Posts

Showing posts from July, 2018

ഡാം തുറന്നു വിട്ടാലും വെളളം💧 മുഴുവൻ സംഭരിക്കാൻ..ശേഷിയുള്ള ധാരാളം കുഴികൾ നമ്മുടെ റോഡുകളിൽ ഉണ്ട്‌.....അതു കൊണ്ട്‌ ആരും പേടിക്കേണ്ട 😨 കാര്യമില്ല എന്ന് PWD ☺🙄😃

ഇന്നും നാളെയും എന്റെ ചങ്കിന്റെ കല്യാണമാണ്😊👍👌 തകർക്കണം😃 ബെറ്റാലിയൻസ് ഇന്ന് പൊളിച്ചെടുക്കും😄 കൂടാതെ നല്ല മക്കൾസ് ഉണ്ടാകും ഒന്നിനെ വളച്ചെടുത്തു ഉമ്മയെ സഹായിക്കാൻ വീട്ടിലേക്ക് കൊണ്ടുവരണം😊 ഇതൊക്കെ നടന്നാൽ മതിയായിരിന്നു😉

നമ്മുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവണമെങ്കിൽ ഒരൊറ്റ കാര്യം ചെയ്താൽ മതി നമുടെ മനസ്സ് നന്നായാൽ മതി😊👌 🤗ശുഭദിനം കൂട്ടുകാരെ🤗

ഞാൻ ഷോപ്പിൽ നിൽക്കുമ്പോൾ ഒരു പാട് പെണ്കുട്ടികള് എന്നോട് വന്നു സംസാരിക്കുകയും അവരുടെ പേർസണൽ നമ്പർ എനിക് തരുകയും ചെയ്യും 😉💪 കാരണം അവർക്കു എന്നെ വിശ്വാസമാണ്😆😆😆😆😆 ഞാൻ റീചാർജ് കൃത്യ സമയത്തു തന്നെ ചെയ്യും 😃😉💪 ശോ എന്റൊരു കാര്യം 😎 എന്താല്ലേ😊

ജിയോ വന്നതോട് കൂടി മൊബൈൽ ഷോപ്പിലെ തിരക്കൊക്കെ അങ്ങു പോയി കിട്ടി 🙄 ഇപ്പൊ 1&3 മാസം കൂടുമ്പോൾ ആണ് ആൾക്കാർ ഷോപ്പിലേക് റീചാർജ് ചെയ്യാൻ വരുന്നത് 🙄 ഒരു കാര്യത്തിൽ സന്തോഷിക്കാം ഐഡിയ &airtel&Vodafone ഇവന്മാരുടെ അഹങ്കാരം ഒന്നു നിന്ന് കിട്ടി പക്ഷെ ഞങ്ങളുടെ റോളിംഗ് പോയി കിട്ടി😐 എന്താല്ലേ

Twitter ന്യൂ വേർഷൻ അപ്ഡേറ്റു ചെയ്തു മനുഷ്യൻ കുടുങ്ങി 😣🙄 എമ്മാതിരി slow ആണ് 😐😐😐 പ്രാന്താവുന്നുണ്ട്😣

സ്വയം the Complete Actor എന്ന് വിശേഷിപ്പിക്കുന്നത് ആരാ മോഹൻലാൽ തന്നെ പുലിമുരുകൻ അത് 100 കോടി ആയെന്ന് പറഞ്ഞതും പുള്ളിക്കാരൻ തന്നെ !!! ലാലിസം എന്ന പ്രോഗ്രാം ചെയ്ത് ജനങ്ങളെ വിഡ്ഢികൾ ആക്കിയത് ആരാ അതും ലാലേട്ടൻ തന്നെ പുലിമുരുകൻ ന് ശേഷം ഇറങ്ങിയ എ10 ന്റെ സിനിമകൾ എല്ലാം വമ്പൻ ഹിറ്റ് ആയെന്ന് പറഞ്ഞത് ആരാ അതും ലാലേട്ടൻ തന്നെ ( നീരാളി ഫാൻസ്‌ പോലും കാർകിച്ച് തുപ്പിയ പടം 2 ആഴ്ച്ച ആയി നല്ല പോലെ ഓടുന്നു എന്ന പോസ്റ്റ് എ10 ന്റെ പേജിൽ എ10 തന്നെ ഷെയർ ചെയ്തട്ടുണ്ട് ) TGF 50 കോടി കടന്നു എന്ന് പറഞ്ഞപ്പോൾ തള്ളൽ ആണെന്ന് പറഞ്ഞത് പൃഥ്വിരാജ് ന്റെ പേജിൽ കയറി പോസ്റ്റിൽ തെറിച്ചത് ആരാ 😌 എ10 ഫാൻസ്‌ എബ്രഹാം മലയാള സിനിമയിലെ രണ്ടാമത്തെ ബോക്സ് ഓഫിസ് കളക്ഷനുമായി നിക്കുന്നു എന്ന് പറഞ്ഞപ്പോൾ തെറിച്ചതും ട്രോളിയും ആരാ എ10 ഫാൻസും ചില പ്രമുഖ പേജ് അഡ്മിൻസ് സും !!! പ്രേമം എന്ന സിനിമ ലീക്ക്ഡ് ഇറങ്ങാൻ കാരണം ആരാ .. ആവോ എനിക്ക് അറിയില്ല . അപ്പൊ നിലവിൽ ആർക്ക് ആയിരുന്നു റെക്കോർഡ് .. എല്ലാം കൂടി കൂട്ടി അങ്ങട് വായിച്ചാൽ ഒരു ഉത്തരം കിട്ടും . പക്ഷെ അതൊന്നും വിശ്വസിക്കണ്ട .. എനിവേ പ്രേമത്തിന് കണ്ട തിരക്കൊന്നും പുലിമുരുകൻ എന്ന സിനിമക്ക് ഞാൻ കണ്ടില്ല !!! ക്ലാസ്സ് ഉള്ള ദിവസങ്ങളിൽ പോലും ടിക്കറ്റ് കിട്ടാതെ പുറത്ത് നിന്ന ദിവസങ്ങൾ ഉണ്ട് .. എല്ലാ ദിവസവും ഫുൾ !!! ലാലിസം ഇപ്പോഴും എ10 പാടിയത് ആണ് ലൈവ് ആയിട്ട് എന്ന് വിശ്വസിക്കുന്നവരും വാദിക്കുന്നവരും ആണ് എ10 ഫാൻസ്‌ !! എ10 ദൈവം ഡാ .. 💪 Btb Neerali 50 Crore😂😂

സംസ്ഥാനത്തെ മുഴുവൻ ജില്ലാ ആശുപത്രികളും #കീമോ_തെറാപ്പി സംവിധാനം ഏർപ്പെടുത്തുമെന്ന് #ആരോഗ്യമന്ത്രി ശൈലജടീച്ചർ..

സമയവും സാഹചര്യവും ☺ നമുക്കായ്‌ കാത്തുനിൽകില്ല🙄 കാലത്തിനൊപ്പം ഓടുന്നതിനിടയിൽ നാം പലതും മറക്കുവാൻ ശ്രമിക്കുന്നു സമയയും ആയുസും അമൂല്യമാണു പരമാവധി പ്രയോജനപ്പെടുത്തുക😊 😊ശുഭരാത്രി😊👍

ഇന്നു വീടിന്റെ അടുത്തുള്ള അയൽവാസിയുടെ മോളുടെ കല്ല്യാണമുണ്ടായിരുന്നു 😊 ഒരുപാട് ആളുകൾ ഉണ്ടായിരുന്നു 🙄 കുറെ കാലത്തിനു ശേഷമാണ്‌ ഒരു കല്യാണത്തിന്ന് ഇങ്ങനെ ഓടി നടക്കുന്നത്🤗 എല്ലാ തിരക്കും കഴിഞ്ഞു ഇപ്പോഴാ ഒന്നു ഫ്രീ ആയതു😊👍👌 അല്ഹംദുലിഹാ എല്ലാം ഉഷാറായി കഴിഞ്ഞു 🤗👏💪

പെണ്ണ് അനേഷിച്ചു ബ്രോക്കറുടെ അടുത്തു പോയപ്പോൾ മൂപ്പര് പറയുകയാണ് നല്ല ടീമിനെ കൊടുക്കു എന്നു 🙄🙄 എന്നാ പിന്നെ ബാഴ്‌സിലോണക്കു കൊടുക്കാൻ പറഞ്ഞു 😆😆😆 അല്ല പിന്നെ ,🤔😉

പെണ്ണ് അനേഷിച്ചു ബ്രോക്കറുടെ അടുത്തു പോയപ്പോൾ മൂപ്പര് പറയുകയാണ് നല്ല ടീമിനെ കൊടുക്കു എന്നു 🙄🙄 എന്നാ പിന്നെ ബാഴ്‌സിലോണക്കു കൊടുക്കാൻ പറഞ്ഞു 😆😆😆 അല്ല പിന്നെ ,🤔😉

മൊബൈൽ ഷോപ്പിലെ ആളുകളെ പൊതുവെ നാട്ടുകാർക്കു പുച്ഛമാണ് 🙄 അവരുടെ വിചാരം നല്ല സുഖമുള്ള പണിയാണ് മൊബൈൽ ഷോപ്പിൽ എന്നു🙄 ഉലക്ക ആണ് ഒന്നു വന്നു ഒരു ദിവസം ഇരുന്നു നോക്കു അപ്പൊ കാണാം 😃 ചൊരിഞ്ഞ പണിയാണ്😢 മിക്ക ദിവസങ്ങളിലും ഒരു പ്രശ്നം പതിവാണ് ഏതു ജോലിക്കും ഉണ്ട് കഷ്ടപാടും സന്തോഷവും 😊👍

നമ്മുടെയൊക്കെ ലൈഫ് ലു എന്തൊക്കെ പ്രശ്നമുണ്ടായാലും നാം ഒരിക്കലും നമ്മുടെ മാതാ പിതാക്കളോട് ദേഷ്യപ്പെടുകയോ അപമര്യാദയായി പെരുമാറുകയോ ചെയ്യരുത്☺ കാരണം അവർ തന്ന ദാനമാണ് നമ്മുടെ ജീവിതം ☺👍👌

ഓരോ ദിവസം കഴിയുംതോറും പ്രശ്നങ്ങളും ചിലവുകളും കൂടി കൊണ്ടിരിക്കുകയാണ്☺ ഇനിയുള്ള കാലത്തു നമുക്കൊന്നും പണ്ടത്തെ പോലെ മനസമാധാനമുള്ള ജീവിതം കിട്ടാൻ വല്യ പാടായിരിക്കും🙄 അതുകൊണ്ട് ഉള്ള ജീവിതം നല്ല പോലെ ആസ്വദിച്ചു ജീവിക്കുക😊 ഓർക്കുക🤔 എല്ലാം തികഞ്ഞവനായി ആരും തന്നെ ഇല്ല 😐

നമ്മളൊക്കെ നമ്മുടെ കുടുംബത്തിന് വേണ്ടി ജീവിക്കുമ്പോഴേ നമ്മുടെ ജീവിതത്തിന് ഒരു അര്ഥമുള്ളു 🤗 ഞാനൊക്കെ ജോലിയിൽ എന്തൊക്കെ പ്രശ്നമുണ്ടായാലും വീട്ടിലെ കാര്യങ്ങൾ എല്ലാം എങ്ങനെയെങ്കിലും clear ചെയ്യും😊 അല്ലെങ്കിൽ പിന്നെ നമ്മളൊക്കെ മക്കളാണെന്നു പറഞ്ഞിട്ടു എന്താ കാര്യം 🤗

💡ഒരു യുവാവ് പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ നിന്നും ഏതോ പ്രഗല്‍ഭയായ ഡോക്ടറെ ഫോണ്‍ ചെയ്ത് ഒരു *ജോലി* അന്വേഷിച്ചു. അവിടെ ജോലിയൊന്നും ഇപ്പോഴില്ലെന്ന് ആ ഡോക്ടര്‍ മറുപടി പറഞ്ഞു. 💡"അവിടെയൊരു ഗാര്‍ഡനുണ്ടല്ലോ ഡോക്ടര്‍.... ഞാന്‍ *ഗാര്‍ഡനര്‍* ആയി ജോലി ചെയ്തോട്ടെ?" 💡"ഇവിടെ നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ *മിടുക്കനാണ്.* തല്‍ക്കാലം *വേറെ ഒരാളെ* വെക്കാന്‍ നിര്‍വ്വാഹമില്ല" ഡോക്ടറും മറുപടി നല്‍കി. 💡"അയാള്‍ക്ക് നല്‍കുന്ന *ശമ്പളത്തിന്‍റെ പകുതി* എനിക്ക് നല്‍കിയാല്‍ മതി ഡോക്ടര്‍. ഞാന്‍ ജോലി ചെയ്തോളാം..." 💡"നോക്കൂ... അയാള്‍ *കൃത്യമായി* ജോലി ചെയ്യുന്നു; ഞാന്‍ അതിന്‍റെ പ്രതിഫലം അയാള്‍ക്ക് നല്‍കുന്നു. പിന്നെ എന്തിനാണ് മറ്റൊരാളെ ഞാന്‍ അന്വേഷിക്കുന്നത്? ഇനി, താങ്കള്‍ വന്നാലും ഞാന്‍ ഇപ്പോള്‍ നല്‍കുന്ന ശമ്പളത്തിന്‍റെ പകുതിയാക്കുകയുമില്ല. ഡോക്ടര്‍ മറുപടി നല്‍കി. 💡യുവാവ് വിടുന്ന ലക്ഷണമില്ല. 💡"ഞാന്‍ പൂന്തോട്ടം നോക്കുന്നതുപോലെ *മറ്റ് ജോലികൂടി* ചെയ്തുകൊള്ളാം. മാത്രവുമല്ല മൂന്ന്‍ മാസം എനിക്ക് *ശമ്പളവും നല്‍കേണ്ട.* ജോലി നല്ലതെങ്കില്‍ മാത്രം എന്നെ സ്ഥിരപ്പെടുത്തിയാല്‍ മതി" 💡"അത് പറ്റില്ല. ഞങ്ങള്‍ക്ക് നല്ലൊരു പൂന്തോട്ടക്കാരനുണ്ട്. അയാള്‍ കഴിവിന്‍റെ പരമാവധി *നന്നായി* ജോലി ചെയ്യുന്നുവെന്നാണ് ഞങ്ങളുടെ വിശ്വാസം. തല്‍ക്കാലം മറ്റൊരാളെ എടുക്കാന്‍ *നിര്‍വ്വാഹമില്ല"*. ഡോക്ടര്‍ പറഞ്ഞുനിര്‍ത്തി. 💡യുവാവ് ഫോണ്‍ താഴെവെച്ച് ബില്‍ നല്‍കാന്‍ വന്നു. ആ ചെറുപ്പക്കാരന്‍റെ അവസ്ഥയോര്‍ത്ത് ടെലിഫോണ്‍ ബൂത്തിന്‍റെ ഉടമസ്ഥന്‍ തന്‍റെ വീട്ടിലൊരു പൂന്തോട്ടമുണ്ടെന്നും അവിടെ ജോലി ചെയ്യാമോ എന്നും ചോദിച്ചു. 💡എന്നാല്‍ അയാളെ ഞെട്ടിച്ചുകൊണ്ട് ആ യുവാവ് പറഞ്ഞു: *"വേണ്ട ചേട്ടാ. എനിക്ക് നല്ലൊരു ജോലിയുണ്ട്".* 💡"എന്നിട്ടിപ്പോള്‍ ജോലിക്കുവേണ്ടി ഫോണിലൂടെ *അന്വേഷിച്ചതോ?"* 💡"ഞാന്‍ ആ ഡോക്ടറുടെ വീട്ടിലാണ് ജോലി ചെയ്യുന്നത്. എന്‍റെ ജോലിയില്‍ അവര്‍ *സംതൃപ്തരാണോ* എന്നറിയാനാണ് ശബ്ദം മാറ്റി ഞാന്‍ ഫോണ്‍ ചെയ്തത്. നമ്മുടെ ജോലിയില്‍ നമുക്കും ആത്മാര്‍ത്ഥതയും പുരോഗതിയും ഉണ്ടായിരിക്കണമല്ലോ...." 💡സ്വയംപരിശോധന നടത്തി *കുറവുകള്‍ പരിഹരിക്കാത്ത* ഒരാളും കര്‍മ്മരംഗത്ത് *ഉയരുകയില്ല.* അഥവാ അങ്ങനെയുള്ളവരുണ്ടെങ്കില്‍ അവരെ കൈപിടിച്ചുയര്‍ത്താനായി ഒരാള്‍ വേണ്ടിവരും; സംശയവുമില്ല...

