Posts
Showing posts from August, 2019
ഇന്ന് രാവിലെ ഉപ്പ എന്നോട് ബൈക്കിൽ പോകുമ്പോൾ സ്പീഡ് കുറച്ചു പോണം എന്നു പറഞ്ഞു😍 ബൈക്കിൽ പോകുമ്പോൾ ഫ്രണ്ടിൽ വണ്ടി ഇല്ലെങ്കിൽ ഇത്തിരി സ്പീഡിൽ പോകുന്ന കൂട്ടത്തിലാണ് ഞാൻ🙄 ഇപ്പൊ കുറച്ചായിട്ടു ഞാൻ എന്റെ സ്പീഡ് ഒക്കെ കുറച്ചു🤗 എവിടെ നോക്കിയാലും ഇപ്പൊ ആക്സിഡന്റ് മരണമാണ് ഉള്ളത്🙄
- Get link
- X
- Other Apps
വിജയങ്ങളിലും നേട്ടങ്ങളിലും പലപ്പോഴും മതിയായ പരിഗണനയോ അർഹിച്ച അംഗീകാരമോ ലഭിക്കാത്തവരാണ് പലപ്പോഴും ഡിഫെൻഡർമാർ.... 😏 ഫോർവേഡ് പ്ലയെർസോ.... ഫാൻസ് കൂടുതലുള്ള താരപ്പകിട്ടുള്ള കളിക്കാരോ അംഗീകാരങ്ങൾ സ്വന്തം പേരിലാക്കുമ്പോൾ... 😏 ഇനി ലോകം പറയും ലോകം കണ്ട ഏറ്റവും മികച്ച രണ്ടു കളിക്കാരെ കാഴ്ചക്കാരാക്കി ഒരു ഡിഫൻഡർ UEFA BEST PLAYER ആയ കഥ... അതെ VVD യെന്ന അതികായന്റെ കഥ... യുവേഫ ബെസ്റ്റ് പ്ലയെർ അവാർഡ് നേടുന്ന ആദ്യ ഡച്ച് താരം... VIRGIL VANDIJIK... അഭിനന്ദനങ്ങൾ.... 😍😍😍😍
- Get link
- X
- Other Apps
*പെരുമാറ്റം പലപ്പോഴും നമ്മുടെ പേരും മാറ്റും*!!! 1.തുടർച്ചയായി രണ്ടു തവണയിൽ കൂടുതൽ ഒരിക്കലും ഒരു ഫോണിലേക്കു വിളിക്കരുത്. അവർ നമ്മുടെ കാൾ അറ്റൻഡ് ചെയ്യുന്നില്ലെങ്കിൽ , മനസിലാക്കുക, പ്രധാനപ്പെട്ട മറ്റേതോ തിരക്കിൽ അയാൾ പെട്ടിരിക്കുന്നു.. 2.കടം വാങ്ങിയ പണം , അതവർ ഓർമ്മിപ്പിക്കും മുന്നേ തിരിച്ചു കൊടുക്കാൻ ശ്രമിക്കുക. അതവർക്ക് നമ്മോടുള്ള ഇഷ്ടവും വിശ്വാസവും വർദ്ധിപ്പിക്കും.. പണമെന്നല്ല, പേന , കുട എന്തുമായിക്കോട്ടെ.. 3. ഹോട്ടലിൽ നമുക്കൊരു സൽക്കാരം ആരെങ്കിലും ഓഫർ ചെയ്‌താൽ, ഒരിക്കലും മെനുകാർഡിലെ വിലയേറിയ ഡിഷുകൾ ഓർഡർ ചെയ്യാതിരിക്കുക.. കഴിവതും അവരെക്കൊണ്ടു നമുക്കുള്ള ഭക്ഷണം ഓർഡർ ചെയ്യാൻ നിർബന്ധിക്കുക. 4.ഒരിക്കലും മറ്റൊരാളോട് ഇതുവരെ കല്യാണം കഴിച്ചില്ലേ..? ഇതുവരെ കുട്ടികളായില്ലേ...? എന്താ ഒരു വീട് വാങ്ങാത്തത്..? എന്താ ഒരു കാർ വാങ്ങാത്തത് പോലുള്ള തീർത്തും അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതിരിക്കുക... 5.എപ്പോഴും, നമുക്ക് തൊട്ടു പിന്നാലെ കടന്നുവരുന്ന ആൾക്ക് വേണ്ടി, അത് ആൺ ~പെൺ ആയിക്കോട്ടെ ജൂനിയർ ~സീനിയർ ആയിക്കോട്ടെ, നമ്മൾ തുറന്ന വാതിലുകൾ അൽപനേരം കൂടി തുറന്നു പിടിക്കുക. 6.ഒരു സുഹൃത്തിനൊപ്പം ഒരു ടാക്സി ഷെയർ ചെയ്തു യാത്ര കൂലി ഇത്തവണ അദ്ദേഹം കൊടുത്താൽ, തീർച്ചയായും അടുത്ത തവണ നിങ്ങൾ തന്നെ അത് കൊടുക്കുക 7.പലർക്കും പലവിധ അഭിപ്രായങ്ങൾ ഉണ്ടാവാം.. അത് മാനിക്കുക . ഓർക്കുക നിങ്ങളുടെ വലതുവശം, നിങ്ങള്ക്ക് അഭിമുഖമിരിക്കുന്നയാൾക്കു ഇടതു വശം ആയിരിക്കും... (ചില കാര്യങ്ങളിൽ second opinion എടുക്കാൻ മറക്കരുത്. ) 8. ഒരാൾ സംസാരിക്കുന്നതിന്റെ ഇടയിൽ കയറി സംസാരിക്കാതിരിക്കുക. 9.ഒരാളെ നമ്മൾ കളിയാക്കുമ്പോൾ , അതയാൾ ആസ്വദിക്കുന്നില്ല എന്ന് കണ്ടാൽ , അത് തുടരാതിരിക്കാൻ ശ്രദ്ധിക്കുക. 10.എപ്പോഴും, സഹായത്തിനു നന്ദി പറയുക 11.പുകഴ്ത്തുന്നത് പബ്ലിക് ആകാം.. ഇകഴ്ത്തുന്നത് രഹസ്യമായും ആയിരിക്കണം. 12 ഒരാളുടെ പൊണ്ണത്തടിയെ കുറിച്ച് സംസാരിക്കാതിരിക്കുക, അതിനു പല കാരണങ്ങളുണ്ടാകാം..ഉപദേശം അയാൾ ആവശ്യപ്പെട്ടാൽ മാത്രം മതി. 13.ഒരാൾ അയാളുടെ ഫോണിൽ ഒരു photo നിങ്ങളെ കാണിച്ചാൽ , ആ photo മാത്രം നോക്കുക, ഒരിക്കലും ഫോണിൽ മുന്നോട്ടോ പിന്നോട്ടോ സ്വൈപ് ചെയ്യരുത്. കാരണം നമുക്കറിയില്ല എന്താണ് next എന്ന്.. 14.സുഹൃത്ത്, എനിക്കൊരു ഡോക്ടർ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്നു പറഞ്ഞാൽ, ഏതു എന്തിനു എന്ന് അവർ പറയാത്തിടത്തോളം കാലം ചികഞ്ഞു ചോദിച്ചു അവരെ ബുദ്ധിമുട്ടിലാക്കരുത്.. ചിലപ്പോ പങ്കുവെക്കാൻ അവർക്കു ആഗ്രഹം കാണില്ല 15.മേലുദ്യോഗസ്ഥനെയും കീഴുദ്യോഗസ്ഥനെയും ഒരുപോലെ പെരുമാറാൻ സാധിച്ചാൽ നല്ലത്, നമ്മളിലെ മനുഷ്യത്വം അത് കാണിക്കും. 16.നമ്മോട് നേരിൽ ഒരാൾ സംസാരിക്കുമ്പോ നമ്മൾ നമ്മുടെ ഫോണിൽ ശ്രദ്ധിച്ചിരിക്കുന്നത് ശരിയല്ല.. 17.ഒരാൾ ആവശ്യപ്പെടാതെ , അയാളെ ഉപദേശിക്കരുത്. 18.പരിചയപ്പെടുന്ന ഒരാളോട് അയാളുടെ പ്രായം ശമ്പളം പോലുള്ള ചോദ്യങ്ങൾ ഒഴിവാക്കുക 19മറ്റൊരാളുടെ തികച്ചും വ്യക്തിപരമായ കാര്യങ്ങളിൽ , നിന്നൊഴിഞ്ഞു നിൽക്കുക, അയാൾ സഹായം അഭ്യർത്ഥിക്കും വരെ.. 20 ഒരാളോട് സംസാരിക്കുമ്പോൾ നിങ്ങളുടെ സൺ ഗ്ലാസ് മാറ്റുക..സംസാരം എപ്പോഴു നല്ലത് eye കോൺടാക്ടോഡ് കൂടിയുള്ളതാണ്. 21..നിങ്ങളുടെ പണത്തെയും പ്രതാപത്തെയും പറ്റി പാവപ്പെട്ടവരോട് സംസാരിക്കാതിരിക്കുക.. മക്കളില്ലാത്തവരോട് നിങ്ങളുടെ മക്കളുടെ വർണ്ണനകൾ ഒഴിവാക്കുക.. അതുപോലെ ഭാര്യ/ഭർത്താവ് നഷ്ടപ്പെട്ടവരോടും..
