കെ ആർ ബേക്കറിയിൽ നടന്നത്‌ സാധാരണ സൗദിയിലെ ബക്കാലകളിൽ കറുപ്പന്മാർ വടിവാളും കൊണ്ടു വന്ന് റോബറി നടത്തുന്ന പോലെയാ ഓർമ്മ വന്നത്‌.. പക്ഷെ നമ്മുടെ നാട്ടിൽ നടന്നത്‌ കൊള്ളയടിയല്ല, അവന്മാരുടെ മുഖത്ത്‌ നോക്കിയാൽ തോന്നുക അന്യ നാട്ടിൽ നിന്നും വരുന്ന ലോറി ഹൈവേയിൽ മറിഞ്ഞ്‌ വീൺ അതിനകത്തെ സാധനങ്ങൾ വാരി പൊത്തുന്ന നാട്ടുകാരെയാ ഓർമ്മ വരുക.. അജ്ജാതി ആനന്ദ മുഖം അതിലൊരുത്തനിൽ കണാൻ സാധിച്ചു.. "നോക്കണ്ട മോനെ ഒക്കെപാടി വാരി പൊത്തിക്കോ ബാവൂ" എന്ന ഒരു മട്ടിൽ.. ആ പൈതലിനു നീതി കിട്ടാൻ ബേക്കറിയിൽ കയറി ഇമ്മാതിരി തെണ്ടിത്തരം കാണിച്ചതെങ്ങാനും ആസിഫയുടെ ഉപ്പാന്റെ കൺ മുന്നിൽ എങ്ങാനും എത്തിയാൽ ചെപ്പകുറ്റി നോക്കി ഒരെണ്ണം എപ്പോ കിട്ടിയെന്നു ചോദിച്ചാൽ മതി.. ഐസ്‌ ക്രീം സ്നേഹിയായൊരുത്തൻ വലിയൊരു ഫാമിലി പാക്‌ കക്ഷത്തിൽ വെച്ച്‌ പെപ്സിയുടെ തല്ലാജിലേക്ക്‌ കയ്യിടുന്നത്‌ കാണുമ്പോ ഒരേ സമയം ചിരിയും ദേഷ്യവും വരുന്നു.. കേരളമാകെ ബ്രാഞ്ചൊക്കെയുള്ള ഒരു ബേയ്ക്കറിയോ ടെക്സ്റ്റെയിൽസോ എന്തോ ആകട്ടെ അവരീ അവസ്ഥയിൽ എത്താൻ അങ്ങേയറ്റം പരിശ്രെമിച്ചു കാണണം.. ഒരുപാട്‌ വിയർപ്പൊഴുക്കി പണിത ഒരാളുടെ സ്വത്തിന്മേൽ കയറി നിരങ്ങി കൊള്ളയടിക്കുന്നത്‌ എന്ത്‌ അസംബന്ധമാണെന്ന് പറയേണ്ട കാര്യമില്ല.. നീതിക്കായ്‌ പോരാടിക്കോ, പക്ഷെ മറ്റുള്ളവരെ ദ്രോഹിച്ചും ഇല്ലായ്മ ചെയ്തും അല്ല അത്‌ വേണ്ടത്‌.. യുദ്ധത്തിനായ്‌ പുറപ്പെടുമ്പോ പ്രിയ പ്രവാചകൻ മുഹമ്മദ്‌ നബി (സ) പറഞ്ഞ നിർദ്ധേശങ്ങൾ എന്താണെന്ന് മറന്നു പോയെങ്കിൽ ഓർമ്മിപ്പിക്കാം.. "സ്ത്രീകളെ ഉപദ്രവിക്കരുത്‌, വൃദ്ധന്മാരെ ഉപദ്രവിക്കരുത്‌, കുഞ്ഞുങ്ങളെ ഉപദ്രവിക്കരുത്‌, അവിടത്തെ വൃക്ഷങ്ങൾ നശിപ്പിക്കരുത്‌, അന്യന്റെ മുതൽ നശിപ്പിക്കരുത്‌.." കേട്ടോ വിപ്ലവ സമര യുവാക്കളെ..? അതൊക്കെ പോട്ടെ, നീയൊക്കെ കൂടി വാരി എടുത്തു കൊണ്ടുപോയ അതിൽർ ഒരു കടല മണിയെങ്കിലും നീ തിന്നാൽ ദഹിക്കുമോടോ..? അന്യായമായി സമ്പാധിക്കുന്ന എന്തെങ്കിലും നിന്റെ വയറ്റിനകത്ത്‌ നില നിൽക്കുമോ..? ഇല്ല എന്നു മാത്രമല്ല അതിന്റെ അനേകായിരം ഇരട്ടി നഷ്ടം നിനക്കീ ദുനിയാവിൽ വെച്ച്‌ തന്നെ പടച്ച റബ്ബ്‌ തന്നേക്കാം.. അല്ലേ ഒരു സമരക്കാർ ഇറങ്ങിയൊരിക്കുന്നു.. നാട്‌ കുട്ടിചോറാക്കാനായിട്ട്‌.. അത്‌ ഒരു ആസിഫാ ബാനുവിനു വേണ്ടി നടത്തുന്ന സമരം മാത്രമല്ല,മറിച്ച്‌ എല്ലാ സമരങ്ങൾക്കും ഒരു മൃഗീയത ഉണ്ട്‌.. അത്‌ നമ്മൾ കണ്ടതുമാ ഒരുപാട്‌.. സി സി ടിവിയി തലക്ക്‌ മുകളിൽ ഉണ്ടോ എന്നു നോക്കി ഒരു ഷോപ്പിലേക്ക്‌ കയറുന്നവരാ ഇന്നധികവും, കാരണം അതിപ്പോ എല്ലായിടത്തും ഉണ്ട്‌ ഒരു സേഫ്റ്റിക്ക്‌.. ഇതിപ്പോ കയറിയ അവേശത്തിൽ ചിലർ ടവ്വൽ കൊണ്ട്‌ മുഖം മറയ്ക്കാനൊക്കെ മറന്നു പോയി..പോട്ടെ സാരമില്ല നമ്മുടെ കേരള പോലീസ്‌ നൈസായിട്ട്‌ പൊക്കിക്കോളും.. ഇനി മുഖം മറച്ചവരെ തിരിച്ചറിഞ്ഞില്ലെങ്കിലും,ഇനി അവർ ഒളിവിലാണെങ്കിലും അതിലവർ സമാധാനിക്കുന്നു എനികിലും ഓർക്കുക.. "മാലിക്‌ യൗമു ദീൻ.." (പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥൻ അവനാകുന്നു ) - ഖുർ ആൻ.. ****************** അക്രമം ഒരു പാർട്ടിക്കാരും കാര്യമായും ഏറ്റെടുക്കാത്ത്‌ കൊണ്ട്‌ അൽ ഖൈദ വേണ്ടി വരും ഇനി ഉത്തരവാദിത്ത്വത്തിനു എന്ന് ആശിച്ചു പോകുന്നു.. ഒരു നൂലിന്റെ ഗാപ്പ്‌ കിട്ടിയാൽ എങ്ങും കലാപം പൊന്തിക്കാൻ ഒരുമ്പെടുന്ന ഒരു വല്ലാത്ത നാട്ടിൽ നിന്നും ക്യാമറമാൻ ആരോ ഒരാളുടെ സൈഡിൽ നിന്നും സ്വന്തം ലേഖകൻ ഷാഹിർ കളത്തിങ്ങൽ ഫറോക്ക്‌...

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