ചുരുങിയ കാലം കൊണ്ട് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഇന്ന് ഇന്ത്യയിലെ ലീഡിങ് ഭാഷകളിൽ എല്ലാം അഭിനയിച്ച് കരുത്ത് തെളിയിച്ച ഞങ്ങളുടെ എല്ലാം ദുൽഖറിനു വാപ്പച്ചിയുടെ പിള്ളേരുടെ ജന്മദിനാശംസകൾ... #ഹാപ്പിബെർത്ത്ഡേദുൽഖർ...😍😍 @dulQuer

ജീവിതത്തിന്റെ പ്രധാനപ്പെട്ട കാലഘട്ടത്തിലൂടെ 🤔🤔🤔 പോയി കൊണ്ടിരിക്കുകയാണ് 🙄 ഒരിക്കൽ മാത്രം സംഭവിക്കുന്ന കാര്യത്തിന് വേണ്ടി😉 അക്ഷമനായി കാത്തിരിക്കുന്നു😉 എന്തും സംഭവിക്കാം 😊 കിട്ടിയാൽ ലോട്ടറി അല്ലെങ്കിൽ 3ജി 😄 🤗പടച്ചോനേ കാത്തു രക്ഷിക്കണേ🤗

എന്റെ ചങ്ക് കുഞ്ഞിക്കക്കു 😍 എന്റെ ഒരായിരം പിറന്നാൾ ആശംസകൾ😍👌 6 കൊല്ലമായി കുഞ്ഞിക്ക എന്റെ കൂടെ കൂടിയിട്ടു 😍👌💪 Love u DQ😍😍😍😍 @dulQuer

ഒരിക്കല്‍ കൂടി ഇന്ത്യ ഭരിച്ചിരുന്നെങ്കില്‍ എന്ന്‌ ഞാന്‍ ആഗ്രഹിച്ച എക മഌഷ്യന്‍.. 😘😘 . കോടികണക്കിഌ ഇന്ത്യാക്കാരുടെ റോള്‍ മോഡല്‍..😍 . ഇന്ത്യാ എറ്റവും കൂടൂതല്‍ സ്‌നേഹിച്ച മഌഷ്യന്‍ ..😘 ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച മനുഷ്യൻ...✌🏼 . #APJ_അബ്ദുൽ_കലാം ❤

ഒരു ദിവസവും പ്രതീക്ഷയുടെ പുലരികളാവട്ടെ🤗👌 എല്ലാർക്കും നല്ലൊരു ശുഭദിനം നേരുന്നു 🤗 ജുമാ മുബാറക്😊

ദേഷ്യപ്പെടുന്ന ഓരോ മിനിട്ടിലും🤔 നമ്മൾ നഷ്ടമാക്കുന്നത്😐 സന്തോഷിക്കാനുള്ള 🤗 60 സെക്കന്റ് ആണ്🙄

നമുക്കു ജീവിക്കാൻ ചെലവ് വളരെ കുറവാണ്😊👍👌 മറ്റുള്ളവരെപ്പോലെ ജീവിക്കാൻ ശ്രമിക്കുമ്പോഴാണ് നമുക്ക് ചെലവ് കൂടുന്നത് 🙄 👌 😊ചിന്തിക്കുക😊👌

'കനത്തമഴ തകര്‍ത്തത് ഒരുപാട് മരുന്നുകമ്പനിക്കാരുടേയും ഡോക്ടര്‍മാരുടേയും സ്വപ്നങ്ങളാണ്, ഇപ്പോള്‍ ചിക്കന്‍ഗുനിയ ഇല്ല, ഡങ്കിപ്പനി ഇല്ല, വൈറല്‍പ്പനി ഇല്ല, എലിപ്പനി ഇല്ല, H1N1 ഇല്ല, തക്കാളിപ്പനി ഇല്ല ഒരു പനിയും ഇല്ല.... ഒരു നല്ല മഴക്ക് തീര്‍ക്കാവുന്ന രോഗാണുക്കളേ നമ്മുടെ പ്രകൃതിയിലുളളൂ.... കൊതുകിനെ വളരാൻ മഴ വിട്ടില്ല . എല്ലാം ഒലിച്ചു കടലിൽ എത്തി. എല്ലാ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ഓടകൾ ശുചീകരിച്ചു .ഇനിയെങ്കിലും നാം ഇതെല്ലാം വൃത്തിയായി സൂക്ഷിക്കണം. പ്രകൃതി പാതി ചെയ്തു ... ഇനി നമ്മുടെ പാതി നാം ചെയ്യേണ്ടിയിരിക്കുന്നു .. പ്രകൃതിയെ സംരക്ഷിക്കുക... ✍ ഇന്ന് ലഭിച്ച നല്ലൊരു മെസ്സേജ്

ഭാര്യയും ഹെമെറ്റും ഒരു പോലെയാണ് തലയിൽ വെച്ചു നടന്നാൽ ഒരപകടവും കൂടാതെ ജീവിക്കാം🙄😃😉👫💪

അങ്ങനെ 23000 ട്വീറ്റ്‌സ്(23K Tweets) പൂർത്തിയായി🤗💪 ഇതുവരെ എന്നെയും എന്റെ പോസ്റ്റുകളെയും സഹിച്ചതിനു എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു 😉🤗👫👬 തുടർന്നും നിങ്ങളുടെ സഹകരണം പ്രതീക്ഷിച്ചു കൊണ്ട് 👏 നിങ്ങളുടെ സ്വന്തം👏 🤗ഷിഹാബ് ബെറ്റാലിയൻ🤗

പിണക്കങ്ങളും ഇണക്കങ്ങളും ഇല്ലാത്ത ജീവിതമില്ല😊👍 യഥാർത്ഥ സ്നേഹമാണെങ്കിൽ ആ ജീവിതത്തിലെ 👫😄👏 ഏറ്റവും നല്ല ഓർമ്മകൾ പരസ്പരമുള്ള ഇണക്കവും☺ പിണക്കവും ആണ് 😄👏👫💪

നമുക്ക് വേണ്ടി കാത്തിരിക്കാനും😄 എല്ലാം കാര്യങ്ങളും തുറന്നു പറയാനും ഒരു ജീവിത സഖി ഉണ്ടെങ്കിൽ👫👫👫 അതാണ് ജീവിതത്തിലെ 👏😊 ഏറ്റവും നല്ല ഭാഗ്യം😊👏

ഇന്ന് ഷോപ്പിലേക് റീചാർജ് ചെയ്യാൻ ഒരു പ്രായമുള്ള ആൾ വന്നു അയാളുടെ ഫോണ് ലോക് ആയിരുന്നു എന്നോട് ലോക് തുറക്കാൻ പറഞ്ഞു ഞാൻ പാസ്സ്‌വേർഡ്‌ ചോദിച്ചപ്പോൾ മൂപ്പര് എന്നോട് പറഞ്ഞു 😆പോക്കിരി എന്നു 😆 ഞാൻ ചോദിച്ചു എന്താ ഈ ലോക് വെക്കാൻ കാരണം എന്ന്? മോളെ ചെറിയ കുട്ടി എപ്പോഴും ഫോണിൽ കളിയാണത്രെ

പെണ്ണ് അനേഷിച്ചു ചെന്നാൽ ഇപ്പോഴത്തെ പെണ്പിള്ളേർക്കു ഒടുക്കത്തെ ജാടയാണ് 😐 വായിൽ കൊള്ളാത്ത ഡിമാൻഡ് ഒക്കെ ആണ്😠 പക്ഷെ ഒളിച്ചോടുമ്പോൾ അവളമാർക്കിതൊന്നും ഒരു പ്രശ്നമല്ല😃 അപ്പൊ ചെക്കന്റെ ജോബ് പ്രശ്നമല്ല🤔 ലുക്ക് പ്രശ്നമല്ല 🤔 പഠിപ്പ് പ്രശ്നമല്ല🤔എന്താല്ലേ😃 എല്ലാരേയും ഉദ്ദേശിച്ചല്ല

2 മണിക്കൂർ ആയിട്ടു ഒരു ചൊറിഞ്ഞ പണിയിൽ ആണ്😨 ഷോപ്പിലെ ഐഡിയ സിം ആപ്പ് വർക്ക് ആവുന്നില്ല 🙄🙄🙄 പ്രാന്ത് പിടിക്കുന്നു😠😠😠😠

എനിക്കൊക്കെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട് ☺🙄 എന്നു കരുതി അതു വിചാരിച്ചു ജീവിതകാലം മുഴുവൻ ടെൻഷൻ അടിച്ചു ജീവിതം പാഴാക്കാൻ എനിക്ക് സൗകര്യമില്ലാ🤗 ഉള്ള ജീവിതം സന്തോഷത്തോടെയും സമാധനത്തോടെയും അടിച്ചു പൊളിച്ചു ജീവിക്കുക😊 🤔ഒന്നോർക്കുക🤔 പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതമില്ല👏

ഇത്രയും നേരമായിട്ടും ചോറ് കഴിച്ചിട്ടില്ല 😣 പാർട്ണർ ഇതുവരെ വന്നില്ല 🤔 വിശന്നിട്ടു കൊടല് കരിയുന്നു🙄 പള്ള പൈചിട്ടു വയ്യ 🤗

കല്യാണവും പൊറോട്ടയും ഒരുപോലെയാണ്😃 കഴിക്കുന്നത്‌ കേടാണെന്നു എല്ലാർവർക്കും അറിയാം😄 എന്നാലും നമ്മൾ കഴിക്കും😃💪 എന്താല്ലേ 😆😆😆 ഞാൻ ഇന്നലെ 2 എണ്ണം കഴിച്ചു 😉👌 കല്യാണമല്ല കേട്ടോ 🙄 പൊറോട്ടയാണ്😆💪

നമ്മുടെ ജീവിതത്തിൽ എല്ലാവരെയും സന്തുഷ്ടരാക്കാൻ നമുക്ക് കഴിയില്ല☺ പക്ഷേ എല്ലാവരോടും സന്തോഷമായി പെരുമാറാൻ തീർച്ചയായും നമുക്ക് കഴിയും😊👍👌 🌹ശുഭദിനം🌹

ബല്ലോന് D'or short list ലിസ്റ്റ് അംഗീകരിക്കില്ല എന്ന് ബ്രസീൽ ഫാൻസ്‌ ആണ്ടിമുക്ക് .. 😂 ഉരുണ്ടോർക്ക് ഉള്ള അവാർഡ് അടുത്ത പള്ളിപ്പെരുന്നാളിന്‌ കൊണ്ടെത്തരാം എന്ന് ഫിഫ 😂😂 Cristiano Ronaldo (Real Madrid/Juventus, Portugal) Lionel Messi (Barcelona, Argentina) Luka Modric (Real Madrid, Croatia) Antoine Griezmann (Atletico Madrid, France) Kevin De Bruyne (Manchester City, Belgium) Eden Hazard (Chelsea, Belgium) Mohamed Salah (Liverpool, Egypt) Kylian Mbappe (PSG, France) Raphael Varane (Real Madrid, France) Harry Kane (Tottenham, England)

ഇന്നും ഷോപ്പിൽ ഒറ്റക്കാണ് 🙄 ചായ കുടിചിട്ടില്ല 😐😐😐 റീചാർജ് ചെയ്‌തും ഓഫർ പറഞ്ഞും മനുഷ്യന്റെ തൊണ്ട പൊട്ടി 😣😣😣 ഒരു ചായ വാങ്ങി തരാൻ ഒരുത്തനും ഇല്ല 😢

അടുത്ത ആഴ്ച്ച മുതല് ഫുൾ കല്യാണമാണ് ☺🙄 29 നു കല്യാണം 🙄 1 നു കല്യാണം😃 3 നു നിക്കാഹ് 🙄 15 നു കല്യാണം 🙄 ലീവ് എടുത്തു 🙂 മനുഷ്യന്റെ പരിപ്പ് ഇളകും🙂

എന്റെ ചങ്ക് ബാവ(ഷെഫീക്കിന്റെ) കല്യാണമാണ് അടുത്ത മാസം 1നു രാത്രി പടത്തിനു പോകാനും ഫുഡ് അടിക്കാനും ടൂർ പോവാനും അങ്ങനെ എന്തിനും ഏതിനും അവനുണ്ടായിരുന്നു 👬💪 ഇനി മറ്റുള്ളവരെ പോലെ അവനും 😃 ഈ പെണ്ണിന്റെ ഒരു ശക്തിയെ😃 ഇനിയിപ്പോ ഞാനായിട്ടെന്തിനാ വെച്ചു നീട്ടുന്നത് 👫 തപ്പി നോക്കട്ടെ

റെഡ്മി നോട്ട് 4 ന്റെ സ്ക്രീൻ കാർഡ്‌ ഒട്ടിച്ചു 🤗 എയർ കേറി 🙄🙄🙄🙄 ഹോ അതു പോക്കാൻ ഞാൻ പെട്ട പാട് 😄😄😄😄

വീട്ടിൽ ഒറ്റമോൻ ആയാൽ നല്ല രസാണ് 🙄😄😣 ചെറുപ്പത്തിൽ എല്ലാർക്കും ബല്യ കാര്യമാണ് 🤗 എന്തിനും ഏതിനും എല്ലാരും ഉണ്ടാവും ☺ വലുതാകുമ്പോൾ ആരും ഉണ്ടാവില്ല😣 എല്ലാം പ്രശ്നങ്ങളും ഒറ്റക്ക് നേരിടണം But അങ്ങനെയുള്ള ജീവിതത്തിനു ഒരു പ്രതേക രസമാണ് 🤗👏 💪😎എന്നെ പോലെ 😎💪

ഇന്നത്തെ കാലത്തു സ്നേഹവും ആത്മാര്ഥതയും സത്യസന്തയും എല്ലാം പണത്തെ ആശ്രയിച്ചാണ് ഉണ്ടാവുന്നതു 😐🙄

നമ്മുടെ നാട്ടിലൊക്കെ ഇപ്പൊ ഗ്രാമങ്ങൾ കുറവാണ് 😣😣😣😐 ഇപോഴെത്തെ പിള്ളേർക്ക് ആകെ അറിയാവുന്ന ഗ്രാമം ഇൻസ്റ്റഗ്രാം ആണ് 😆 എന്താല്ലേ 😎😎😎

ആദ്യമൊക്കെ ചില രാജ്യങ്ങളുടെ പേര് കേൾക്കണമെങ്കിൽ ലോകകപ്പ് മത്സരം വരണം. ഇപ്പോൾ മോദിജി യുടെ യാത്രകൾ കൊണ്ട് എല്ലാ ചെറു രാജ്യങ്ങളുടെയും പേരുകൾ അറിയപ്പെട്ടു.........

മഹറിന്റെ ക്യാഷ് റെഡി ആയിട്ടെ പെണ്ണ് കെട്ടു എന്ന തീരുമാനത്തിൽ ആയിരുന്നു ഞാൻ 🤗💪 ഇപ്പൊ മഹർ ഒക്കെ ആയി 😄 കെട്ടാൻ പറ്റിയ പെണ്ണിനെ കിട്ടുന്നില്ല🤗 എന്താല്ലേ 🙄😃

ഞായറാഴ്ച ആയിട്ടു ഇന്നും ഫുൾ ടൈം ഷോപ്പിൽ തന്നെ 😐☺ ഫ്രണ്ട്സ് ഒക്കെ ഇന്ന് ബീച്ചിൽ പോയി അടിച്ചു പൊളിച്ചു 👬 ഇപ്പൊ ഇക്കായീസിൽ നിന്നും ഫുഡ് അടിച്ചോണ്ടിരിക്കുവാണ് 😐 എന്തു ചെയ്യാനാ ക്യാഷ് നു ക്യാഷ് തന്നെ വേണ്ടേ 🙄 എന്റെ ഫീൽഡ് ഇങ്ങനെ ആയിപ്പോയി ☺(MOBILE~SHOP) ഹാ ഒക്കെ ശെരിയാവട്ടെ🤗

എന്റെ നാട്ടിലെ ആരും തന്നെ ട്വിറ്റെറിൽ ആക്റ്റീവ് അല്ല 😄 അതു കൊണ്ട് ആരെയും പേടിക്കുകയും വേണ്ടാ 😃💪 ഒരു മടിയും കൂടാതെ എന്തു വേണമെങ്കിലും എഴുതാം😎 സോ 😄 പൂർണ സ്വാതന്ത്രം ഉള്ള എന്റെ ഏക സോഷ്യൽ മീഡിയ ആണ് Twitter😎😎👏💪💪

ട്വിറ്റെറ്റിൽ വന്ന ശേഷമാണ് ഞാനൊക്കെ എന്റെ ദുഃഖങ്ങളും സന്തോഷങ്ങളും മറ്റെല്ലാ കാര്യങ്ങളും നിങ്ങാകുമായിട്ടു പങ്കുവെക്കാൻ തുടങ്ങിയത് 😃👬👫👌👍 ഒരുപാട് നല്ല ഫ്രണ്ട്സിനെ എനിക് ഇവിടുന്നു കിട്ടിയിട്ടുണ്ട്😄 ഞാൻ ഇടുന്ന പോസ്റ്റുകൾ ബുദ്ധിമുട്ടായി തോന്നിയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക😄

ഡിഗ്രി കഴിഞ്ഞു വെറുതെ ഇരിക്കുന്ന സമയത്തു പടം കാണാനും ടൂർ പോവാനും മറ്റു പല ആവിശ്യങ്ങൾക്കും ക്യാഷ്‌ നു ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു😐 വീട്ടിൽ ചോദിക്കാൻ മടിയായിരിന്നു☺ ആ സമയത്തു ഞാൻ ചെയ്യാത്ത ജോലി ഇല്ല😎 കൽപണി😐സെന്റിങ്☺പ്ലംബിംഗ്😐കിണർ ക്ലീനിംഗ്& കവർ sale👍 എല്ലാം ഒരു ഓർമകൾ

പഠിക്കുന്ന കാലത്തു എന്റെ ആവശ്യത്തിനുള്ള ക്യാഷ് വീട്ടുകാരോട് ചോദിക്കാൻ മടിയായിരുന്നു🙄 അതു കൊണ്ട് സാധങ്ങൾ വാങ്ങിക്കുമ്പോൾ ബാക്കിയുള്ള ക്യാഷ് ഞാൻ അങ്ങു എടുക്കും😎 അങ്ങനെ കിട്ടുന്ന 10 ഉം 20 ഉം ഞാൻ കൂട്ടി വെക്കുമായിരുന്നു😊👍👌 ഹാ അതൊക്കെ ഒരു കാലം 😊