- Get link
- X
- Other Apps
സ്വർണത്തിനൊക്കെ ഒടുക്കത്തെ വിലയാണല്ലോ🙄😣 പടച്ചോനെ😣 ഇങ്ങനെ പോയാൽ 8 ന്റെ പണി ആണ് എല്ലാർക്കും വരാൻ പോകുന്നത്🙄 സാലറി ഒഴികെ ബാക്കി എല്ലാത്തിനും വെച്ചടി വെച്ചടി വില കൂടുകയാണ്🙄 എന്താവുമോ എന്തോ👫🤔 ഇനിയുള്ള കാലത്തു മുന്നോട്ടുള്ള ജീവിതം എങ്ങനെയായിരിക്കുമെന്നു കണ്ടറിയേണ്ടി വരും👫😐
- Get link
- X
- Other Apps
കസിന്റെ കയിൽ നിന്നും 900 rs കിട്ടാനുണ്ടായിരുന്നു🌝 റീചാർജ് ചെയ്ത ക്യാഷ് ആയിരുന്നു ഞാൻ ഒഴിവാക്കിയ ക്യാഷ് ആയിരുന്നു🙄 ബട് ഇന്ന് ആ ക്യാഷ് കിട്ടി😀💪 ആ സന്തോഷത്തിൽ ഞാൻ കുറെ ബദാമും അണ്ടിപ്പരിപ്പും വാങ്ങി😎 എന്തൊക്കെ പറഞ്ഞാലും കിട്ടാനുള്ള ക്യാഷ് കയിൽ കിട്ടുമ്പോഴുള്ള ഫീൽ വേറെയാണ്😄
- Get link
- X
- Other Apps
വണ്ടിയുടെ പെട്രോൾ തീർന്നു 🙄 കുപ്പിയിലെ പെട്രോളൊഴിച്ചു ഇനി വണ്ടി എത്ര ദൂരം പോകും എന്ന് അറിയില്ല 🤔 അതാണ് ഇപ്പോഴത്തെ നമ്മുടെ ഇന്ത്യ യുടെ അവസ്ഥ😃😃
- Get link
- X
- Other Apps
ജീവിതത്തിൽ മനസ്സമാധാനം കിട്ടാനുള്ള രണ്ട് വഴികൾ !! --------------------------------------------- ആരുടെയും അരുമാകാതിരിക്കുക... ആരെയും ആരുമാക്കതിരിക്കുക...
- Get link
- X
- Other Apps
മനസ്സു ഹാപ്പി അല്ലെങ്കിൽ പിന്നെ ഒന്നിനോടും ഒരു താൽപര്യമുണ്ടാകില്ല
- Get link
- X
- Other Apps
പെട്ടെന്ന് എന്തൊലും ടെൻഷൻ ഉണ്ടായാൽ അപ്പൊ ബാത്റൂം പ്രോബ്ലെം ഉണ്ടാവും😣🙄😐😉 ഇതൊരു രോഗമാണോ ഫ്രണ്ട്സ്👫 ഇതിൽ നിന്നും രക്ഷെപെടാൻ ഇനി എന്തു സെയ്യും മല്ലയ്യാ😉
- Get link
- X
- Other Apps
ഇന്ത്യ തകരുകയാണ് ...... ട്രോളല്ല .... ഇന്ന് വരെ കണ്ടതിൽ വെച്ച് ഏറ്റവും ഭീമമായ രീതിയിൽ മൂക്ക് കുത്തി വീഴുകയാണ് ..... 5 രൂപയുടെ ബിസ്കറ്റ് വാങ്ങാനും, അടിവസ്ത്രം വാങ്ങാൻ പോലും കയ്യിൽ പണമില്ലാത്ത അവസ്‌ഥയെ പറ്റി ചിന്തിച്ചിട്ടുണ്ടോ ..?? അതിഭീകരമാണ്.. വാഹനങ്ങളുടെ കാര്യം പോകട്ടെ.. അത് അത്യാവശ്യം അല്ലെന്ന് വയ്ക്കാം.. "Hindu Rate of Growth.." 1991 ലെ ഉദാരവത്ക്കരണത്തിന് മുന്ന് 1950 നും 1980 നും ഇടയിൽ ഉള്ള കാലഘട്ടത്തിലെ ഇന്ത്യൻ വാർഷിക സാമ്പത്തിക വളർച്ച 3.5% വും, പ്രതിശീര്ഷക വരുമാനം 1.3% ത്തിലും നിശ്ചലമായി നിന്നത് കണ്ടിട്ട് പ്രശസ്ത ധനതത്വശാസ്ത്രകാരനായ രാജ് കൃഷ്ണ സംഭാവന ചെയ്ത പദമാണ് ഇത്.. https://en.m.wikipedia.org/wiki/Hindu_rate_of_growth മറ്റു ഏഷ്യൻ രാജ്യങ്ങളായ ഉത്തര കൊറിയയുടെയും തായ്‌വാന്റെയുമൊക്കെ അത്ഭുതകരമായ സാമ്പത്തിക വളർച്ച കണ്ടിട്ടാണത്രെ പതിഞ്ഞ താളത്തിലോടിയ ഇന്ത്യൻ വളർച്ചാ നിരക്കിനെ അദ്ദേഹം അങ്ങനെ വിശേഷിപ്പിച്ചത്. പക്ഷേ ഇന്നത്തെ ഇന്ത്യൻ ഭരണാധികാരികൾ അതിനെ മറ്റെന്തോ ആയി തെറ്റിദ്ധരിച്ചിട്ടുണ്ട് എന്ന് തോന്നുന്നു. അതിവേഗം താഴേക്കാണ് സമ്പദ് വ്യവസ്ഥയുടെ പോക്ക് . വാഹന വിപണി തകർന്നടിഞ്ഞു. ഇരുചക്രമായാലും അതിലും വലുതായാലും.. ചില ഉദാഃ നോക്കാം .... ⭕ അഞ്ചു രൂപയുടെ ബിസ്കറ്റ് പായ്ക്ക് പോലും വിറ്റു പോകുന്നില്ല.. http://www.newindianexpress.com/business/2019/aug/19/even-rs-5-biscuit-packs-arent-selling-inside-indias-worrying-economic-slowdown-2020876.html ⭕ അടിവസ്ത്രങ്ങളുടെ വിൽപ്പന പോലും നടക്കുന്നില്ല https://m.economictimes.com/industry/cons-products/garments-/-textiles/brief-warning-innerwear-sales-reveal-a-slowdown/articleshow/70694601.cms ⭕ ഇരുചക്ര വാഹനങ്ങളുടെ നിർമ്മാണം കഴിഞ്ഞ ഒന്നേകാൽ വർഷത്തിൽ വച്ചു ഏറ്റവും കുറഞ്ഞ നിരക്കിൽ.. https://www.moneycontrol.com/news/technology/auto/two-wheeler-production-falls-to-its-worst-in-five-quarters-3828881.html ⭕ ടാറ്റ യുടെ ജാമ്‌ഷഡ്പൂർ പ്ലാന്റ് പൂട്ടി. 