്ടി ടവൽ എടുക്കുമ്പോൾ താഴെ മണ്ണിലേക്ക് വീഴുന്നത് 😣 എന്തു കഷ്ടമാണ്😐🙄 ഒരു നിമിഷത്തെ അശ്രദ്ധ🙄 ഒരു ടവൽ ന്റെ കണ്ണീരാണ്😣😣😣
- Get link
- X
- Other Apps
കിടപ്പിലായാൽ ഒറ്റമുറിയുള്ള ഒരു ചെറു വീടിനുപോലും ഒരു വലിയ ലോകമാവാൻ കഴിയും തൊട്ടപ്പുറത്തേക്ക് ഒരു കടൽ ദൂരം തൊട്ടടുത്ത ആളിലേക്ക് ഒരു ജന്മദൂരം നിങ്ങളുടെ ഭാഷ ആർക്കും മനസ്സിലാവാതെയാവാം മറ്റുള്ളവരുടെ ശബ്ദം ഒരു പ്രകാശവർഷമപ്പുറത്താവാം. - റഫീക്ക് അഹമ്മദിന്റ 'ഒറ്റമുറി'എന്ന കവിത യിൽനിന്ന്.
- Get link
- X
- Other Apps
അങ്ങനെ ഭരണത്തിൽ വീണ്ടും BJP🙄 ഇനിയുള്ള ഭരണം എങ്ങനെയാവുമെന്നു കണ്ടറിയാം🙄 ഒരു കാര്യത്തിൽ സന്തോഷമുണ്ട് എത്ര നാറിയ ഭരണം ആണെങ്കിലും നമുക്ക് മാത്രമല്ല BJP ക്കു വോട്ടു ചെയ്ത എല്ലാവരേയും അത് ബാധിക്കും (പെട്രോൾ&ഗ്യാസ്&GST&) തുടങ്ങിയ ഏതു കാര്യമാണെങ്കിലും 8ന്റെ പണി എല്ലാർക്കും കിട്ടും
- Get link
- X
- Other Apps
ശ്രദ്ധിക്കുകയായിരുന്നു. വാർത്ത സമ്മേളനത്തിൽ ചിലവഴിക്കുന്ന പതിവ് സമയത്തിനൊന്നും നിന്ന് കൊടുക്കാതെ, ജനവിധിയെ കുറിച്ച് വളരെ കുറച്ചു വാക്കുകളിൽ സംസാരിച്ചു. പഠിച്ചതിന് ശേഷം വിശദമായി സംസാരിക്കാം, പുതുതായി തിരഞ്ഞെടുത്ത സർക്കാരിന് അഭിനന്ദനങ്ങൾ. എല്ലാവർക്കും നന്ദി, ഇത്രയും പറഞ്ഞു അയാൾ ആൾക്കൂട്ടത്തിനിടയിലേക്കിറങ്ങി നടന്നു മറഞ്ഞു. ആ മുഖത്ത് നിരാശയുടെ കരിനിഴൽ വലിയ തോതിൽ വീണിരിക്കുന്നു. ആത്മാർത്ഥമായി കഠിനാധ്വാനം ചെയ്തതിന്റെ ഫലം കിട്ടാത്ത പോരാളിയുടെ ഹൃദയം നിരാശ കൊണ്ടിടിക്കുന്ന ശബ്ദം പോലെ എന്തോ ഒന്ന് അയാളെ അസ്വസ്ഥപ്പെടുത്തുന്നുണ്ടായിരുന്നു. ഇന്നത്തെ രാത്രി രൂക്ഷമായ ചിന്തകൾ തലച്ചോറിലും, ചുറ്റും റോന്ത് ചുറ്റുന്ന നിരാശയും അയാളെ വരിഞ്ഞു മുറുക്കുന്നുണ്ടാകും. ആ വേദന നിശബ്ദമായി അനുഭവിച്ചു അയാൾ ആ ചുവരുകൾക്കുള്ളിൽ ഇന്നിരിക്കുമായിരിക്കും. എന്നാൽ ഹൃദയമുളള ഒരു മനുഷ്യനും അയാളെ വീണു പോകാൻ സമ്മതിക്കില്ല, കാരണം. ശബ്ദമില്ലാതെ പരുങ്ങിയ ജനാധിപത്യത്തിന്റെ ശബ്ദമായിരുന്നു അയാൾ. വർഗീയതയല്ല, അകറ്റി നിർത്തലല്ല മറിച്ചു ചേർത്തു നിർത്താലാണ് തന്റെ രാഷ്ട്രീയമെന്ന് അയാൾ വിളിച്ചു പറയുന്നുണ്ടായിരുന്നു. കോർപറേറ്റ് ഭീമന്മാരുടെ കോടാനുകോടി കടങ്ങൾ എഴുതിത്തള്ളി അവരുടെ അത്താഴവിരുന്നുകൾ ആഘോഷമാക്കുന്ന ഭരണാധികാരിക്ക് മുന്നിലൂടെ രാജ്യത്തെ ഗ്രാമങ്ങളിലേക്കിറങ്ങി ചെന്ന് കർഷകനെ നെഞ്ചോടു ചേർത്തു പിടിച്ചവനാണ്. രാജ്യത്തിനൊരു നട്ടെല്ലുണ്ടെങ്കിൽ അത് യുവ ജനതയാണെന്ന് വെറുതെ പറഞ്ഞു വെക്കാതെ യുവത്വവുമായി നിരന്തരം ആശയവിനിമയം നടത്തി അവർക്കു ഇന്ത്യൻ രാഷ്ട്രീയ - ഭരണ ഇടങ്ങളിൽ ഇടമൊരുക്കാൻ മുന്നിൽ നിന്നവനായിരുന്നു. സ്ത്രീ സമൂഹം ഈ രാജ്യത്തിനെത്ര വിലപെട്ടതാണെന്ന് അയാൾ നിരന്തരം പറഞ്ഞു കൊണ്ടിരുന്നു. വനിതാ സമൂഹത്തെ ഉൾക്കൊണ്ടു എങ്ങെനെ ഈ രാജ്യം മുന്നോട്ടു പോകണമെന്ന വ്യക്തമായ കാഴ്ചപ്പാട് അയാൾക്കുണ്ടായിരുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാൻ അയാൾക്ക് കാതുണ്ടായിരുന്നു. സമയമുണ്ടായിരുന്നു. രാജ്യത്തെ ജനത നേരിടുന്ന വെല്ലുവിളി ഭരണകൂടത്തിന് മുന്നിൽ ഉയരെ വിളിച്ചു പറയാനുള്ള നാവുണ്ടായിരുന്നു. രാജ്യത്തെ നശിപ്പിക്കുന്ന ശക്തികളുമായി ഒരിക്കലും സമരസപ്പെടാത്ത മനസ്സുണ്ടായിരുന്നു. പക്ഷെ, ഈ രാജ്യം ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നപ്പോൾ അയാളുടെ നേരിന്റെ രാഷ്ട്രീയത്തെ വേണ്ടവിധത്തിൽ കണ്ടില്ല. കണ്ടത് മുഴുവൻ തീവ്ര ദേശീയതയിൽ പൊതിഞ്ഞ നാടകക്കാരന്റെ ഗിമ്മിക്കുകൾ മാത്രം, നുണകൾ മാത്രം, 56 ഇഞ്ചിന്റെ തള്ളൽ കഥകൾ മാത്രം... ഇല്ല രാഹുൽ, നിങ്ങളല്ല തോറ്റത്, ഞങ്ങളാണ്, ഈ ജനതയാണ്. വെറുപ്പിനിടം നൽകാത്ത, പുരോഗമന ചിറകിലേറി, സമത്വ സുന്ദരമായി ഈ രാജ്യം പറക്കുമെന്ന് കരുതിയ ഞങ്ങളാണ് തോറ്റു പോയത്. തീവ്ര ദേശീയതയുടെ വാൾ കൊണ്ട് പകുതിയായി ഈ രാജ്യത്തെ മുറിച്ചു വച്ച്, ആ മുറിവിലേക്ക് വെറുപ്പിന്റെ, വിഭാഗീയതയുടെ രാഷ്ട്രീയ മസാലകൾ പുരട്ടിയവർ ജനാധിപത്യ സംവാദ വിഷയങ്ങൾ കൃത്യമായി മറച്ചു പിടിച്ചു. അഞ്ച് വർഷത്തെ നരകയാതന നൽകിയ നെറികെട്ട ഭരണകൂട പിടിപ്പുകേടുകൾക്ക് ഇടമില്ലാതെ,രാജ്യവും അതിർത്തിയും, പട്ടാളവും അടക്കം ജനാധിപത്യ തിരഞ്ഞെടുപ്പിന്റെ മാന്യതക്ക് നിരക്കാത്ത വിഷയങ്ങൾക്ക് മുൻപിൽ നിങ്ങളുടെ നേരിന്റെ, സ്നേഹത്തിന്റെ, സത്യത്തിന്റെ രാഷ്ട്രീയം പരാജയപെട്ടു പോയി രാഹുൽ... നന്ദിയുണ്ട്. ഞങ്ങൾക്ക് വേണ്ടി ശബ്‌ദിച്ചതിന്. നിലയുറപ്പിച്ചതിന്. കൊത്തിവലിക്കാൻ വട്ടമിട്ടു പറക്കുന്ന കഴുകൻ കണ്ണുകൾക്ക് മുൻപിൽ താങ്കൾക്കു കഴിയുന്ന വിധം ജനാധിപത്യ മൂല്യങ്ങളെ സംരക്ഷിച്ചു നിർത്താൻ നോക്കിയതിന്. നന്ദി, ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും ഉലയാത്ത പിന്തുണയുടെ സ്നേഹാഭിവാദ്യങ്ങൾ. ചുറ്റും കൂരിരുട്ടു കൊണ്ട് മൂടുമ്പോഴും അകലെയൊരു വെളിച്ചം തെളിയുമ്പോൾ പ്രതീക്ഷയുടെ ഹൃദയമിടിപ്പേറുന്ന പോലെ ഈ കൂരിരുട്ടിൽ രാഹുൽ നിങ്ങൾ തന്നെയാണ് പ്രതീക്ഷ. വീണു പോകരുത്, ഞങ്ങൾക്കായി നടക്കുക. - Mahin Aboobakkar
- Get link
- X
- Other Apps
അങ്ങനെ റംസാനിലെ അവസാനത്തെ 10 ആവാനായി🤗 ഈ ആഴ്ച hilite മാളിൽ പോയി ഡ്രസ് എടുക്കണം😍👏 ഇനി അതിനുള്ള ക്യാഷ് ഒപ്പിക്കണം😉 ചെലവോട് ചെലവ്🙄☺
- Get link
- X
- Other Apps
ഒരു അർജന്റീന ഫാൻ ആയത് എത്ര നന്നായി🇦🇷💪 എന്തും താങ്ങാനുള്ള മനക്കട്ടി🤗 എന്ത് നെഗറ്റീവ് സീനിലും പോട്ടെ അടുത്ത തവണ നോക്കാം എന്ന കട്ട ആത്മവിശ്വാസം😄💪 ഏത് പ്രതിസന്ധി ഘട്ടത്തിലും പാറപോലെ ഉറച്ചുനിൽക്കാനുള്ള ചങ്കുറപ്പ് ഇതൊക്കെ ഇവിടെ മറ്റാർക്കുണ്ട്..??👫👬😄👏 വാമോസ് അർജന്റീന😃🇦🇷💪
- Get link
- X
- Other Apps
എന്തിനാണ് നാം ഭയപ്പെടുന്നത്👏 വരാനിരിക്കുന്ന വിധി എന്തായാലും അതി ജീവിച്ചേ മതിയാകൂ മോഡി വീണ്ടും വന്നാൽ ലോകം അവസാനിക്കുമോ ലോകാവസാനത്തിൽ വിശ്വസിക്കുന്ന നാം എന്തിനാണ് ഭയപ്പെടുന്നത് നംറൂദിനെയും ഫിർഔനെയും അതിജീവിച്ച സമുദായത്തിന് എന്ത് മോഡി ദജ്ജാലിനെ കാത്തിരിക്കുന്നവർക്ക് എന്ത് മോഡി👏
- Get link
- X
- Other Apps
ജലദോഷം പിടിച്ചത് കാരണം മൂക്ക് പിഴിഞ്ഞു പിഴിഞ്ഞു 🙄🙄 സൈഡ് ആയി മക്കളേ🙄😐😣 എന്താവുമോ എന്തോ☺🙂
- Get link
- X
- Other Apps
ഇന്ന് ഷോപ്പിലേക്കു റീചാർജ് ചെയ്യാൻ വന്ന ഒരു ഉപ്പ എന്റെ മുഖത്തു നോക്കിയിട്ട് പറഞ്ഞു ഇപ്പോഴത്തെ പിള്ളേരുടെ തടിയൊക്കെ ഫഹദ് ഫാസിലിന്റെ പോലെ താഴെ ഇച്ചിരി വെക്കുന്ന സ്റ്റൈൽ ആണെന്ന്😆😆 പെട്ടെന്നു കേട്ടപ്പോൾ ഞാൻ കുറെ ചിരിച്ചു😎😄👏 അല്ലേലും ആണുങ്ങൾക്ക് താടി ഒരു മൊഞ്ചു തന്നെയാണ്👬😎👏
- Get link
- X
- Other Apps
ഉച്ച അകാൻ പോകുമ്പോഴേക്കും ഒരുമണി അകാൻ പോകുവണല്ലോ🙄 എന്താല്ലേ😉😉😉😉😉😉😉😉😉
- Get link
- X
- Other Apps
രാവിലെ എണീക്കാൻ നേരം വൈകിയാൽ പിന്നെ അന്നത്തെ ഡേ പോയി കിട്ടും🙄☺☺
- Get link
- X
- Other Apps
സൗന്ദര്യത്തെ സ്നേഹിക്കാതെ നിന്റെ ജീവിതം ആരാണോ സുന്ദരമാക്കുന്നത് അവരെ സ്നേഹിക്കുക ശുഭദിനം ചങ്ക്‌സ് 💜♥💜♥💜♥💜♥
- Get link
- X
- Other Apps
എന്തുണ്ട് വിശേഷങ്ങൾ സുഖമാണോ എന്നു ചോദിക്കുന്നവരോട് പിന്നെ സുഖം കൂടുതലാണ് എന്നു പറഞ്ഞാണു എന്റെ ശീലം അങ്ങനെ പറയുമ്പോൾ കിട്ടുന്ന സുഖം ഒന്നു വേറേ തന്നെയാണ്😎👏
- Get link
- X
- Other Apps
അങ്ങനെ പെരുന്നാൾ ആവാൻ ഇനി 15 ദിവസം കൂടി😊 ഡ്രസ് എടുക്കാൻ ക്യാഷ് ഒപ്പിക്കണം പണ്ടത്തെ പോലെയല്ല🙄 ഇപ്പൊ ഒടുക്കത്തെ ചെലവാണ്☺ എന്താവുമോ എന്തോ🤔
- Get link
- X
- Other Apps
നോമ്പു ആയിട്ടു ഞാൻ ക്ഷീണിച്ചു എന്നു എല്ലാരും പറയുന്നു🙄😐 അല്ലെങ്കിലെ മെലിഞ്ഞിട്ടാണ്🙄 പോരാത്തതിന് ഇപ്പൊ ക്ഷീണവും😐 എന്താവുമോ എന്തോ☺☺☺☺☺☺
- Get link
- X
- Other Apps
ഇന്ന് അളിയന്റെ വീട്ടിൽ നോമ്പു തുറയാണ്🤗👏 ഹവ്വ മോളെ കാണാം 😃😍👫👏 വൈകുന്നേരം ഷോപ്പിൽ നിന്നും 5:30 നു ഇറങ്ങണം🤗
- Get link
- X
- Other Apps
കഴിഞ്ഞു പോയ കാര്യങ്ങളെ പറ്റി വിഷമിക്കാതെയും😐 വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി വ്യാകുലപെടാതെയും🙄 ഇന്നുള്ള ജീവിതവുമായി വളരെ ഹാപ്പി ആയിട്ടു ജീവിക്കുക😃😍👫👬👏 അങ്ങനെയുള്ള ലൈഫ് ന്റെ ഫീൽ ഒന്നു വേറെ തന്നെയാണ് ഫ്രണ്ട്സ്👌 എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു😍👬👫👏 ഹാപ്പി സൺഡേ👫
- Get link
- X
- Other Apps
ഷോപ്പിന്റെ തൊട്ടടുത്തു ഫാൻസി ഉള്ളത് കൊണ്ട് ഇടക്കിടക്ക് അവിടെ പോയി കുറെ ടോയ്‌സ് ന്റെ പിക് എടുത്തു ഇങ്ങനെ പോസ്റ്റും 😉😃😎📱📸 ചുമ്മാ ഒരു രസം
- Get link
- X
- Other Apps
*അർജന്റീന* കോപ്പ അമേരിക്ക 14 വേൾഡ് കപ്പ് 2 കോൺഫെഡറേഷൻ 1 ഒളിമ്പിക്സ് ഗോൾഡ് 2 *മെസ്സി* ഒളിമ്പിക്സ് 2008 കോപ്പ അമേരിക്ക ഫൈനൽ 2007 2016 2017 വേൾഡ് കപ്പ് ഫൈനൽ 2014 * അർജന്റീന ടോപ് സ്കോറെർ * അർജന്റീന ടോപ് അസിസ്റ്റ് മേക്കർ *ക്യാപ്റ്റൻ ആയി കൂടുതൽ വിജയം * അർജൻ്റീനക്ക് വേണ്ടി ഒരു കൊല്ലത്തിൽ കൂടുതൽ ഗോൾ *കോപ്പ അമേരിക്ക ചരിത്രത്തിൽ കൂടുതൽ അസിസ്റ്റ് * അർജൻ്റീനക്ക് വേണ്ടി വേൾഡ് കപ്പ് ക്വാളിഫൈയിൽ ഏറ്റവും കൂടുതൽ ഗോൾ *അർജൻ്റീനയുടെ ചരിത്രത്തിൽ വേൾഡ് കപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോറർ (18 age) *ഒരു ലോക കപ്പിൽ 4 മാൻ ഓഫ് ദി മാച്ച് ( വേൾഡ് റെക്കോഡ് ) * വേൾഡ് കപ്പ് ബെസ്റ്റ് പ്ലയറും , കോപ്പ അമേരിക്ക ബെസ്റ്റ് പ്ലയറും, അംഡർ 20 വേൾഡ് കപ്പ് ബെസ്റ്റ് പ്ലയറും ആയ ഒരേ ഒരു താരം * വേൾഡ് കപ്പ് ബെസ്റ്റ് പ്ലയറും , അംഡർ 20 വേൾഡ് കപ്പ് ബെസ്റ്റ് പ്ലയറും നേടിയ രണ്ടു കളിക്കാരിൽ ഒരാൾ ( മെസ്സി ,മറഡോണ ) * 2007 കോപ്പ അമേരിക്ക യങ്ങ് പ്ലയർ * 2007 കോപ്പ അമേരിക്ക ഡ്രീം ടീം * കോപ്പ അമേരിക്ക 2011 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2015 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2015 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ് * 2005 അൻഡർ 20 2nd മോസ്റ്റ് അസിസ്റ്റ് * 2014 വേൾഡ് കപ്പ് ഡ്രീം ടീം * കോപ്പ അമേരിക്ക 2016 മോസ്റ്റ് മാൻ ഓഫ് ദി മാച്ച്സ് * കോപ്പ അമേരിക്ക 2016 മോസ്റ്റ് അസിസ്റ്റ് * കോപ്പ അമേരിക്ക 2016 2nd ടോപ് സ്കോറർ ⚽2014 WC Best Player(Golden Ball) ⚽2015 Copa America Best Player(Golden Ball) ⚽2008 olymbics(GoldV medal) ⚽2007 Copa America (Best young player award) ⚽2005 U20 WC Best Player(Golden Ball) ⚽2005 U20 WC Top Scorer(Golden Shoe) രാജ്യത്തിനു വേണ്ടി മെസ്സി കളിക്കുന്നില്ല എന്ന് രോധിക്കുന്നവരോട്.... ഇന്ന് കളിക്കുന്ന കളിക്കാരിൽ രാജ്യത്തിനു വേണ്ടി ഏറ്റവും കൂടുതൽ individual awards നേടിയ കളിക്കാരൻ ആണ് Lionel Messi😍 അതവൻ അര്ജന്റീന ക്ക് വേണ്ടി കളിച്ചു നേടിയതാണ്.... അല്ലാതെ കണ്ടു നിന്ന് നേടിയതല്ല.... പിന്നെ ട്രോഫി അത് ഒരു ടീം ലെ എല്ലാവരും കൂടെ നല്ലപോലെ കളിച്ചാൽ കിട്ടുന്നതാണ്.... പിന്നെ ഏറെക്കുറെ ഭാഗ്യം എന്ന ഘടകവും 😢 ക്ലബിന് ആയാലും രാജ്യത്തിനു ആയാലും അവൻ കളിക്കുന്നത് ഫുട്ബോൾ ആണ്.... അതവൻ കളിക്കുക തന്നെ ചെയ്യും🤩 ഇതൊക്കെ കണ്ടിട്ടും കണ്ടില്ലാന്നു നടിക്കുന്ന ഒരു വിഭാഗം ആൾക്കാരുടെ മുമ്പിൽ തെളിയിക്കേണ്ട ആവശ്യം അവനു ഇല്ല 😏 അതവൻ ലോകത്തിനു മുമ്പിൽ തെളിയിച്ചതാണ്.... ഇപ്പോളും തെളിയിച്ചു കൊണ്ടിരിക്കുന്നു 😘😘😘😘
- Get link
- X
- Other Apps
പത്രസമ്മേളനത്തിലെ അവസാനം ചോദ്യം... "നിങ്ങളിൽ ആരാ പ്രധാനമന്ത്രി?" മോദി പറഞ്ഞു അമിട്ടിനോട് ചോദിക്കാൻ 😂😂😂😂
- Get link
- X
- Other Apps
വീട്ടിൽ എത്തി പത്തിരിയും ബീഫും പ്രതീക്ഷിച്ച എനിക് കിട്ടിയതു😉 കപ്പ കറിയും പത്തിരിയും😀😀😀 അല്ലേലും എന്നും ബീഫ് കഴിച്ചാൽ ഒരു ത്രിൽ ഇല്ല😉😉😉 കപ്പ ക്കറി പൊളിയാണ് ട്ടോ👬👫😃👏
- Get link
- X
- Other Apps
ചെറിയ പിള്ളേരൊക്കെ ഷോപ്പിൽ വന്നിട്ടു 199 ന്റെ റീചാർജ് ചെയ്തു പോകുന്നു😃👬👫👏 ഇവരുടെയൊക്കെ പ്രായത്തിൽ നമ്മളൊക്കെ 5 rs ന്റെ മഞ്ച് വാങ്ങി നടന്നിരുന്നു😁😉 കാലം പോയൊരു പോക്കെ😉
- Get link
- X
- Other Apps
സോഷ്യൽ മീഡിയ ഉള്ള ഇന്നത്തെ കാലത്തു ആളുകൾക്കു ദൈവത്തെക്കാൾ പേടി CCTV ക്യാമറയും 😃 സ്ക്രീൻ ഷോട്ടുമാണ്😃 തരികിട കാണിച്ചാൽ എപ്പോ പണി കിട്ടിയെന്നു ചോദിച്ചാൽ മതി👫👬👏 എന്താല്ലേ😀😀😀📸📱
- Get link
- X
- Other Apps
ഷോപ്പിൽ നിന്നും നോമ്പു തുറക്കാൻ സാധാരണ ഫ്രഷ് ലൈം ആണ് വാങ്ങാറ്🤗 ഇന്ന് പൈനാപ്പിൾ ജൂസ് ആക്കി😃😋 ആരാ ഒരു change ആഗ്രഹിക്കാത്തത്😃
- Get link
- X
- Other Apps
ജീവിതത്തിൽ ചെയ്ത ഉപകരങ്ങൾ ഒരിക്കലും വിളിച്ചു പറയരുത്👬👫👏 അതു പോലെ ആരിൽ നിന്നും തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷിച്ചു ഒന്നും ചെയ്യുകയും ചെയ്യരുത് ജീവിതത്തിൽ നമ്മുക്ക് ശെരിയെന്നു പൂർണ ബോധ്യമുള്ള കാര്യങ്ങൾ നല്ല രീതിയിൽ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക🤗 ശുഭദിനം ഫ്രണ്ട്സ്😍👫👏
