*എന്നും വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റ് ആയിരുന്നെങ്കിൽ ..അല്ലെ !!!!!* _________________________ കുറച്ച് ദിവസത്തേക്കെങ്കിലും എത്ര ശാന്തവും സുന്ദരവുമായിരുന്നല്ലേ നമ്മുടെ അന്തരീക്ഷം..👍രാഷ്ട്രീയത്തിന്റെ വിശ്വാസ അവിശ്വാസ്യതയുടെ പോർ വിളികൾക്ക് തൽക്കാലത്തേക്കെങ്കിലും ശമനം നൽകിയ നാളുകൾ..😉 ജാതിയുടെയും ,☺ മതത്തിന്റെയും☺ തമ്മിലടികൾ അകന്നു നിന്ന ദിവസങ്ങൾ .✌👍 സുന്ദരവും മനോഹരവും ആസ്വാദകരവുമായിരുന്നു 2018 റഷ്യൻ വേൾഡ് കപ്പ് ഫുട്ബോൾ..⚽രാഷ്ട്രീയ, വിശ്വാസ ,അവിശ്വാസ തർക്കങ്ങൾക്ക് വേണ്ടി വാളെടുത്തവർ ഈ കായിക ഇനത്തിൽ പരസ്പരം ഒന്നിച്ചു ,⚽💕 നിലപാടുകളിൽ സമാനത പാലിച്ചു ഒരേ രാജ്യത്തോടൊപ്പം ചേർന്ന് ജയ് വിളിച്ചു ✌⚽, നേട്ടങ്ങളിൽ ഒന്നിച്ചാഹ്ലാദിച്ചു .🤩 കോട്ടങ്ങളിൽ പരസ്പരം ദുഃഖങ്ങൾ പങ്കിട്ടു😰😓 . ഒരു ചെറിയ *പന്തിനു*⚽ ലോകം ഇത്രയധികം ശാന്തത പടർത്താൻ കഴിയുന്നു എങ്കിൽ, കാൽ പന്തുകളിയേ നിന്നോളം വരുന്ന മറ്റൊരു മാർപ്പാപ്പാമാരുണ്ടോ ഈ ലോകത്ത് ???🤔 വിശ്വാസത്തിന്റെ പേരിൽ രാഷ്ട്രീയ നിലപാടുകളുടെ പേരിൽ മനുഷ്യ ജീവനുകൾ രക്തം ചിന്തുമ്പോൾ ഇന്നത്തേതിന്റെ പകകൾ തീർക്കാൻ അവർ നാളെയുടെ ദിനങ്ങളെ തക്കം പാത്തു നിൽക്കുന്നു ,😏 അരക്കെട്ടിൽ കഠാരകൾ ഒളിപ്പിക്കുന്നു😏 .പക്ഷെ കാൽ പന്ത് കളിയുടെ തർക്കത്തിൽ അതിനു സ്ഥാനമില്ല 💪, ഇന്നത്തെ പകകൾ ഇന്നലത്തെ വെറുപ്പുകൾ അവർ അടക്കി പിടിച്ചിരിക്കുകയാണ് 😉.അവർ ഒന്നെ ഒന്നു മാത്രം പറഞ്ഞു *" അടുത്ത ലോകകപ്പിൽ കാണാം "* എന്ന ഒറ്റ മറുപടികൊണ്ട് 💪.അതെ നാല് വർഷം ദൈർഘ്യം ഉള്ള കാത്തിരിപ്പിന്റെ സ്പോർട്സ്മാൻ സ്പിരിറ്റിന്റെ പക⚽💪 . പരിഹാസസ്യങ്ങളും ട്രോളുകളും കൊണ്ട് എതിരാളിയെ നേരിടുമ്പോൾ അതിൽ ഒരു തെല്ലുപോലും അവർക്കു നോവിക്കരുതേ എന്ന് മനസ്സിൽ ദൃഢ നിശ്ചയം ഉണ്ടായിരുന്നു 🤩. *ലയണൽ മെസ്സിയെ* ഉയർത്തിക്കാട്ടുമ്പോഴും *നെയ്‌മറിനെ* പരിഹസിക്കുമ്പോഴും *ക്രിസ്റ്റ്യാനോ റൊണാൾഡോ* 💪എന്ന താരത്തിന്റെ *പറങ്കിപ്പട* യുടെ ശക്തിയും ,കഴിവും നല്ലപോലെ അറിയാമായിരുന്നു 💪💞.അവർക്കു മനസ്സിൽ പ്രത്യേക സ്ഥാനവുമുണ്ടായിരുന്നു..✌ ഇത് എല്ലാ ഫുട്ബോൾ പ്രേമികളുടെയും അവസ്ഥയാണ്..⚽💪 റഷ്യക്ക് മുന്നിൽ ഇനി *ക്രിസ്റ്യാനോയോ* , മെസ്സിയോ , നെയ്മറോ എന്നിങ്ങനെ ഉള്ള വലിയ ചോദ്യങ്ങൾ ഇല്ല ..😰😰 അതിൽ എംപാപ്പമാരും , മോഡ്രിച്ച്മാർക്കും മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു .👍👍 ഫ്രാൻസ് നേടിയാൽ അതിൽ വലിയ അത്ഭുതം ഇല്ല 😎,പക്ഷെ ക്രൊയേഷ്യ നേടിയാൽ അത് ചരിത്രമാകും 💪⚽. അവരുടെ ആദ്യ ലോക ചാമ്പ്യൻ പട്ടമാകും 😉, ലോകത്തിന്റെ നെറുകയിലേക്ക് അവരുടെ പേരും ചേർക്കപ്പെടും..🤩, ലോകത്തെ ത്രസിപ്പിച്ചു നിർത്തുന്നതിൽ റൊണാൾഡോക്കും, മെസ്സിക്കും ,നെയ്മർക്കും മറ്റു പലർക്കും അതിൽ വലിയ പങ്കുണ്ട് .അതിനു തിരശ്ശീല വീഴുമ്പോൾ മനസ്സ് തെങ്ങുന്നുണ്ട് 😓😰,സമാധാനം കൊതിക്കുന്ന ഹൃദയങ്ങൾ പിടക്കുന്നുണ്ട് .😰 ആഗ്രഹിച്ചു പോകുന്നു എന്നും എന്നും *വേൾഡ്കപ്പ് ഫുട്ബോൾ ടൂർണമെന്റ്* ആയിരുന്നെങ്കിൽ എന്ന് .!!!!. ✍ *ഒരു ഫുട്ബോൾ അനുഭാവി*✍

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