30 സ്റ്റീൽ കമ്പനികൾ അടച്ചുപൂട്ടലിന്റെ വക്കിൽ.. https://www.hindustantimes.com/ranchi/30-steel-companies-down-shutters-tata-motors-on-a-closing-spree/story-Z8rXR668lJm32dWNeTWuOI.html ⭕ 6.8 ലക്ഷം കമ്പനികൾ (36% രജിസ്റ്റർഡ് കമ്പനികൾ) ഇന്ത്യയിൽ അടച്ചു പൂട്ടി.. പാർലിമെന്റിൽ മിനിസ്ട്രി ഓഫ് കോർപറേറ്റ് അഫയേഴ്‌സ് പറഞ്ഞതാണ് ഇത്.. https://wap.business-standard.com/article/companies/more-than-36-of-registered-companies-have-closed-down-in-india-119073000035_1.html ⭕ സ്റ്റീലിന്റെ കയറ്റുമതി 34% ശതമാനം കുറഞ്ഞു.. https://m.economictimes.com/news/economy/foreign-trade/indias-steel-exports-fall-34-to-6-36-mt-in-2018-19/articleshow/70230588.cms ⭕ മാരുതി പ്രൊഡക്ഷൻ നിർത്തിയിട്ടു രണ്ടു മാസമായി. https://economictimes.indiatimes.com/markets/expert-view/rc-bhagava-rues-flat-demand-says-maruti-to-stop-producing-diesel-cars-below-1300-cc/articleshow/69042903.cms?from=mdr ⭕ എല്ലാ വാഹന കമ്പനികളുടെയും വിൽപ്പന പകുതിയായി കുറഞ്ഞു. https://www.livemint.com/auto-news/auto-sales-go-from-bad-to-worse-fall-21-in-may-1560277126102.html ⭕ മാരുതി താത്കാലിക ജീവനക്കാരായ ആയിരങ്ങളെ പിരിച്ചു വിട്ടു. https://www.indiatoday.in/business/story/maruti-suzuki-sheds-1-000-temp-staff-may-freeze-hiring-1576971-2019-08-04 ⭕ ഇടത്തരം കമ്പനികൾ പലതും പ്രതിസന്ധിയിൽ. ഇന്ത്യൻ സാമ്പത്തിക രംഗം തകിടം മറിഞ്ഞു. ഓഹരി വിപണയിൽ ഒരു മാസം കൊണ്ട് കോടികളുടെ നഷ്ടം. നിഫ്റ്റി യും സെൻസെക്സ് ഉം തകർന്നു തരിപ്പണം ആയി. https://economictimes.indiatimes.com/markets/stocks/news/sensex-plunges-400-points-nifty-eyes-10850-as-trade-war-intensifies/articleshow/70492303.cms ⭕ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു.. https://www.livemint.com/market/stock-market-news/rupee-dollar-exchange-rate-today-inr-falls-to-over-6-month-low-against-usd-1566274468638.html മൊത്തത്തിൽ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കുളിപ്പിച്ചു വെള്ളത്തുണി പുതപ്പിച്ചു കിടത്തിയിരിക്കുകയാണ്.. നോട്ട് നിരോധനത്തിൽ നിന്നും ഒരിക്കലും മോചിക്കപ്പെട്ടില്ലാത്ത ഇന്ത്യയുടെ ഇപ്പഴത്തെ സാമ്പത്തിക നിലയിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കണം.. അതോണ്ട് ആകെ നടക്കുന്നത് നുണകളുടെ നിർമ്മാണം ആണ്.. അതാണെങ്കിൽ വാട്‌സ്ആപ്പിൽ ചൂടപ്പം പോലെ വിറ്റു പോകുന്നുമുണ്ട്.. #BJPKillsEconomy | Info courtsey : Com. Titto
- Get link
- X
- Other Apps
ചില സമയത്തു ഞാനൊരു ചൂടനാണ് എനിക് ഇഷ്ടമില്ലാത്തത് ആരെങ്കിലും പറഞ്ഞാൽ അതിന്നു മറുപടി കൊടുക്കാതെ എനിക്കൊരു സ്വസ്തതയുണ്ടാവില്ല🙄 എന്റെ ഈ സ്വഭാവം അങ്ങേയറ്റം വെറുപ്പിച്ചാൽ മാത്രമേ പുറത്തു വരൂ😉 ഈ സ്വഭാവം കാരണം എനിക് ഒരുപാട് വെറുപ്പ് സമ്പാദിക്കാൻ കഴിഞ്ഞിട്ടുണ്ട്🙄 ഹാ എല്ലാം നിർത്തണം
- Get link
- X
- Other Apps