- Get link
- X
- Other Apps
ആളുകളുടെ കണ്ണിൽ നോക്കി സംസാരിക്കുമ്പോൾ ഇപ്പോഴും ഒരു ചടപ്പാണ് 👬👫😉👏 അതുകൊണ്ട് മിക്കപ്പോഴും എങ്ങോട്ടോ നോക്കിയാണ് സംസാരമൊക്കെ🙄 ഇതു മാറ്റാൻ എന്തു സെയ്യും മല്ലയ്യ😉
- Get link
- X
- Other Apps
കാര്യങ്ങളൊന്നും വിചാരിച്ച പോലെ പോവുന്നില്ല🙄 എന്താവുമോ എന്തോ😐🙂 എന്തേലും ആയാൽ മാത്രമേ എന്തെങ്കിലുമൊക്കെ ആവാൻ കഴിയൂ എന്താല്ലേ👬👫😉👏
- Get link
- X
- Other Apps
പണ്ടൊക്കെ ഞാൻ രാവിലെ എണീക്കാൻ നേരം വൈകിയാൽ കുളിക്കാതെ ഷോപ്പിൽ പോകുമായിരുന്നു😄😉😃😄😎😄💪 ഹാ അതൊക്കെ ഒരു കാലം😁😁😁
- Get link
- X
- Other Apps
നമ്മുടെ എല്ലാവരുടെയും ഉള്ളിൽ അൽപ്പം കോഴിത്തരം ഉണ്ട്👫😉😆 അതറിയണമെങ്കിൽ ഡിഎം ഒന്നു എടുത്തു നോക്കിയാൽ മതി😃👫👏
- Get link
- X
- Other Apps
ജോലി കഴിഞ്ഞു വീട്ടിൽ വിശ്രമിച്ച എന്നെ ചങ്ക് സുകൾ വന്നു പൊക്കി🙄 ഇപ്പൊ ബൈക്കിൽ കേറ്റി എങ്ങോട്ടോ കൊണ്ടു പോകുന്നു😉😣😣😣😣😣 തെണ്ടികൾ👬👬😃😃😃😃😃😃😃
- Get link
- X
- Other Apps
സച്ചിൻ വിരമിച്ചതിൽ പിന്നെ ഞാൻ IPL കാണാറില്ല🤗 എന്നാലും മുംബൈ ഇസ്തം😍👏👬
- Get link
- X
- Other Apps
അൽഹംദുലില്ലാഹ് ചങ്ക് സിന്റെ കൂടെയുള്ള ഫസ്റ്റ് നോമ്പു തുറയിൽ കൂടാൻ കഴിഞ്ഞു😃👬👏
- Get link
- X
- Other Apps
#HappyMothersDay ഉമ്മാന്റെ കാലടിപ്പാടിലാണ് സുവർഗം ഓർത്തോളീ ഉദി മതിയാം മുത്ത് മുഹമ്മദിൻ തൂമൊഴി ഉള്ളിലുറച്ചോളീ അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ അമിഞ്ഞപ്പാലിൻ മധുരം ഇന്നു മറക്കാമോ ആയിരം പോറ്റുമ്മ വന്നാൽ സ്വന്തം പെറ്റുമ്മയായിടുമോ സ്നേഹക്കാവാണ് ഉമ്മ സഹനക്കടലാണ്😍👏 #HappyMothersDay
- Get link
- X
- Other Apps
ജീവിതത്തിൽ എല്ലാവരും ഓടിക്കൊണ്ടിരിക്കുകയാണ്👬👫👏 ആർക്കും ഒന്നിനും സമയമില്ല🙄 ഒന്നോർക്കുക ജീവിതത്തിൽ ബന്ധങ്ങൾ മറന്നു ഓടികഴിഞ്ഞാൽ ഒരു പക്ഷെ ലൈഫ് ലു നമ്മൾ ഒറ്റപ്പെട്ടു പോകും🙄👫👬 അതുകൊണ്ട് എത്ര തിരക്കുണ്ടെങ്കിലും ബന്ധങ്ങൾ കൈ വിടാതെയിരിക്കുക🤗 ശുഭദിനം കൂട്ടുകാരെ👫👬😍👏
- Get link
- X
- Other Apps
ഭൂമിയിലെ ഏറ്റവും വലിയ വേദന ഏതാണെന്നു ചോദിച്ചാൽ അതു പ്രണയമോ ഫ്രണ്ട്ഷിപ്പോ മറ്റു എന്തെങ്കിലും തകരുമ്പോൾ തോന്നുന്ന വേദനയല്ല🙄 വിശപ്പിന്റെ വേദനയാണ് ശെരിക്കുള്ള വേദന😐👫👏 വിശന്നു വലഞ്ഞവന്നു ഭക്ഷണം കൊടുക്കുന്നതിനെക്കാൾ പുണ്ണ്യ പ്രവർത്തിയും വേറെയില്ല😍 ശുഭദിനം ഫ്രണ്ട്സ്👫👬😍👏
- Get link
- X
- Other Apps
ഷോപ് ക്ലോസ് ചെയ്യുമ്പോൾ കിട്ടുന്ന സന്തോഷം ഒന്നു വേറെ തന്നെയാണ് ഈ സന്തോഷം ഷോപ് തുറക്കുമ്പോൾ കിട്ടാറില്ല 😃 എന്നതാണ് സത്യം😣😉 എന്താല്ലേ👏
- Get link
- X
- Other Apps
ഫുഡ് ഒക്കെ വലിച്ചു വാരി കേറ്റിയത് കാരണം കനമുള്ള ട്വീറ്റ് ഒന്നും ഇടാൻ പറ്റുന്നില്ല😐😄
- Get link
- X
- Other Apps
നോമ്പ് ആയതുകൊണ്ട് റ്റിക്റ്റോക് തുറക്കാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് ഷോപ്പിലെ ചങ്ക്😃😃
- Get link
- X
- Other Apps
വെള്ളിയാഴ്ച ദിവസത്തെ ജുമുഅ നമസ്കാരം മുടങ്ങി പോവുക എന്നത് ഇസ്ലാം മത വിശ്വാസിയായ ഒരാളെ സംബന്ധിച്ച് വിഷമമുള്ള കാര്യമാണ്.. പ്രത്യേകിച്ച് റമദാൻ മാസത്തിൽ ആണെങ്കിൽ പറയുകയും വേണ്ട.. ഇതുമായി ബന്ധപ്പെട്ട ഒരു രസകരവും സന്തോഷവും ആയാ ഒരു സംഭവം ഇന്ന് ഞാൻ നടത്തിയ ബസ് യാത്രയിൽ ഉണ്ടായി.. ബെയ്പൂർ-എരഞ്ഞിപാലം- മെഡിക്കൽ കോളജ് റൂട്ടിൽ ഓടുന്ന "#മനിർഷ #Manirsha(KL 11 AC 9990) ബസ്സിൽ ഏകദേശം ഉച്ചക്ക് 12.45 മണിക്ക് ഞാൻ മലാപറമ്പ സ്റ്റോപ്പിൽ നിന്നും കയറി.. ബസ് ചേവരമ്പലം സ്റ്റോപ്പിൽ എത്തിയത് മുതൽ ഡ്രൈവർ കണ്ടക്ടറോട് ഇറങ്ങാൻ നിർബന്ധിക്കുന്നു. ബസ്സിൽ നല്ല തിരക്ക് ഉള്ളത്കൊണ്ടും അടുത്ത് സ്റ്റോപ്പുകളിൽ നിന്നും ആളുകൾ കയറാൻ ഉള്ളത്‌കൊണ്ടും കണ്ടക്ടർ വിസമ്മതിച്ചു.. എന്നാല് ഡ്രൈവർ എല്ലാം ഞാൻ നോക്കിക്കോളാം എന്ന മട്ടിൽ ആംഗ്യം കാണിച്ച് അടുത്ത സിഗ്നലിൽ കണ്ടക്ടറെ ഇറക്കി.. ഓട്ടോമാറ്റിക് ഡോർ ആയത് കൊണ്ട് ഡോർ അടക്കാനും തുറക്കാനും വേറെ ആളുടെ ആവശ്യം ഉണ്ടായിരുന്നില്ല.. വണ്ടി അടുത്ത സ്റ്റോപ്പിൽ എത്തിയപ്പോൾ അതാ അഞ്ചിൽ കൂടുതല് ആളുകൾ കയറാൻ... ശരിക്കും ആശ്ചര്യപ്പെട്ടു.. എങ്ങനെ എല്ലാം ഡ്രൈവർ ഒറ്റയ്ക് മെനേജ് ചെയ്യുമെന്ന് ആയി ചിന്ത.. എല്ലാവറിയും കയറ്റി ഡോർ അടഞ്ഞു.. മുന്നിൽ ഇരുന്ന ഒരു അമ്മയ്ക്ക് ലൊങ്ങ് സീറ്റിൽ ഇരുന്ന ഒരു ചേച്ചിയുടെ സഹായത്തോടെ ടികറ്റും ബാക്കി പൈസയും ആയാൽ കൊടുത്ത്.. കൊള്ളാമല്ലോ...!! അടുത്ത സ്റ്റോപ്പ് എത്താറായപ്പോൾ അതാ ഡ്രൈവറുടെ വിളംബരം : "എല്ലാവരും ദയവ് ചെയ്ത് സഹകരിക്കുക.. മുന്നിൽ നിന്നും റ്റികെറ്റ് വാങ്ങാമോ എല്ലാവരും. കണ്ടക്ടർ പള്ളിയിൽ പോയിരിക്കുകയാണ്.." അങ്ങനെ മൂന്നുപേരുടെ ജോലി അദ്ദേഹം ഒറ്റയ്ക്ക് എടുത്തു ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു... കൂടെ ജോലി ചെയ്യുന്ന സഹപ്രവർത്തകനു വേണ്ടി അയാളുടെ വിശ്വാസത്തിന് വേണ്ടി സഹകരിച്ച ഡ്രൈവർ ചെട്ടനു ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....👌👌 നമുക്ക് ജാതീം മതോം പറഞ്ഞ് തമ്മിൽ തല്ലാണെ നേരമുള്ളൂ... ഇങ്ങനെയൊക്കെ ജീവിക്കുന്നവരുടെ ലോകമാണ് ഇവിടം.. കണ്ട് പഠിക്കണം... #Manirsha Bus #Kozhikode കടപ്പാട്: ഇതെഴുതാൻ മനസ്സ് കാണിച്ച സുഹുർത്തിനു... ***************** സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്
- Get link
- X
- Other Apps
വെറുതെയിരിക്കുമ്പോൾ ബോറടി മാറ്റാൻ മൊബൈൽ ഫോണ് കിടു ആണ്😃👫👬👏 പക്ഷെ മൊബൈൽ ഇല്ലെങ്കിൽ ഇന്നത്തെ കാലത്തെ യുവത്വത്തെ കുറിച്ചു ഒന്നു ചിന്തിച്ചിട്ടുണ്ടോ🤔😉 നല്ല രസണ്ടാവും😃 ഇന്നത്തെ തലമുറയെ തല താഴ്ത്തി ഇരിക്കാൻ പഠിപ്പിച്ച പ്രിയപ്പെട്ട മൊബൈൽ ഫോണെ📱👏 നിനക്കു നമോ വാകാം😄 എന്താല്ലേ
- Get link
- X
- Other Apps
