ലിത്വാനിയക്കാരി ലിഗ ദുരൂഹസാഹചര്യത്തിൽ മരിച്ചതിനെക്കുറിച്ച് എന്തെങ്കിലും പോസ്റ്റുകൾ ഉണ്ടോ എന്ന് ഞാൻ ചില പ്രശസ്ത പ്രതികരണ തൊഴിലാളികളുടെ വാളിൽ നോക്കി... ഇല്ല ഒന്നും കാണുന്നില്ല..അവരൊന്നും അറിഞ്ഞതെ ഇല്ല എന്ന് തോന്നും ആ വാളുകൾ കണ്ടാൽ. അവർ കാത്തിരിക്കുകയാണു പോസ്റ്റിടാൻ.... എപ്പോൾ? പോലീസ് അന്വേഷണത്തിൽ അവർ ഉപദ്രവിക്കപ്പെട്ടൊ?,എങ്കിൽ അത് ആരു? ആ ആളുകളുടെ മതവും രാഷ്ട്രീയവുമറിഞ്ഞ ശേഷം സുനാമി പോലെ ആഞടിക്കാനായിരിക്കും ചിലപ്പോൾ അവരൊക്കെ കാത്തിരിക്കുന്നത്. ആ ഭർത്താവിന്റെ മുഖത്ത് നോക്കിയാൽ ഹൃദയമുള്ളവർക്ക് ചങ്ക് തകരും... അയാൾ അലമുറയിടുന്നില്ല പക്ഷേ ആ മുഖം വിളിച്ച് പറയുന്നു നിസ്സഹായത . വളരെ പ്രതീക്ഷയോടെ വന്ന നാട്ടിൽ നിന്ന് ഭാര്യയില്ലാതെ ഒരു മടക്കം.. കൺ മുന്നിൽ ജീർണിച്ച് തല വേർപ്പെട്ട ശരീരം. കൂടെപിറപ്പിനെ നഷ്ട്ടപ്പെട്ട അനിയത്തി... കേരളത്തിൽ ഇതൊന്നും നടക്കില്ല അങ്ങ വടക്കേ ഇന്ത്യയിലാണു എന്നൊക്കെ പണ്ട് പറഞ്ഞിരുന്നു... ചുമ്മാതാ കേരളത്തിലും ഇപ്പൊ ഇതൊക്കെ നടക്കുന്നു...എന്താകും എന്റെ നാടു?

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