ഞങ്ങളീ ചില ആണുങ്ങൾ കല്യാണം കഴിഞ്ഞാൽ ഭാര്യവീട്ടിലൊന്നും പോയി അധികം നിൽക്കാറില്ല.. കാര്യം ഇത്തിരി അഹങ്കാരമായിട്ടൊക്കൊ ചിലപ്പോൾ തോന്നും എന്നാൽ അതിലൊന്നും ഒരു സത്യവുമില്ല... ``ഏയ് എന്താ നിങ്ങൾക്ക് രണ്ടു ദിവസം വന്നെന്റെ വീട്ടിൽ നിന്നാൽ '' എന്നവൾ ചോദിച്ചാൽ... ഉത്തരം എന്തേലും പറഞ്ഞൊഴിയും അവൾക്കറിയാം കല്ലു വെച്ച നുണയാണതെന്ന്... കാരണമെന്നും ഇല്ല എന്നാലും അവളുടെ വീട്ടിലെത്തിയാൽ അവളെ ``ടീ" എന്നൊന്നും വിളിക്കാനാവില്ല വിനയപൂര്‍വ്വം സ്നേഹം കൂട്ടി അവളെ വിളിക്കണം.. അത് കേട്ടാൽ അവളറിയാതെ അന്തം വിടും.. ``അതെടുക്കെടി '' ഇതെടുക്കെടീ.. എന്നൊന്നും പറയാനേ ആവില്ല.. ഇനി അവളെ എങ്ങാനും വായിൽ വന്ന വല്ലതും വിളിച്ചാൽ അതവളുടെ അമ്മ കേട്ടാലോ അഛനറിഞ്ഞാലോ.. ഉള്ള വില പോയില്ലേ... വലിയും കുടിയുമൊന്നും ഇല്ലാ എന്ന് പറഞ്ഞു കെട്ടിയവർ ഭാര്യ വീട്ടിലെത്തിയാൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കും ഇടക്കാരും കാണാതെ ഒരു പുകയെടുത്ത് തലയുടെ പെരുപ്പ് മാറ്റും.. അവളുടെ അമ്മയോ അഛനോ കണ്ടാൽ തീർന്നില്ലേ ഉണ്ടാക്കിയെടുത്ത വില പോകില്ലേ.. അളിയന്റെ സ്നേഹമൊക്കെ കാണുമ്പോൾ തോന്നും അളിയനൊത്ത് ഒന്നു കറങ്ങാൻ.. പിന്നെ അവനെ നശിപ്പിച്ചു എന്ന പേര് കേൾക്കണ്ടല്ലോ എന്ന് വെച്ച് അതെല്ലാം ആസ്വദിച്ചങ്ങനെ ഇരിക്കും... ഈ കെട്ടിയവൾ കൊച്ചു കുട്ടിയാവുന്നത് കാണണേൽ അവളുടെ വീട്ടിൽ തന്നെ എത്തണം.. അങ്ങോട്ടൊന്ന് പറഞ്ഞ് ഇങ്ങോട്ട് പത്ത് കേട്ടില്ലേൽ അവർക്കും ഉറങ്ങാനാവില്ല... മോള് തടി കുറഞ്ഞല്ലോ??..... എന്നവളുടെ അമ്മ അവളോട് ചോദിക്കുമ്പോൾ... ഞങ്ങൾ എങ്ങോട്ടേലും നോക്കി ഇതൊന്നും കേട്ടില്ലേ എന്ന മട്ടിൽ ഇരിക്കും.... അന്നേരം അവൾ പറയും``` ഞാൻ തടി കുറയ്ക്കാണമ്മേ.. ഇത് കേട്ട് അമ്മ അവളെ ശാസിക്കും... അത് കേട്ടിരിക്കാൻ തന്നെ രസമാണ്.. ചെന്നു കയറുമ്പോൾ ഞങ്ങൾക്കും വലിയ സന്തോഷമാണ്.. കാരണം ഇന്ന് അവിടത്തെ താരം ഞങ്ങളാകും.. മോളെ അവിടെ തന്നെ നിർത്തി ഞങ്ങളെ ഇരുത്തും.. ഇഷ്ട വിഭവങ്ങൾ നിരത്തി അവർ ``കഴിക്ക് മോനെ ``കുറച്ചു കൂടി കഴിക്ക് മോനെ എന്ന് പറഞ്ഞ് സ്നേഹം കൂട്ടി വിളമ്പി സന്തോഷിപ്പിക്കും അന്നേരം വയറിനിത്തിരി ഇടം കൂടി ഞങ്ങൾ തേടും.. ഞങ്ങളധികം അവിടം നിൽക്കാൻ ഇഷ്ടമില്ലാഞ്ഞല്ല, ഇഷ്ടമാണേറെ കാരണം അവളുടെ അഛന്റെയും അമ്മയുടെയും സ്നേഹം അത് ഞങ്ങളെ തോൽപ്പിക്കാറുണ്ട്.. ആ സ്നേഹം ഇടക്കേറ്റു വാങ്ങി മനസ്സ് നിറയ്ക്കാനാണ് ഞങ്ങൾക്കധികം ഇഷ്ടം...... ഞങ്ങൾ പോകും, നിൽക്കും, ഒരു ദിവസമാണേലും ദിവസങ്ങളോളം ഉള്ള സ്നേഹം അവിടെ നിന്ന് കിട്ടുമ്പോൾ ഞങ്ങളൊത്തിരി സന്തോഷിക്കും.. അവിടെ ഞങ്ങളുടെ മനസ്സുണ്ട്.. ഞങ്ങളുടെ പ്രാർത്ഥനയുമുണ്ട്.. ഇതെല്ലാം പറയാതറിഞ്ഞത് അവരായിരിക്കും അവരുമാത്രം.. ചെന്നാലും നിന്നാലും... അവളുടെ വീടും സ്നേഹ വീടാണേ..
- Get link
- X
- Other Apps
ഇലകൊഴിയും ശിശിരത്തില് ചെറുകിളികള് വരവായീ🤗 മനമുരുകും വേദനയില് ആണ്കിളിയാ കഥ പാടീ👫 മറഞ്ഞുപോയീ ആ മന്ദഹാസം ഓര്മ്മകള് മാത്രം ഓര്മ്മകള് മാത്രം ഇലകൊഴിയും ശിശിരത്തില്😍👫👏
- Get link
- X
- Other Apps
എന്റെ ഗ്യാങ് ടീം ബെറ്റാലിയൻസ് ന്റെ വക ഒരു ചെറിയ സഹായം👬👏 പ്രളയ ബാധിത പ്രദേശങ്ങളായ വയനാടിലേക്കും നിലമ്പൂരിലേക്കും 300 കിറ്റ് അരിയും സാധനങ്ങളും ഡ്രെസ്സുകളും നാളെയും മറ്റന്നാളുമായി പുറപ്പെടും😍 ക്യാമ്പിൽ കൊടുക്കാതെ നേരിട്ടു ആളുകളുടെ കയ്യിൽ കൊടുക്കാനാണ് പ്ലാൻ🤗 എല്ലാം ഉഷാറാവട്ടെ
- Get link
- X
- Other Apps
എത്ര സത്യമായ വാക്കുകൾ 🙏 *ഞാൻ എന്ന കപട പരിസ്ഥിതി സ്‌നേഹി* എന്റെ വീടിന്റെ തറകെട്ടുവാൻ എനിക്ക് കരിങ്കൽ ആവശ്യമുണ്ടായിരുന്നു. അടുത്തുള്ള ക്വാറിയിൽ നിന്നും ആവശ്യത്തിനുള്ള കരിങ്കല്ലു കിട്ടി. വീടിന്റെ ചുമരുകെട്ടുവാൻ എനിക്ക് ചെങ്കല്ല് ആവശ്യമുണ്ടായിരുന്നു. ചെങ്കൽ ക്വാറികളിൽ നിന്നും അതും ഇറക്കി. ചുമരുകെട്ടാൻ മണൽ ഇപ്പോൾ ലഭിക്കാത്തതു കൊണ്ട് പാറപൊടി വേണമായിരുന്നു, വീട് വാർക്കാൻ മെറ്റൽ വേണമായിരുന്നു, M sand വേണമായിരുന്നു, വീട് തേക്കാൻ P sand വേണമായിരുന്നു, നിലം കോൺക്രീറ്റ് ചെയ്യാൻ മെറ്റൽ വേണമായിരുന്നു. ഇതൊക്കെ എനിക്ക് അടുത്തുള്ള ക്വാറിയിൽ നിന്നും ലഭിച്ചു. അങ്ങനെ ഞാൻ എന്റെ വീട് പണി തീർത്തു. വീടുപണി കഴിഞ്ഞപ്പോൾ എന്റെ മുറ്റത്തു ചെളി ആകാതിരിക്കാൻ മുറ്റത്തിടാൻ മെറ്റൽ ചില്ലി വേണമായിരുന്നു. അതും ക്വാറിയിൽ നിന്നും ലഭിച്ചു. എന്റെ വണ്ടി ഓടിക്കുവാൻ എനിക്ക് നല്ല റോഡുകൾ വേണമായിരുന്നു. അതുകൊണ്ട് മൺപാതകൾ ടാറിട്ട റോഡുകളായി പരിണമിച്ചു. ടാർ ഒഴികെ ബാക്കിയെല്ലാം ക്വാറി കൊടുത്തു. റോഡ് പോകുന്ന വഴിയിൽ വെള്ളമൊഴുകുന്ന തോടുകൾ ഉണ്ടായിരുന്നു. റോഡിന്റെ സൗകര്യത്തിനു വേണ്ടി തോടിന്റെ സൈഡുകൾ കെട്ടി ചെറുതാക്കി ഒരുപാട് പാലങ്ങൾ പണിതു. പാലത്തിനു ബലമേകിയത് ഈ ക്വാറികളിലെ ഉത്പന്നങ്ങൾ തന്നെ. ഇടക്ക് റോഡിൽ കുഴികൾ വീണപ്പോൾ ഞാൻ ഉറക്കെ പ്രതികരിച്ചു. Pwd വന്നു ക്വാറി വേസ്റ്റ് ഇട്ടു താത്കാലികമായി കുഴികൾ നികത്തി. പിന്നീട് ടാറിട്ട് പഴയപോലെയാക്കി. അപ്പോഴും മെറ്റൽ തന്നത് ക്വാറികൾ തന്നെ. എന്റെ പറമ്പിൽ വെള്ളം കെട്ടി നിൽകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. അതുകൊണ്ട് വെള്ളമെല്ലാം ഞാൻ ഒഴുക്കി വിട്ടു. എന്റെ മുറ്റത്തു വെള്ളം കെട്ടിനിൽക്കാൻ തുടങ്ങിയപ്പോൾ ഞാൻ ഇന്റർലോക്ക് ഇട്ടു മുറ്റം മനോഹരമാക്കി. എന്റെ പറമ്പുകളിൽ വലിയ മരങ്ങൾ ഉണ്ടായിരുന്നു. മഴക്കാലമായാൽ വേരുകൾ കൊണ്ട് മണ്ണിനെ മുറുക്കെ പിടിക്കുന്ന മഴവെള്ളം ഭൂമിയിലേക് ഇറങ്ങാൻ സഹായിക്കുന്ന ഒരുപാട് മരങ്ങൾ. പക്ഷെ എനിക്ക് പണം വേണമായിരുന്നു. അതുകൊണ്ട് കുന്നിൻ മുകളിലെ മരങ്ങളെല്ലാം വെട്ടി ഞാൻ റബ്ബർ വളർത്തി. ഞാൻ നികത്തിയ, മഴക്കാലത് വെള്ളം കെട്ടിനിൽക്കുന്ന വയലുകൾ എന്നെ അലോസരപ്പെടുത്തുന്നില്ല.. എന്റെ പ്രശ്നം വെള്ളം കയറി മുങ്ങിയ വീടുകളാണ്. ഞാൻ വെട്ടിയ മരങ്ങൾ എന്നെ അലോസരപ്പെടുത്തുന്നില്ല. എന്റെ പ്രശ്നം ഉറപ്പു നഷ്ടപ്പെട്ടു ഇടിഞ്ഞു വീഴുന്ന മലകളാണ്. ഞാൻ എന്റെ സൗകര്യത്തിനു തടഞ്ഞു നിർത്തിയ, വഴിമാറ്റി വിട്ട, കെട്ടി ചെറുതാക്കിയ വെള്ളമൊഴുകുന്ന ചാലുകൾ, തോടുകൾ ഇവയെ കുറിച്ചൊന്നും ഞാൻ ചിന്തിക്കാറില്ല. എന്റെ പ്രശ്നം ഇതൊക്കെ തകർത്തു കുത്തിയൊലിച്ചു വരുന്ന വെള്ളം എന്റെ വീടും പറമ്പും കൃഷിയും നശിപ്പിക്കുമോ എന്നതാണ്. എനിക്ക് ചുറ്റുമുള്ള ക്വാറികൾ അതീവ പരിസ്ഥിതി ലോല പ്രദേശത്താണോ സ്ഥിതി ചെയുന്നത് എന്നത് ഞാൻ നോക്കാറില്ല. എന്റെ പ്രശ്നം ക്വാറികളിൽ ജോലിചെയുന്നവർക്ക് ജോലി നഷ്ടപ്പെടുമോ എന്നതാണ്, അവിടെ സർവീസ് നടത്തുന്ന ലക്ഷങ്ങൾ മുടക്കി ടിപ്പർ വാങ്ങിയ.ഉടമകൾക്കും ഡ്രൈവർമാർക്കും ജോലി നഷ്ടപെടുമോ എന്നതാണ്, ക്വാറിയിലെ കല്ലും പൊടികളും മെറ്റലും പ്രതീക്ഷിച്ചു ജോലി ചെയുന്ന കൺസ്ട്രക്ഷൻ മേഖലയിലെ പതിനായിരങ്ങൾക് ജോലി ഉണ്ടാവുമോ എന്നതാണ്. തന്റെ ജീവിതത്തിലെ സമ്പാദ്യങ്ങൾ കൂട്ടി വച്ചു വീട് പണിയുന്ന സുഹൃത്തുക്കളുടെ സ്വപ്‌നങ്ങൾ തകരുമോ എന്നതാണ്. എനിക്കിപ്പോൾ എല്ലാമായി. വീടായി. വണ്ടി ഓടിക്കുവാൻ നല്ല റോഡുകൾ ആയി. ഇപ്പോൾ ഞാൻ കടുത്ത പരിസ്ഥിതി സ്‌നേഹി ആണ്. ക്വാറികളാണ് എന്റെ പ്രധാന വിമർശനം ഏറ്റുവാങ്ങുന്നത്. ഇപ്പോൾ കുടിവെള്ള ക്ഷാമം ഉണ്ടാകുമ്പോൾ ഞാൻ അതിശക്തമായി പ്രതികരിക്കുന്നു. ഉരുൾപൊട്ടുമ്പോൾ ഞാൻ രോഷം കൊള്ളുന്നു. അതൊക്കെ കണ്ട് ഒരുപാട് പേർ എന്നെ പിന്തുണക്കുന്നു. പക്ഷെ അവരാരും അറിയുന്നില്ല, ഈ ദുരന്തങ്ങൾ ഉണ്ടാകാൻ ഞാൻ വഹിച്ച പങ്ക്. കടപ്പാട് Lijin Cr Pasukkadav
- Get link
- X
- Other Apps
ഓർമിക്കുക....!! ഒരുപാട് പേരുടെ ത്യാഗത്തിന്റെ വില നാം വിസ്മരിക്കരുത്....❗❗ 💪 💪 പോരാടുക വർഗീയതക്കും തീവ്രവാദത്തിനും എതിരെ...❗❗ 👊 ഒന്നിക്കുക ത്രിവർണ പതാകക്ക് മുന്നിൽ....❗❗ 😘 😘 ജനിച്ച മണ്ണിനെ സ്വന്തം അമ്മയെ പോലെ സ്നേഹിക്കുന്ന എന്‍റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും സ്നേഹം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകള്‍...❗❗ 😚 😚 💟 💟 വന്ദേമാതരം 💟 💟