#എന്റെപെണ്ണ് ഡി..എന്ന് വിളിക്കുമ്പോൾ എന്താടാ എന്ന് ചോദിക്കുന്നൊരു പൊട്ടി പെണ്ണിനെയാ ഞാൻ ആഗ്രഹിച്ചത്..... പക്ഷെ ഇതിപ്പോ മോളൂ എന്ന് വിളിക്കുമ്പോൾ... നീ പോടായെന്ന് മറുപടി തരുന്ന ഒരു തലതെറിച്ച കുരിശിനെയാ കിട്ടിയത്.... പെണ്ണ് കാണാൻ പോയപ്പോൾ ചായയിൽ ഉപ്പും മുളകും കലക്കി തന്ന് താൻ ഒരു അഹങ്കാരിയാണെന്ന് കാട്ടിതന്ന ആ കാന്താരിയെ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട് ".... പെണ്ണ് കണ്ടിറങ്ങുമ്പോൾ എന്നെ ചൂണ്ടി കാട്ടി അവളുടെ അച്ഛന്റെ മുന്നിൽ വെച്ച് ... ഈ ചെകുത്താനെ എന്ന് ആദ്യം പറഞ്ഞ് പിന്നീട് മാറ്റി ചെക്കനെ ഇഷ്ട്ടമല്ലന്ന് പറഞ്ഞ... അപ്പോൾ തന്നെ ഞാൻ തീരുമാനിച്ചു... ഇതെപോലുള്ള മൂന്ന് വിത്തുകൾ ഇവളിൽ നിന്നു തന്നെ എനിക്ക് വേണമെന്ന്.... അവൾക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് ഈ വിവാഹം നടക്കില്ലെന്നും മോൻ വേറെ ആളെ നോക്കെന്നും അവളുടെ കൊമ്പൻ മീശക്കാരൻ അച്ഛന്റെ വാക്കുകൾ ഞാൻ പിന്നാപ്പുറം കൊണ്ടുപോലും കേൾക്കാതെ അവളുടെ പിന്നാലെ നടന്നു.... ബസ്സിലും റോഡരികിലും "നിന്നെ എനിക്ക് വേണമെന്ന എന്റെ നാടകം" വിജയികാതെ വന്നപ്പോൾ.... "ആത്മഹത്യ എന്റെ ഭിഷണി " എന്ന പുതിയ നാടകം നടത്തി വിജയിച്ചത്തോടെ വിവാഹത്തിന് സമ്മതം മൂളി കൊണ്ട്അവൾ ചോദിച്ചു... ഈ അരവട്ടി പെണ്ണിനെ നിങ്ങൾക്ക് എങ്ങനെ ഇഷ്ട്ടപെട്ടന്ന്... വിവാഹം കഴിഞ്ഞ് ആദ്യ പ്രസവത്തിൽ മൂന്ന് കുഞ്ഞാണ് ജനിക്കാൻ പോകുന്നതെന്ന് ഡോക്ടർമാർ പറഞ്ഞപ്പോൾ ആദ്യം തുള്ളിച്ചാടി സന്തോഷം പ്രകടിപ്പിച്ച ആ അരവട്ടി പെണ്ണിൽ ഞാൻ കണ്ടത് തന്റേടിയായ ഒരമ്മയെയാണ്.... പെറ്റിട്ട കുഞ്ഞുങ്ങളെ നോക്കാൻ പെടാപാട് പെടുന്ന അവൾക്കൊരു സഹായമാകട്ടെ എന്ന് കരുതി ഞാൻ ഒന്നൂടെ കെട്ടട്ടെ എന്ന് ചോദിച്ചപ്പോൾ.. "കൈവീശി കരണത്തടിച്ച്... " തമാശക്കുപോലും അങ്ങനെ ചിന്തിക്കണ്ട മനുഷ്യ.. മരണം വരെ എന്നെ സഹിക്കാൻ നിങ്ങളെ എനിക്ക് വേണമെന്ന് ചുണ്ടിൽ ചുംബിച്ച് കവിളിൽ കടിച്ചുകൊണ്ട് അവൾ പറഞ്ഞത് കണ്ണുനീരോടായാണ്.... തുടക്കത്തിലെ ഒരുമിച്ചുള്ള മുന്നോട്ടുള്ള ജീവിതത്തിൽ ദാരിദ്ര്യം കടവും ഒരുമിച്ച് ഓട്ടോ പിടിച്ച് വന്നപ്പോൾ.. ദേഹത്ത് അണിഞ്ഞിരുന്ന പൊന്നെടുത്ത് ഇത് പഴയ മോഡലാ ഏട്ടനെടുത്തോ... പൈസ ഉള്ളസമയത്ത്... പരസ്യത്തിൽ മഞ്ജു അണിയുന്ന പോലുള്ള പുതിയ നെക്ക്ലസ്സ് വാങ്ങി തരണമെന്ന് കുത്തിന് കയറിപ്പിടിച്ച് ആവശ്യപ്പെട്ടത്... "തലതെറിച്ച പെണ്ണിന്റെ സ്നേഹം ഇങ്ങനെയാണന്ന് പ്രേകടിപ്പിക്കാനാണ് .... " അവളെ കാണാനുള്ള അമിതവേഗതയിൽ വാഹനം മാറിഞ്ഞ് തലനാരിഴക്ക് രക്ഷപെട്ട് ഹോസ്പിറ്റലിൽ കിടന്ന എന്നെ കാണാൻ.. കിട്ടിയ ബസ്സിൽ മൂന്ന് കുഞ്ഞിനേയും എടുത്ത് ഓടിവന്നവൾ .. തല്ലിയും ശകാരിച്ചും "നോക്കിവരണ്ടേ ഏട്ടാ എന്ന് ഉപദേശിച്ചപ്പോൾ.... " നീ ഒന്ന് പോടിഎന്ന് ഞാൻ പറഞ്ഞത് കേട്ട്... ദേഷ്യം കൊണ്ടവൾ... "നിങ്ങൾ ചത്താ എനിക്കെന്താ മനുഷ്യ" എന്ന് പറഞ്ഞ്... മാറിനിന്ന് ഞാൻ കാണാതെ കണ്ണുനീർ ഒഴുക്കി "നിങ്ങളെന്റെ ജീവനാണന്ന് കാട്ടി തന്നൊരു.. അഹങ്കാരി പെണ്ണാണവൾ..." ഓടിനടന്ന് മൂന്ന് കുരുന്നിനെയും നോക്കി ജോലിയും കഴിഞ്ഞ് വിശ്രമിക്കുമ്പോൾ.. എന്റെ ഇഷ്ട്ടങ്ങൾക്ക് അനുസരിച്ച് ബെഡ്റൂമിലെ നാണകാരിയായി മാറിയൊരു തനി നാട്ടുമ്പുറത്തു കാരിയാണവൾ... ഒടുക്കം അച്ഛനെയും അമ്മയെയും സ്നേഹിക്കുന്നതിലും എന്നോട് മത്സരിച്ചു ജയിച്ച എന്റെ തലതെറിച്ച പെണ്ണാണവൾ.. "എന്റെ പെണ്ണ്.. ഇങ്ങനെ സ്നേഹിക്കാൻ മാത്രമറിയുന്ന ചില തലതെറിച്ച പെണ്ണിനെ കുറിച്ച് എത്ര എഴുതിയാലും മതി വരില്ലാ... ❤ ❤

ജീവിതത്തിലെ ചില പ്രധാനപ്പെട്ട കാര്യങ്ങളിൽ നമ്മൾ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങൾ നമുക്ക് തീരാ നഷ്ടമായി പോയേക്കാം 😐😐😐😐😐 പിന്നീട് ഒരിക്കലും നമുക്ക് അതു തിരിച്ചു കൊണ്ടുവരാൻ കഴിയില്ല 😢😢😢😢 😢😢😢😢😢😢😢😢😢😢😢😢😢

ഓൺലൈൻ ലു കൊട്ട കണക്കിന്നു ഫ്രണ്ട്സ് ഉണ്ടായിട്ടു കാര്യമില്ല☝ എല്ലാ കാര്യങ്ങൾ തുറന്നു പറയാൻ പറ്റിയ നമ്മളെ മനസ്സിലാക്കുന്ന 😊👌 കട്ടക്കു നിൽകുന്ന ഫ്രണ്ട്സ് ഉണ്ടായാലെ കാര്യമുള്ളു💪🤗 എനിക്കുണ്ട് അങ്ങനത്തെ ഒരാൾ👫 എന്റെ best ചങ്കത്തി 🤗💪

കുറെ നാളുകൾക്കു ശേഷം ഇന്നൊരു ലീവ് എടുത്തു 😃💪 ഷോപ്പിലെ റീചാർജിന്റെയും മൊബൈൽ സെർവീസിന്റെയും ഇടയിൽ നിന്നും ഒരു മോചനം,😃💪

അച്ഛനാണ് ഹീറോ ********************* സ്പെഷ്യൽ ക്ലാസ്സ്‌ ഉണ്ടെന്നു കള്ളം പറഞ്ഞു ജിത്തുന്റെ കൂടെ കറങ്ങാൻ പോയപ്പോൾ സ്വപ്നത്തിൽ പോലും കരുതിയില്ല അച്ഛന്റെ മുന്നിൽ ചെന്ന് പെടുമെന്ന്.... രാവിലെ ഇറങ്ങാൻ നേരം അച്ഛൻ ചോദിച്ചതാ, ഞാൻ കൊണ്ടുവിടട്ടെ ക്ലാസ്സിനെന്ന്... ഒരാഴ്ചയായി ഞങ്ങൾ സ്വപ്നം കാണുന്ന ട്രിപ്പ്‌ ആണ്... ജിത്തു മംഗ്ലൂരിൽ ബിടെക്കിനു പഠിക്കുകയാണ്, ലീവിന് നാട്ടിലെത്തിയതെയുള്ളൂ .ബാങ്ക് ഉദ്യോഗസ്ഥർ ആയ അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ... കൂട്ടുകാരൻ ആയിരുന്നെങ്കിലും ഇഷ്‌ടം പറഞ്ഞിട്ട് അധികം ആയിട്ടില്ല. കുറെ നാളുകളായി തമ്മിൽ കണ്ടിട്ട് അതുകൊണ്ട് തന്നെ കൂടികാണൽ ഒഴിവാക്കാൻ പറ്റില്ല... അതു പൊളിയാതെയിരിക്കാൻ കള്ളം പറഞ്ഞ് പോവാണ്... മനസ്സിൽ ഒരുപാട് കണക്കുകൂട്ടലുകൾ നടത്തിയ ഞാൻ ഒറ്റയ്ക്കു പോകാൻ തന്നെ ആഗ്രഹിച്ചു... വേണ്ട അച്ഛാ ഞാൻ നടന്നു പൊയ്ക്കോളാം.. തിരികെ പത്രത്തിലേക്ക് നോട്ടം മാറ്റിയ അച്ഛനെ ഞാൻ ഇടം കണ്ണിട്ടുനോക്കി.. ഭാഗ്യം അച്ഛന് സംശയം ഒന്നുമില്ല.... മനസ്സ് ഒരു കടൽ പോലെ ഇരമ്പുന്നുണ്ടായിരുന്നു.......... ചുണ്ടിൽ ചെറു മന്ദസ്മിതത്തോടെ, മൂളി പാട്ടും പാടി പതുക്കെ നടന്നു..... ഇടവഴിയിൽ ആരും കാണാതെ ജിത്തുന്റെ ബൈക്കിന്റെ പുറകിൽ കയറിയപ്പോൾ പതുക്കെ തിരിഞ്ഞു നോക്കി.. ഷാൾ കൊണ്ട് കണ്ണുമാത്രം കാണാൻ പാകത്തിന് കെട്ടിവെച്ചു..... സിനിമ, പാർക്ക്‌, കോഫി ബാർ, ബീച്ച് മനസ്സുനിറയെ ജിത്തുവിനോട് ഒന്നിച്ചുള്ള നിമിഷങ്ങൾമാത്രം....... പാർക്കിൽ നിന്നും ഇറങ്ങി സിനിമയ്ക്ക് കയറിയപ്പോൾ ഞാൻ മറ്റൊരു ലോകത്തായിരുന്നു..മനസ്സ് നൂലില്ല പട്ടം പോലെ പറന്നു നടന്നു... ജിത്തുവിന്റ കൈയിൽ പിടിച്ചു നടന്നപ്പോൾ അതുവരെ അനുഭവിക്കാത്ത ഒരു ഫീലിംഗ്സ് .... എങ്കിലും ചുറ്റിലും എന്റെ കണ്ണുകൾ പരതന്നുണ്ടായിരുന്നു , ആരെങ്കിലും ഞങ്ങളെ ശ്രദ്ദിക്കുന്നുണ്ടോ എന്ന്... സിനിമയ്ക്കു ശേഷം മുൻപ് നിച്ഛയിച്ച പോലെ കോഫി ബാർ , ശീതികരിച്ച കോഫി ബാറിലെ ടേബിലിന് ഇരുവശത്തുമായി ഞങ്ങൾ ഇരുന്നു, കണ്ണുകളിൽ കൂടി പ്രണയം കൈമാറി...... ഞങ്ങളുടെ സ്നേഹം പരസ്പരം ഐസ്ക്രീം കഴിച്ചും കഴിപ്പിച്ചും പങ്കുവച്ചു...... കോഫിബാറിൽ നിന്നും ഇറങ്ങുമ്പോൾ ജിത്തുവിന്റെ ഊള തമാശ കേട്ടു പൊട്ടിച്ചിരിച്ച് കൈകൾ കോർത്തു പിടിച്ചാപടികൾ ഇറങ്ങിയതും നോക്കിയത് അച്ഛന്റെ മുഖത്തേക്ക് ... വിശ്വാസം വരാതെ ഒന്നു കൂടി നോക്കി "അച്ഛൻ "തന്നെ. ഈ സമയത്ത് അച്ഛൻ എങ്ങനെ ഇവിടെ... ചോദ്യങ്ങൾ ഒരുപാട് മനസ്സിലൂടെ കടന്നുപോയി...... ജിത്തിന്റെ കൈയിൽ നിന്നും പിടിവിടുവിച്ചു... പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിക്കാതെ അകത്തേക്കു നടന്നു പോയി... ഇനി അച്ഛൻ എന്നെ കണ്ടുകാണില്ലെ? മനസ്സു വല്ലാതെ ഇളകി മറിഞ്ഞു......... ഞാൻ ഒരു കുറ്റവാളിയെ പോലെ ഉരുകി ഒലിച്ചു.. അതുവരെ ഞങ്ങൾ ഒരുമിച്ച് ആസ്വദിച്ച പ്രണയ നിമിഷങ്ങൾ മറന്നു... അച്ഛൻ മാത്രമായി മനസ്സിൽ... ജിത്തു എനിക്ക് തിരിച്ചു പോകണം! അതെന്താ ശിഖ പെട്ടെന്ന്??? നിനക്കല്ലാരുന്നോ ബീച്ചിൽ പോകണമെന്ന് നിർബന്ധം ഇപ്പോൾ പ്ലാൻ ചേഞ്ച്‌ ആയോ... പെട്ടന്നുള്ള എന്റെ മനംമാറ്റത്തിൽ അവൻ അമ്പരന്നു.. അച്ഛനെ കണ്ടത് ജിത്തുവിനോട് എന്തോ പറയാൻ തോന്നിയില്ല.... പ്ലീസ് ജിത്തു എനിക്ക് നല്ല തലവേദന, എനിക്ക് തിരികെ പോകണം.. അതെന്താ പെട്ടെന്ന് നിനക്കൊരു തലവേദന. എങ്കിൽ ശരി ഞാൻ കൊണ്ടു വിടാം, വാ ! വേണ്ട ജിത്തു ഞാൻ ഒരു ഓട്ടോ പിടിച്ചു പൊയ്ക്കോളാം. ... തിരികെ ഞാൻ വീട്ടിൽ എത്തിയപ്പോഴും അച്ഛൻ ഞാൻ പോയപ്പോൾ ഉണ്ടായിരുന്ന അതെ സ്‌ഥലത്തുതന്നെ ഇരുപ്പുണ്ട്.... പത്രത്തിൽ കണ്ണുകൾ താഴ്ത്തി...... അച്ഛന്റെ മുന്നിൽ കൂടി തലകുനിച്ച് അകത്തേക്ക് നടന്നു.... കാലുകൾ ചലിക്കാത്തതുപോലെ, ഇപ്പോൾ വിളിക്കും എന്ന് പലതവണ ചിന്തിച്ചു, പക്ഷേ അച്ഛൻ എന്നെ ശ്രദ്ധിച്ചതെ ഇല്ല.... റൂമിൽ ചെന്ന് കട്ടിലിൽ കമിഴ്ന്നുകിടന്നു, കണ്ണുകൾ നിറഞ്ഞൊഴുകി, കുറ്റബോധത്താൽ മനസ്സുനീറി, ചിന്തകൾ കാടുകയറി..... എപ്പോളോ കൺപോളകൾ അടഞ്ഞു പോയി.... അമ്മയുടെ ശകാരം കേട്ടാണ് ഉണർന്നത്... പോയി കുളിക്കെടി,എത്ര നേരമായി നീ വന്നിട്ട് ഇതുവരെ തുണി മാറാൻ പോലും നിനക്ക് സമയം കിട്ടിയില്ലേ, അതെങ്ങനാ ഫുൾ ടൈം ഞൊണ്ടൽ അല്ലെ, അനിയത്തി ശിവ എന്നെ നോക്കി കോക്രി കാണിച്ചു, എന്നും അവളോട്‌ വഴക്കുണ്ടാക്കുന്ന ഞാൻ ഇന്ന് പക്ഷേ ഒന്നും മിണ്ടിയില്ല,ഏതുനിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച് ഞാൻ ഇരുന്നു.... ഞാൻ ഒന്നും മിണ്ടാഞ്ഞതുകൊണ്ട് അവൾ അമ്മയുടെ പുറകെ പുറത്തേക്കു പോയി..... പോകുന്ന വഴിയിൽ അമ്മ അച്ഛനോട് പറയുന്നത് കേട്ടു.... നിങ്ങളാ മനുഷ്യ ഈ പിള്ളാരെ വഷളാക്കുന്നെ, കണ്ടില്ലെ ത്രിസന്ധ്യ നേരത്ത് വിളക്ക് വയ്‌ക്കേണ്ടതിനു പകരം കിടന്നു ഉറങ്ങുന്നത്...... അച്ഛൻ ഒന്നുമിണ്ടിയില്ല... ഇന്നലെ വരെ അമ്മയുടെ പള്ളുപറച്ചിലിൽ നിന്നും ഞങ്ങളെ രക്ഷിച്ചിരുന്നത് അച്ഛൻ ആയിരുന്നു..... അമ്മ എന്തുവഴക്കുപറഞ്ഞാലും അച്ഛൻ ഞങ്ങളുടെ കൂടെയെ നില്ക്കു..... അവർ എന്റെ മക്കളാടി എന്ന് പറഞ്ഞു ചേർത്തു പിടിക്കും , കുട്ടുകാരെ പോലെയാണ് ഞങ്ങൾ. അതുകേൾക്കേണ്ടതാമസം അതെ നിങ്ങടെ മാത്രമാണെന്നും പറഞ്ഞ് ഒറ്റപോക്കു പോകും അമ്മ, പിന്നെ കുറെ നേരത്തേക്ക് മുഖം വീർപ്പിച്ചുനടക്കും .... വേഗം എഴുന്നേറ്റു കുളിച്ചു, മനസ്സ് നേരെ നിൽക്കുന്നില്ല.. ഞാൻ ടെക്സ്റ്റ്‌ ബുക്ക്‌ തുറന്ന് അതിന്റെ മുന്നിൽ തന്നെ ഇരുന്നു, പക്ഷേ അക്ഷരങ്ങൾ മിഴിനീരിനാൽ മൂടപ്പെട്ടു.. ആഹാരം കഴിക്കാൻ എന്നെ വിളിക്കാൻ അമ്മയോട് അച്ഛൻ പറയുന്നത് കേട്ട് ഞാൻ എഴുന്നേറ്റു..... പതുക്കെ നടന്ന്, ടേബിളിൽ എത്തി, കഴിക്കാൻ ഇരുന്നെങ്കിലും ഒരുവറ്റു പോലും തൊണ്ടകുഴിയിൽ നിന്നുതാഴോട്ട് ഇറങ്ങിയില്ല... ആരോ എന്റെ തൊണ്ടയിൽ ഇറുക്കി പിടിച്ചിരിക്കുന്ന പോലെ.. ഞാൻ പതുക്കെ ഇടംകണ്ണിട്ട് അച്ഛനെ നോക്കി, അച്ഛൻ ശിവയോടു തമാശ പറഞ്ഞു ചിരിക്കുന്നു, ഉരുള ഉരുട്ടി ശിവയുടെ വായിൽ വച്ചു കൊടുക്കുന്നു, അടുത്ത ഉരുള എനിക്ക് നേരെ നീട്ടി, എന്നും ഞങ്ങൾക്ക് ഉള്ളതാണ് സ്നേഹം കൂട്ടി ചേർത്തു ഉരുട്ടി തരുന്ന ആ ഉരുളകൾ, പക്ഷേ ഇന്ന് എന്നെ ഒന്നുനോക്കി കൂടിയില്ല.. വല്ലവിധേനയും കഴിച്ചെന്നു വരുത്തി ഞാൻ എഴുന്നേറ്റു കൈകഴുകി...... അമ്മ പതിവ് പല്ലവികളുമായി പുറകെ തന്നെ.. ഒന്നും കഴിക്കേണ്ട പതിനേഴു വയസ്സുള്ളരു പെണ്ണാ ഇരിക്കുന്നത് നോക്ക് ഞാൻ ഒന്നും മിണ്ടാതെ മുറിയിലേക്ക് നടന്നു.... കട്ടിലിൽ കയറി ചാരി ഇരുന്നു മനസ്സ് വിങ്ങിപൊട്ടി.. അച്ഛനോട് ഞാൻ തെറ്റു ചെയ്തു.. കാലുകൾക്കിടയിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു.... പെട്ടെന്ന് എന്റെ തോളിൽ ആരോ തഴുകി... "ശിഖ" മോളെ..... അച്ഛനാണ്.. മുഖം ഉയർത്തി അച്ഛനെ നോക്കാൻ ആവാതെ താഴെ തറയിൽ ദൃഷ്‌ടികൾ പതിപ്പിച്ച് ഞാൻ ഇരുന്നു, കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടേയിരുന്നു... ഇടയ്ക്ക് ഒഴുകുന്ന മൂക്കും കണ്ണും നിയന്ത്രിക്കാൻ ഞാൻ നന്നെ പാടുപെട്ടു..... മോളെ ശിഖ വീണ്ടും അച്ഛൻ വിളിച്ചു ആ വിളിയിൽ ഞാൻ അച്ഛനെ കെട്ടിപിടിച്ചു.... എന്നോട് ക്ഷമിക്കു അച്ഛാ, ഞാ... ഞാ... ഞാ....ഞാൻ....വാക്കുകൾ വിക്കി കള്ളം പറഞ്ഞു അച്ഛടെ അടുത്ത് "സോറി അച്ഛാ..." അച്ഛന്റെ കാലുകളിലേക്കു ഞാൻ ഉർന്നിറങ്ങി... ആ കാലുകളിൽ കെട്ടിപിടിച്ചു ഞാൻ മാപ്പ് ചോദിച്ചു....... എന്നെ പിടിച്ചെഴുനേൽപ്പിച്ചു ചേർത്തു നിർത്തി... സാരമില്ല മോളെ... നീ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അച്ഛൻ പറയില്ല.പക്ഷേ ചെയ്ത തെറ്റു തിരുത്താൻ നീ തയാറാണോ.... അച്ഛനെ നോക്കി കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു... നീ ഇത്രയും വളർന്നു പോയത് ഞങ്ങൾ അറിഞ്ഞില്ല.... നിന്റെ അമ്മ എന്നോട് സംശയം പറഞ്ഞപ്പോളും അവളെയാണ് ഞാൻ ചീത്ത പറഞ്ഞത്... എന്റെ കുഞ്ഞിനെ എനിക്ക് വിശ്വാസമാടി, അവൾ ഒരിക്കലും അച്ഛനെ വിഷമിപ്പിക്കില്ലന്നുള്ള വിശ്വാസം, അതാണ് മോൾ ഇന്ന് തകർത്തത്...... ഇന്ന് രാവിലെ തൊട്ട് അച്ഛൻ മോളുടെ പുറകെ ഉണ്ടായിരുന്നു... എന്റെ കുട്ടിക്ക് ഒരു തെററും പറ്റാതിരിക്കാൻ നീ പോയിടത്തെല്ലാം അച്ഛനും ഉണ്ടായിരുന്നു...... അപമാനഭാരത്താൽ ശിരസ്സ് കുനിഞ്ഞു ഞാൻ അച്ഛന്റെ മുന്നിൽ നിറഞ്ഞൊഴുകുന്ന കണ്ണുകളുമായി ഇരുന്നു..... . എല്ലാ മാതാപിതാക്കന്മാരുടെ സമ്പത്ത് അവരുടെ മക്കളാണ്... സ്നേഹം തെറ്റാണെന്നു അച്ഛൻ പറയില്ല, പക്ഷേ അത് ഈ പ്രായത്തിൽ അല്ല, ഇപ്പോൾ തോന്നുന്ന പ്രണയം പുറംമോടി കളോട് മാത്രമാണ്... നിനക്കിപ്പോൾ വയസ്സ് പതിനേഴ് ആയെന്നു നിന്റെ അമ്മ കുറച്ചു മുൻപുകുടി പറഞ്ഞു.. പക്ഷേ അച്ഛന്റെ മനസ്സിൽ എന്റെ മോള് ഇപ്പോളും ചെറുതാ, അച്ഛന്റെ കുസൃതി കുടുക്ക....... എന്റെ മോൾക്ക്‌ ഇനിയും ഒരുപാട് മുമ്പോട്ടു സഞ്ചരിക്കാൻ ഉണ്ട്... നിന്റെ ഒപ്പം നിന്നെ നയിക്കാൻ നിന്റെ അച്ഛനും അമ്മയും ഉണ്ട്... പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും ഗതിയില്ലാത്ത എത്രയോ മക്കൾ ഉണ്ട് നിനക്കറിവുള്ളതല്ലേ, നീ തന്നെ എത്രയോ പേരെ സഹായിക്കാൻ എന്നോട് വന്നു പറഞ്ഞിട്ടുണ്ട്... അവർക്കൊന്നുമില്ലാത്ത ജീവിതസൗകര്യങ്ങൾ ഒരുക്കി നിങ്ങൾക്കുവേണ്ടി രാപ്പകൽ ഇല്ലാതെ കഷ്‌ടപ്പെടുമ്പോൾ, അവരുടെ കുറച്ചു സ്വപ്നങ്ങൾ കൂടി നിങ്ങൾ ഏറ്റെടുക്കണം.... ഞാൻ ഒന്നിനും എന്റെ മക്കളെ നിർബന്ധിച്ചിട്ടില്ല... ഞങ്ങൾക്ക് നേടാൻആവാത്തത് നിങ്ങളിലൂടെ സ്വപ്നം കാണുന്ന മാതാപിതാക്കളാണ് അധികവും.... അച്ഛൻ ജീവിക്കുന്നത് തന്നെ എന്റെ മക്കൾക്ക്‌ വേണ്ടിയാ.. ആ അച്ഛനെയാണ് ഇന്ന് എന്റെ മോൾ സങ്കടപ്പെടുത്തിയത്. .. ഇന്ന് രാവിലെ നീ ഇവിടുന്നു ഇറങ്ങി പോയ നിമിഷം മുതൽ ഈ അച്ഛൻ അനുഭവിച്ച മനോവിഷമം അത് എത്ര കാഠിന്യം ഉള്ളതാണന്ന് എന്റെ മോൾക്ക്‌ മനസ്സിലാവില്ല..... പ്രായപൂർത്തി പോലും ആവാത്ത നീ ഒരു അന്യപുരുഷന്റെ കൂടെ തൊട്ടുരുമ്മി, കൈകൾ ചേർത്തുപിടിച്ചു നടക്കുന്നത് കാണുന്ന ഒരച്ഛൻ എങ്ങനെ അത് തരണം ചെയ്യും... നീ എനിക്ക് പറഞ്ഞു താ മോളെ അച്ഛൻ കേൾക്കട്ടെ..... എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി കൈകൾ കൊണ്ട് ഞാൻ മുഖം പൊത്തി പിടിച്ചു... . അവിടെ വന്ന് നിനക്ക് രണ്ടു പൊട്ടിരും തന്നു പിടിച്ചുകൊണ്ടു വരാൻ എനിക്കറിയാൻ മേലാഞ്ഞിട്ടല്ല.... പിന്നെ ചിന്തിച്ചു ഞാൻ അങ്ങനെ ചെയ്തിട്ട് എന്തുപ്രയോജനം..... നീ നിന്റെ തെറ്റ് സ്വയം മനസ്സിലാക്കി തിരുത്തണം...... മറ്റുള്ളവരുടെ മുൻപിൽ ഇനിയും ഇറങ്ങി നടക്കേണ്ടവളാ നീ, മറ്റുള്ളവർക്ക് പറഞ്ഞു ചിരിക്കാൻ എന്റെ കുട്ടിയെ ഞാൻ വിട്ടുകൊടുക്കില്ല അതുകൊണ്ട് മാത്രമാണ് ഞാൻ നിന്നെ ഒന്നും ചെയ്യഞ്ഞത് ...... പിന്നെ അച്ഛന്റെ മനസ്സിൽ വേറെയും ചിന്തകൾ കടന്നു പോയി, ഒരുപക്ഷേ നീ അവിടെ വച്ച് ഞാൻ വഴക്കു പറയുകയോ അടിക്കുകയോ ചെയ്താൽ എല്ലാരുടെയും മുൻപിൽ വച്ച് ഞാൻ നിന്റെ ആരുമല്ലന്നു പറയുമോ എന്നും ഭയന്നു.... ഇപ്പോൾ അതാണല്ലോ ഫാഷൻ മറ്റുള്ളവരുടെ മുന്നിൽ ജനിപ്പിച്ച തന്തക്കോ , പത്തുമാസം ചുമന്ന തള്ളയ്‌ക്കോ ഒരാവകാശവുമില്ലലോ...... അച്ഛാ ഞാൻ ഒരു അലറികരഞ്ഞുകൊണ്ട് അച്ഛന്റെ വാ പൊത്തി.... അച്ഛാ ക്ഷമിക്കണം.. എനിക്ക് ഒരു തെറ്റുപറ്റിപ്പോയി..... മാപ്പ് അച്ഛാ.. പൊട്ടിക്കരഞ്ഞു ഞാൻ അച്ഛനെ കെട്ടിപിടിച്ചു...... അച്ഛൻ എന്നെ ചേർത്തുപിടിച്ചു.. പഠിക്കേണ്ട സമയത്ത് പഠിക്കണം.... ഈ ഇഷ്‌ടം ഇതുപോലെ തന്നെ വർഷങ്ങൾക്കു ശേഷം നിങ്ങളിൽ ഉണ്ടെങ്കിൽ ഈ അച്ഛൻ നടത്തിതരും നിങ്ങളുടെ വിവാഹം ജാതിയോ മതമോ ഒന്നും നോക്കാതെ...... ഒന്നു മാത്രമേ അച്ഛൻ നോക്കു അച്ഛന്റെ രാജകുമാരിടെ കണ്ണുനിറയ്ക്കാത്തവൻ ആണോന്ന്‌ .... അച്ഛന്റെ പൊന്നുമോളാ നീ, ഒരിക്കലും അച്ഛനെയും അമ്മയെയും എന്റെ മക്കൾ സങ്കടപെടുത്തരുത്... കഴിഞ്ഞില്ലെ അച്ഛന്റെയും മോളുടെയും പുന്നാരം.... കിടന്നുറങ്ങ് രാവിലെ സ്പെഷ്യൽ ക്ലാസ്സ്‌ ഇല്ലെ???? അമ്മയുടെ പറച്ചിൽ കേട്ട് അച്ഛൻ ചിരിച്ചു..... ഞാൻ ഒന്നും പറയാതെ നിന്നു... കട്ടിലിൽ കിടന്ന ഫോൺ റിങ് ചെയ്തു ..... ഞാൻ എടുത്തു നോക്കി ജിത്തു , ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി, അച്ഛൻ ഫോൺ എടുത്തോളാൻ പറഞ്ഞു.... ജിത്തു ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാം,ജിത്തു തിരിച്ച് എന്തെങ്കിലും പറയുന്നതിന് മുൻപെ ഫോൺ ഞാൻ അച്ഛന് കൈമാറി..... ഹലോ ജിത്തു ... ഞാൻ ശിഖയുടെ അച്ഛൻ ആണ്... പ്രത്യേകിച്ച് ഒരു മുഖവുരയും ഇല്ലാതെ അച്ഛൻ പറഞ്ഞു തുടങ്ങി... ഇന്ന് നിങ്ങളെ ഞാൻ ഒരുമിച്ചു കണ്ടു, ഇന്ന് മുഴുവൻ ഞാൻ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നു.. ഈ പ്രായത്തിൽ ഇങ്ങനെ ചെയ്യുന്നത് ശരിയാണെന്നു നിങ്ങൾക്ക് രണ്ടുപേർക്കും തോന്നുണ്ടോ... പഠിച്ച് ഒരു ജോലിയൊക്കെ ആയതിനു ശേഷവും എന്റെ മകളോട് ഇതെ സ്നേഹം നിനക്കുണ്ടെങ്കിൽ, നിനക്ക് എന്റെ മോളെ അത്രയ്ക്കും ഇഷടമാണേൽ അവളെ കെട്ടിച്ചു വിടാൻ പ്രായമാകുമ്പോൾ എന്നോട് വന്ന് ആൺപിള്ളാരെ പോലെ പെണ്ണു ചോദിക്ക് ഞാൻ നിനക്ക് കെട്ടിച്ച് തരാം..... ഇപ്പോൾ അവളെ പഠിക്കാൻ അനുവദിക്കുക, ഇത് മക്കളെ ജീവനെ പോലെ സ്നേഹിക്കുന്ന ഒരച്ഛന്റെ അപേക്ഷ ആണന്നു കൂട്ടിക്കോളൂ....... ശരി അപ്പോൾ ബൈ ജിത്തു ...... അച്ഛൻ ഫോൺ തിരികെ എന്നെ ഏൽപ്പിച്ചു,എല്ലാം കേട്ടുകൊണ്ട് ഒന്നും മിണ്ടാതെ അമ്മയും അവിടെ ഇരുന്നു... അച്ഛനും അമ്മയും എന്നെ ചേർത്തുപിടിച്ചു, ഇനി ഒരിക്കലും എന്റെ അച്ഛനെയും അമ്മയെയും ഞാൻ വേദനിപ്പിക്കില്ല... തെറ്റു ചെയ്തിട്ടും ചേർത്തു പിടിച്ച ആ കൈകളിൽ ഞാൻ മുറുകെ പിടിച്ചു... . അവരുടെ സ്നേഹം കടലുപോലെ ആണ് ഒരിക്കലും വറ്റാത്ത കടൽ ....... അതെ അച്ഛൻ ആണ് എന്റെ ഹീറോ...... സമർപ്പണം :മക്കളെ ജീവനുതുല്യം സ്നേഹിക്കുന്ന അച്ഛൻ മാർക്കും അമ്മമാർക്കും വേണ്ടി..... മക്കളെ കുട്ടുകാരെ പോലെ കാണുക, തെറ്റ്‌കാണുമ്പോൾ സ്നേഹത്തോടെ പറഞ്ഞു തിരുത്തുക....... മക്കളോടായി :മാതാപിതാക്കളെ ബഹുമാനിക്കുക.. അവരുടെ ആഗ്രഹങ്ങൾക്കനുസരിച്ച് കുറച്ചെങ്കിലും അവരോട് നീതി പുലർത്തുക.. ഞങ്ങളെ ജീവനുതുല്യം സ്നേഹിക്കുന്ന ഞങ്ങളുടെ പപ്പയ്ക്ക് വേണ്ടി ❤❤❤❤

നാളെ വീട്ടിൽ ഒരു സൽകാരമുണ്ട്😊 എല്ലാരും വരണം🤗🤗🤗🤗🤗🤗🤗 വന്നാൽ നല്ല കോഴിക്കോടൻ ബിരിയാണിയും😍👌 സ്പ്രിങ് കോഴി പൊരിച്ചതും😃😃💪 ബീഫ് വരട്ടിയതും😍😍👍 അയക്കൂറ പൊരിച്ചതും 😉😍 പിന്നെ ഉമ്മാ സ്‌പെഷ്യൽ അടപ്രതവനും ഉണ്ടാകും 💪👏 ഇനി വിളിച്ചില്ലാന്നു പറയരുത് 😣

പെണ്ണിനെ വിലയിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും കഴിയില്ല .അവളെന്താണ് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക . ഒന്നും ഊഹിക്കാൻ പോലും സാധിക്കില്ല പക്ഷെ ഒന്നുണ്ട് പെണ്ണ് എന്നത് ആണിന്റെ ശക്തിയാണ് 👌 സ്നേഹമഴയാണ്.അവളെന്നും അവന്റെ പ്രണയകുടക്കീഴിൽ ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്നു 😊👍👫