#ഡയറി #മിൽക്ക് കമ്പാർട്ട്മെന്റുകൾ ഓരോന്നും കയറി ടിക്കറ്റ് പരിശോധിക്കുന്നതിനിടയിലാണ് ഹെഡ്ഫോൺ ചെവിൽവെച്ച് പുറത്തെ കാഴ്ചകൾകണ്ട് ചുണ്ടിലൊരു മന്ദഹാസവുമായി കയ്യിലിരിക്കുന്ന ബാഗിനെ ഒരു കുഞ്ഞിനെപോലെ മടിയിൽ തന്നെ വെച്ചിരിക്കുന്ന അവളെ ഞാൻ കാണുന്നത്. ആദ്യ കാഴ്ചയിൽ ഒരു നാട്ടിൻപുറത്തെ തൊട്ടാവാടി പെണ്ണായാണ് എനിക്ക് തോന്നിയത്. അവൾക്ക് നേരെ എതിർവശത്തെ സീറ്റിലിരുന്ന് യാത്രക്കാരുടെ ടിക്കറ്റുകൾ പരിശോധിക്കുവാൻ വാങ്ങുമ്പോഴും അവൾ ഒന്നും അറിയാത്ത മട്ടിലങ്ങനെ യാത്ര ആസ്വദിക്കുകയാണ്. അവളൊഴികെ ബാക്കിയുള്ള യാത്രക്കാരുടെ ടിക്കറ്റെല്ലാം പരിശോധിച്ച ശേഷം , എന്നിലേക്ക് ശ്രദ്ധ ആകർഷിക്കുവാൻ അവളുടെ മുഖത്തിന് നേരെ ഞാനെന്റെ കൈ വീശി കാണിച്ചു . അത് കണ്ടിട്ടാണോ എന്നറിയില്ല അവൾ കണ്ണുകൾ ഇറുക്കിയടച്ച് എപ്പോഴോ ഉറങ്ങിയ ഒരാളെപ്പോലെ പുറകിലേക്ക് തലയും ചേർത്ത് വെച്ച് ഉറക്കം നടിച്ച് ഇരിക്കുകയാണ്. അവളെ കണ്ടപ്പോഴുള്ള മുൻധാരണ തെറ്റായിരുന്നു. അവളൊരു കള്ളിയാണെന്ന് മനസ്സിൽ തോന്നി തുടങ്ങി. തട്ടി വിളിച്ചിട്ടും കണ്ണു തുറക്കാതെ ഇരിക്കുന്ന അവളുടെ ഓസ്കാർ അഭിനയം കണ്ട് ഒറ്റ ചവിട്ടിന് അവളെ ട്രെയിനിൽ നിന്ന് പുറത്ത് കളയാൻ തോന്നിയതാണ്. അടുത്ത കമ്പാർട്ട്മെന്റിൽ ഒരു പയ്യന് ടിക്കറ്റ് എടുക്കാതെ ട്രെയിനിൽ കയറിയതിന് അഞ്ഞൂറ് രൂപ പിഴയും എഴുതി കൊടുത്ത് ഞാൻ തിരികെ അവളിരിക്കുന്ന കമ്പാർട്ട്മെന്റിലെത്തി. അവൾ ഒറ്റയ്ക്കാണ്. കുപ്പിയിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന അവൾ എന്നെ കണ്ടതും. എന്ത് ചെയ്യണമെന്നറിയാതെ പരുങ്ങുന്നത് ഞാൻ കണ്ടു. തന്റെ ഉറക്കമെല്ലാം കഴിഞ്ഞെങ്കിൽ ആ ടിക്കറ്റ് ഒന്ന് കാണിച്ചേ,.. അവളോടായി ഞാനത് പറഞ്ഞ് അവളുടെ എതിർവശത്തുള്ള സീറ്റിൽ ഇരുന്നു. അവൾ ടിക്കറ്റെടുക്കാതെ ഉണ്ടകണ്ണ് തുറിപ്പിച്ച് എന്റെ മുഖത്ത് തന്നെ നോക്കിയിരിക്കുകയാണ്. ഏയ്,.. കുട്ടി എനിക്ക് പോയിട്ട് വേറെ പണിയുണ്ട് . ടിക്കറ്റ് ഉണ്ടോ ഇല്ലയോ ..? എന്നിട്ട് വേണം പിഴ ഈടാക്കാനുള്ള റസീപ്റ്റ് എഴുതി തരാൻ,. "സാർ,.. ഞാൻ ടിക്കറ്റ് എടുത്തിട്ടില്ല. പിഴ അടക്കുവാനുള്ള പണവും എന്റെ കൈവശം ഇല്ല. അടുത്ത സ്റ്റേഷനിലാണ് എനിക്ക് ഇറങ്ങേണ്ടത്. എന്നെ പോകുവാൻ അനുവദിക്കണം പ്ലീസ്സ്, " അതൊന്നും, പറഞ്ഞാൽ പറ്റില്ല. ടിക്കറ്റ് എടുക്കാതെ കള്ളവണ്ടി കയറിയാൽ അതിനുള്ള പിഴ അടച്ചേ മതിയാവൂ, തന്റെ പേര് പറയൂ,. അഡ്രസ്സ് പ്രൂഫ് എന്തെങ്കിലും എടുക്കൂ,.. ഇങ്ങനെ പിടിക്കപ്പെടുന്നവർക്ക് പറയുവാൻ ഒരുപാട് ന്യായങ്ങൾ ഉണ്ടാവും , അതും പറഞ്ഞ് റസീപ്റ്റ് ബുക്ക്തുറന്ന് പോക്കറ്റിൽ നിന്ന് പേന എടുക്കുവാൻ തുനിഞ്ഞ എന്നെ യാചനയുടെ മുഖത്തോടെ ഇടറിയ ശബ്ദത്തിൽ അവൾ തടഞ്ഞു. "സർ, എന്റെ പേര് സീത. എന്റെ കൈവശം പണമൊന്നുമില്ല സത്യമാണ്, എന്റെ ചെറുപ്രായത്തിൽ അച്ഛൻ എന്നെയും അമ്മേനെയും ഉപേക്ഷിച്ച് പോയി. അമ്മ കഷ്ടപ്പെട്ടാണ് എന്നെ വളർത്തിയത്. പ്ലീസ്സ് സർ,.. എന്നെ പോകുവാൻ അനുവദിക്കണം." ഞാനൊന്ന് അവളെ അടിമുടിയൊന്ന് നോക്കി , തന്റെ വേഷവിധാനവും കയ്യിലിരിക്കുന്ന ഫോണും കണ്ടിട്ട് താൻ അത്ര കഷ്ടപ്പാടുള്ള ഒരു കുട്ടിയാണെന്ന് തോന്നുന്നില്ലല്ലോ,. " ഞാൻ പറഞ്ഞതെല്ലാം സത്യമാണ് സർ, എന്റെ അവസ്ഥ അറിയുന്ന കൂട്ടുകാരികൾ എന്നെ സഹായിക്കുന്നതാണ്. അവർ വാങ്ങി തന്നതാണ് ഈ ഫോൺ പോലും,.. അവളുടെ കഥകൾ കേട്ടപ്പോൾ എന്തോ , അറിയാതെ മനസ്സിലൊരു വേദനപോലെ , സാരമില്ല, ഇനി ട്രെയിനിൽ കയറുമ്പോൾ ടിക്കറ്റ് എടുക്കണമെന്ന് അവളോടായി പറഞ്ഞ് ഞാൻ അവിടെ നിന്നും അടുത്ത കമ്പാർട്ട്മെന്റ് ലക്ഷ്യമാക്കി നടന്നു നീങ്ങി. അടുത്ത സ്റ്റേഷനില് ഞാനും ഇറങ്ങി, ഇവിടെ നിന്ന് നടക്കാവുന്ന ദൂരമേ ഉള്ളൂ എന്റെ വീട്ടിലേക്ക്. ഒരു മാസം കൊണ്ട് നാടാകെ മാറിയിരിക്കുന്നു, ഇലക്ഷൻ പ്രചാരണത്തിന്റെ ഫ്ലക്സ്സുകളും , സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളും ആകെ മൊത്തം കളറായിട്ടുണ്ട്. ഞാൻ വരുന്നതും നോക്കി വഴിക്കണ്ണുമായി അമ്മ ഉമ്മറത്ത് തന്നെ നില്പുണ്ട്. ഞാൻ വന്നു കയറിയതും എന്നോട് അമ്മ വിശേഷങ്ങൾ ചോദിക്കുന്നത് കേട്ടാൽ തോന്നും, ഒരു മാസമായി എന്റെ വിശേഷങ്ങളൊന്നും അറിയാറില്ലെന്ന്. ഞാൻ വീട്ടിലെത്താൻ വൈകും ട്രെയിൻ രണ്ട് മണിക്കൂർ വൈകിയാണ് ഓടികൊണ്ടിരിക്കുന്നതെന്ന് പറയാൻ വിളിച്ചതല്ലേ ഉള്ളൂ,. വിശേഷങ്ങളൊക്കെ പിന്നെ,… ഞാനൊന്ന് ആദ്യം കുളിക്കട്ടെ എന്നും പറഞ്ഞു കുളത്തിൽ പോയി വിസ്ത്ഥരിച്ചൊന്ന് മുങ്ങി കുളിച്ചപ്പോഴേക്കും യാത്രാ ക്ഷീണമെല്ലാം ശരീരത്തിൽ നിന്നും വിട്ടൊഴിഞ്ഞു. അത്താഴത്തിന് അമ്മയുടെ മാസ്റ്റർ പീസ് ഐറ്റം ചിക്കൻ കറി ആസ്വദിച്ച് കഴിച്ച് കോഴിക്കാല് കടിച്ച് പറിക്കുമ്പോഴാണ്, എന്നത്തെയും പോലെ മൂഡ് കളയാനായിട്ട് അമ്മ എന്റെ കല്യാണ കാര്യം എടുത്തിട്ടത്. ഭക്ഷണം മതിയാക്കി തീൻമേശയിൽ നിന്ന് എണീക്കുവാൻ തോന്നിയെങ്കിലും, കയ്യിലിരിക്കുന്ന ചിക്കൻ അതിൽ നിന്നും എന്നെ നിരുത്സാഹപ്പെടുത്തി. ആകെ കൂടി ആഴ്ചയിൽ കിട്ടുന്ന ലീവ് ഏതെങ്കിലും ഒരു പെണ്ണിന്റെ വീട്ടിൽ പോയി എന്നെകൊണ്ട് ചായ കുടിപ്പിച്ചാലെ അമ്മയ്ക്ക് സമാധാനമാവൂ,. നി എന്താടാ ചെക്കാ പിറുപിറുക്കുന്നേ, എന്ന് ചോദിച്ച് എന്നെ കടുപ്പിച്ച് നോക്കി നില്ക്കുന്ന അമ്മയോട് , നാളെ നമ്മൾ ഏത് ജില്ലയിലേക്കാണ് അമ്മേ ചായ കുടിക്കാൻ പോവുന്നേ,.. എന്റെ ചോദ്യം കേട്ട് ചെറുപുഞ്ചിരിയോടെ അമ്മ എന്റെ തലമുടിയിൽ തലോടികൊണ്ട്, "ഇവിടെ അടുത്താണ് ചെക്കാ,. ഏട്ടത്തിയായി കൊണ്ടുവന്ന ആലോചനയാണ്, പോയി പെണ്ണ് കണ്ടില്ലെങ്കിൽ ഏട്ടത്തിയ്ക്ക് അതൊരു മുഷിച്ചിലാവും , നല്ല കുട്ടിയാണെന്നാ പറഞ്ഞത്. അത്യാവശ്യം പഠിപ്പും ഉണ്ട്. പോരാത്തതിന് വല്യ തറവാട്ടുക്കാരാണ്, പെൺക്കുട്ടിയുടെ അച്ഛന് ഗൾഫിൽ ബിസ്സിനസ്സാണ് ,.. " അടിപൊളി,, അപ്പൊ ചായയ്ക്ക് ഈന്തപ്പഴം ഉണ്ടാവൂലോ, പിന്നെ പെണ്ണിന്റെ അച്ഛൻ ഉരുവിൽ ഗൾഫിൽ പോയ തള്ളലും,. ഞാനത് മനസ്സിൽ പറഞ്ഞുകൊണ്ട് കൈ കഴുകി മുറിയിൽ പോയി കിടന്നു,.. ,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,, "രാമനിലയം, ദാ ആ കാണുന്നതാ കണ്ണാ ഏട്ടത്തി പറഞ്ഞ വീട്". വീടിന്റെ മുറ്റത്ത് കാർ ഒതുക്കി നിർത്തി ഞാനും അമ്മയും കാറിൽ നിന്ന് ഉറങ്ങിയപ്പോഴേക്കും ഞങ്ങളെ സ്വീകരിക്കാൻ ഒരു കൂട്ടം ആളുകൾ പുറത്ത് നില്ക്കുന്നുണ്ടായിരുന്നു. അംബിക പറഞ്ഞിരുന്നു , ഉച്ചയ്ക്ക് മുൻപ് എത്തുമെന്ന്. ചെക്കൻ റെയിൽവേയിൽ ആണല്ലേ,.. അതും പറഞ്ഞ് ആ കൂട്ടത്തിലെ ഒരു കാരണവർ മുറ്റത്തേക്ക് മുറുക്കി തുപ്പി. അംബിക ഇവന്റെ അമ്മായിയാണ്. എനിക്ക് ഇവൻ മാത്രമേ ഉള്ളൂ, എന്റെ കണ്ണടയുന്നതിന് മുൻപ് ഇവനൊരു കൂട്ട് വേണം, അമ്മ പറയുന്നത് കേട്ട് ,,അമ്മയുടെ കയ്യിൽ ഞാൻ അമർത്തി പിടിച്ചു. സെൻറിയടിച്ച് കുളമാക്കരുത് എന്നാണ് അതിന്റെ അർത്ഥമെന്ന് അമ്മയ്ക്കും മനസ്സിലായതുകൊണ്ട് അമ്മ വേഗം നിശബ്ദമായി. പിന്നീട് സംസാരിച്ചതെല്ലാം പെണ്ണിന്റെ അച്ഛനായിരുന്നു, അദ്ദേഹത്തിന് ആണും പെണ്ണുമായി ഈ ഒരു മകളേ ഉള്ളൂയെന്നും,. സ്നേഹ നിധിയായ തന്റെ ഭാര്യയുടെ ഒരുപാട് വർഷത്തെ വഴിപാടുകൾക്കും നേർച്ചകൾക്കും ഒടുവിൽ ദൈവം അവർക്ക് നൽകിയതാണ് തന്റെ മകളെ , മകൾക്ക് ഒരു സർക്കാർ ഉദ്യോഗസ്ഥൻ തന്നെ വേണം ഭർത്താവായി വരുവാൻ അത് അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നെന്നും, ഇരുപത്തിമൂന്ന് വർഷമായുള്ള പ്രവാസ ജീവിതത്തെകുറിച്ചും, ഈ വീടിനെ കുറിച്ചും അദ്ദേഹം വാചാലനായി, പച്ചയ്ക്ക് പറഞ്ഞാൽ പെണ്ണിനെ കാണിച്ച് തരാതെ കത്തിവെച്ച് കൊല്ലാതെ കൊന്നു.. അദ്ദേഹം പറഞ്ഞപ്പോലെ വലിയ വീട് തന്നെയാണ്, വീടിന്റെ ഉള്ളിലേയ്ക്ക് എത്തി നോക്കിയ എന്റെ ദൃഷ്ടി പരിചിതമായ ഒരു മുഖത്തിൽ ചെന്ന് പതിച്ചു. അതികം പഴക്കമില്ലാത്ത മറവിയുടെ പൊടിപിടിയ്ക്കാത്ത ആ മുഖം വളരെ വേഗത്തിൽ ഞാൻ ഓർത്തെടുത്തു,… ഇന്നലെ ട്രെയിനിൽ കണ്ടവൾ സീത,.. ചിലപ്പോൾ ഇവിടെ ഈ വീട്ടിൽ പണിക്കാരുടെ കൂട്ടത്തിൽ അവളുടെ അമ്മയും ഉണ്ടാകും, ഇന്ന് അവധി ആയതിനാൽ അവൾ അമ്മയെ സഹായിക്കുവാൻ വന്നതാവും, പാവം ഈ പ്രായത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിക്കുന്നുണ്ട്, മോൻ ,എന്താ ഒന്നും കഴിക്കാത്തത്. സ്വന്തം വീടാണെന്ന് കരുതി ഇഷ്ടമുള്ളതെല്ലാം കഴിക്കൂട്ടോ മുന്നിൽ നിരത്തി വെച്ചിരിക്കുന്ന മധുര പലഹാരത്തിലേക്കും എന്റെ മുഖത്തേയ്ക്കും മാറി മാറി നോക്കി കൊണ്ട് പെണ്ണിന്റെ അമ്മ അത് പറയുമ്പോഴാണ് ട്രെയിനിലെ ഓർമ്മയിൽ നിന്നും ഞാൻ സ്ഥലകാലബോധം വീണ്ടെടുത്തത്. "രാഹു കാലത്തിന് മുൻപ് പെണ്ണിനെ വിളിച്ചോളൂ,.. " മുറ്റത്തേയ്ക്ക് മുറുക്കിതുപ്പികൊണ്ട് കാരണവർ അത് പറയുമ്പോൾ പെണ്ണിനെ കാണുവാനുള്ള ആകാംക്ഷയിലായിരുന്നു ഞാനും. ഇതെന്താ,.. അണിഞ്ഞൊരുങ്ങി ഇവൾ വരുന്നത്, അതും കയ്യിൽ ചായ ഗ്ലാസ്സ് നിറച്ച ട്രേയും പൊക്കിപിടിച്ച്,.. സീതയെ നോക്കി ഒന്നും മനസ്സിലാവാതെ മിഴിച്ചിരിക്കുകയായിരുന്നു ഞാൻ. ഞാനാണ് പെണ്ണ് കാണാൻ വന്നതെന്ന് അറിഞ്ഞപ്പോൾ സീതയുടെ മുഖത്ത് നവരസങ്ങൾ മിന്നി മറയുന്നത് ഞാൻ കണ്ടു,.. ചമ്മലോടെ അവൾ എനിക്ക് നേരെ നീട്ടിയ ട്രേയിൽ നിന്നും ചായ എടുക്കുമ്പോൾ അവളുടെ അച്ഛൻ എന്റെ അമ്മയോട് പറയുന്നുണ്ടായിരുന്നു ഇതാണ് ഞങ്ങളുടെ മൈഥിലി എന്ന്,.. മൈഥിലിയോ , അപ്പൊ സീത,… ആത്മഗതം പറഞ്ഞതിന് അല്പം ഒച്ച കൂടിയപ്പോൾ അതിന് മറുപടിയെന്നോണം അവളുടെ അമ്മയാണ് പറഞ്ഞത്, അതേ മോനെ , മൈഥിലിയും, ജനകിയും എല്ലാം സീതാദേവി തന്നെയാണ്. ഒരുപാട് വഴിപാടുകൾക്കൊടുവിൽ ഞങ്ങൾക്ക് കിട്ടിയതല്ലേ, അതാണ് ഇവൾക്ക് സീതാദേവിയുടെ പേര് തന്നെ ഇട്ടതെന്ന്,.. നന്നായി എന്ന അർത്ഥത്തിൽ ഞാനും തലയാട്ടി കൊടുത്തു. കുട്ടികൾക്ക് പരസ്പരം എന്തെങ്കിലും സംസാരിക്കുവാൻ ഉണ്ടാവൂലോ, മോൻ മുകളിലേക്ക് ചെന്നോളൂട്ടോ, മൈഥിലി അവിടെ കാണും എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞ് തീരുമ്പോഴേക്കും ഞാൻ അവളെ കാണുവാൻ കസേരയിൽ നിന്ന് എണീറ്റിരുന്നു. എന്നെ പറഞ്ഞ് പറ്റിച്ചതിന് അവളോട് നാല് വാക്ക് പറയുവാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു,.. എന്നെ പ്രതീക്ഷിച്ചിരുന്ന അവൾ എന്റെ മുഖത്ത് നോക്കാതെ ഉടുത്തിരിക്കുന്ന സാരിതലപ്പ് കയ്യിലെടുത്ത് നൂലിഴകൾ പിഴുതെടുക്കുകയാണ്. അത് കണ്ടപ്പോൾ ഉള്ളിലെ ദേഷ്യമെല്ലാം മാറി, ഞാനെന്ത് പറയും എന്ന് ആലോചിച്ച് നല്ല ടെൻഷനുണ്ട് അവൾക്ക്. ഇയാളെ ഉപേക്ഷിച്ചു പോയ അച്ഛനെ വർഷങ്ങൾക്ക് ശേഷം കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം, അഷ്ടിക്ക് വകയില്ലാത്ത കുടുംബം, അമ്മയുടെ കഷ്ടപ്പാട്,. ഇനി എന്തൊക്കെയാടോ താൻ പറഞ്ഞ കള്ളങ്ങൾ, കൃത്രിക ദേഷ്യം മുഖത്ത് വരുത്തി ഞാനത് അവളോട് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ ഒരു പാവത്തെ പോലെ നില്ക്കുയാണ് അവൾ,.. ഇന്നലെ നടന്ന കാര്യങ്ങളൊന്നും ആരോടും പറയല്ലേ, വീട്ടിൽ പണം ഉണ്ടെങ്കിലും ആവശ്യത്തിൽ അതികം പണമൊന്നും എനിക്ക് അമ്മ തരില്ല. എന്ത് ആവശ്യമുണ്ടെങ്കിലും വീട്ടിൽ പറഞ്ഞാൽ വാങ്ങി തരുന്നുണ്ട്. പിന്നെ എന്തിനാ നിനക്ക് പണം എന്ന് ചോദിക്കും,. "അപ്പൊ ട്രെയിനിൽ കയറുപ്പോൾ ടിക്കറ്റ് എടുക്കുന്നത് അതിൽ പെടുന്നില്ലേ,.." അത് ഞാൻ ആ പൈസയ്ക്ക് ഡയറി മിൽക്ക് വാങ്ങി തിന്നു, കുറച്ച് പതിഞ്ഞ സ്വരത്തിൽ അവളത് പറഞ്ഞപ്പോൾ എന്റെ ഉള്ളിലടക്കിപ്പിടിച്ച ചിരി അറിയാതെ പുറത്ത് വന്നുപോയി,.. ഡയറി മിൽക്കോ,..!! അതിശയത്തിൽ ഞാനത് ചോദിച്ചപ്പോൾ, അവളൊരു കള്ളച്ചിരിയോടെ പറഞ്ഞു അതേ, എല്ലാ ദിവസവും ടിക്കറ്റ് എടുക്കും ആരും ടിക്കറ്റ് ചെക്കിംങിനായി വരാറില്ല, എന്തിനാ എന്നും ടിക്കറ്റ് എടുക്കുന്നത് എന്നു കരുതി ഇന്നലെ ഞാൻ ആ പൈസയ്ക്ക് ഡയറി മിൽക്ക് വാങ്ങി തിന്നു,.. പക്ഷെ ഇതുവരെ വരാതിരുന്ന ആൾ ഇന്നലെ വന്നു. പിടിക്കപ്പെട്ടു എന്ന് ഉറപ്പായപ്പോൾ എനിക്ക് രക്ഷപ്പെടുവാൻ കള്ളം പറയല്ലാതെ വേറെ വഴിയൊന്നും ഉണ്ടായിരുന്നില്ല , സോറി കണ്ണേട്ടാ, ആരോടും ഒന്നും പറയല്ലേ,.. കുസൃതി നിറഞ്ഞ സംസാരവും അവളുടെ മൂക്കിൻ തുമ്പിലെ തിളങ്ങുന്ന മൂക്കുത്തിയും, പിന്നെ കണ്ണേട്ടാ എന്നുളള വിളിയും എനിക്ക് അവളെ വളരെയധികം ഇഷ്ടമായി,.. ഏയ്, ഡയറി മിൽക്കേ,..... ഞാനൊരു കാര്യം ചോദിക്കട്ടെ എന്നെ ഇഷ്ടായോ തനിക്ക്, നിന്നെ ഞാൻ കെട്ടിയാൽ തനിക്ക് വേറെയും പ്രയോജനമുണ്ട് , തനിക്കും നമ്മുടെ മക്കൾക്കും ടിക്കറ്റെടുക്കാതെ ട്രെയിനിൽ എവിടെ വേണമെങ്കിലും പോവാം,. ആ പൈസയ്ക്ക് ഇഷ്ടം പോലെ ഡയറി മിൽക്ക് വാങ്ങി തിന്നുകയും ചെയ്യാം,. അവൾ കുറച്ച് പരിഭവത്തോടെ എന്റെ അരികിലേക്ക് വന്ന്,. എനിക്കും ഇഷ്ടാണ്, പക്ഷെ ഇതും പറഞ്ഞ് എന്നെ കളിയാക്കില്ലെങ്കിൽ എന്നെ കെട്ടിക്കോ എന്ന് പറയുമ്പോൾ ഇത് എന്റെ അവസാനത്തെ പെണ്ണുകാണലാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. "ചിറ്റേ,.. നമ്മൾ ഫ്രിഡ്ജിൽ തണുക്കാൻ വെച്ചിരുന്ന ഡയറി മിൽക്ക് ഐസായി, ഇതാ നോക്കിക്കേ,." എന്ന് പറഞ്ഞ് രണ്ട് ഡയറി മിൽക്ക് മിഠായികളുമായി ഞങ്ങളുടെ ഇടയിലേക്ക് ഓടിയെത്തിയ ആ കൊച്ചു പെൺക്കുട്ടിയുടെ കയ്യിൽ നിന്നും ഒരെണ്ണം ഞാനെടുത്തു , ഈ ഡയറി മിൽക്ക് ഞാൻ കൊണ്ടു പോവുന്നു, വലിയ ഡയറി മിൽക്കിനെ കൊണ്ടുപോവാൻ ഞാൻ ഒരു വരവ് കൂടി വരുന്നുണ്ടെന്ന് അവളുടെ ചെവിയോരം പോയി പറഞ്ഞപ്പോൾ,.. അവളുടെ മുഖത്തെ സന്തോഷത്തിന് ഡയറി മിൽക്കിനേക്കാൾ മധുരമായിരുന്നു… #സുധിൻ #സദാനന്ദൻ