- Get link
- X
- Other Apps
#WeSaluteYou #VKPrasanth ❤ തിരുവനന്തപുരം കോർപറേഷൻ മേയർ ശ്രീ വി കെ പ്രശാന്തിന് പ്രാന്തായി എന്ന് തോനുന്നു വല്ലാത്ത സന്തോഷം തോന്നുന്നു, ഇത്രയധികം ലോഡുകള്‍ അയക്കാന്‍ മുന്നില്‍ നിന്ന് നയിച്ച മേയര്‍ വികെ പ്രശാന്തിന് അഭിനന്ദനങ്ങള്‍ ഒപ്പം ലോഡ് അയക്കാന്‍ സഹായിക്കാന്‍ അദ്ദേഹത്തിന്‍റെ ഒപ്പം നില്‍ക്കുന്ന എല്ലാ ചങ്കുകള്‍ക്കും ഹൃദയം നിറഞ്ഞ ഇഷ്ട്ടം ❤ #KeralaFloods2019 #StandWithKerala #KeralaFloodRelief
- Get link
- X
- Other Apps
തിരുവനന്തപുരത്തെ മേയർ ബ്രോ മുത്താണ് ! 40 മത്തെ ലോഡും കയറി ! #Vk_പ്രശാന്ത്
- Get link
- X
- Other Apps
പ്രളയം തലക്ക് മുകളിൽ കയറി ഉടുതുണിക്ക് മറുതുണി ഇല്ലാതെ നിൽക്കുമ്പോൾ ഒരു ഫ്ലിപ്കാർട്ടും ആമസോണും സഹായത്തിനുണ്ടാവുകയില്ല നാട്ടിലുള്ള ഫുട്പാത്ത് കച്ചവടക്കാരൻ മുതൽ വലിയ കച്ചവടക്കാരൻ വരെ മാത്രമേ സഹായത്തിനുണ്ടാവുകയുള്ളൂ👏 അതു നമ്മുടെ പുതു തലമുറ മറക്കാതിരിക്കുക👫 ഇടക്കു ഓർത്താൽ നന്ന്
- Get link
- X
- Other Apps
ഒടുക്കത്തെ മഴ🙄 ഹാ ഒരുപാട് സ്ഥലത്ത് ചളി കെട്ടി കിടപ്പുണ്ട്🙄 ഒരു പക്ഷെ അതൊക്കെ വൃത്തിയാക്കാൻ ഒരു മഴ അവിശ്യമായിരിക്കും😉 ഹാ നമുക്ക് അങ്ങനെ പ്രതീക്ഷിക്കാം😉
- Get link
- X
- Other Apps
ഈ പെരുന്നാക്കു ഒരു ഷർട്ടു എടുക്കാൻ പ്ലാൻ ചെയ്തിരുന്നു☺ അതു വേണ്ടാന്നു വെച്ചു🙄 ഈ അവസ്ഥയിൽ എങ്ങനെയാണു ഡ്രസ് എടുക്കുക🙄 ഹാ ഈ പെരുന്നാൾ എന്തായാലും ഇങ്ങനെ ആഘോഷങ്ങളില്ലാതെ പോട്ടെ👫🤗
- Get link
- X
- Other Apps
എന്റെ എല്ലാ പ്രവാസി സുഹൃത്തുക്കൾക്കും എന്റെ ബക്രീദ് മുബാറക്ക് ആശംസകൾ👫😍👏
- Get link
- X
- Other Apps
ഫറോക്ക് ലും പരിസര പ്രദേശങ്ങളിലും കറണ്ട് പോയിട്ടു 3 ദിവസമായി🙄 എല്ലാരും ഷോപ്പിലേക്കു മൊബൈൽ ചാർജ് ചെയ്യാൻ വരുന്നുണ്ട് ഞങ്ങളെ കൊണ്ടു കഴിയുന്ന അത്രയും ഫോൺ ഞങ്ങൾ ചാർജ് കേറ്റി കൊടുക്കുന്നുണ്ട്🤗 ഇപ്പൊ ഈ സമയത്തു ഞങ്ങൾ മൊബൈൽ ഷോപ്പുകാർക്കു ഈ ഒരു സഹായാം ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ട്
- Get link
- X
- Other Apps
നാട് വിറങ്ങലിച്ച് നിൽക്കുമ്പോഴെങ്കിലും ചെറ്റ വർത്താനങ്ങൾ നിർത്തിനെടാ.. പ്രകൃതി സംരക്ഷണം പഠിപ്പിക്കേണ്ട സമയമല്ല ഇത്.. നാളത്തെ ഒരു ദിവസം പെയ്യാനിരിക്കുന്ന മഴയിൽ ജില്ലകൾ തന്നെ ഉണ്ടാകുമോന്ന് ഭയന്നിരിക്കുമ്പോഴാണ് കുറെ നാറികൾക്ക് രാഹുൽ ഗാന്ധി വരണം... രാഹുൽ ഗാന്ധി വന്നിട്ടെന്താടാ മഴ തടഞ്ഞ് നിർത്തുമോ?പിന്നെ കുറെ അവന്മാർക്ക് അറിയേണ്ടത് മുഖ്യ മന്ത്രി ഇതിന്റെ പേരിൽ എത്ര പിരിക്കുമെന്നാണ്...മനുഷ്യൻ തന്നാണോടാ നീയൊക്കെ? എല്ലാവന്റെയും വീടിന് അടിസ്ഥാനം കെട്ടാൻ പാറയും വേണം കതക് പണിയാൻ ഈട്ടിയും തേക്കും വേണം.. തേക്കാൻ മണലും വേണം ഒപ്പം പ്രകൃതി സ്നേഹവും... പ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിൽ എന്റെ ആരുമില്ല പക്ഷെ എന്റെ സുഹൃത്തുക്കളിൽ പലരും അവരുടെ കുടുംബങ്ങൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്നറിയാതെ തീ തിന്നുകയാണ്.. മിനിട്ടുകൾ കൊണ്ട് പ്രദേശങ്ങൾ ഇല്ലാതാകുന്നു...ഇരുട്ടി വെളുക്കുമ്പോൾ അനാഥരാകുന്നു കിടപ്പാടമില്ലാത്തവരാകുന്നു. അതൊന്നും അനുഭവിക്കാതെ സേഫായ സ്ഥലത്തിരുന്നു തിന്നത് എല്ലിന്റിടയിൽ കുത്തുമ്പോ ചെറ്റ വർത്താനം പറയരുത്.. നാളെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്ന മഴ വളരെ കഠിനമായ അളവിലാണ്..ഭയമാണ്.. പ്രാർത്ഥന മാത്രേ കഴിയുന്നുള്ളൂ..
