ഗൾഫിലുള്ള ഏതെങ്കിലുമൊരു കഷ്ടതയെക്കുറിച്ച് ആരെങ്കിലും പോസ്റ്റിട്ടാൽ ഒരിക്കലും ഗൾഫ് കാണാതെ നാട്ടിൽ നിൽക്കുന്നവരുടെ കമന്റ് ഉടനെ വരും എന്തിനാ അവിടെ കിടക്കുന്നത് ഇവിടെ ജോലിയും കാശും കിട്ടും ദിവസം 800 രൂപ കൂലികൾ കിട്ടും. പറമ്പ് കിളക്കാൻ പോയാലും പറമ്പിൽ വളരുന്ന പുല്ല് ചെത്താൻ പോയാലും 800 കൂലി കിട്ടും.. സഹോദരന്മാരെ ആ കൂലി എങ്ങനെയാ നിങ്ങൾക്ക് കിട്ടുന്നത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ.തപ്പി തപ്പി പോയാൽ ഒടുവിൽ ചെന്ന് നിൽക്കുന്നത് ഗൾഫ് പണത്തിൽ തന്നെയാകും . വർഷത്തിൽ ഒരിക്കൽ നാട്ടിൽ വരുന്ന പ്രവാസി ഒരു മാസം ലീവിന്റെ കാലാവധിയിൽ ഒരിക്കലും വീടിലെ പുല്ല് ചെത്താൻ നിക്കാറില്ല കാരണം എണ്ണി ചുട്ട അപ്പം പോലെ കിട്ടുന്ന ലീവ് എന്തൊക്കെ ചെയ്യണം എന്ന അങ്കലാപ്പിൽ ആകും. അപ്പോൾ ഒരാളെ വിളിച്ച് അത് ഏൽപ്പിക്കും.. ഇനി ഗൾഫ് നിർത്തി വന്ന ഒരു പ്രവാസിയാണെങ്കിൽ അയാൾക്ക് ആവശ്യം പോലെ സമയമുണ്ടാകും വളർന്ന് വരുന്ന പുല്ല് ചെത്താൻ അതിനു പുറമേ നിന്ന് ഒരാളുടെ ആവശ്യമില്ല. മിക്ക പ്രവാസികളും ലീവിനു വരുമ്പോൾ വീടിന്റെ അറ്റകുറ്റപണികൾ ചെയ്യുകയും പെയിന്റിങ് ചെയ്യുകയുമൊക്കെ ചെയ്യും.. ഗൾഫിൽ വരുന്ന ഒട്ടു മിക്ക പ്രവാസികളും അത്യാവശ്യ ജോലിയൊക്കെ ചെയ്ത് പരിചയമുള്ളവർ ആയിർക്കും.. ഉദാഹരണത്തിനു രണ്ട് വർഷം മുമ്പുള്ള ഒരു ലീവിനു വീട് പെയിന്റടിച്ചത് ഞാൻ തന്നെയാണു. പുറമേ നിന്ന് ആരേം വിളിച്ചില്ല കാരണം പെയിന്റിങ് എനിക്കറിയാമായിരുന്നു മാത്രമല്ല ലീവും രണ്ട് മാസത്തിൽ കൂടുതൽ ഉണ്ടായിരുന്നു. പ്രവാസി നാട്ടിൽ വരുമ്പോൾ നല്ല മീനും പലവിധ ആഹാര സാധനങ്ങളും കൂടുതലായി വാങ്ങി കുടുംബത്ത് കൊടുക്കും എന്തിനെന്നാൽ ആ ഒരു മാസം പ്രവാസിയെ സംബന്ധിച്ച് പട്ടിണി കിടക്കുന്നവനു പാൽപ്പായസം കിട്ടിയ പോലുള്ള ദിവസങ്ങളാണു അപ്പോൾ പണം നോക്കാറില്ല.. ഗൾഫിൽ നിന്ന് ലീവിനു വരുമ്പോ ഓട്ടൊ വിളിച്ചാണു പോകുന്നതെങ്കിൽ നിർത്തി വന്നാൽ അത് ബസ്സിലും ട്രയിനിലുമൊക്കെ ആകും . ഇങ്ങോട്ട് വന്നാൽ ഇവിടെ ജോലിയുണ്ട് എന്ന് പറയുന്നവരോട് ഡാ നാളെ എവിടെയാ ജോലി എന്ന് ചോദിച്ചാൽ അതാ ഗൾഫുകാരന്റെ വീട്ടിലാണു എന്ന് പറയും... എന്നിട്ടാണു നമ്മളോട് പറയുന്നത് നാട്ടിലേക്ക് വാ ജോലി ഉണ്ടത്രെ.... നാട്ടിൽ ജോലി ചെയ്യുന്ന അല്ലെങ്കിൽ ബിസിനസ്സ് ചെയ്യുന്ന ഏതെങ്കിലും കോടീശ്വരന്റെ വീട്ടിൽ പിരിവിനു പോയാൽ അവർ അൻപത് രൂപ കൊടുത്താൽ പിരിവുകാർ ഹാപ്പിയാണു എന്നാൽ ഗൾഫിൽ കക്കൂസ് കഴുകി ജീവിക്കുന്നവന്റെ വീട്ടിൽ പോയാലും അഞൂറു കിട്ടിയില്ലെൽ കൊടുക്കുന്നവർ അപരാധം ചെയ്ത പോലെയാണു.. എയർപ്പൊർട്ടിലെ ഉദ്യോഗസ്തർ മുതൽ പഞ്ചായത്തിലെ ഉദ്യാഗസ്തർക്ക് വരെ പിഴിയാൻ പ്രവാസിയെ വേണം എന്നാൽ തിരികെ കിട്ടുന്നത് ഒരു പുഛവും ഒരു ചോദ്യവും നിന്നോടാരാ ഗൾഫിൽ പോകാൻ പറഞ്ഞത്? ഗൾഫിൽ ജോലിക്ക് വരുന്നത് ത്യാഗത്തിനൊന്നുമല്ല പണത്തിനു വേണ്ടി തന്നെയാണു പക്ഷേ ഈ ഗൾഫുകാരെല്ലാം കൂടി ഒരു സുപ്രഭാതത്തിൽ നാട്ടിലേക്ക് വന്നാൽ അന്ന് മുതൽ ആഫ്രിക്കൻ പട്ടിണി രാജ്യങ്ങളെക്കാൾ കഷ്ടമാകും നമ്മുടെ നാട്ടിലെ അവസ്ഥാ..

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