- Get link
- X
- Other Apps
യാചിക്കുന്നവരുടെ മുന്നിൽ നീ അഹങ്കരിക്കരുത്.... അഹങ്കരിക്കുന്നവരുടെ മുന്നിൽ നീ യാചിക്കും ചെയ്യരുത്...👫👬🤗👏
- Get link
- X
- Other Apps
ലോകകപ്പ് ഫൈനലിലും, യൂറോ കപ്പ് ഫൈനലിലും, ചാമ്പ്യൻസ് ലീഗ് ഫൈനലിലും മാൻ ഓഫ് ദി മാച്ച് നേടിയ ഒരേയൊരു കളിക്കാരന് പിറന്നാൾ ആശംസകൾ 🎩 Happy birthday iniesta😘
- Get link
- X
- Other Apps
രാവിലെ തന്നെ 100 rs മാറി കേറി🙄 നല്ല ബെസ്റ്റ് തുടക്കം☺☺☺☺☺
- Get link
- X
- Other Apps
ഷോപ്പിന്റെ മുകളിൽ പുതിയ ടൂഷൻ സെന്റർ വന്നിട്ടുണ്ട്😉👫👬👏 രാവിലെ ഷോപ്പിൽ എത്തിയാൽ തുടങ്ങും ചെറിയ പിള്ളേർ തമ്മിൽ കല പില എന്നു പറഞ്ഞു നടക്കാൻ👫 ഷോപ്പിലെ സ്റ്റാഫ് ന്റെ ഫുൾ ശ്രദ്ധ അങ്ങോട്ടാണ്👫😆 ഇടക്കു എന്റെയും😉😉😉 പിന്നെ ആകെയുള്ള സങ്കടം😐 10 th ടൂഷൻ മാത്രമേ ഉള്ളു എന്നതാണ്😉🙄
- Get link
- X
- Other Apps
ജീവിതത്തിൽ ആരേയും അമിതമായി വിശ്വസിക്കുകയും സ്നേഹിക്കുകയും അവരിൽ നിന്നും ഒന്നും പ്രതീക്ഷിക്കുകയും ചെയ്യരുത്👫👬👏 ഒരു പക്ഷെ നമ്മൾ ഒറ്റപ്പെട്ടു പോകും ലൈഫ് അങ്ങനെയാണ്🤗👬👫👏
- Get link
- X
- Other Apps
കരയണം പോച്ചെ., കോടികൾ മുടക്കുന്ന ലോകഫുട്ബോളിൽ നയാപൈസയുടെ പിൻബലമില്ലാതെ , ട്രാൻസ്ഫർ മാർകെറ്റിൽ ഒരൊറ്റ കളിക്കാരനെപോലും സമീപിക്കാതെ ചാംപ്യൻസ്‌ലീഗിന്റെ ഫൈനലിലേക്ക് പൊരുതിക്കയറിയ പോച്ചെ , ലോകഫുട്ബോളിന്റെ നെറുകയിലേക്ക് ടോട്ടൻഹാം എന്ന ഫുട്ബോൾക്ലബ്ബിനെ കൈപിടിച്ച്കയറ്റിയ താങ്കളിന്ന് രാജാവാണ് ., ഈ ഫുട്ബോൾ വിപ്ലവത്തിനെ അഭിനന്ദിച്ചില്ലെങ്കിൽ ഞാൻ എങ്ങനെ ഒരു ഫുട്ബോൾ ആരാധകനാവും .!❤🔥⚽👍🏻 #Tottenham ❤✌🏻🔥
- Get link
- X
- Other Apps
ഇന്ന് രാവിലെ ഷോപ്പിൽ പോകുമ്പോൾ ഉമ്മ കുറച്ചു അരി പൊടിപ്പിക്കാൻ തന്നിരുന്നു😉 വൈകുന്നേരം വരുമ്പോൾ കൊണ്ടു വരണം എന്നായിരുന്നു കരാർ🙄 എന്റെ കഷ്ട കാലത്തിന് ഞാനത് മറന്നു😣 വീട്ടിൽ എത്തിയ ഉടനെ ഉമ്മാനോട് നല്ലോണം കേട്ടു🙄😉 ഫുഡ് കഴിക്കാനുള്ള ആ മൂടങ്ങു പോയി കിട്ടി😋🙂 ഈ കോപ്പിലെ മറവി🙄
- Get link
- X
- Other Apps
ഈ ബാങ്ക് ലെ ലോക്കറിന്റെ ചൊറ(ബുദ്ധിമുട്ട്) വല്ലാത്ത ഒരു ഏർപ്പാടാണ്😐😠😠😠😠
- Get link
- X
- Other Apps
ഒരു പുതിയ ചലഞ്ച് ആയാലോ😎 #+2 #റിസൾട്ട് #ചലഞ്ച്😃 2008 ലെ എന്റെ + 2 റിസൾട്ട്😎 (COMMERCE) ENGLISH = C ARABIC =C+ POLITICS =C+ ECONIMICS=C ACCOUNTANCY=D+😉 BUSINESS =D+ കടുക് മണി വ്യത്യയാസത്തിൽ രക്ഷപെട്ടതാണ് മക്കളെ😃👫👬👏 ഇതു പോലെ നിങ്ങളും ട്വീറ്റ് ചെയ്യൂ കാണട്ടെ ധൈര്യം👫👬👏
- Get link
- X
- Other Apps
മെസ്സി വിരമിക്കുന്ന അന്ന് ഞാൻ ബാഴ്‌സയുടെ പ്രസിഡന്റ് ആയിരിക്കില്ല കാരണം അദ്ദേഹം അത്രയും കാലം നിലനിൽക്കും. ഫുട്ബോളിന് ഇനിയും ഒരുപാട് സംഭാവനകൾ നൽകാൻ അദ്ദേഹത്തിന് സാധിക്കും. ലിവർപൂളിനെതിരെ തൊടുത്ത ആ ഫ്രീകിക്ക് ഷോട്ട് ഒന്ന് നോക്കൂ എത്ര പവർഫുൾ ആണ് അത്. മെസ്സി മുന്പത്തേക്കാളും ശക്തനാണ്. ഞാൻ വിചാരിക്കുന്നത് 45 വയസോളം അദ്ദേഹത്തിന് കളത്തിൽ തുടരാൻ ആകുമെന്നാണ്. അദ്ദേഹത്തിന്റെ പദ്ധതി എന്താണെന്ന് ഞങ്ങൾക്കറിയില്ല എങ്കിലും പുതിയ സ്റ്റേഡിയം പണിയയുന്ന സമയത്ത് അദ്ദേഹം ടീമിനോട് ഒപ്പമുണ്ടെങ്കിൽ അത് ഒരു വലിയ ഉണർവാണ്. മറ്റു ക്ലബ്ബുകളുടെ പ്രസിഡന്റ് വരുമ്പോൾ അവർ ആദ്യം ചോദിക്കുന്നത് 'ഇന്ന് മെസ്സി കളിക്കുന്നുണ്ടോ'?? എന്നാണ്. അവർ അവരുടെ ടീമിനെ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഫുട്‍ബോളിനെ ഇഷ്ടപ്പെടുന്നതിനാൽ അവർ മെസ്സിയുടെ കളികാണാൻ ആഗ്രഹിക്കുന്നു പുതുക്കി പണിയുന്ന ക്യാമ്പ് നൗവിൽ മെസ്സിയുടെ പത്തു പ്രതിമ സ്ഥാപിക്കുമെന്നും ബാഴ്‌സ പ്രസിഡന്റ് ജോസഫ് മരിയ ബെർതമ്യു പറഞ്ഞു.
- Get link
- X
- Other Apps
ഷോപ്പിൽ നിന്നും ചെറിയൊരു ഗ്യാപ് കിട്ടി😊 വീട്ടിൽ പോയി കുറച്ചു നേരം കിടന്നു ഇപ്പൊ വീണ്ടും ഷോപ്പിൽ😊👍👌
- Get link
- X
- Other Apps
താങ്ങാൻ ആളുള്ളവർക്കെ 🙄 ലൈഫ് ലു തളർച്ചയുണ്ടാവു👫👬👏 അരുമില്ലാത്തവർ എന്നും ഒറ്റക്ക് നിന്നു ലൈഫ് നെ നേരിടും🤗💪 ഗുഡ് മോർണിംഗ് ഫ്രണ്ട്സ്😍👬👫👏
- Get link
- X
- Other Apps
ഇന് അലാറം വെക്കാൻ മറന്നു 🙄 പക്ഷെ ഉമ്മാ എന്ന അലാറം എന്നെ കൃത്യ സമയത്തു വിളിച്ചു😃😍👏 ശോ എന്റൊരു കാര്യം😊
- Get link
- X
- Other Apps
പാവപ്പെട്ടവനും പണക്കാരനും ആറടി മണ്ണ് നൽകിയ മരണമാണ് ഭൂമിയിലെ ഏറ്റവും നല്ല ഭരണാധികാരി🤗👌 ശുഭദിനം ഫ്രണ്ട്സ്👫👬😍👏
- Get link
- X
- Other Apps
ഫുഡ് എല്ലാം വലിച്ചു വരി തിന്നിട്ടു ഇപ്പോ പാമ്പ് ഇരയെ വിഴുങ്ങിയ പോലെയായി🙄😉 ഹാ അരുതരുതായിരുന്നു☺☺☺
- Get link
- X
- Other Apps
ഇന്ന് നിസ്കരിക്കാൻ പള്ളിയിൽ പോയപ്പോൾ കുറെ പിള്ളേർ പള്ളിയുടെ സൈഡിൽ നിന്നും മൊബൈലിൽ തോണ്ടി ഇരിക്കുന്നു🙄 കുറച്ചു ആളുകൾ ഖുർആൻ ഓതുന്നു ബാക്കിയുള്ള പിള്ളേർ നെറ്റിൽ കളിക്കുന്നു🙄 എന്താല്ലേ☺ ഇവന്മാർക്ക് പള്ളിയിൽ കേറുന്ന ടൈമിലെങ്കിലും മൊബൈൽ ഒന്നു ഒഴിവാക്കി കൂടെ🙄 ഹാ ആരോടു പറയാൻ👬👏
- Get link
- X
- Other Apps
നോമ്പ് അയാൽ എന്നിൽ കണ്ടു വരുന്ന ദുശീലം🙄 ഇടക്കിടക്ക് തുപ്പാനും ഇടക്കിടക്ക് യൂറിന് പാസ് ചെയ്യാനും ഉണ്ടാകും😉 എന്താല്ലേ😣
- Get link
- X
- Other Apps
മല്ലു ടീൽ ന്റെ ഭാഗമായതിൽ പിന്നെ ഇതെന്റെ രണ്ടാമത്തെ റംസാൻ ആണ്👫👬🤗👏 ഇപ്രാവിശ്യമാണ് എല്ലാരോടും കുറച്ചു കൂടി സംസാരിക്കാനും കമ്പനി ആവാനുമൊക്കെ കഴിഞ്ഞതു😍 ട്വിറ്റെർ ഇസ്തം👫👬😄👏😍
- Get link
- X
- Other Apps
ഷോപ്പിൽ ആയതു കൊണ്ട് നോമ്പ് തുറക്കൽ ഒക്കെ ഒരു കഥയാണ്🤗 ഞങ്ങൾ എല്ലാ സ്റ്റാഫും ഷോപ്പിൽ നിന്നാണ് നോമ്പ് തുറക്കുക😊 ഗ്യാപ് നോക്കി പിന്നെ ഓരോ ആൾക്കാർ ഫുഡ് കഴിക്കാൻ പോകും ഹാ ഷോപ്പിൽ ജോലിയുള്ള എല്ലാവരുടെയും അവസ്ഥ ഇതാണ്🙄 ആർക്കും സ്വന്തം വീട്ടിൽ നിന്നും നോമ്പ് തുറക്കാൻ കഴിയാറില്ല🙂
- Get link
- X
- Other Apps
നബി ﷺ പറഞ്ഞു. ഏതൊരാൾ വിശ്വാസത്തോടെയും പ്രതിഫലേച്ഛയോടെ കൂടിയും നോമ്പ് അനുഷ്ഠിച്ചുവോ അയാളുടെ മുൻകഴിഞ്ഞ് പോയ വലുതും ചെറുതുമായ ചെറുപാപങ്ങൾ അള്ളാഹു പൊറുത്ത് തരുന്നതാണ്..
