ചെറിയ കുട്ടികളെ തരം കിട്ടിയാൽ പിച്ചി ചീന്താൻ തക്കം പാർക്കുന്നവർ നമ്മുടെ നാടുകളിലുമുണ്ട്‌..ചിലപ്പോൾ കുടുംബത്തിനകത്തും ഒളിഞ്ഞിരിക്കുന്നുണ്ട്‌...ചെറിയ പുഞ്ചിരിയോടെ.. "ഓനെയൊക്കെ അമ്മികല്ല് കൊണ്ട്‌ എറിഞ്ഞ്‌ കൊന്നാളണം" എന്ന് ഉമ്മ പറഞ്ഞപ്പൊ ആലോചിച്ച്‌ പോവാ ഇവന്മാർക്കൊന്നും ഗൾഫിലെ ശിക്ഷയൊന്നും കൊടുക്കാൻ പറ്റിയില്ലെങ്കിലും ചുരുങ്ങിയത്‌ നമ്മുടെയൊക്കെ ഉമ്മാരെ കയ്യിമ്മൽ ഏൽപ്പിച്ച്‌ കൊടുത്താൽ മതിയെന്ന്.. അവർ നല്ല നൈസായി സലാമത്താക്കി കൊടുത്തേക്കും അവരുടെ കാര്യമെ എന്നതിൽ യാതൊരു ഡൗട്ടും ഇല്ല.. തലവെട്ടി കൊന്നു ശിക്ഷ നടപ്പാക്കുന്ന ഫോട്ടോ ഇതിനു മുൻപും ഒരുപാടു തവണ ക്രൂരതകൾ വരുമ്പോൾ മാത്രം പൊങ്ങി വരുന്നത്‌ കാണാറുണ്ട്‌.. നല്ലതു തന്നെ.. സാമാന്യൻ പച്ച കരളുള്ള ആരും ആശിച്ചു പോകും ഇതുപോലത്തെ അബൂജാഹികുകൾ ,സോറി ചരിത്രത്താളിലെ ഈ കഥാപാത്രം ഇതുപോലത്തെ ക്രൂരത ചെയ്തതായി അറിവില്ല.. അതുകൊണ്ട്‌ മനസ്സിൽ തോന്നുന്നതങ്ങ്‌ വിളിക്കാം അതാ നല്ലത്‌. മുലപ്പാൽ നൽകിയ എല്ലാ അമ്മമാർക്കും ആയങ്ങ്‌ നൽകിയേക്കുക അവരെ. അറബ്‌ നാട്ടിലെ കുഴിമന്തിയും ഷവർമ്മയും ഷവായയും കൊണ്ടു വന്നപോലെ അന്നാട്ടിലെ നിയമവും കൊണ്ടു വന്നിരുന്നു എങ്കിൽ ഓരോ അങ്ങാടി തോറും തലകൾ നിലത്തു വീണു കൊയ്തേനെ.. കാരണം, എല്ലാ നാട്ടിലുണ്ട്‌ അത്തരക്കാർ.. നമ്മുടെ കുടുംബങ്ങൾക്കകത്തും ഉണ്ടാകണം.. ഉണ്ടാകും എന്നല്ല ഉണ്ട്‌. ഒരുപാട്‌ അടുത്തറിഞ്ഞിട്ടുണ്ട്‌ അത്തരക്കാരെ. ചിരിക്കുന്ന മുഖവുമായ്‌ വന്ന് നമ്മുടെയൊക്കെ ഹൃദയം കവർന്നെടുത്ത ചിലരായേക്കാം നാളെ അങ്ങനെയൊരു കൃത്യത്തിനാൽ പിടിക്കപ്പെടുന്നത്‌. വിവാഹ ചടങ്ങിലോ മറ്റോ ഒക്കെ നമ്മുടെയൊക്കെ മക്കളെ (അത്‌ ആൺ കുട്ടി തന്നെ ആകണം എന്നില്ല) ഒന്ന് നന്നായി ശ്രെദ്ധിക്കുക.. ഉമ്മമാർ അവരുടെ കുശുമ്പു