"സത്യം പറ ദീപു കുഴപ്പം മീരയുടേതല്ലെ ? ഡോക്ടർ അനൂപ് എന്റെയും സുഹൃത്താണ് ."അലീന എന്റെ കൂട്ടുകാരി എന്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി ചോദിച്ചു ഞാൻ നേർത്ത ഞെട്ടലോടെ അവളെ നോക്കി .അലീനയാണെന്റെ ഏറ്റവും അടുത്ത കൂട്ടുകാരി .ഒന്നിച്ചു കളിച്ചു വളർന്നവൾ. ഇപ്പോൾ ഒന്നിച്ചു ജോലി ചെയുന്നവൾ . എന്റെയും മീരയുടെയും വിവാഹം കഴിഞ്ഞിട്ടു നാലു വർഷമായി .ഞങ്ങൾക്ക് കുട്ടികളുണ്ടാകില്ല അത് മീരയുടെ തകരാർ തന്നെയാണ് .പക്ഷെ അതവൾ അറിയാൻ ഞാൻ ആഗ്രഹിച്ചില്ല ഭൂമിയിലൊരാളും അതറിയണ്ട എന്നാണെന്റെ ആഗ്രഹം. അതിനാണ് എനിക്കാണ് കുഴപ്പം എന്ന് പറഞ്ഞത് അത് പറഞ്ഞപ്പോൾ "എനിക്ക് മോൻ ആയിട്ടു ദീപു ഉണ്ടല്ലോ "എന്ന് അവൾ പറഞ്ഞു അവൾക്കതിൽ സങ്കടമോ നിരാശയോ ഉള്ളതായി എനിക്ക് തോന്നിയില്ല .അവളെന്നിൽ സ്വാർത്ഥ ആണെന്നൊഴിച്ചാൽ അവളിൽ ഒരു പുരുഷൻ ആഗ്രഹിക്കുന്നതെല്ലാം ഉണ്ടായിരുന്നു സ്നേഹം ,വാത്സല്യം ,കുറുമ്പ്, കുസൃതി ,വാശി എല്ലാം .അലീന പോലും ഒരു പരിധിക്കപ്പുറത്തേക്കു വന്നാലാ മുഖം വാടും .പിന്നെ രണ്ടു ദിവസത്തേക്ക് തുലാവര്ഷമാണ് . മീര വീട്ടിൽ പോയപ്പോളാണ് അലീന വന്നത് .മീര പെട്ടെന്ന് വന്നാൽ ചിലപ്പോൾ എങ്ങനെ പ്രതികരിക്കുമെന്നോർത്തു എനിക്കൊരു പേടിയുണ്ട് ഞാൻ ഒറ്റയ്ക്കാണ് വീട്ടിൽ . എന്നെ വിശ്വാസം ഒക്കെയുണ്ടെങ്കിലും നൂറിൽ ഒരു ശതമാനം അവളെപ്പോലും ഒഴിച്ചിടും. "നീ മറുപടി പറയ് " അലീന ആവർത്തിച്ചു. "നിന്റെ സുഹൃത്ത് ഡോക്ടർ പറഞ്ഞു കാണുമല്ലോ ? ഞാൻ ഇനി എന്ത് പറയാനാ?" ഞാൻ അലസമായി പറഞ്ഞു "ഇത് മീരയ്ക്കറിയുമോ " "ഇല്ലെങ്കിൽ ..?" ഞാൻ ഒരു മറുചോദ്യമുന്നയിച്ചു "എടാ ഇത് നിന്റെ ലൈഫ് ആണ് .നീ ഒറ്റ മകൻ ആണ് ആന്റിക്കും അങ്കിളിനും എന്ത് സങ്കടം ആവും? നിന്റെ കുടുംബം അന്യം നിന്ന് പോകില്ലേ?' ഞാൻ മെല്ലെ ചിരിച്ചു "ഒന്ന് പൊടി , ദേ ഇപ്പൊ നിപ്പ ബാധിച്ചു എത്ര പേര് മരിച്ചു ? ഇനിയെന്തെല്ലാം അസുഖങ്ങൾ ഉണ്ടാകുമായിരിക്കും കുടുംബങ്ങളെ വേരോടെ പിഴുതു കൊണ്ട് പോകില്ലേ? അതിനൊരു അപകടം പോരെ ? ഇതിലൊന്നും ഒരു കാര്യമില്ലെടി "ഞാൻ ചിരിച്ചു "ദീപു മെഡിക്കൽ സയൻസ് ഒരു പാട് പുരോഗമിച്ചിട്ടുണ്ട് . വാടകയ്ക്ക് ഗർഭപാത്രം വരെ കിട്ടും ..നമുക്കെങ്ങനെ നോക്കിക്കൂടെ ?' അലീന ചോദിച്ചു ഞാൻ വേണ്ട എന്ന് തലയാട്ടി "മീര ഒരു പാവം ആണ് അലീന . നമ്മൾ വളർന്ന സാഹചര്യങ്ങളൊന്നുമല്ല അവളുടേത്‌ ..അത്രക്കൊന്നും വിശാലമായ മനസാണെന്നും എനിക്ക് തോന്നുന്നില്ല എങ്കിലും ഭാവിയിൽ അവൾക്കൊരു കുഞ്ഞിനെ വേണമെന്ന് എനോട് പറഞ്ഞാൽ ഞാൻ ഈ സാധ്യതകളൊക്കെ ഉപയോഗിക്കും .എനിക്കവൾ ഹാപ്പി ആയിരുന്നാൽ മതി .ഒരു കുഞ്ഞു എന്റെ മനസ്സിൽ തല്ക്കാലം ഇല്ല ." അലീന എന്റെ മുഖത്തേക്ക് നോക്കിയിരുന്നു. അവൾക്കു വേദനയുണ്ട് എനിക്കറിയാം. കുഞ്ഞുങ്ങളെ എനിക്കൊരുപാട് ഇഷ്ടം ആണെന്ന് അവളെക്കാൾ മറ്റാർക്കാണ് അറിയുക ! "ഞാൻ പോട്ടെടാ മക്കൾ വരാൻ നേരമായി " അവൾ എഴുനേറ്റു അവളെന്നെത്തെയും പോലെ എന്നെ ചേർത്ത് പിടിച്ച നേരം തന്നെയാണ് മീര വാതിൽ തുറന്നകത്തേക്കു വന്നത് .ഞാൻ വിളറിവെളുത്തു പോയി . മീര അലീനയെ നോക്കി പുഞ്ചിരിച്ചു . "എപ്പോൾ വന്നു ? ചായയെടുക്കട്ടെ ? എന്നൊക്കെയുള്ള ചോദ്യങ്ങൾ ഏതോ ഗുഹാമുഖത്തു നിന്നും വരുമ്പോലെ. "ഈശ്വര... " അലീനയെ യാത്രയാക്കി അവളകത്തേക്കു പോയി .പിന്നാലെ ചെല്ലണോ വേണ്ടയോ എന്നോർത്തുഞാൻ അവിടെ നിന്നു. ഇന്നൊരു യുദ്ധം ഉറപ്പാണ് എത്ര വിശാലമനസ്കയും ഭർത്താവു കൂട്ടുകാരിയെ കെട്ടിപിടിച്ചുകൊണ്ടു നിൽക്കുന്നത് കണ്ടാൽ രൂക്ഷമായി പ്രതികരിക്കും .ഒടുവിൽ രണ്ടും കല്പിച്ചു ഞാൻ അവൾക്കരികിൽ ചെന്നു .മീര ചായയുണ്ടാക്കുകയാണ് . "ദീപുവേട്ട 'അമ്മ പറയുന്നു വേറെ കല്യാണം കഴിക്കാൻ " "ങേ "? ഞാൻ ഞെട്ടി പോയി. എനിക്കാണ് തകരാർ എന്ന് അവളെ വിശ്വസിപ്പിക്കുക എനിക്ക് എളുപ്പമായിരുന്നു. കാരണം ഞാൻ എന്ത് പറഞ്ഞാലും വിശ്വസിക്കുന്ന ഒരു പൊട്ടിയാണ് എന്റെ പെണ്ണ്. അത് കൊണ്ട് തന്നെയാണ് ഞാൻ അവളെ ജീവനേക്കാൾ അധികം സ്നേഹിക്കുന്നതും. "അതേന്നു..... ഡിവോഴ്സ് ചെയ്തിട്ടു വേറെ കല്യാണം കഴിക്കാൻ..കുട്ടികളുണ്ടാകാത്തതു ദീപ്‌വേട്ടന്റെ കുഴപ്പം കൊണ്ടാണല്ലോ ?' അവൾ ചായ കപ്പുകളിലേക്കു പകർന്ന് കൊണ്ട് പറഞ്ഞു "എന്നിട്ടു നീ എന്ത് തീരുമാനിച്ചു ?' ഞാൻ ഉള്ളിലെ പിടച്ചിൽ പുറത്തു കാണിക്കാതെ ചോദിച്ചു "ഞാൻ ഇനി വീട്ടിൽ പോകുന്നില്ല .പോയാലല്ലേ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ വരൂ ..അപ്പോളല്ലേ ഇത് പോലെയുള്ള കൂട്ടുകാരികളും വരൂ ?'"എനിക്ക് എന്റെ ഈ ചക്കര മാത്രം മതി " അവൾഅവസാനത്തെ വാചകം പറഞ്ഞിട്ട് ഒരു കള്ളച്ചിരി ചിരിച്ചു യുദ്ധമില്ല തുലാവര്ഷമില്ല .സ്നേഹമഴയാണ് .എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി .ഞാൻ അവളെ ഇറുകെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു . പെണ്ണിനെ വിലയിരുത്താൻ സാക്ഷാൽ ദൈവത്തിനു പോലും കഴിയില്ല .അവളെന്താണ് ചിന്തിക്കുക, പറയുക, പ്രവർത്തിക്കുക .,ഒന്നും ഊഹിക്കാൻ പോലും സാധിക്കില്ല പക്ഷെ ഒന്നുണ്ട് പെണ്ണ് എന്നത് ആണിന്റെ ശക്തിയാണ് ., സ്നേഹമഴയാണ്.അവളെന്നും അവന്റെ പ്രണയകുടക്കീഴിൽ ചേർന്ന് നില്ക്കാൻ ആഗ്രഹിക്കുന്ന, അവനെ മാത്രം പ്രപഞ്ചം എന്ന് ചിന്തിക്കുന്ന വിശുദ്ധമായ ഒരു പനിനീർ പൂവ് കണക്കെയാണ് എന്റെ പെണ്ണിനെ എനിക്ക് ഉപേക്ഷിക്കാൻ കഴിയില്ല ..അവൾക്കിനി എന്ത് കുറവുണ്ടെങ്കിലും. അങ്ങനെ ഞാൻ ഉപേക്ഷിച്ചാൽ ഞാൻ ആണല്ലാതാകും.😍😍😍

റീചാർജിന്റെ ഇടയിലും ഞാൻ tweet ചെയ്യാൻ മറക്കാറില്ല 💪😎 പിന്നെ എനിക് തോന്നുന്ന എല്ലാ കാര്യങ്ങളും ഞാൻ tweet ചെയ്യും🤗 അധികവും ട്രോളുകൾ ആവും 🤗 പിന്നെ 8 കൊല്ലം ആയി ട്വിറ്ററിന്റെ പിന്നാലെ കൂടിയിട്ടു 😎😃 വിട്ടിട്ടു പോവാൻ തോന്നുന്നില്ല🤗 അങ്ങനെ അങ്ങനെ 22 K Tweets ആയി🤗💪Tnkz2All

22 K Tweets 😃💪💪💪💪💪💪 അങ്ങനെ 22000 ട്വീറ്റ് പൂർത്തിയായി🤗 ഇതു വരെ എന്നെയും എന്റെ ട്വീറ്റിനെയും സഹിച്ചതിനും സപ്പോർട്ട് ചെയ്തതിനും എല്ലാർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി 👏👏🤗🤗 ഇനിയും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് 🤗 നിങ്ങളുടെ സ്വന്തം SHIHAB BETALIAN😎

ഇത്രയും കാലം പോറ്റി വളർത്തിയ വീട്ടുകാരെ ഉപേക്ഷിച്ചു ഇന്നലെ കണ്ട കാമുകന്റെ കൂടെ പോകുന്ന എല്ലാ പെണ്കുട്ടികളോടും ഒടുക്കത്തെ പുച്ഛം 😤😤😤😤😤😤മാത്രം ഉളുപ്പുണ്ടോ ഇവറ്റകൾക് 😠😠😠 2 നേരം ചോറു തിന്നുന്ന ബുദ്ധി ഉണ്ടെങ്കിൽ ഒരു കോന്തന് വിളിച്ചാൽ ഇവളുമാരൊന്നും ഇറങ്ങി പോവൂല്ല കഷ്ടം😐

"കയ്യോട് കൈ ചേർത്ത്‌ ...😍👫 മെയ്യോടു മെയ് ചേർന്ന് ...👫😍 ഒരുമിച്ചു നമുക്കൊരു 👫😍 യാത്ര👫😍 തുടങ്ങാം ... ജീവിതയാത്ര !!👏👫😍 " ആ സുന്ദര നിമിഷം👫😍

കേരളത്തിൽ മാത്രം നടന്നു വരുന്ന ഒരു വൃത്തികെട്ട ഏർപ്പാടാണ് തൊട്ടതിനും പിടിച്ചതിനും ഒക്കെ ഹർത്താൽ നടത്തുക എന്നത്😠 എന്നു ഈ കോപ്പിലെ ഹർത്താൽ നിർത്തുന്നുവോ 👏 അന്നേ ഈ നാട് നന്നാവു🤔🙄👍

കേരളത്തിലെ വ്യാപാര വ്യവസായികള്‍ക്കും, ബസ് മൊതലാളിമാര്‍ക്കും, ചങ്കൂററമുണ്ടെങ്കില്‍ നാളെ കടകള്‍ തുറക്കട്ടെ, ബസുകള്‍ ഓടട്ടെ,, അങ്ങാടികള്‍ പതിവിലും സജീവമാവട്ടെ,, അവസാനിപ്പിക്കാം നമുക്ക് ഈ വൃത്തികെട്ട ഹർത്താൽ എന്ന ഏർപ്പാട്

അങ്ങിനെ ആ ഒരു മാസക്കാലം കടന്നു പോയി☺ കളിച്ചും😃 ചിരിച്ചും😆 ട്രോളിയും 😎തല്ലുകൂടിയ 👬 ഒരു മാസം👏 കളിയുടെ ആവേശത്താൽ😉 അറിഞ്ഞോ അറിയാതെയോ🤔 ആരോടെങ്കിലും മോശമായി എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ ☺ ക്ഷമ ചോദിക്കുന്നു👏☺ ഇനി ഇതു പോലെ ഭാഗ്യമുണ്ടെങ്കിൽ 2022 ൽ വീണ്ടും കാണാം🇦🇷

*Messi* 4 Goals 1 assist 46 dribbles 16 chances created 5 man of the matches 3.3 Key passes per game 8.52 average rating..😘 *Modric* 2 goals 1 assist 13 dribbles 16 chances created 3 man of the matches 2.7 key passes per game 7.73 average rating 🇦🇷😍👌 കിംഗ്‌ ലിയോ

ഷോപ്പിലേക് ഇടക്ക് റീചാർജ് ചെയ്യാൻ വരുന്ന ഒരു പയ്യൻ ഇന്ന് വൈകീട്ട് ബൈക്കു ആക്സിഡന്റിൽ മരിച്ചു അവന്റെ ഫോട്ടോ കണ്ടപ്പോൾ മനസ്സു ഒന്നു പതറി😢

എന്നാ ശെരി ഫുഡ് കഴിച്ചിട്ടു വരാം നല്ല കോഴിക്കറിയും 😃👌 കുറുവ ചോറും 😃😃👌👌 പപ്പടവും ഉണ്ട് 😎😎😎😎

നമ്മുടെ ജീവിതത്തിൽ നമുക്ക് കൂടുതൽ ദേഷ്യം വരുമ്പോഴും 😠 സങ്കടം വരുമ്പോഴും😢 സന്തോഷം വരുമ്പോഴും😃 നമ്മൾ ഒരു തീരുമാനവും എടുക്കുകയോ ഒന്നും പ്രവർത്ഥിക്കുകയോ ചെയ്യരുത് അതു നമുക്കു ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യും 🙂🙂🙂 🤗അതാണ് ജീവിതം🤗

