മതത്തിന്റെ മണ്ണല്ല. ഇത് മനുഷ്യരുടെ മണ്ണ്... ഈ മണ്ണ് മാനവ സ്നേഹത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും മണ്ണാണ്. ഓംങ്കാരവും, ഓശാനയും, ഓത്തുപാട്ടും അതിന്റേതായ പവിത്രതയോടെ പരസ്പരം മനസ്സിലാക്കുന്ന ജനതയുള്ള മണ്ണ്. കുരിശു വരക്കുന്ന കുര്യാക്കോസും, കുമ്പിട്ട് നമസ്കരിക്കുന്ന കാദറും, കൈ കൂപ്പി തൊഴുന്ന കുമാരനും, കൈ കോർക്കുന്ന മണ്ണ്. 'പടച്ച റബ്ബേ അമ്പലനട അടച്ചോ' എന്ന് ചോദിക്കുന്ന ഹൈന്ദവനുണ്ട് ഇവിടെ. അബ്ദുള്ള എത്തുന്നതിന് മുൻപ്, അവന്റെ ഉമ്മയുടെ കയ്യിൽ നിന്നും ഇരുപത്തേഴാം രാവിന് ചുട്ടുവെക്കുന്ന നെയ്യപ്പം ആർത്തിയോടെ വാങ്ങി കഴിക്കുന്ന അരവിന്ദൻ മാരുടെയും, അലക്സ് മാരുടെയും മണ്ണ്. ശബരിമലക്കു പോയി വരുന്ന സുഹൃത്തിന്റെ അരവണക്ക് കാത്തിരിക്കുന്ന അഹ് മദിനേയും കാണാം ഈ മണ്ണിൽ. സന്ധ്യാ ദീപം തെളിയിക്കാൻ മഗ് രിബ് ബാങ്ക് കൊടുത്തോ എന്ന് അന്വേക്ഷിക്കുന്ന അമ്മമാരുള്ള മണ്ണ്. ഇത്രത്തോളം ആത്മാർത്ഥമായ, അളവറ്റാത്ത സ്നേഹത്തിന്റെ ഈ മണ്ണിനെ ഞങ്ങൾ അഭിമാനത്തോടെ 'കേരളം' എന്ന് വിളിക്കും. പ്രീയമുള്ളവരേ... ഇതൊരു ഓർമപ്പെടുത്തലാണ്. ഈ മണ്ണിൽ 'വിഷവിത്ത് ' വിതക്കുന്നവർക്ക് അത് മുളക്കാൻ നാം വെള്ളമൊഴിച്ച് കൊടുക്കരുത്. സ്നേഹത്തോടെ... നിങ്ങൾക്ക് സമർപ്പിക്കുന്നു

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