- Get link
- X
- Other Apps
ഹാ അങ്ങനെ വീണ്ടുമൊരു റംസാൻ വരാറായി😍 റംസാൻ എന്ന വാക്കിന്റെ അർത്ഥം കരിച്ചു കളയുക എന്നാണ്😊 ചെയ്ത പാപങ്ങൾ കരിച്ചു കളയുക വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ എന്നിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു 👫👬🤗👏
- Get link
- X
- Other Apps
തടി വെക്കാൻ നല്ല ആഗ്രഹമുണ്ട്😄 പക്ഷെ എന്തു കഴിച്ചിട്ടും ദേഹത്ത് പിടിക്കുന്നില്ല😣😣😣😣😣😣😣😣 ഇനിയെന്തു സെയ്യും🙄മല്ലയ്യ😣
- Get link
- X
- Other Apps
എല്ലാവരെയും പോലെ പേഴ്‌സണൽ ലൈഫ് ലു ചില്ലറ പ്രശ്നങ്ങളൊക്കെ ഉള്ള ആളാണ് ഞാൻ🤗 അതിൽ നിന്നും എല്ലാം ഒരു change നു വേണ്ടിയാണ് ട്വിറ്ററിൽ വരുന്നത്😊 എന്റെ നിത്യ ജീവിതത്തിലെ മിക്ക കാര്യങ്ങളും ഞാൻ ഇവിടെ പങ്കു വെക്കാറുണ്ട്👬👫🤗👏 എനിക് ഏറ്റവും ഇഷ്ടമുള്ള സോഷ്യൽ മീഡിയ ട്വിറ്ററാണ്🤗👬👫
- Get link
- X
- Other Apps
ഞാൻ പെട്ടെന്ന് ഒരു ദിവസം ട്വിറ്റെർ നിർത്തി പോയാൽ നിങ്ങൾ എല്ലാവരും എന്നെ മിസ്സ് ചെയ്യുമോ😄 അതോ പടക്കം പൊട്ടിച്ചു ആഘോഷിക്കുമോ😉 അതോ ആന്നേഷിക്കുമോ🙄 #അറിയാനുള്ള #കൗതുകം👫👬👏
- Get link
- X
- Other Apps
ഇനി ഒരു മാസക്കാലം പുലർച്ചെ 5 മണിക് എന്റെ ഗുഡ് മോർണിംഗ് ട്വീറ്റ് ഉണ്ടായിരിക്കുന്നതാണ്👫👬😄👏
- Get link
- X
- Other Apps
ട്വിറ്ററിൽ നിന്നും കുറച്ചു കാലത്തേക്ക് വിട്ടു നിൽക്കണം☺ എന്നാലേ റിയൽ ലൈഫ് ലെ ഒരുപാട് കാര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാൻ കഴിയു😊👫👬👏 ഹാ ഒരു മാറ്റം അനിവാര്യമാണ്🤗
- Get link
- X
- Other Apps
ഇനി മുതൽ നേരത്തെ ഉറങ്ങണം😄 അല്ലേൽ ഷോപ്പിൽ വന്നു ഉറക്കം തൂങ്ങേണ്ടി വരും🙄
- Get link
- X
- Other Apps
ഇതൊന്നും അല്ലെടെ സ്വാതന്ത്ര്യം സ്വാതന്ത്ര്യം എന്നാൽ നിങ്ങൾ അവരുടെ തീരുമാനങ്ങളിലും ഇഷ്ട്ടങ്ങളിലും ഇടപെടാതിരിക്കുന്ന അവസ്ഥയാണ് അല്ലാതെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും സ്വർഗം കാണിച്ചും ഇഷ്ട്ടങ്ങൾ അടിച്ചമർത്തിയിട്ട് സ്വാതന്ത്ര്യം എന്ന് പറഞ്ഞാൽ അത് വെറും പ്രഹസനം മാത്രമാണ്
- Get link
- X
- Other Apps
ക്യാഷ് ആണ് എല്ലാവർക്കും പ്രശ്നം🙄 പണം ഉണ്ടാക്കാൻ വേണ്ടി എന്തൊക്കെയാണ് മനുഷ്യൻ ചെയ്തു കൂട്ടുന്നത്👬👫🤔 വല്ലാത്ത ഒരു ലോകം തന്നെ🙄
- Get link
- X
- Other Apps
കൊന്തയും പൂണൂലും സ്വലാത്ത് മാലയും കൊണ്ട് നിങ്ങളൊരിക്കലും മനുഷ്യരാവില്ല മനുഷ്യത്വവും മറ്റുള്ളവരെ സ്നേഹിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ നീ മനുഷ്യൻ എന്ന വിളിക്ക് അർഹനാണ്
- Get link
- X
- Other Apps
-ഒരു പോരാട്ടത്തിന്റെ കഥ - എബോള ബാധിച്ചു മരിച്ചു , മരണ സംഖ്യ കൂടുന്നു .. നമ്മൾ പലവട്ടം വായിച്ചു വിട്ട ന്യൂസ് തലക്കെട്ട് .. വായിക്കുമ്പോൾ മനസ്സിൽ ഒരു സങ്കടം തോന്നുമെങ്കിലും എന്തൊക്കെ ആണേലും അതങ്ങു ആഫ്രിക്കയിൽ അല്ലെ എന്ന് നമ്മളിൽ പലരും ചിന്തിച്ചിട്ടുണ്ടാകും .. എല്ലവരെയും പോലെ ഞാനും .. ബാംഗ്ലൂരിൽ നിന്ന് കോഴിക്കോടേക്ക് BMH ലോട്ട് വന്നിട്ട് അധിക നാൾ ആയിട്ടുണ്ടായില്ല .. എല്ലാവരെയും പോലെ കോഴിക്കോട് എന്ന വികാരം പെട്ടെന്ന് നെഞ്ചിലേറ്റി .. ഡ്യൂട്ടിയുടെ ക്ഷീണം പലപോഴും തീർത്തിരുന്നത് ബീച്ചിലും ഹോട്ടലുകളിലുമാണ് .. ആ ആഴ്ച നൈറ്റ് ഡ്യൂട്ടി ചെയ്തോണ്ടിരിക്കുവായിരുന്നു .. പതിവ് പോലെ വൈകുന്നേരം ഡ്യൂട്ടിക്ക് എത്തിയപ്പോ ആരൊക്കെയോ എന്തൊക്കെയോ പറയുന്നത് കേട്ടു .. അല്ലേലും വൈകുന്നേരം ഡിപ്പാർട്മെന്റിൽ വന്നാൽ കുറച്ചു സമയമെടുക്കും ഒന്ന് അഡ്ജസ്റ്റ് ആവാൻ അതിന്റെ ഇടയിലാണ് എന്തോ വൈറസിനെ പറ്റി പറയുന്നത് .. Nipha എന്നൊക്കെ പറഞ്ഞു കേട്ടൂ , എന്തായാലും പേഷ്യന്റ്സിനെ ഹാൻഡിൽ ചെയ്യുമ്പോ PPE ഉപയോഗിക്കണമെന്ന് മനസ്സിലായി .. തിരക്കിലെങ്കിലും എന്റെ നൈറ്റ് ഡ്യൂട്ടിക് വെളുപ്പാൻ കാലത്തു ഒരു പേഷ്യന്റ് സ്ഥിരം ഉണ്ടാകാറുണ്ട് .. പതിവ് പോലെ എമർജൻസിയിൽ നിന്ന് കാൾ വന്നു , വെന്റിലേറ്റ് ചെയ്ത ഒരാൾക്ക് CT ബ്രെയിൻ ചെയ്യണം തലയിൽ ബ്ലീഡിങ് വല്ലതും ഉണ്ടോന്നറിയാനാണ് CT ചെയുന്നത് .. പാതി ഉറക്കപിച്ചിലായിരുന്നു പേഷ്യന്റ് വന്നപ്പോ .. Nipha ഒക്കെ ഉള്ളതല്ലേ ഒരു ഗ്ലോവ്സ് എടുത്ത് ഇട്ടു , ട്രോളിയിൽ നിന്ന് ഷിഫ്റ്റ് ചെയ്യാൻ ഞാനും കൂടി .. പേഷ്യന്റ്നെ സെറ്റ് ചെയ്ത് സ്കാൻ ചെയ്തു കഴിഞ്ഞപ്പോ തലയിൽ ബ്ലീഡിങ് ഒന്നുമില്ലെന്ന് മനസ്സിലായി .. പേഷ്യന്റ്നെ MICU വിലോട്ട് ഷിഫ്റ്റ് ചെയ്തു .. പിറ്റേന്ന് കാലത് ആരോ പറയുന്നത് കേട്ടു തലേന്ന് ഞാൻ സ്കാൻ ചെയ്ത പേഷ്യന്റ്ഇന് NIPHA കൺഫോം ചെയ്തൂന്ന് .. അപ്പോഴേക്കും NIPHAയെ പറ്റി ഏകദേശ ധാരണ വന്നിരുന്നു .. ഉള്ളിന്റെ ഉള്ളിൽ നല്ല ഭയം തോന്നിത്തുടങ്ങി .. കൂടെ വർക്ക് ചെയ്യുന്നവരും പകൽ ഇത് പോലെ മറ്റു പലർക്കും സ്കാൻ ചെയ്തൂന്ന് അറിഞ്ഞു .. ഡ്യൂട്ടി കഴിഞ്ഞു റൂമിൽ എത്തി ഉറങ്ങാൻ ആയി കിടന്നു .. നൈറ്റ് ഡ്യൂട്ടിടെ ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി പോയി .. മൊബൈൽ ഫോൺ നിർത്താതെ അടിക്കുന്നത് കേട്ടാണ് എണീറ്റത് .. കൂടെ ജോലി ചെയുന്ന സനോജ് ആയിരുന്നു .. " ഡാ നി ഇന്നലെ സ്കാൻ ചെയ്ത ആ പേഷ്യന്റ് ഇന്ന് കാലത്തു പോയി ,Tvയിൽ ഫ്ലാഷ് ന്യൂസ് പോകുന്നുണ്ട് " “മ്മ്” എന്ന് മാത്രം ഞാൻ മൂളി .. കാലിന്റെ പെരു വിരൽ തൊട്ട് തല വരെ ഒരു തണുപ്പ് വന്നു നിറഞ്ഞു ..അത് വരെ NIPHA ടെ പേടി വന്നിരുന്നില്ല .. ഫോൺ എടുത്ത് ഫ്ലാഷ് ന്യൂസ് തിരഞ്ഞു .. അവൻ പറഞ്ഞത് ശരിയാണ് .. “കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ നിപ ബാധിച്ച ആൾ ഇന്ന് കാലത്തു മരണപ്പെട്ടു ..” ന്യൂസ് കൂടി കണ്ടതോടെ മനസ്സ് ശൂന്യമായി പോയി .. ഒരു തരം തൂക്കു കയർ വിധിച്ച മരണം മുന്നിൽ കാണുന്ന പ്രതിയുടെ മാനസികാവസ്ഥ പോലെ .. വാർത്ത അറിഞ്ഞ ശേഷം ഉറങ്ങാൻ പറ്റിയില്ല .. വൈകുന്നേരം ഡിപ്പാർട്മെന്റിൽ എത്തിയപ്പോഴും എല്ലായിടത്തും ഭയങ്കര ശാന്തത .. എപ്പഴും ആക്റ്റീവ് ആയി നിക്കുന്ന സ്ഥലം ഒരു മരണ വീട് പോലെ എനിക്ക് തോന്നി .. ഇതിനു മുൻപ് മരിച്ച ആൾക്കാരെ സ്കാൻ ചെയ്ത ജോഷി ചേട്ടനും ജംസലുമൊക്കെ ഏകദേശം ഒരേ മാനസികാവസ്ഥയിൽ ആയിരുന്നു .. എല്ലാവര്ക്കും സംസാരിക്കാൻ ഒരൊറ്റ വിഷയം മാത്രം “നിപ്പ” ... നൈറ്റ് ഡ്യൂട്ടി മാറി ഡേ ഡ്യൂട്ടി ആയി ..എന്നും തിരക്ക് പിടിച്ചിരുന്ന ആശുപത്രി വരാന്തകളിൽ ആരുമില്ലാതെ ആയി ..മാസ്ക് കൊണ്ട് മറച്ച ആൾക്കാരുടെ കണ്ണുകൾ ഭയം കൊണ്ട് നിറഞ്ഞത് കാണാമായിരുന്നു .. സംസാരങ്ങളിൽ ഇടയ്ക്കിടയ്ക്കായി നിപ്പ കേറി വന്നു .. ആരൊക്കെയോ ജോലി നിർത്തി പോയെന്ന് കേട്ടൂ .. വീട്ടിൽ നിന്നുള്ള ഫോൺ വിളികളുടെ എണ്ണം കൂടി വന്നു .. ജോലി നിർത്തി പോരാൻ വരെ കാര്യങ്ങളെത്തിയപ്പോ സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം സ്വകാര്യ ആശുപത്രികളിലുള്ള നിപ്പ രോഗികളെ സർക്കാർ ആശുപതികളിലേക്ക് മാറ്റി എന്ന് കള്ളം പറഞ്ഞു ..