*എന്നും വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നെങ്കിൽ ..അല്ലെ !!!!!* _________________________ കുറച്ച് ദിവസത്തേക്കെങ്കിലും എത്ര ശാന്തവും സുന്ദരവുമായിരുന്നല്ലേ നമ്മുടെ അന്തരീക്ഷം..👍രാഷ്ട്രീയത്തിന്റെ വിശ്വാസ അവിശ്വാസ്യതയുടെ പോർ വിളികൾക്ക് തൽക്കാലത്തേക്കെങ്കിലും ശമനം നൽകിയ നാളുകൾ..😉 ജാതിയുടെയും ,☺ മതത്തിന്റെയും☺ തമ്മിലടികൾ അകന്നു നിന്ന ദിവസങ്ങൾ .✌👍 സുന്ദരവും മനോഹരവും ആസ്വാദകരവുമായിരുന്നു 2018 റഷ്യൻ വേൾഡ് കപ്പ് ഫുട്ബോൾ..⚽രാഷ്ട്രീയ, വിശ്വാസ ,അവിശ്വാസ തർക്കങ്ങൾക്ക് വേണ്ടി വാളെടുത്തവർ ഈ കായിക ഇനത്തിൽ പരസ്പരം ഒന്നിച്ചു ,⚽💕 നിലപാടുകളിൽ സമാനത പാലിച്ചു ഒരേ രാജ്യത്തോടൊപ്പം ചേർന്ന് ജയ് വിളിച്ചു ✌⚽, നേട്ടങ്ങളിൽ ഒന്നിച്ചാഹ്ലാദിച്ചു .🤩 കോട്ടങ്ങളിൽ പരസ്പരം ദുഃഖങ്ങൾ പങ്കിട്ടു😰😓 . ഒരു ചെറിയ *പന്തിനു*⚽ ലോകം ഇത്രയധികം ശാന്തത പടർത്താൻ കഴിയുന്നു എങ്കിൽ, കാൽ പന്തുകളിയേ നിന്നോളം വരുന്ന മറ്റൊരു മാർപ്പാപ്പാമാരുണ്ടോ ഈ ലോകത്ത് ???🤔 വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മനുഷ്യ ജീവനുകൾ രക്തം ചിന്തുമ്പോൾ ഇന്നത്തേതിന്റെ പകകൾ തീർക്കാൻ അവർ നാളെയുടെ ദിനങ്ങളെ തക്കം പാത്തു നിൽക്കുന്നു ,😏 അരക്കെട്ടിൽ കഠാരകൾ ഒളിപ്പിക്കുന്നു😏 .പക്ഷെ കാൽ പന്ത് കളിയുടെ തർക്കത്തിൽ അതിനു സ്ഥാനമില്ല 💪, ഇന്നത്തെ പകകൾ ഇന്നലത്തെ വെറുപ്പുകൾ അവർ അടക്കി പിടിച്ചിരിക്കുകയാണ് 😉.അവർ ഒന്നെ ഒന്നു മാത്രം പറഞ്ഞു *" അടുത്ത ലോകകപ്പിൽ കാണാം "* എന്ന ഒറ്റ മറുപടികൊണ്ട് 💪.അതെ നാല് വർഷം ദൈർഘ്യം ഉള്ള കാത്തിരിപ്പിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പക⚽💪 . പരിഹാസസ്യങ്ങളും ട്രോളുകളും കൊണ്ട് എതിരാളിയെ നേരിടുമ്പോൾ അതിൽ ഒരു തെല്ലുപോലും അവർക്കു നോവിക്കരുതേ എന്ന് മനസ്സിൽ ദൃഢ നിശ്ചയം ഉണ്ടായിരുന്നു 🤩. *ലയണൽ മെസ്സിയെ* ഉയർത്തിക്കാട്ടുമ്പോഴും *നെയ്‌മറിനെ* പരിഹസിക്കുമ്പോഴും *ക്രിസ്റ്റ്യാനോ റൊണാൾഡോ* 💪എന്ന താരത്തിന്റെ *പറങ്കിപ്പട* യുടെ ശക്തിയും ,കഴിവും നല്ലപോലെ അറിയാമായിരുന്നു 💪💞.അവർക്കു മനസ്സിൽ പ്രത്യേക സ്ഥാനവുമുണ്ടായിരുന്നു..✌ ഇത് എല്ലാ ഫുട്ബോൾ പ്രേമികളുടെയും അവസ്ഥയാണ്..⚽💪 റഷ്യക്ക് മുന്നിൽ ഇനി *ക്രിസ്റ്യാനോയോ* , മെസ്സിയോ , നെയ്മറോ എന്നിങ്ങനെ ഉള്ള വലിയ ചോദ്യങ്ങൾ ഇല്ല ..😰😰 അതിൽ എംപാപ്പമാരും , മോഡ്രിച്ച്മാർക്കും മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു .👍👍 ഫ്രാൻസ് നേടിയാൽ അതിൽ വലിയ അത്ഭുതം ഇല്ല 😎,പക്ഷെ ക്രൊയേഷ്യ നേടിയാൽ അത് ചരിത്രമാകും 💪⚽. അവരുടെ ആദ്യ ലോക ചാമ്പ്യൻ പട്ടമാകും 😉, ലോകത്തിന്റെ നെറുകയിലേക്ക് അവരുടെ പേരും ചേർക്കപ്പെടും..🤩, ലോകത്തെ ത്രസിപ്പിച്ചു നിർത്തുന്നതിൽ റൊണാൾഡോക്കും, മെസ്സിക്കും ,നെയ്മർക്കും മറ്റു പലർക്കും അതിൽ വലിയ പങ്കുണ്ട് .അതിനു തിരശ്ശീല വീഴുമ്പോൾ മനസ്സ് തെങ്ങുന്നുണ്ട് 😓😰,സമാധാനം കൊതിക്കുന്ന ഹൃദയങ്ങൾ പിടക്കുന്നുണ്ട് .😰 ആഗ്രഹിച്ചു പോകുന്നു എന്നും എന്നും *വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റ്* ആയിരുന്നെങ്കിൽ എന്ന് .!!!!. ✍ *ഒരു ഫുട്ബോൾ അനുഭാവി*✍

ഇന്ന് രാത്രി ഒരു കല്യാണ റിസപ്ഷൻ ഉണ്ട് 😃💪 മഴ ഇങ്ങനെ പെയ്യുകയാണെകിൽ എങ്ങനെ പോകും 🙄🙄🙄🙄🙄 ബിരിയാണി മിസ്സ് ആവുമല്ലോ പടച്ചോനെ😐😑🙄

വര്‍ഗ്ഗീയതയും അക്രമ രാഷ്ട്രീയവും എക്കാലവും തുലയേണ്ടത് തന്നെ... അല്ലാതെ സഗാക്കളുടെ ചോര പൊടിയുമ്പോള്‍ മാത്രമല്ല.....

അൽഹംദുലില്ലാഹ് 😊👌 ഒരു ആക്സിഡന്റിൽ നിന്നും കഴിച്ചിലായി പള്ളിയിൽ പോവാൻ വേണ്ടി ഷോപ് ക്ലോസ് ചെയ്‌തു തിരക്കിട്ടു ബൈക്കിൽ വരികയായിരുന്നു പെട്ടെന്ന് ഓപ്പോസിറ് ഒരു ഓട്ടോ വന്നു 2 ആളും ബ്രേക്ക് ഇട്ടതു കൊണ്ട് രക്ഷപെട്ടു 🤗 അല്ലെങ്കിൽ ഒരു പക്ഷെ ഈ ട്വീറ്റ് ഇടാൻ ഞാൻ ഉണ്ടാവുമായിരുന്നില്ല🙄

ഇപോ എല്ലാർക്കും ഭയങ്കര തിരക്കാണ് 🙄 ഒന്നു വിളിക്കാനോ മിണ്ടാനോ ആർക്കും സമയമില്ല ഒരു കല്യാണമോ മറ്റു പ്രോഗ്രാമോ വരുമ്പോൾ മാത്രമാണ് എല്ലാരും പരസ്പരം കാണുന്നതും മിണ്ടുന്നതും🙄 🙄🙄🙄🙄എന്താല്ലേ 🤔🤔🤔

വീട്ടിൽ കഴിക്കാൻ ഒന്നും ഇല്ല🙄😣 ഇനി ഇപോ പാർസൽ വാങ്ങാൻ പുറത്തിറങ്ങണം ഫെറോക്ക്‌ ചുങ്കത്ത് ഉള്ള ഗ്രാൻഡ് ഹോട്ടലിലെ ചില്ലി ചിക്കനും പുട്ടും 😉😃💪👏 ഒരു രക്ഷയും ഇല്ലാട്ടോ😊👍👌

ഒറ്റയ്ക്കു ജീവിച്ചു മടുത്തു 😉🤔🙄 കൂട്ടിനു 👫ഒരാളെ തപ്പി നടക്കാൻ തുടങ്ങിയിട്ടു 2 മാസമായി😣😣 ഇതു വരെ ഒരുത്തിയെയും കിട്ടിയില്ല😄👫 ആ ഭൂമി അങ്ങനെ നീണ്ടു കിടക്കുവല്ലേ 😃 കിട്ടുമായിരിക്കും😃 പടച്ചോനെ എന്റെ ഉമ്മക്ക് നല്ലൊരു മരുമോളെ കൊടുക്കണേ😉😉💪

എന്നും ജോലി കഴിഞ്ഞു വീട്ടിൽ എത്തുമ്പോൾ 11 മണിയാവും ☺😐 സുഹൃത്തുകളെയൊന്നും കാണാനേ കഴിയില്ല 😣🙂😑 എന്തെങ്കിലും കല്യാണമോ മറ്റ് പ്രോഗ്രാമോ വരുമ്പോൾ മാത്രമെ അവരെ കാണാറുള്ളൂ 🙄😐 എന്നാലും അവന്മാരെല്ലാം കട്ട സപ്പോർട്ട് ആണ് എന്തിനും കൂടെ കാണും👬👌👏 എന്റെ സ്വന്തം ഗ്യാങ് BETALIANZ

എനിക്കൊക്കെ ആഴ്ചയിൽ 7 ദിവസവും ജോലി തന്നെയാണ്☺ കൂട്ടുകാരൊക്കെ sunday അടിച്ചു പൊളിക്കുമ്പോൾ ഞാനൊക്കെ ഷോപ്പിൽ തന്നെ 😐 ആദ്യമൊക്കെ ഭയങ്കര വിഷമം തോന്നിയിരുന്നു☺ പിന്നെ എനിക്കും എന്റെ കുടുംബത്തിനും വേണ്ടിയാണെന്ന് ആലോചിക്കുമ്പോൾ ആ വിഷമം അങ്ങു മാറി കിട്ടും😄👌 💪ലൈഫ് അങ്ങനെയാണ് 💪

കഴിഞ്ഞ കാര്യങ്ങളെ പറ്റി വിഷമിച്ചിട്ടോ 😐 വരാനിരിക്കുന്ന കാര്യങ്ങളെ പറ്റി ചിന്തിച്ചിട്ടൊ കാര്യമില്ല 🤔 ഇന്നുള്ള ജീവിതം ഹാപ്പിയായി ജീവിക്കുക എന്റെ ഒരു പോളിസി അങ്ങനെയാണ്😊😊😊😊👍👌

ഞാൻ അമ്മയുമായി സംസാരിച്ചിരിക്കുമ്പോ വെറുതെ ചോദിച്ചു, പ്രായമായ ദമ്പതികളിൽ മരണം ആദ്യം കൊണ്ട് പോണത് ആരെയാണ് ഉത്തമം. ഭാര്യയേയോ ഭർത്താവിനേയോ, അമ്മ പറഞ്ഞു, ഭർത്താവിനെയാവുന്നതാണ് നല്ലതെന്ന്, അന്നെനിക്കത് മനസ്സിലായില്ല, ഈ എഴുത്ത് വായിച്ചപ്പോളെനിക്ക് നിങ്ങളുമായി ഷെയർ ചെയ്യണമെന്ന് തോന്നി, ഒരു വൃദ്ധാസദനത്തിന്റെ നടത്തിപ്പുകാരിയോട് ഒരാൾ ചോദിച്ചു നിങ്ങളുടെ അഭിപ്രായത്തിൽ ഈ ലോകത്ത് ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യൻ ആരാണ് ? അതിന് ആ സ്ത്രീ പറഞ്ഞ മറുപടി.. കഷ്ടപ്പെടുന്ന ഒരു പാട് ആളുകളെ വൃദ്ധാസദനത്തിൽ ഞാൻ കണ്ടിട്ടുണ്ട്.. ആ കൂട്ടത്തിൽ ഏറ്റവും കൂടുതൽ കഷ്ടപ്പെടുന്ന മനുഷ്യർ വാർധക്യവസ്ഥയിൽ ഭാര്യ മരിച്ച ഭർത്താവാണ് ഭാര്യ മരിച്ചു പോയ ഭർത്താവ് അനുഭവിക്കുന്ന പ്രായാസം ഈ ലോകത്ത് ഒരു മനുഷ്യനും അനുഭവിക്കുന്നില്ല എന്നിട്ട് ആ സ്ത്രി ഒരു കഥ പറഞ്ഞു തന്നു വളരെ പ്രൗഡിയോട് കൂടി അഭിമാനിയായി ജീവിച്ച ഒരാൾ ...വീട്ടിലെ അടുക്കളയിൽ കയറി ഇതുവരെ ദക്ഷണം കഴിച്ചിട്ടില്ലാത്ത അയാൾ ഭാര്യ ഡൈനിങ്ങ് ഹാളിലെ മേശപ്പുറത്ത് വെച്ച് വിളമ്പി കൊടുത്തതിന് ശേഷമാണ് ഭക്ഷണം കഴിക്കുക ... ഭർത്താവ് എന്താണ് ആഗ്രഹിക്കുന്നത് എന്ന് ഭർത്താവിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കുന്ന നല്ല ഒരു ഭാര്യ ... ഭർത്താവിന് ഒരു ശീലമുണ്ടത്ര രാത്രി കിടക്കുന്നതിന് മുമ്പ് ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് .. രാത്രി ഒരു ഉറക്ക് ഉറങ്ങിയതിന് ശേഷം മൂത്രമൊഴിച്ചു വന്നതിന് ശേഷവും വെള്ളം കുടിക്കുന്ന ശീലവുമുണ്ട് .. ഇത് അയാളുടെ ഭാര്യക്ക് ശെരിക്കുമറിയാം.... അത് കൊണ്ട് തന്നെ നിത്യവും ഒരു കൂജയിൽ വെളളവും ഒരു ഗ്ലാസും മേശപ്പുറത്ത് വെക്കാറുണ്ട് .. എന്തെരു ആവിശ്യത്തിനും ഭാര്യയെ ആശ്രയിക്കുന്ന നല്ല ഒരു ഭർത്താവ്... അങ്ങനേ ഒരു ദിവസം അയാളുടെ ഭാര്യ മരിച്ചു ...ആദ്യമായിട്ട് അയാൾ ഒറ്റക്കായി ജീവിതത്തിൽ അയാൾ ഒറ്റപ്പെട്ടു .. ഒരു ദിവസം രാത്രി അയാൾ വെളളം കുടിക്കാനായി കൂജ ചെരിച്ചു വെള്ളമില്ല തന്റെ ഭാര്യയുടെ അഭാവം അയാൾ ശെരിക്കും അറിയാൻ തുടങ്ങി... അയാൾ മടിയോട് കൂടി വിളിച്ചു പറഞ്ഞു മരുമകളോട് ഇത്തിരി വെള്ളം വേണം ... അവൾ കൊണ്ടുവന്നു വെള്ളം കുടിച്ചു കിടന്നു ...രാത്രി ഒരു ഉറക്കം ഉറങ്ങി അയാൾ മൂത്രമൊഴിച്ച് വന്നതിന് ശേഷവും കൂജ ചെരിച്ചു വെള്ളമില്ല.. അയാളുടെ തൊണ്ട വരണ്ടിട്ട്... മകനും മരുമകളും കിടക്കുന്ന വാതിലിൽ ഒരുപാട് തവണ മുട്ടി .. വാതിൽ തുറന്ന മരുമകളുടെ മുഖം കണ്ട അയാൾ ഞെട്ടി... അത്ര വെറുപ്പോട്കൂടി നിൽക്കുന്ന മുഖത്തിന് മുന്നിൽ അയാൾക്ക് ജീവിതത്തിൽ നിൽക്കെണ്ടി വന്നിട്ടില്ല... അവൾ ചോദിച്ചു എന്താ?? ... ഒന്നുമില്ല ...... ഒരു ഗ്ലാസ് വെളളം വേണമെന്നു പറയാനുള്ള ധൈര്യം ചോർന്നു പോയത് പോലെ .. അങ്ങനേ തിരിച്ചു വന്നു കിടന്നു ... നേരം വേളുത്തപ്പോൾ പിന്നീട് ഒരു ഗ്ലാസ് വെളളം ചോദിക്കാനുള്ള ആയുസ്സ് ഇല്ലാതെ അയാൾ മരിച്ചു പോയി .. ഈ കഥ പറഞ്ഞിട്ട് ആ സ്ത്രി പറയുകയാണ് .. സ്നേഹത്തോടെ ജീവിക്കുന്ന ദാമ്പത്യ ജീവിതത്തിൽ ഭാര്യമാർ പിരിഞ്ഞു പോകുമ്പോൾ ഭർത്താവ് അനുഭവിക്കുന്ന ഒറ്റപ്പെടലാണ് എറ്റവും വലിയ കഷ്ടപ്പെടൽ ഭാര്യക്ക് പകരം വെക്കാൻ മക്കളോ മരുമക്കളേ ഉണ്ടായിട്ട് കാര്യമില്ല .... *ഭാര്യക്ക് പകരം ഭാര്യമാത്രം ...* സ്നേഹിക്കുക ആവുവോളം... ചേർത്തു പിടിക്കുക മതിവെരുവോളം

മ്മക്ക് ഒരുപാട് അങ് അടുപ്പം തോന്നണവർ മ്മളോട് മിണ്ടാണ്ട് ഇരിക്കുമ്പോ ... പിന്നെ ഒന്നിനും ഒരു മൂഡ് ഉണ്ടാകില്ല 😔

അപ്പൊ world cup ഫൈനൽ ഫ്രാൻസ് V/S ക്രോയേഷ്യ😊👍👌 ആരു വേണമെങ്കിലും cup കൊണ്ടു പോവട്ടെ 🙄☺ നമ്മക്ക് ഒരു ചുക്കും ഇല്ല 🙂😄

അസൂയയെന്ന വികാരത്തെ അടിവേരോട് കൂടി അറുത്തുമാറ്റിയില്ലങ്കില്‍ രാവിലും പകലിലും നിങ്ങള്‍ക്ക് സമാധാനം കിട്ടില്ല മനസ്സില്‍ സ്നേഹം വളര്‍ത്തുന്നവര്‍ക്ക് മാത്രമേ സൗന്ദര്യം വര്‍ദ്ധിക്കുകയുള്ളൂ മനസ്സിന്‍റെ സൗന്ദര്യമാണ് സ്നേഹം മനസ്സില്‍ സ്നേഹം വളരുന്നതിന് അനുസരിച്ച് സൗന്ദര്യവും വളരും 😊

പരീക്ഷണങ്ങളെ നേരിടുമ്പോള്‍ മനോധൈര്യം കൈവിടാതിരിക്കുക എന്നാലെ പരീക്ഷണങ്ങളില്‍ വിജയിക്കുകയുള്ളൂ നേരിന്‍റെ മാര്‍ഗ്ഗത്തില്‍ പോരാടിയവർ നഷ്ടങ്ങള്‍ വന്നിട്ടും തളരാതെ പിടിച്ചുനിന്നവര്‍ കഷ്ടപ്പാടില്‍ പിടിച്ചുനിന്നവര്‍ ഇവരൊക്കെയാണ് ജീവിതത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ളത്😊👌 ശുഭദിനം