വർത്തമാനങ്ങളും പറഞ്ഞ്‌ കൂട്ടം കൂടി ഇരിക്കും,ആണുങ്ങൾ അവരുടെ വർത്തമാനങ്ങളിലും, പക്ഷെങ്കിൽ അതിന്റെ ഇടയിൽ തോന്നുന്നിടത്ത്‌ പാറി നടന്നു കളിക്കുന്ന മക്കളെ മറന്നു പോകുന്നു പലപ്പോഴും. തന്റെ മതത്തിനു മൈലേജ്‌ കൂട്ടാൻ നിത്യ ശാന്തിക്കായ്‌ ചെയ്തതോ എന്തോ ആകട്ടെ കാഷ്മീരിലെ ആ ജന്തുക്കളുടെ ജീനുകൾ നമ്മുക്കു ചുറ്റുമുള്ള ചില ക്രിമി കീടങ്ങൾക്കും ഉണ്ടെന്ന് മനസ്സിലാക്കുക. നന്നേ ചെറുപ്പത്തിലേ കുട്ടികളെ ബോധവൽക്കരിക്കുക.. അപരിചിതരെ കാണുമ്പോൾ എങ്ങനെ എന്നൊക്കെ.. മാത്രമല്ല സ്വന്തം വീട്ടിലെ അംഗങ്ങൾ ഒഴികെ അത്‌ കുടുമ്പത്തിലെ ആരായാലും അഥിതിയായോ സൽകാരമായോ എന്ത്‌ മാങ്ങാതൊലിയുടെ പേരിലാണെങ്കിലും അവരുടെ മുൻപിലേക്ക്‌ പ്രത്യേകിച്ച്ബ്പെൺ കുഞ്ഞുങ്ങളെ അര പാവാടയും കയ്യില്ലാത്ത വസ്ത്രങ്ങളും നൈറ്റ്‌ ഡ്രെസ്സും ഇടീച്ചു കൊണ്ട്‌ മിൻപിലേക്ക്‌ പറഞ്ഞയക്കാതിരിക്കുക.. അമ്മാവനൊ മാമനോ എളേച്ചനോ അങ്ങനെ ആരോ ആയിക്കോട്ടെ... ശ്രെദ്ധിക്കുക...കുഞ്ഞുങ്ങൾക്ക്‌ ശവർമ്മ വാങ്ങി കൊടുക്കുമ്പോ ഇടയ്ക്ക്‌ വായിൽ ഉപദേശം നിറച്ചു കൊടുക്കുക... ആസിഫയുടെ മുഖം കാണിച്ചു കൊടുത്തിട്ടെങ്കിലും നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങളെ പറഞ്ഞ്‌ മനസ്സിക്കൊടുക്കുക എന്തിനാണവൻ കൊല്ലപ്പെട്ടറ്റതെന്നല്ല, എങ്ങനെയാണു കൊല്ലപ്പെട്ടതെന്ന്.. മടി കൂടാതെ അവർക്ക്‌ പറഞ്ഞു കൊടുക്കുക.. ചുറ്റും ജാഗരൂകരാകാൻ പറഞ്ഞേക്കുക.. ചിത്ര ശലഭത്തിനു അതിന്റെ ഭംഗി അതിന്റെ ചിറകുകാളാ... വീട്ടിൽ പാറി നടക്കുന്ന നമ്മുടെ പൂമ്പാറ്റകളുടെ ചിറകരിയാൻ വരുന്നവരെ കീടനാശിനികളാൽ അകറ്റുക.. ആ കീടനാശിനികൾ നിങ്ങളുടെയൊക്കെ കയ്യിലാണെന്നു മനസ്സിലാക്കിയേക്കുക.. ******************** സ്നേഹത്തോടെ ഷാഹിർ കളത്തിങ്ങൽ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