തന്റെ ഭാര്യ വ്യാജ ഐഡി ഉണ്ടാക്കി ഫേസ് ബുക്കിൽ പോസ്റ്റുകൾ ഇടുന്നു എന്നറിഞ്ഞാണ് വിദൂരത്തിൽ ജോലി ചെയ്യുന്ന അയാളും ഒരു വ്യാജനെ ഉണ്ടാക്കി അവളെ " ഫോളോ" ചെയ്യാൻ തുടങ്ങിയത്. അവൾ ഇടക്കിടെ മാറ്റുന്ന പൂച്ച, പൂക്കൾ പ്രൊഫൈൽ ചിത്രങ്ങൾക്ക് ലൈക്കടിച്ചും കമന്റടിച്ചും ദിവസങ്ങൾ കുറച്ച് അങ്ങു നീങ്ങി. പിന്നെ അവളുടെ ടൈം ലൈനിൽ, ചെറിയ ചെറിയ വാക്കുകളിൽ കവിതകൾ വരാൻ തുടങ്ങി , മിക്കതും പ്രണയത്തെക്കുറിച്ചും ,ജിവിതത്തെ കുറിച്ചും ഏകാന്തതയെക്കുറിച്ചുമായിരുന്നു , ഓരോ ദിവസവും അവളുടെ എഴുത്തിലൂടെ അവളുടെ മനസ്സ് വരികളായി പുറത്ത് വരുകയായിരുന്നു , എല്ലാത്തിനും വളരെ ആകർഷിക്കുന്ന മറുപടികൾ കൊടുത്തു അയാളും വാചാലനായി , മാസങ്ങൾ അങ്ങനെ കഴിഞ്ഞു , ഒരു ദിവസം അയാൾക്ക് ഒരു ഫ്രണ്ട് റിക്വസ്റ് വന്നു . അത് അവളുടെ ആയിരുന്നു.... അപ്പോഴേക്കും ലൈക്കിലൂടെയും , കമന്റിലൂടെയും നന്നായി അവർ അടുത്തിരുന്നു. രണ്ട് ദിവസം കഴിഞ്ഞാണ് അയ്യാൾ അവളുടെ റിക്വസ്റ് സ്വീകരിച്ചത് . സ്വീകരിച്ചു എങ്കിലും , ഇൻബോക്സിൽ ആരാദ്യം സംസാരിക്കുമെന്ന് രണ്ട് പേർക്കും ഒരാശങ്ക .. ആശങ്കൾക്കറുതിയെന്നവണ്ണം വണ്ണം അവൾ പറഞ്ഞു " ഹായ് " ആ ഹായിൽ തുടങ്ങിയ അവരുടെ സംസാരം, നല്ല സൗഹ്യദത്തിൽ കൊണ്ടെത്തിച്ചു. (ഭർത്താവാണെന്നറിയാതെ അവൾ നന്നായി അടുത്തു) അവൾ എന്താണെന്നും അവളുടെ മനസ്സ് എന്താണെന്നും അവൻ ആദ്യമായി അറിഞ്ഞു, എല്ലാം തുറന്നു പറയാൻ ഒരാളെ കിട്ടിയതിൽ അവൾ നന്നായി സന്തോഷിച്ചു..... സൗഹ്യദ സംഭാഷണത്തിടയിലും തന്റെ ഭർത്താവിനെ കുറിച്ചാണവൾ കൂടുതലും പറഞ്ഞത് .... ആ സൗഹ്യദ വലയം അവൾ ഭേദിച്ചിരുന്നില്ല, ശുദ്ധമായ സൗഹ്യദ പരിധിക്കുള്ളിൽ നിന്നു കൊണ്ട് തന്നെയാണവൾ അവനോട് കാര്യങ്ങൾ സംസാരിച്ചിരുന്നത്. ഭർത്താവിൽ നിന്ന് നിന്ന് ആഗ്രഹിക്കുന്നതും അല്ലാത്തതുമായ കാര്യങ്ങൾ ഒരു സുഹ്യത്തിനോട് പറയാവുന്ന പക്വമായ വാക്കുകളിൽ അവൾ പങ്കു വച്ചു. അവളുടെ മനസ്സ് ഇത്രയും സൗന്ദര്യമുള്ളതാണെന്ന് അറിയാൻ വൈകിയതിൽ അവൻ പശ്ചാത്താപിച്ചു. തന്റെ ഭാര്യയുടെ വിശ്വസ്ഥത കണ്ട് അവനു കണ്ണിൽ നനവ് പടരാതിരുന്നില്ല ഒരു ഭർത്താവെന്ന നിലയിൽ അവൻ അവളെ മനസ്സിലാക്കിയിരുന്നില്ല , ജോലിത്തിരക്ക് കൊണ്ടോ മറ്റു പല കാരണങ്ങൾ കൊണ്ടോ അയ്യാൾ അവളുടെ മനസ്സിനെ അറിഞ്ഞിരുന്നില്ല ...... അല്ലെങ്കിൽ അറിയാൻ ശ്രമിച്ചിരുന്നില്ല. പലയിടത്തും പരസ്പ്പരം പേരിനു സംസാരിക്കുന്നു എങ്കിലും എത്ര പേർ ജിവിത പങ്കാളികളുടെ മനസ്സറിഞ്ഞിട്ടുണ്ട്? കാര്യങ്ങളൊക്കെ ഇത്രയുമായ സ്ഥിതിക്ക്, അവനൊന്നുറപ്പിച്ചു, നഷ്ടമാക്കിയ ദിനങ്ങൾ ഇനിയുള്ള ദിവസങ്ങളിൽ തിരിച്ചു പിടിക്കുക. അവൻ അവളോട് പറഞ്ഞു ....കാര്യങ്ങൾ ഒക്കെ ശരിയാവും , ഭർത്താവ് വേഗത്തിൽ നിന്റെ അടുക്കൽ വരും ... പിന്നെ ആ സംസാരം അവിടെ നിലച്ചു അധികം വൈകാതെ തന്നെ ...അവന്റെ സ്വന്തം ഐഡി യിൽ നിന്ന് അവൾക്ക് മെസ്സേജ് അയച്ചു "ഞാൻ നിന്നെ ഒത്തിരി ആഗ്രഹിക്കുന്നു ....... ഞാൻ ഇതാ വേഗത്തിൽ നിന്റെ അടുക്കൽ വരുന്നു ..... സുഹ്യത്ത് പറഞ്ഞ പോലെ തന്റെ ഭർത്താവ് തിരിച്ചു വരുന്നു ... അവളിൽ ഒരു മഴ പെയ്ത പോലെ അവൾക്ക് തോന്നി , ഒരു പുതുമഴ ഗന്ധം പോലെ ഇളം കാറ്റ്‌ തഴുകി ..... ഈ സന്തോഷം ഇതു വരെ ആരെന്നറിയാതെ സംസാരിച്ച തന്റെ സുഹ്യത്തിനോട് പറയാൻ ഇൻബോക്സ് തുറന്നപ്പോൾ അവൾ കണ്ടത് "You cannot reply to this conversation" . അവൾക്കിന്നും ആ അജ്ഞാത ചങ്ങാതിയെ അറിയില്ല... താൻ തന്നെയാണ് ആ ഐഡി യിൽ സംസാരിച്ചെന്ന് അവൻ അറിയിച്ചിട്ടുമില്ല... അറിയിക്കേണ്ട ആവശ്യം ഇല്ലല്ലോ ... കാരണം അവിടെ ഇപ്പോൾ സന്തോഷമാണ് പല വ്യാജ ഐഡി കൾക്ക് പിന്നിലും ചില തേങ്ങുന്ന മനസ്സുകളുണ്ടെന്ന് വ്യക്തമാണ്, ഒറ്റപ്പെടുന്ന വ്യക്തികൾ , കിട്ടേണ്ടവരിൽ നിന്നും ഒരു നല്ല വാക്ക് കിട്ടാതെ വരുമ്പോൾ , മനസ്സ് മുരടിക്കാതിരിക്കാൻ ഇതു പോലെ പല പല ഐഡികളും ഉണ്ടാക്കി നല്ല മനസ്സുകളെ തേടുന്നുണ്ട്... ഇനിയെങ്കിലും പരസ്പരം മനസ്സിലാക്കിയില്ല എങ്കിൽ, കാര്യങ്ങൾ കൈവിട്ടു പോകും ? അങ്ങനെ സംഭവിച്ചാൽ പരസ്പരം പഴി ചാരിയിട്ടു കാര്യം ഇല്ല .... ബന്ധങ്ങൾ കെട്ടിയുറപ്പിക്കു....വൈകാതെ തന്നെ...

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