മുഖം കണ്ടു ആരെയും സ്നേഹിക്കരുത്😑 മനസ്സുകൊണ്ട് മനസ്സറിഞ്ഞു സ്നേഹിക്കണം😍👫👏 അപ്പോഴേ ആ സ്നേഹത്തിനു ഒരു അര്ഥമുള്ളു👫😍👌 അങ്ങനെയുള്ള സ്നേഹം എന്നും നില നിൽക്കും 👏👏👏👏👏👏

നമ്മളൊക്കെ പഠിക്കുന്ന കാലത്തു ഇതിലും വലിയ മഴ ഉണ്ടായിരുന്നു ☺ പക്ഷെ അന്നൊന്നും ഒരു കളക്ടറും ലീവ് തരാൻ ഉണ്ടായിരുന്നില്ല☺😑🤔 😃എന്താല്ലേ😃

പണം കൊണ്ട് നമുക്കു ഈ ലോകത്തു എന്തും നേടാം 🙄 പക്ഷെ ഒരു പെണ്ണിന്റെ ആത്മാര്ഥതയുമുള്ള സ്നേഹം വാങ്ങാൻ കഴിയില്ല 😍😍😍👫👏 സ്നേഹത്തെ കീഴെപ്പടുത്തേണ്ടത് സ്നേഹം കൊണ്ടും നല്ല മനസ്സും🤗 കൊണ്ടും ആണ് 😊

ഭക്ഷണം കഴിച്ചു കഴിഞ്ഞു മൊബൈലിൽ കുത്തി ബെഡിൽ കിടക്കുന്ന സുഖം ഒന്നു വേറെ തന്നെയാണ്😊👍👌

ഞാൻ ജീവിക്കുന്നത് എന്റെയും എന്റെ വീട്ടുകാരുടെയും സന്തോശങ്ങൾക്ക് വേണ്ടിയാണ്, അല്ലാതെ നാട്ടുകാരുടെ സ്വഭാവ സർട്ടിഫിക്കറ്റിന് വേണ്ടിയല്ല😏

നമ്മുടെ നിരാശയ്ക്ക് അതിരുണ്ടാകണം 😊 പ്രതീക്ഷള്‍ അതിരറ്റതായിരിക്കണം 🤗👌 തീരുമാനം എടുക്കാന്‍ കഴിയാതെ ആകുലചിത്തനായി കഴിയുന്ന മനുഷ്യനാണ് ദൗര്‍ഭാഗ്യവാന്‍ തെറ്റുപറ്റിയിട്ടും ആ അനുഭവത്തില്‍ നിന്നും ശരിയായ പാഠം പഠിക്കാന്‍ കഴിയാത്തതാണ് തോല്‍വി 😊ശുഭദിനം😊

Good play ബെൽജിയം 👌 ഭാഗ്യമില്ല 🙄 ഇനി അടുത്ത world cup നോക്കാം 🤗 ഫ്രാൻസ് 👏👏👏👏

ഇന്നത്തെ കളിയിൽ ഞാൻ ബെല്ജിയത്തെ സപ്പോർട്ട് ചെയ്യുന്നു നല്ല കളിയാണ് അവർ ഈ world കപ്പിൽ കാഴ്ച വെച്ചത് 👌👌👌👌 പിന്നെ മറ്റൊരു കാരണം cup അടിക്കാത്തവർ cup അടിക്കട്ടെ 👌😊 അപ്പോഴേല്ലേ ഫുട്ബാളിനൊക്കെ ഒരു ത്രിൽ ഉള്ളു ,😊😊😊

ഞാൻ ഇടുന്ന ട്രോളുകളും പോസ്റ്റുകളും കാരണം ആർക്കെങ്കിലും എന്തെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടെങ്കിൽ ദയവു ചെയ്തു എന്നോട് വെറുപൊന്നും തോന്നരുത്🤗 അതെല്ലാം വെറും നേരം പോക്കയി കാണാൻ വിനീതമായി അപേക്ഷിക്കുന്നു 👏👏👏👏 എന്നു സ്നേഹത്തോടെ നിങ്ങുടെ സ്വന്തം ഷിഹാബ് ബെറ്റാലിയാൻ

ഒരിക്കൽ ഒരാളോട് ഇഷ്ടം തോന്നിയാൽ 😊 പിന്നീട് അവർ നമ്മെ വിട്ടു പോയാലും 😐ആ ഇഷ്ടം ആത്മാര്ഥമാണെങ്കിൽ അതു മനസ്സിന്റെ ഒരു കോണിൽ മായാതെ അങ്ങനെ കിടക്കും 👌😍 😊😊😊😊😊👫😍😍😍😍😍

ചിരിക്കുന്ന മുഖമാണ് എല്ലാവർക്കും ഇഷ്ടം ? മനസ്സു സന്തോഷമായാൽ മാത്രമേ മുഖത്തുള്ള ചിരി എന്നും നില നില്ക്കു

സ്നേഹിക്കുന്നെങ്കിൽ കെട്ടിയ പെണ്ണിനെ ആത്മാർത്ഥമായി സ്നേഹിക്കണം 😊👍👌 നമ്മുടെ സ്നേഹം ആത്മാര്ഥമാണെങ്കിൽ അവൾഎന്നും നമ്മുടെ കൂടെ കാണും👫😍👌💪 ഒരിക്കലും നമ്മെ വിട്ടു പോകില്ല😊👍 അങ്ങനെയുള്ള ജീവിതത്തിന്റെ സുഖം മറ്റൊരു സ്നേഹത്തിനു കിട്ടില്ല😊👍

നമ്മൾ ആരെയും ഒന്നിനെയും അമിതമായും ആത്മാര്ഥമായും സ്നേഹിക്കരുത് 😐 ഒരു പക്ഷെ നമ്മൾ കാണിക്കുന്ന അത്ര ആത്മാർത്ഥത പോലും നമുക്ക് ഇങ്ങോട്ടു കിട്ടിയെന്നു വരില്ല 😐 അതാണ് ജീവിതം 👍😊

ഒറ്റക്കുള്ള ജീവിതമായിരുന്നു എന്റേതു പ്രതീക്ഷിക്കാതെയുള്ള വരവായിരുന്നു നിന്റേത് അതുകൊണ്ടാണ് കൂടുതൽ അടുത്തത് പക്ഷെ എല്ലാം വെറുതെ ആയപോലെയുള്ള ഒരു ഫീൽ 😢 മറക്കില്ല ഒരിക്കലും👫😐 ആ നല്ല നിമിഷങ്ങളും ഓർമകളും😢😢😢" ഗുഡ് by ഡിയർ

🤝 വിവാഹാലോചനയുമായി ചെല്ലുമ്പോൾ🚶‍♀ പെൺകുട്ടികളുടെ ഡിമാന്റ്, ബി ടെക്ക്.... ഡോക്ടർ... സർക്കാർ ജോലി, രണ്ടു ലക്ഷം ശമ്പളം,..... ഫാമിലി വിസ✈ വിദേശത്തു കൊണ്ടു പോവണം. 👫 ഒളിച്ചോടുമ്പോൾ: ആശാരി😬 പെയിന്റർ, ഓട്ടോക്കാരൻ 😮തേപ്പുകാരൻ,😏 കണ്ടക്ടർ🙄 എന്താല്ലേ 😂 ജാഡ teams 😤😤

ഇന്ന് മറന്നതെല്ലാം നാളെ ഓർക്കാൻ കഴിഞ്ഞേക്കാം.. പക്ഷെ ഇന്ന് നഷ്ടപ്പെടുത്തിയത് നാളെ കിട്ടിയെന്ന് വരില്ല 😊 🤗ശുഭദിനം🤗

പുറത്തു ജാടയാണെന്ന് 😏 തോന്നുന്നവരൊക്കെ അടുത്തറിഞ്ഞാൽ പാവങ്ങൾ ആണ്... 😊 പ്രത്യേകിച്ച് ഈ ഞാൻ... 😎 അല്ലെ ഫ്രണ്ട്‌സ്😉😉😉😉😉

അറിഞ്ഞോ അറിയാതെയോ ജീവിതത്തിൽ ചെറിയൊരു വെളിച്ചം തന്ന്, ഇരുട്ടിലാക്കി പോകുന്നവരാണ് പല മുഖങ്ങളും😒

നല്ലത് ചിന്തിക്കുന്നവന്‍ പ്രവര്‍ത്തിയിലും നല്ലതേ ചെയ്യുകയുള്ളൂ ..................! മോശമായ കാര്യങ്ങള്‍ ചിന്തിക്കുന്നവന്‍ മോശമായതെ പ്രവര്‍ത്തിക്കുകയുള്ളു......................! നല്ലത് മാത്രം ചിന്തിച്ച് നല്ലത് മാത്രം പ്രവര്‍ത്തിച്ച് മറ്റുള്ളവര്‍ക്ക് മാതൃകയാകുക . 😊ശുഭദിനം😊

സ്നേഹിക്കപെടുന്നവരും, സ്നേഹിക്കുന്നവരും അറിയുന്നില്ല ആ സ്നേഹത്തിന്‍റെ മൂല്യം.. പക്ഷെ ആ സ്നേഹം നമ്മില്‍ നിന്നും അകലുബോള്‍...നാം തിരിച്ചറിയും ആ സ്നേഹത്തിന്‍റെ മൂല്യം എത്രയോ വലുതായിരുന്നുവെന്ന്... 😊😊😊

കോടീശ്വരന്റെ ഭാര്യയായി കൊട്ടാരത്തിൽ ദാസിയേ പൊലെ കഴിയുന്നതിനേക്കാൾ എത്രയോ ഭാഗ്യമാണ് പെണ്ണേ പാവപ്പെട്ടവന്റെ കുടിലിൽ രാജകുമാരിയായി വാഴുന്നത്....!😊👍👌

ഒരിയ്ക്കലും വേർപിരിയാതിരിയ്ക്കാനായി ഞാൻ നിന്റെ വിരൽ തുമ്പിൽ മുറുകെ പിടിച്ചു...! എന്നിട്ടുമെന്റെ കൂട്ടുകാരി, ഒടുവിൽ ഞാൻ പോലുമറിയാതെ , നീയെന്നെ എവിടെയോ മറന്നുവച്ചു...!😑

ബെക്കാമിന്റെ ചുണക്കുട്ടികൾ സെമിയിൽ..😘😘 😊👍👌👏 England 👌👌👌

മണ്ണും പെണ്ണും ആരെങ്കിലും അറിഞ്ഞു തന്നാലേ അവ അനുഭവിക്കാൻ യോഗം ഉണ്ടാവൂ 😊👍👌 അങ്ങനെയുള്ള ജീവിതത്തിനെ ഒരു സുഗമുള്ളു 🤗👏

മനസ്സിൽ എന്തു വിഷമം ഉണ്ടെങ്കിലും അതു മറ്റൊരാളോട് പറഞ്ഞാൽ അതൊരു ആശ്വാസം തന്നെയാകും 😊👍👌

നമ്മുടെ ജീവിതത്തിലെ സന്തോഷവും😊 സങ്കടവും😊 തുറന്നു പറയാൻ നമ്മളെ ആത്മാർഥമായി സ്നേഹിക്കുന്ന ഒരാളുണ്ടെങ്കിൽ അതാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം😊👍👌

ചിപ്പിക്കുള്ളിലെ മുത്ത്‌ പോലെയാണ് ചിലരുടെ സ്നേഹം...!😊👍👌 അതിനെ കണ്ടെത്താൻ പ്രയാസവും.☺ ലഭിച്ചാൽ അമൂല്യവും ആയിരിക്കും..!😊👍 അതാണ് ലൈഫ്

സ്നേഹിക്കാന്‍ മാത്രമായി ഒരുപാടു ഓര്‍മ്മകള്‍...🤗 ഓര്‍ക്കാന്‍ മാത്രമായി ഒരുപാടു🤗 നഷ്ട്ടങ്ങള്‍....😣 നഷ്ട്ടങ്ങള്‍ക്ക് മാത്രമായി ഒരു ജീവിതം....🤔😉 അത് മറക്കാനായി എനിക്ക് നിങ്ങളുടെ സൗഹൃദവും..... 👬👫👏

ഇന്ന് പെങ്ങളെ വീട്ടിൽ പോയിരുന്നു 😊 വരുമ്പോൾ മഴ ശെരിക്കും കൊണ്ടു🤗 എന്റെ access125 ലു 60 km ഒരു പിടുത്തം അങ്ങു പിടിച്ചു 😉 Feroke to Peruvayal 👍👌

ഇനി നമുക്ക് ഫാനിസം മാറ്റി വെച്ചു നല്ല കളിയെ സപ്പോർട്ട് ചെയാം🇦🇷🇧🇷🤝

ബ്ര ഫാൻ : ഞങ്ങൾ ക്വാർട്ടറിലാണ് പുറത്തായത്‌ നിങ്ങൾ പ്രീക്വാർട്ടറിലല്ലേ അതിനിങ്ങനെ ട്രോളണ്ട ആവശമില്ല അർജ്ജന്റീന ഫാൻ : അപ്പോ നിങ്ങൾ കഴിഞ്ഞ ഫൈനൽ വരെ കളിച്ച അരജന്റീനയേ ട്രോളിയതോ ? ബ്ര ഫാൻ : അത്‌ പിന്നെ അഞ്ച്‌ കപ്പ്‌ നെയ്മർ.ബ ബ.ബ 😂 യോഗല്യ നെയ്മറേ .. ആ പായ അങ്ങട്ട്‌ മടക്കിക്കോളിൻ

നേരത്തെ ക്ലാസിൽ കയറിയത് കൊണ്ടോ , ഒരു പിരിയഡ് കൂടുതൽ ഇരുന്നത് കൊണ്ടോ കാര്യമില്ല.... പരീക്ഷയ്ക്ക് തോറ്റാ തോറ്റതാ... 🤩

ബെല്ജിയത്തിന്റെ ഭാഗ്യം 🤗👏 ബ്രസീലിന്റെ നിർഭാഗ്യം ☺ 👌 👌ബെൽജയം👌👌 👍 ഗുഡ് play👍 ഇനി അടുത്ത വേൾഡ് കപ്പിൽ കാണാം 👏 ഗുഡ് by ബ്രസീൽ 🖐

ബ്രസീൽ 1 ഗോൾ അടിച്ചു👌👌👌 പക്ഷെ സ്വന്തം പോസ്റ്റിലേക്കാണെന്നു മാത്രം 😆😆😆😂😂😂😂😂

മായാത്ത സ്വപ്നവും മറക്കാത്ത ദുഖവും ഒരിറ്റു ഹൃദയവും 😊👍👌

പഴയ ഓർമ്മകൾ എന്നിൽ മുറിവുകൾ നോവായി നീറുമ്പോൾ ഒരു നിമിഷം ഓർക്കും എന്തിനായിരുന്നു ഇതൊക്കെ എന്ന് 🙂 😍😍😍😍

കുറവുകൾ അറിഞ്ഞു കൂടെ കൂടുന്നവരെ സ്നേഹിക്കണം.. അവർ മാത്രമേ അവസാന ശ്വാസം വരെ കൂടെ ഉണ്ടാവുകയുള്ളൂ....😍 👌🤗ശുഭദിനം🤗👌