- Get link
- X
- Other Apps
ഒരുപാട് പേർ ഡിഎം ലു വന്നു ചോദിച്ചു safe ആണോ എന്ന് എല്ലാരോടും safe ആണ് ട്ടോ🤗 ട്വിറ്റെർ ഇസ്തം👫👏 ഇപ്പോൾ മഴ കുറവുണ്ട്😊 നാളെ എല്ലാം നോർമലാവട്ടെ😊 ഇൻഷാ അല്ലാഹ്🤗
- Get link
- X
- Other Apps
ചാലിയാർ പുഴ നിറഞ്ഞു ഒഴുകുന്നു ഫറോക്ക് പേട്ടയിലെ പുഴന്റെ അടുത്തുള്ള എല്ലാ വീട്ടിലും വെള്ളം കേറി🙄 പുഴയിൽ നിന്നും എന്റെ വീട്ടിലേക്കു അര km ദൂരമേ ഉള്ളു🙄 എന്താവുമോ എന്തോ
- Get link
- X
- Other Apps
ഇവിടെ ഫറോക്ക് പേട്ട ഭാഗം safe ആണ് കറണ്ട് ഇല്ലാത്ത ഒരു ബുദ്ധിമുട്ട് മാത്രമേയുള്ളൂ🙄 ഹാ ഇപ്പോൾ മഴ കുറവുണ്ട്🤗 വെള്ളം കുറയട്ടെ🤗 നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം👫
- Get link
- X
- Other Apps
പ്രകൃതി ദുരന്തങ്ങളെ തൊട്ടും അപകട മരണങ്ങളെ തൊട്ടും മാരകമായ അസുഖങ്ങളെ തൊട്ടും നമ്മെയല്ലാവരെയും കാത്തു രക്ഷിക്കണേ നാഥാ👫👏
- Get link
- X
- Other Apps
നല്ല മഴയും കാറ്റും🙄 അങ്ങാടിയൊക്കെ കാലിയായി👫 ഷോപ്പ് ക്ളോസ് ചെയ്തു വീട്ടിൽ പോട്ടെ😉 വീട്ടിൽ കറണ്ട് ഉണ്ടാവണെ പടച്ചോനെ
- Get link
- X
- Other Apps
നാട്ടിൽ ഇപ്പോൾ നല്ല മഴയും കാറ്റുമാണ് ചാലിയാർ പുഴ നിറഞ്ഞു ഒഴുകുന്നു🙄 കരുവന്തിരുത്തി .പുറ്റെകാട് .പല്ലിത്തറ നല്ലൂർ. കോടമ്പുഴ . കോട്ടപ്പാടം. ചന്ത. തുടങ്ങി ഉൾ പ്രദേശത്തു ഫുൾ വെള്ളം കേറി റോഡ് ബ്ലോക്ക് ആയി ഫറോക്ക് ലു വെള്ളം പോവാൻ സ്ഥലമില്ല🙄 ഇങ്ങനെ പോയാൽ എന്തായാലും ലോക്ക് ആവും🙄
- Get link
- X
- Other Apps
നല്ലൊരു മഴ വന്നാൽ മാത്രമേ ജനങ്ങളൊക്കെ എല്ലാം മറന്നു ഒന്നിക്കൂ എന്ന അവസ്ഥയിലേക്ക് നീങ്ങിയിരിക്കുന്നു നമ്മുടെ നാട്🤔 ഹാ എന്തായാലും ഈ സമയത്തെങ്കിലും ഒന്നിച്ചല്ലോ👌 പ്രളയം അല്ല എന്തു വന്നാലും നമ്മൾ മലയാളികൾ അതെല്ലാം ഒറ്റക്കെയായി നേരിടുമെന്നു ഒരിക്കൽ നമ്മൾ തെളിയീച്ചതാണു👫🤗👏
- Get link
- X
- Other Apps
വാഴക്കാട്, എടവണ്ണ, നിലമ്പൂർ മേഖലകളിൽ വെള്ളം കയറി ഒറ്റപ്പെട്ട് കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിക്കുന്നതിന് തോണികളും ചെറിയ ബോട്ടുകളും ആവശ്യമായി വന്നിട്ടുണ്ട്. സർക്കാരിന്റെ മുഴുവൻ സംവിധാനങ്ങളും ഇതിലേക്ക് ഉപയോഗിച്ച് വരുന്നുണ്ട്. തോണിയും ബോട്ടും രക്ഷാപ്രവർത്തനത്തിന് നൽകാൻ താത്പര്യമുള്ളവർ ബന്ധപ്പെടുക . ഏറനാട്, താലൂക്ക് ഓഫീസ് : 0483 2766121 നിലമ്പൂർ, താലൂക്ക് ഓഫീസ് 04931 221471 കൊണ്ടോട്ടി, താലൂക്ക് ഓഫീസ് 0483 2713311 കലക്ടറേറ്റ് കൺട്രോൾ റൂം 0483 2736320 0483 2736326 ബോട്ടുകൾ എത്തിക്കാൻ ആവശ്യമെങ്കിൽ വാഹന സൗകര്യം നൽകുന്നതാണ്. മലപ്പുറം ജില്ലാ കളക്ടർ
- Get link
- X
- Other Apps
മഴ ശക്തമാവുകയാണ്... നാഥാ അപകടങ്ങളിൽ നിന്നും വെള്ള പൊക്കത്തിൽ നിന്നും ഞങ്ങളുടെ നാടിനെയും നാട്ടുകാരെയും, കാത്തു രക്ഷിക്കണേ.. ആമീൻ
- Get link
- X
- Other Apps
ഞങ്ങളുടെ ഫറോക്കിൽ റിലയൻസിന്റെ ട്രെൻഡ് മാൾ ഉടനെ ഓപ്പൺ ആവും😊 ഇപ്രാവിശ്യം നല്ല ബ്രാൻഡെഡ് ഡ്രസ് അവിടുന്നു എടുക്കണം 🤗
- Get link
- X
- Other Apps
അങ്ങനെ വീണ്ടുമൊരു പെരുന്നാൾ കൂടി വരവായി🤗👌 ഭയങ്കര ചെലവാണ് വരാൻ പോകുന്നത്😀 ചെലവ് ഇങ്ങനെ കൂടാനാണ് ഭാവമെങ്കിൽ കട്ടക്ക് നിന്നു fight ചെയ്യാൻ തന്നെയാണ് എന്റെ തീരുമാനം😎💪 വരുന്നിടത്തു വെച്ചു വരട്ടെ😀 അല്ല പിന്നെ🤗 എല്ലാവർക്കും എന്റെ advanced ബലി പെരുന്നാൾ ആശംസകൾ😍👫👏
- Get link
- X
- Other Apps
ഒരു സംശയം👫👏🤔 ഒരു മനുഷ്യൻ ആളുകൾക്കു ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുകയും ആളുകളുടെ ഇടയിൽ നല്ലൊരു പേരു സമ്പാദിക്കുകയും ചെയ്തു👏 ഒരു നാൾ അയാൾ ഒരു സാധാരണക്കാരനെ മദ്യ ലഹരിയിൽ കാറിടിച്ചു കൊലപ്പെടുത്തുകയും അതിൽ നിന്നും രക്ഷെപെടാൻ ശ്രമിക്കുകയും ചെയ്തു😠 അയാൾ നല്ലവനോ🤔 അതോ ചീത്തവനോ🤔
- Get link
- X
- Other Apps