അത് പറയുമ്പോഴും രണ്ടു നിപ്പ രോഗികൾ ഐസിയുവിൽ ഉണ്ടായിരുന്നു .. 20 ദിവസം വരെ ആണ് രോഗാവസ്ഥ കാണിച്ചു തുടങ്ങാൻ ഉള്ള സമയമെന്ന് അറിയാവുന്നത് കൊണ്ട് വീട്ടിലോട്ട് ആ കാലയളവിൽ പോയില്ല .. ശരിക്കും ഓരോ ദിവസവും എണ്ണി എണ്ണി തീർക്കുക ആയിരുന്നു .. സർവ്വതും മാറി പോയിരുന്നു .. റോഡിൽ വാഹനങ്ങൾ തീരെ ഇല്ലാതായി ,കടകൾ തുറക്കുന്നില്ല , ഹോസ്പിറ്റലുകളിലോട്ട് ഓട്ടോക്കാര് പോലും വരാതായി ഇനി വരുന്നവർ പതിവിലധികം രൂപ വാടക ചോദിച്ചു തുടങ്ങി .. എന്നും നിറഞ്ഞു നിന്നിരുന്ന കോഴിക്കോട് നഗരം കാറ്റഴിച്ചു വിട്ട ബലൂൺ പോലെ ചുരുങ്ങി പോയി .. മാനാഞ്ചിറയും,ബീച്ചും ,മുട്ടായി തെരുവുമൊക്കെ ബഹളങ്ങളില്ലാതെ തനിച്ചായി പോയി .. ഒരു ദിവസം ആരോ പറഞ്ഞറിഞ്ഞു ഹോസ്പിറ്റലിലെ ഒരു ചേട്ടൻ കടുത്ത പനിയും ശര്ദിയുമൊക്കെ ആയി അഡ്മിറ്റ് ആയിന്ന് .. നിപ്പ വന്നു മരിച്ച ആളുടെ ശരീരം കൊണ്ട് പോകാൻ ഉള്ള കാര്യങ്ങൾ കൈകാര്യം ചെയ്തത് പുള്ളി ആണെന്ന് കൂടി അറിഞ്ഞതോടെ നിപ്പ വന്നതാണെന്ന് ആളുകൾ പറഞ്ഞു തുടങ്ങി .. കേട്ടപ്പോ തന്നെ വല്യ പരിജയം ഇല്ലാഞ്ഞിട്ട് കൂടി ആ ചേട്ടന് മെസ്സേജ് അയക്കണമെന്ന് കരുതി പക്ഷെ ആദ്യം ധൈര്യം വന്നില്ല .. ഒരു ലക്ഷണവും കാണിക്കാത്ത എനിക്ക് ഇത്രയും ഭയം തോന്നിയിട്ടുണ്ടെങ്കിൽ എല്ലാ ലക്ഷണവും കാണിക്കുന്ന ആളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന് അറിയില്ലായിരുന്നു .. പിറ്റേന്ന് ആരോ പറഞ്ഞു ആ ചേട്ടന്റെ റിപ്പോർട്ട് വന്നു എല്ലാം നോർമൽ ആണെന്ന് .. FB മെസ്സെൻജെർ വഴി റിപ്പോർട്സ് നോർമൽ ആണെന്ന് അറിഞ്ഞതിൽ സന്തോഷം തോനുന്നു എന്ന് പറഞ്ഞു ഒരു മെസ്സേജ് അയച്ചു .. പക്ഷെ നന്ദി, റിപ്പോർട്ട് വന്നിട്ടില്ല എന്ന് റിപ്ലൈ വന്നു .. സാരമില്ല പേടിക്കണ്ട ഒന്നും തന്നെ ഉണ്ടാകില്ല എന്ന് പറഞ്ഞു ഞാൻ നിർത്തി ... ആരുമല്ലാഞ്ഞിട്ടു കൂടി ഉള്ളിൽ സങ്കടം തോന്നി അറിയാതെ കണ്ണ് നിറഞ്ഞു .. ഇനി എങ്ങാനും നിപ്പ ആണെങ്കിൽ മരിക്കുന്ന വരെ ആരെയും കാണാതെ മരിച്ചു കഴിഞ്ഞാൽ കത്തിച്ചു കളയേണ്ടി വരുന്ന അവസ്ഥ .. അയാളുടെ മാനസികാവസ്ഥയിലൂടെ ഞാനും കടന്നു പോവുക ആയിരുന്നു .. റിപ്പോർട്ട് വന്ന്നൂ നോർമൽ ആണെന്ന് മെസ്സേജ് കിട്ടി .. ആരുമല്ലാഞ്ഞിട്ടു കൂടി എന്തെന്നില്ലാത്ത സന്തോഷം തോന്നി.. ഒരുപക്ഷെ അന്നാ റിപ്പോർട്ട് പോസിറ്റീവ് ആയിരുന്നെങ്കിൽ ബാക്കി ഉള്ളവർ ഉരുകി ഉരുകി തീർന്നേനെ .. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ദിവസങ്ങൾ .. നിപ്പ കാലഘട്ടം കഴിഞ്ഞു ,ഒരു ദിവസം ഡ്യൂട്ടിക്ക് വന്ന നഴ്സിംഗ് സ്റ്റാഫിനോട് എങ്ങനെ ഉണ്ടായിരുന്നു നിപ്പ ദിവസങ്ങൾ എന്ന് ചോദിച്ചപ്പോൾ .. "വൈകുന്നേരം ഡ്യൂട്ടി കഴിഞ്ഞു വീട്ടിലെത്തുമ്പോ ഓടി വരുന്ന മോളെ അകറ്റി നിർത്തേണ്ട അവസ്ഥ , കുളിക്കുമ്പോഴെങ്ങാനും വ്ര്യതിയായി തല തുടക്കാതെ പനി വന്നാൽ വീട്ടിൽ നിന്ന് മാറി നിക്കേണ്ടി വന്നാലോ എന്നാലോചിച്ചു കഴിഞ്ഞ ദിവസങ്ങൾ "ഇതൊക്കെ ആയിരുന്നു നിപ്പ ദിവസങ്ങൾ .. ഒരു മാസത്തിനു മുകളിൽ എടുത്തു കാര്യങ്ങൾ ഒക്കെ പഴയ പോലെ ആകാൻ ..ഇന്നിപ്പോ ആ ദിവസങ്ങൾ ഒക്കെ സിനിമ ആകുന്നെന്നു കേട്ടു .. "വൈറസ് " എന്ന സിനിമ എന്ത് കഥ തന്നെ പറഞ്ഞാലും ഓരോ കോഴിക്കോട്ടുകാരനും ഓരോ കഥ പറയാൻ ഉണ്ടാകും , ഒരു പോരാട്ടത്തിന്റെ കഥ ..പോരാടി തോൽപ്പിച്ച വൈറസിന്റെ കഥ ... നെഞ്ച് വിരിച്ചു പറയാം ഞാൻ ഒരു കോഴിക്കോട്ടുകാരൻ ആണ് നിപ്പയെ പൊരുതി തോൽപ്പിച്ച കോഴിക്കോട്ട്കാരൻ .. ✍🏻ജസ്‌വിൻ
- Get link
- X
- Other Apps
എന്റെ ഒരു ദിവസം ഇങ്ങനെയാണ്🙄 രാവിലെ 8:30 എഴുന്നേൽക്കും😊 കുളിച്ചു മാറ്റി ഫുഡ് കഴിച്ചു 9:30 നു ഷോപ്പിൽ എത്തും😊 ഷോപ്പിൽ എത്തിയാൽ നെറ്റ് ഓണ് ആക്കി വർക്കിലേക്കു കടക്കും😊ഉച്ചക്കു 2 മണിക് ഫുഡ് കഴിക്കാൻ വീട്ടിലേക്കു വരും😊 3 മണിക് തിരിച്ചു ഷോപ്പിലേക്കു😊 രാത്രി 9:30 നു വീട്ടിൽ എത്തും
- Get link
- X
- Other Apps
ഹാ അങ്ങനെ നോമ്പ് ആവാനായി😊 എല്ലാ പ്രവിശ്യത്തെ പോലെയും ഇപ്രാവിശ്യവും 30 നോമ്പും എടുക്കണം😊 ഇൻഷാഹ് അല്ലാഹ്😊
- Get link
- X
- Other Apps
നല്ലതു പറയുക 😊 നല്ലതു പ്രവർത്തിക്കുക😊 എല്ലാവരോടും പുഞ്ചിരിക്കുക🤗👫 ശുഭദിനം ഫ്രണ്ട്സ്😍👬👫👏 🤗ജുമാ മുബാറക് 🤗
- Get link
- X
- Other Apps
ജൂണ് മൂവി കണ്ടു😍 സൂപ്പർ മൂവി😍👏 എവിടെയോ നഷ്ടപ്പെട്ടു പോയ നഷ്ട പ്രണയത്തെ ഒരിക്കൽ കൂടി ഓർമിക്കാൻ കഴിഞ്ഞു👫😐 അതിനേക്കാൾ ഉപരി +2 & ഡിഗ്രി കോളേജ് ലൈഫ് ലേക്ക് ഒരിക്കൽ കൂടി മടങ്ങി പോവാനും കഴിഞ്ഞു😍👫👌👏 കോളേജ് ലൈഫ് 😍 നമ്മുടെ ലൈഫ് ലെ മധുരമുള്ള ഓർമകൾ മരിക്കുന്നില്ല ഒരിക്കലും😍
- Get link
- X
- Other Apps
ഇപ്പൊ നമ്മുടെയൊക്കെ ലൈഫ് ലു എന്തു നടന്നാലും🤗അത് മറ്റൊരാളെ അറിയീക്കുന്നത് status&സ്റ്റോറി വഴിയാണ്👫👬🤗👏 കാലം പോയൊരു പോക്ക്😎 ഞാനൊന്നും whatsapp ലു ഒരു ഒലക്കയും പോസ്റ്റ് ചെയ്യാറില്ല😆 ചെയ്താൽ ഫുൾ ടീം കാണും🙄 നമുക്ക് ട്വിറ്റർ മതി😊 എന്തും ട്വീറ്റ് ചെയ്യാം ആരെയും പേടിക്കണ്ട👫
- Get link
- X
- Other Apps
Google pay യുടെ റിവാഡ് പോലെയാണ് ഇപ്പൊ ലൈഫ് ലെ ചില കാര്യങ്ങൾ കിട്ടും കിട്ടും എന്ന് വിചാരിക്കും😃 പക്ഷെ കിട്ടൂല🙄😣☺ ഹാ പ്രതീക്ഷയോടെ കാത്തിരിക്കാം ചെലപ്പോ ബമ്പർ അടിച്ചാലോ😃😎💪
- Get link
- X
- Other Apps
വെറുതെ ഇരുന്നു മടുത്തു😄 ഇനി കുറച്ചു സമയം റെസ്റ്റ് എടുക്കാം😃😎
- Get link
- X
- Other Apps
ചെവിയിൽ ബഡ്‌സ് ഇട്ടു തിരിക്കുമ്പോൾ കിട്ടുന്ന ഫീൽ ഒന്നേ വേറെ തന്നെയാണ്😄🤗👌 ബഡ്‌സ് ഇസ്തം
- Get link
- X
- Other Apps
ഉപ്പ ഒരു കാര്യം ചെയ്യാൻ ഏല്പിച്ചിട്ടു എന്തെങ്കിലും കാരണം കൊണ്ട് എനിക് ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഉപ്പാക്ക് അതു മതി🙄 അപ്പൊ അതു വരെ ചെയ്ത കാര്യങ്ങൾ ഒന്നും ഉണ്ടാകില്ല🤔 ഹാ അതു കേൾക്കുമ്പോൾ ചൊറിഞ്ഞു വരും🙄 എന്നാലും എന്റെ എന്റെ ഡാഡി കൂൾ പാവമാണ്😍👌 ഇപ്പ ഇസ്തം😍👏
- Get link
- X
- Other Apps
ഈ ചൂടത്തു ഉച്ചക്കു ബിരിയാണി കഴിച്ചിട്ടു ഉറങ്ങാതെ ഷോപ്പിൽ ഇരുന്നു റീചാർജ് ചെയ്തിട്ടു ഇടക്കു ട്വീറ്റ് ചെയ്യുന്ന എന്നെ സമ്മതിക്കണം😎 ഹോ ഞാനൊരു സംഭവം തന്നെ😉😉
- Get link
- X
- Other Apps
പൊന്പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകള് പൂങ്കുരുന്നേ വിരുന്നില് വിളമ്പി എത്ര നൈവേദ്യങ്ങള് ആനയിക്കുവാന് വാദ്യമേളകള് മേളകള്😍 അപ്സരസ്സുകള് നിന്റെ ദാസികള് ദാസികള് തേരിറങ്ങിവന്ന രാജകന്യയോ👫😍 ദേവലോകനര്ത്തകിയാം മങ്കയോ തേരിറങ്ങിവന്ന രാജകന്യയോ അയ്യോ ദേവലോകനര്ത്തകിയാം മങ്കയോ
- Get link
- X
- Other Apps