വാക്കാണ് സത്യം 👌 സത്യമാണ് ഗുരു 👍 ഗുരുവാണ് വിശ്വാസം🤗👌

തന്റെ ഭാര്യ വ്യാജ ഐഡി ഉണ്ടാക്കി ഫേസ് ബുക്കിൽ പോസ്റ്റുകൾ ഇടുന്നു എന്നറിഞ്ഞാണ് വിദൂരത്തിൽ ജോലി ചെയ്യുന്ന അയാളും ഒരു വ്യാജനെ ഉണ്ടാക്കി അവളെ " ഫോളോ" ചെയ്യാൻ തുടങ്ങിയത്. അവൾ ഇടക്കിടെ മാറ്റുന്ന പൂച്ച, പൂക്കൾ പ്രൊഫൈൽ ചിത്രങ്ങൾക്ക് ലൈക്കടിച്ചും കമന്റടിച്ചും ദിവസങ്ങൾ കുറച്ച് അങ്ങു നീങ്ങി. പിന്നെ അവളുടെ ടൈം ലൈനിൽ, ചെറിയ ചെറിയ വാക്കുകളിൽ കവിതകൾ വരാൻ തുടങ്ങി , മിക്കതും പ്രണയത്തെക്കുറിച്ചും ,ജിവിതത്തെ കുറിച്ചും ഏകാന്തതയെക്കുറിച്ചുമായിരുന്നു , ഓരോ ദിവസവും അവളുടെ എഴുത്തിലൂടെ അവളുടെ മനസ്സ് വരികളായി പുറത്ത് വരുകയായിരുന്നു , എല്ലാത്തിനും വളരെ ആകർഷിക്കുന്ന മറുപടികൾ കൊടുത്തു അയാളും വാചാലനായി , മാസങ്ങൾ അങ്ങനെ കഴിഞ്ഞു , ഒരു ദിവസം അയാൾക്ക് ഒരു ഫ്രണ്ട് റിക്വസ്റ് വന്നു . അത് അവളുടെ ആയിരുന്നു.... അപ്പോഴേക്കും ലൈക്കിലൂടെയും , കമന്റിലൂടെയും നന്നായി അവർ അടുത്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് അയ്യാൾ അവളുടെ റിക്വസ്റ് സ്വീകരിച്ചത് . സ്വീകരിച്ചു എങ്കിലും , ഇൻബോക്സിൽ ആരാദ്യം സംസാരിക്കുമെന്ന് രണ്ട് പേർക്കും ഒരാശങ്ക .. ആശങ്കൾക്കറുതിയെന്നവണ്ണം വണ്ണം അവൾ പറഞ്ഞു " ഹായ് " ആ ഹായിൽ തുടങ്ങിയ അവരുടെ സംസാരം, നല്ല സൗഹ്യദത്തിൽ കൊണ്ടെത്തിച്ചു. (ഭർത്താവാണെന്നറിയാതെ അവൾ നന്നായി അടുത്തു) അവൾ എന്താണെന്നും അവളുടെ മനസ്സ് എന്താണെന്നും അവൻ ആദ്യമായി അറിഞ്ഞു, എല്ലാം തുറന്നു പറയാൻ ഒരാളെ കിട്ടിയതിൽ അവൾ നന്നായി സന്തോഷിച്ചു..... സൗഹ്യദ സംഭാഷണത്തിടയിലും തന്റെ ഭർത്താവിനെ കുറിച്ചാണവൾ കൂടുതലും പറഞ്ഞത് .... ആ സൗഹ്യദ വലയം അവൾ ഭേദിച്ചിരുന്നില്ല, ശുദ്ധമായ സൗഹ്യദ പരിധിക്കുള്ളിൽ നിന്നു കൊണ്ട് തന്നെയാണവൾ അവനോട് കാര്യങ്ങൾ സംസാരിച്ചിരുന്നത്. ഭർത്താവിൽ നിന്ന് നിന്ന് ആഗ്രഹിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങൾ ഒരു സുഹ്യത്തിനോട് പറയാവുന്ന പക്വമായ വാക്കുകളിൽ അവൾ പങ്കു വച്ചു. അവളുടെ മനസ്സ് ഇത്രയും സൗന്ദര്യമുള്ളതാണെന്ന് അറിയാൻ വൈകിയതിൽ അവൻ പശ്ചാത്താപിച്ചു. തന്റെ ഭാര്യയുടെ വിശ്വസ്ഥത കണ്ട് അവനു കണ്ണിൽ നനവ് പടരാതിരുന്നില്ല ഒരു ഭർത്താവെന്ന നിലയിൽ അവൻ അവളെ മനസ്സിലാക്കിയിരുന്നില്ല , ജോലിത്തിരക്ക് കൊണ്ടോ മറ്റു പല കാരണങ്ങൾ കൊണ്ടോ അയ്യാൾ അവളുടെ മനസ്സിനെ അറിഞ്ഞിരുന്നില്ല ...... അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിരുന്നില്ല. പലയിടത്തും പരസ്പ്പരം പേരിനു സംസാരിക്കുന്നു എങ്കിലും എത്ര പേർ ജിവിത പങ്കാളികളുടെ മനസ്സറിഞ്ഞിട്ടുണ്ട്? കാര്യങ്ങളൊക്കെ ഇത്രയുമായ സ്ഥിതിക്ക്, അവനൊന്നുറപ്പിച്ചു, നഷ്ടമാക്കിയ ദിനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ തിരിച്ചു പിടിക്കുക. അവൻ അവളോട് പറഞ്ഞു ....കാര്യങ്ങൾ ഒക്കെ ശരിയാവും , ഭർത്താവ് വേഗത്തിൽ നിന്റെ അടുക്കൽ വരും ... പിന്നെ ആ സംസാരം അവിടെ നിലച്ചു അധികം വൈകാതെ തന്നെ ...അവന്റെ സ്വന്തം ഐഡി യിൽ നിന്ന് അവൾക്ക് മെസ്സേജ് അയച്ചു "ഞാൻ നിന്നെ ഒത്തിരി ആഗ്രഹിക്കുന്നു ....... ഞാൻ ഇതാ വേഗത്തിൽ നിന്റെ അടുക്കൽ വരുന്നു ..... സുഹ്യത്ത് പറഞ്ഞ പോലെ തന്റെ ഭർത്താവ് തിരിച്ചു വരുന്നു ... അവളിൽ ഒരു മഴ പെയ്ത പോലെ അവൾക്ക് തോന്നി , ഒരു പുതുമഴ ഗന്ധം പോലെ ഇളം കാറ്റ്‌ തഴുകി ..... ഈ സന്തോഷം ഇതു വരെ ആരെന്നറിയാതെ സംസാരിച്ച തന്റെ സുഹ്യത്തിനോട് പറയാൻ ഇൻബോക്സ് തുറന്നപ്പോൾ അവൾ കണ്ടത് "You cannot reply to this conversation" . അവൾക്കിന്നും ആ അജ്ഞാത ചങ്ങാതിയെ അറിയില്ല... താൻ തന്നെയാണ് ആ ഐഡി യിൽ സംസാരിച്ചെന്ന് അവൻ അറിയിച്ചിട്ടുമില്ല... അറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ ... കാരണം അവിടെ ഇപ്പോൾ സന്തോഷമാണ് പല വ്യാജ ഐഡി കൾക്ക് പിന്നിലും ചില തേങ്ങുന്ന മനസ്സുകളുണ്ടെന്ന് വ്യക്തമാണ്, ഒറ്റപ്പെടുന്ന വ്യക്തികൾ , കിട്ടേണ്ടവരിൽ നിന്നും ഒരു നല്ല വാക്ക് കിട്ടാതെ വരുമ്പോൾ , മനസ്സ് മുരടിക്കാതിരിക്കാൻ ഇതു പോലെ പല പല ഐഡികളും ഉണ്ടാക്കി നല്ല മനസ്സുകളെ തേടുന്നുണ്ട്... ഇനിയെങ്കിലും പരസ്പരം മനസ്സിലാക്കിയില്ല എങ്കിൽ, കാര്യങ്ങൾ കൈവിട്ടു പോകും ? അങ്ങനെ സംഭവിച്ചാൽ പരസ്പരം പഴി ചാരിയിട്ടു കാര്യം ഇല്ല .... ബന്ധങ്ങൾ കെട്ടിയുറപ്പിക്കു....വൈകാതെ തന്നെ...

മീൻ മുതലാളിമീനിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി അരിവാങ്ങുന്നു. അരി മുതലാളി അരിയിൽ വിഷം ചേർത്ത് ലാഭമുണ്ടാക്കി മീൻ വാങ്ങി കഴിക്കുന്നു വെളിച്ചെണ്ണ മുതലാളി എണ്ണയിൽ വിഷം ചേർത്ത്‌ ലാഭമുണ്ടാക്കി കോഴി വാങ്ങി കഴിക്കുന്നു. കോഴി മുതലാളി കോഴിക്ക് വിഷം കുത്തിവെച്ച് ലാഭമുണ്ടാക്കുന്നു എന്നിട്ട് എണ്ണയിൽ പൊരിച്ച മീൻ കഴിക്കുന്നു. പച്ചക്കറി കർഷകർ വിഷം ചേർത്ത പച്ചക്കറി കൊണ്ട് ലാഭമുണ്ടാക്കി മീനും കോഴിയും വാങ്ങി കഴിക്കുന്നു പാൽമുതലാളി പാലിൽ വിഷം ചേർക്കുമ്പോൾ മറ്റൊരാൾ ചായപ്പൊടിയിൽ വിഷം ചേർക്കുന്നു ഹോട്ടലുകാരൻ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി വീട്ടിൽ പോയി പാലും ചായ പൊടിയും ചേർത്ത് ചായയുണ്ടാക്കി കുടിക്കുന്നു. കറിമസാല പൊടിയിൽ വിഷം ചേർക്കുന്നവൻ വിഷം ചേർത്ത ആട്ടവാങ്ങി ചപ്പാത്തിയുണ്ടാക്കി കഴിക്കുന്നു പരസ്പര സഹായസഹകരണ സംഘങ്ങൾ ഇവരുടെ പേരാണ് മനുഷ്യൻ മണ്ടൻ, മരമണ്ടൻ: ബുദ്ധിയില്ലാത്തവർഗ്ഗം ഭൂമിയിലെ മറ്റൊരു ജീവിയും വിഷം ചേർത്ത ഭക്ഷണം കഴിക്കില്ല .കാരണം അതിന് ബുദ്ധിയുണ്ട്. വിഷം തിരിച്ചറിഞ്ഞ് അവ മാറി പോകുന്നു സകല ജീവജാലങ്ങളും വിഷം ചേർത്തത് ഒഴിവാക്കി പോകുന്നു അതു കൊണ്ട് ആ ഭഷണ സാധനത്തിന് കേടു വരുന്നില്ല ബുദ്ധിമാനെന്ന് സ്വയം അഹങ്കരിക്കുന്ന മരമണ്ടൻ മനുഷ്യന് വിഷത്തെ തിരിച്ചറിയുന്ന ഒരു കീടത്തിന്റെ തിരിച്ചറിവു പോലുമില്ല. ഹാ! കഷടം

ഇതിലും ഭേദം ഞങ്ങളേ വെടിവച്ച് കൊല്ലുന്നതല്ലേ ? ഫോർമാലിൻ കലർത്തിയ ടൺ കണക്കിന് മൽസ്യം പിടിച്ചെടുത്തു പക്ഷെ, അതെവിടെ നിന്നും വന്നു എന്നറിയില്ല.... അറിയാനൊട്ടു മാർഗ്ഗവുമില്ല...!! മാരകമായ രാസപദാർത്ഥങ്ങൾ കലർത്തിയ ഇരുപതോളം പ്രമുഖ കമ്പനികളുടെ കറിപ്പൊടികളും, പലഹാരപ്പൊടികളും പിടിച്ചെടുത്തു.... സർക്കാർ മാത്രമല്ല മാധ്യമങ്ങൾ പോലും പേര് പറയില്ല....!! ഇരുപതോളം പ്രമുഖ കുപ്പിവെള്ള ബ്രാൻഡുകളിൽ മാരകമായ അളവിൽ കോളിഫാമ് ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി.... പക്ഷെ, ബ്രാൻഡുകൾ ഞങ്ങൾ പറയില്ല...!! ആയിരക്കണക്കിന് കിലോ സുനാമി ഇറച്ചി പിടിച്ചെടുത്തു.... പക്ഷെ, എവിടുന്നു വന്നു എന്നറിയില്ല...!! പത്തോളം പ്രമുഖ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനം പിടിച്ചെടുത്തു.... പേര് ഞങ്ങൾ പറയില്ല... എന്റെ, പൊന്നു സർക്കാരേ, ഞങ്ങൾ നികുതി കൊടുക്കുന്നത് കേരളാ സർക്കാരിനാണ് അല്ലാതെ, ഏതെങ്കിലും പ്രമുഖ സർക്കാരിനല്ല.... !! അതുകൊണ്ടു, കുറഞ്ഞപക്ഷം, ഏതൊക്കെ കമ്പനിയെയാണ് ഈ നെറികേട് കാണിക്കുന്നത്....... ഏതു മുതലാളിയാണ് സാധാരണക്കാരന്റെ ആരോഗ്യം വിറ്റു കാശുണ്ടാക്കുന്നത് എന്നറിയണം ഞങ്ങൾക്ക്.... അറിഞ്ഞേ തീരൂ....!! പേര് പറയില്ലെന്ന് പറയാൻ എന്തിനാ സാറന്മാരെ ഒരു സർക്കാരും, ഭക്ഷ്യ വകുപ്പും ? കമ്പിനിയുടെ പേര് മാത്രമല്ല, മുതലാളിയുടെ ഫോട്ടോ സഹിതം സോഷ്യൽ മീഡിയയിൽ പ്രചരിക്കണം.... അറിഞ്ഞടത്തോളം, പലരും സാമൂഹിക പ്രതിബദ്ധതയുടെ ഉത്തുംഗശൃംഗത്തിൽ നിൽക്കുന്നവരാണ്.... സാമൂഹികസേവനത്തിനായി പ്രവർത്തിക്കുന്ന പല പ്രമുഖ സംഘടനകളുടെയും തലപ്പത്തിരിക്കുന്നവർ...!! ഇവരുടെയൊക്കെ യദാർത്ഥ മുഖം തുറന്നു കാട്ടണം ജനമധ്യത്തിൽ....!! മാർക്കറ്റിൽ കിട്ടുന്ന ഭക്ഷണ സാധങ്ങളുടെ ഗുണമേന്മ ഉറപ്പു വരുത്താൻ കുറ്റമറ്റ സർക്കാർ സംവിധാനങ്ങൾ ഉണ്ടാവണം.... അതിനല്ലേ, ഒരു ഭക്ഷ്യവകുപ്പിനെയും, ആയിരക്കണക്കിന് ഹെൽത് ജീവനക്കാരെയും ഞങ്ങളുടെ നികുതിപ്പണം കൊണ്ട് തീറ്റിപ്പോറ്റുന്നത് ?? മൽസ്യത്തിലെ ഫോർമാലിൻ കണ്ടുപിടിക്കാൻ നാട്ടുകാര് സ്ട്രിപ്പുമായി പോകണം എന്ന് പറയുന്നത് എവിടുത്തെ മര്യാദയാണ് ?? ഗുണമേന്മയുള്ളതും, മായം ചേർക്കാത്തതുമായ ഭക്ഷണം ഞങ്ങളുടെ അവകാശമാണ്....!! മന്ത്രിമാർക്കൊക്കെ, മന്ത്രി ബംഗ്ളാവുകളിൽ കൃഷി ചെയ്യാനും, കോഴിയെ വളർത്താനുമൊക്കെ സ്ഥലമുണ്ട്... അതിനായി ജോലിക്കാരുണ്ട്... നല്ല ഭക്ഷണം ഏതു കോണിൽ നിന്ന് വേണമെങ്കിലും വരുത്താനുള്ള സ്വാധീനമുണ്ട്.... ഇതെല്ലാം ചെയ്തിട്ടും, വല്ല വ്യാധിയും പിടിപെട്ടാൽ, വിദേശത്തു പോയി വിദഗ്ധ ചികിത്സ തേടാം... ഇതിന്റെയൊക്കെ ചെലവ് ഞങൾ ജനങ്ങളുടെ തലയിലും.... പക്ഷെ, ജനങ്ങളുടെ കാര്യമോ ?? ജീവിതം മുഴുവൻ കഷ്ടപ്പെട്ട് പണിയെടുത്തു സമയാസമയം നികുതിയും കൊടുത്തിട്ടു വെറും തെരുവുപട്ടിയെപ്പോലെ ക്യാൻസർ പിടിച്ചു ചാകേണ്ട ഗതികേട്... ആരാണിതിന് ഉത്തരവാദി ?? ശെരിക്കും എന്തൊരു ഗതികേടാണല്ലേ മലയാളിയുടേത്... മലയാളിയെ വിഷം തീറ്റിക്കുന്ന എല്ലാ കമ്പനികളും വിദേശത്തേക്ക് സാധനം കയറ്റി അയക്കുമ്പോൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചിരിക്കും... കീടനാശിനിയുടെ അളവ് അൽപ്പം പോലും കൂടാതെ നോക്കും.... അല്ലെങ്കിൽ, അയച്ചതിനേക്കാൾ വേഗത്തിൽ സാധനം തിരികെ വരും.... അത്രയ്ക്ക് ശക്തമാണ് ഓരോ രാജ്യത്തെയും ഭക്ഷ്യ സുരക്ഷാ നിയമങ്ങളും, നിയമ പാലനവും....!! ഇവിടെ, കറിപ്പൊടിയിലും. വെളിച്ചെണ്ണയിലും മായം ചേർത്ത് വിറ്റ ഒരൊറ്റ കമ്പനിയുടമയെ രാജ്യദ്രോഹക്കുറ്റം ചുമത്തി, ജാമ്യമില്ലാതെ അകത്തിട്ടാൽ ഇനിയൊരാൾ മുതിരുമോ ഇങ്ങനെ ചെയ്യാൻ...... ഭക്ഷണത്തിൽ മായം ചേർത്ത് ഒരു ജനതയെ മുഴുവൻ തീരാരോഗികളാക്കി മാറ്റുന്നത് ശെരിക്കും രാജ്യദ്രോഹക്കുറ്റം തന്നെയാണ്....!! പക്ഷെ, എല്ലാത്തിനും ചങ്കൂറ്റവും, ആർജ്ജവവുമുള്ള ഭരണ സംവിധാനം വേണം.... അതില്ലെങ്കിൽ പിന്നെ, സാക്ഷര കേരളത്തിലെ ജനങ്ങൾ ക്യാൻസർ പിടിച്ചു ചാകുക തന്നെ ചെയ്യും... എന്താ സംശയം...!! ഈ സർക്കാരിനെ മാത്രമല്ല ഉദ്ദേശിച്ചത്...!!

ജീവിതത്തില്‍ മൂന്നു ദിവസങ്ങള്‍ ഉണ്ട്...🤗 അതില്‍ ഇന്നലെയാണെങ്കില്‍ കഴിഞ്ഞിരിക്കുന്നു.....😐 നാളെ നാമുണ്ടാകുമോയെന്ന് നമുക്കറിയില്ല....🤔 എന്നാല്‍ ഇന്ന് നിന്റേതാണ്.....💪😄 അതുകൊണ്ട് ഇന്ന് എന്താണ് നീ ചെയ്യേണ്ടതെന്ന് നീ തീരുമാനിക്കുക......👏 😊ശുഭദിനം😊

What a Match .. drama fight saves counter attack ..what a game .. unlucky Japan .. 😑 Well play japan 👏👌

Well played neymar ✌✌ Well play brazil All the best.. By..argentina ..fan

അന്നെ കാണാൻ 👌 എന്തൊരു ചേലാണ്😍 കൺ കോണിൽ സുറുമ ചിരിയാണ്😍 ഈ ദുനിയാവിൽ 👫 ഇവളെ പോലെ പെണ്ണില്ലന്നത് 👍 🤗 നേരാണ് 🤗 പ്ലസ്‌ടു കാരി പെണ്ണേ ആ പെണ്ണിന് നീല കണ്ണേ ആ കണ്ണതു കൊണ്ടവൾ എന്നെ വലക്കിണ എന്തേ ഇവളൊരു ജിന്ന് ഖൽബിന്റെ കിതാബിലെ പെണ്ണ്

*മെസ്സിക്ക്‌ കിട്ടാത്ത കപ്പ്‌ നമ്മക്ക്‌ വേണ്ടാന്ന് പിക്വെയും ഇനിയേസ്റ്റയും* *അങ്ങിനാണെങ്കിൽ റൊണാൾഡൊക്ക്‌ കിട്ടാത്ത കപ്പ്‌ നമ്മക്കും വേണ്ടാന്ന് റാമോസും ഇസ്കോയും* 😜😜😜😜😜😜😜😜😜

ദിവസങ്ങൾ ഇങ്ങനെ കടന്നു പോകുന്നു 😑😣 ഒരു മാറ്റവും ഇല്ലാതെ ജീവിതവും കടന്നു പോകുന്നു ☺🙄 കാത്തിരിക്കാം നല്ല നാളേക്കായി 😍