പാതി രാത്രിയിൽ കള്ളും കുടിച്ചു ഒരു പെണ്ണിനേയും കൊണ്ടു ബാറിലും ഹോട്ടലിലും കറങ്ങി നടക്കുന്നതും ഒരു പാവം പത്ര പ്രവർത്തകനെ കാറിടിച്ചു കൊന്നതും പിന്നെ അറിയാതെ ആയിരിക്കും ല്ലേ🙄 ഒന്നു പോടോ🙄 ആ മരിച്ച പത്ര പ്രവർത്തകന്നും ഒരു കുടുംബമുണ്ട്😐 അതു മറക്കണ്ട😠 അവന്റൊരു കോപ്പിലെ 😠
- Get link
- X
- Other Apps
*കേരളത്തിലെ വലിയ കുറ്റങ്ങൾ:-* 1.ഹെൽമറ്റ് വയ്ക്കാത്തത് 2.വെള്ളമടിച്ച് റോഡിൽ നില്ക്കുന്നത് 3. സ്ത്രീകളെ 14 Sec നോക്കുന്നത് 4. സിനിമയിൽ സിഗരറ്റ് വലിക്കുന്നതും വെള്ളമടിക്കുന്നതും 5. സീറ്റ് ബെൽറ്റ് ഇടാത്തത് 6. കാറിൽ Sun Film ഒട്ടിക്കുന്നത്. *ചെയ്യാവുന്ന കുറ്റങ്ങൾ:-* 1.ആരേയും കൊല്ലാം 2. റേപ്പ് ചെയ്യാം 3. അഴിമതി കാണിക്കാം 4. മോഷ്ട്ടിക്കാം *സിസ്റ്റർ അഭയ* : അനാഥ കുട്ടികൾക്കുള്ള പാൽപ്പൊടി കട്ട് വിറ്റതിൽ കുറ്റബോധം മൂത്തു കിണറ്റിൽ ചാടി മരിച്ചു. *ചേകന്നൂർ മൗലവി*: ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു. *ടി പി ചന്ദ്രശേഖരൻ*: പാർട്ടി പുറത്താക്കിയതിൽ മനം നൊന്തു സ്വയം വെട്ടി മരിച്ചു. *രാധ* : കോൺഗ്രസ് ഓഫീസ് നന്നായി തൂക്കാൻ കഴിയാത്തതിനാൽ ചാക്കിൽ കയറി കിണറ്റിൽ ചാടി. *ശ്വാശ്വതീകാനന്ദ*: പുഴയിൽ അമ്പിളി അമ്മാവനെ പിടിയ്ക്കാൻ ഇറങ്ങിയ വഴി മരിച്ചു. *സൗമ്യ* : ഒറ്റക്കയ്യനായ ഗോവിന്ദചാമിയയെ കണ്ടപ്പോൾ ദൈവത്തിന്റെ സൃഷ്ടികളിൽ മനം നൊന്തു ട്രെയിനിൽ നിന്ന് ചാടി മരിച്ചു. അടുത്ത് *ജിഷ* : വീട് പണി പൂർത്തിയാക്കാൻ പറ്റാത്തതിൽ മനംനൊന്ത് ഭിത്തിയിൽ തലതല്ലി ചത്തു.. ആയിരം കൊലപാതകികളും, പീഡനവീരന്മാരും രക്ഷപ്പെട്ടാലും ഒരു ഹെൽമെറ്റ് വെക്കാത്തവൻ പോലും രക്ഷപ്പെടരുത്...
- Get link
- X
- Other Apps
ഈ ശ്രീറാമിനെക്കാൾ സ്വാധീനവും കോടിയുടെ ആസ്തിയും ഉണ്ടായിരുന്ന നിസാമിനെ പൊക്കി അകത്തിടാനും മിനിട്ടുകൾക്ക് അകം സകല പരിശോധനകളും നടത്തുവാനും ജാമ്യം ലഭിക്കാതെ ആയുസ് മുഴുവൻ ജയിലിൽ അടയ്ക്കാനും ഇതേ കേരളാ പോലീസിനെ കൊണ്ട് പറ്റിയിട്ടുണ്ട്👏 എന്നിട്ടു ഇപ്പൊ എവിടെ പോയി ആ ധൈര്യവും ശക്തിയും🤔
- Get link
- X
- Other Apps
മനസ്സിനു മറയില്ല സ്നേഹത്തിനതിരില്ല ഇനി നമ്മൾ പിരിയില്ല വീ ആർ ഫ്രണ്ട്സ്👫 പുസ്തക താളുകളിൽ അക്ഷരത്താഴുകളെ ഒന്നായി തുറന്നീടും വീ ആർ ഫ്രണ്ട്സ് ദുഃഖങ്ങളിൽ കൂടെ നിൽക്കാം സ്വർഗ്ഗങ്ങളെ സ്വന്തമാക്കാൻ ഓ മൈ ഫ്രണ്ട്😍👫👏 ട്വിറ്റെറിലെ എന്റെ എല്ലാ ഫ്രണ്ട്സ്നും എന്റെ ഫ്രണ്ട്ഷിപ് ഡേ ആശംസകൾ
- Get link
- X
- Other Apps
ഞാനൊക്കെ എല്ലാരോടും നല്ല രീതിയിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ഒരു വെക്തിയാണ്😊 കഴിയുന്നതും ഒരു പ്രശ്നത്തിനും പോവാതെ ഒതുങ്ങി ജീവിക്കാനാണ് എനിക്കിഷ്ടം👫 പക്ഷെ ഇങ്ങോട്ടേക്കു ആരേലും ചൊറിയാൻ വന്നാൽ അങ്ങോട്ടു കേറി മാന്തും😎 അതിനി ഏതു മോന്റെ മോനായാലും എനിക്കൊരു കോപ്പുമില്ല
- Get link
- X
- Other Apps
ട്വിറ്ററിൽ എല്ലാവർക്കും ഇന്ന് Followers കുറഞ്ഞില്ലേ😊 അതു മനപ്പൂർവം അല്ല😊 ആക്റ്റീവ് അല്ലാത്തതും മിസ് യൂസ് അയതുമായ ഫുൾ അക്കൗണ്ടും ട്വിറ്റെർ സസ്‌പെൻഡ് ചെയ്തതിന്റെ ഭാഗമായാണ് കുറഞ്ഞത്🙄 എനിക് 130 ആൾക്കാർ കുറഞ്ഞു😉 നമുക്ക് ഇനി കൂടിയാലും കുറഞ്ഞാലും ഒരു കോപ്പും ഇല്ല😎 ട്വിറ്റെർ ഇസ്തം
- Get link
- X
- Other Apps
അങ്ങനെ ട്വിറ്റെറിലെ മൂന്നാമത്തെ ട്വീറ്റ് up ഉം കിട്ടി😀👬👏 അതും മ്മളെ ചങ്ക് @shameemkerala എന്റെ നാട്ടിൽ ഒരു കല്യാണത്തിന് വന്നതായിരുന്നു😊 എന്നെ വിളിച്ചു😊ഷോപ്പിലേക്കു വന്നു😊 ഒരുപാട് കാര്യങ്ങൾ സംസാരിച്ചു😊 ലാസ്റ്റ് ഒരു സെൽഫി യെടുത്തു പിരിഞ്ഞു😀📸👏 ഷമീംക്കാ ഇസ്തം😍👬👏 https://t.co/YrdKbS52We
- Get link
- X
- Other Apps
നമ്മുടെ ജീവിതത്തിൽ നമ്മൾ ആദ്യം വില കല്പിക്കേണ്ടത് കുടുംബ ബന്ധങ്ങൾക്കാണ്😍👫👏 ഏതൊരു മനുഷ്യനും അവന്റെ കുടുംബമാണ് എല്ലാം👫 പ്രശ്നങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലാത്ത ജീവിതമില്ല🤗 അതെല്ലാം അതിന്റെതായ രീതിയിൽ മുന്നോട്ടു കൊണ്ടു പോകുമ്പോഴാണ് കുടുംബം അതിന്റെ പൂർണതയിൽ എത്തുന്നത്
- Get link
- X
- Other Apps