ഒരാൾ അസുഖം വന്നു മരിക്കുന്നതോ അപകടത്തിൽ മരിക്കുന്നതോ പോലെയല്ല കൊല ചെയ്യപ്പെടുന്നത് ആ ഒരു വിഷമം കുടുംബങ്ങൾക്ക് തീരാ ദുഃഖം തന്നെയാണ് നൽകുക. കൊന്നത് കമ്യുണിസ്റ്റുകാരനെയോ കൊണ്ഗ്രസ്സുകാരനെയോ ലീഗുകാരനെയോ സുഡാപ്പിയെയോ സംഘിയെയോ എന്നല്ല കൊന്നത് മനുഷ്യനെയാണ് എന്നാണ് ചിന്തിക്കേണ്ടത്.കേരളത്തിലെ ഏത് പാർട്ടിക്കാണ് പറയാൻ കഴിയുക ഞങ്ങൾ ഒരാളെപ്പോലും കൊന്നിട്ടില്ല എന്ന്. കുറഞ്ഞ പക്ഷം ഇനി ഞങ്ങൾ ആരെയും കൊല്ലില്ല എന്നെങ്കിലും പറയാൻ സാധിക്കുമോ ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ഈ അരും കൊലയ്ക്ക് അവസാനം ഉണ്ടാകില്ല...തക്കം കിട്ടുമ്പോൾ കൊല്ലുക തന്നെ ചെയ്യും .. പാർട്ടിക്കാർ തമ്മിൽ കൊല്ലുന്നത് പാർട്ടി വൈരാഗ്യം കാരണം എന്ന് പറയാം ഒന്നുമറിയാതെ ഒന്നിനും പോകാതെ കഴുത്തറുത്ത് കൊല്ലപ്പെട്ട റിയാസ് മൗലവിയെയൊക്കെ ഏത് പാർട്ടിയുടെ പേരിലാണ് എഴുതി ചേർക്കുക..ഞാൻ വെറുക്കുന്ന സംഘികൾ കൊല ചെയ്യപ്പെടുന്നത് പോലും ന്യായീകരിക്കാറില്ല പക്ഷെ ഏതൊരു പ്രവർത്തിക്കും ഒരു മറു പ്രവർത്തി ഉണ്ടാകും ആരെങ്കിലും ചെയ്യുന്നതിന്റെ ഫലമാകാം മറ്റാരെങ്കിലും അനുഭവിക്കേണ്ടി വരുന്നത്.രണ്ട് കുടുംബങ്ങളാണ് ഇന്ന് കണ്ണീരിൽ മുങ്ങിയത്..അതിലുപരി കേരളീയർ ആഘോഷിക്കുന്ന ഒരു ദിനം തന്നെ തിരഞ്ഞെടുത്തത് എത്ര നീചമായ മനസ്സാണ് എന്നതിന് തെളിവാണ്. ഇനി ഇതിനു പകരം ഉണ്ടാകില്ല എന്ന് ആർക്കെങ്കിലും ഉറപ്പ് പറയാൻ കഴിയുമോ... ഇല്ല ഉറപ്പായും ഇതിന് എതിരെ ഒരു ആക്രമണം ഇന്നല്ലെങ്കിൽ നാളെ സംഭവിക്കും... പാർട്ടി മാറും കൊടികൾ മാറും എന്നല്ലാതെ ബാക്കി എല്ലാം പഴയത് പോലെ..കൊല്ലപ്പെടുന്നവൻ മനുഷ്യൻ കൊല്ലുന്നതും മനുഷ്യൻ കത്തി കയറുന്നത് പച്ച മാംസത്തിൽ കണ്ണീരിലാകുന്നത് കുടുംബങ്ങൾ ലോകാവസാനം വരെ ഈ കാടത്തരത്തിനു അറുതി ഉണ്ടാകുമെന്ന് എനിക്ക് പ്രതീക്ഷയില്ല..മരണപ്പെട്ട രണ്ട് പേർക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ അവരുടെ വേർപാട് സഹിക്കാൻ ആ കുടുംബങ്ങൾക്ക് മനശക്തി നൽകട്ടെ . കൊലയാളികൾക്ക് തക്കതായ ശിക്ഷ ലഭിക്കട്ടെ ..... നടക്കുമോന്ന് അറിയില്ലെങ്കിൽ കൂടി ആഗ്രഹിച്ചു പോകുന്നു കേരള രാഷ്ട്രീയത്തിലെ അവസാന രാഷ്ട്രീയകൊലയായി ഇത് മാറട്ടെ എന്ന്...രാഷ്ട്രീയ കൊലപാതകം അല്ലാന്നും വാദങ്ങൾ കേൾക്കുന്നു എന്തായാലും സത്യം പുറത്തു വരട്ടെ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