Skip to main content
നമ്മള് ആണ്പിള്ളേര് ഒരിക്കലെങ്കിലും ഇതുപോലെ കരഞ്ഞിട്ടൊക്കെ ഉണ്ടാകണം അല്ലെ..ആരാലും കാണാതെ എവിടേക്കെങ്കിലും ഒക്കെ മാറിയിരുന്നു ആർത്തുവിളിച്ചു കരയാൻ കൊതിക്കുന്നവരാണെടോ നമ്മളൊക്കെ..എന്നാലോ അതിനുള്ള സാഹചര്യം പലപ്പോഴും ഉണ്ടാവുകയുമില്ല..കിട്ടാറുമില്ല.അതുകൊണ്ട് തന്നെ അതെല്ലാം മനസ്സിൽ കിടന്ന് പുകഞ്ഞു പുകഞ്ഞു കരികാട്ടയായി അവസാനം ഖൽബ് തിരിച്ചു ഇങ്ങോട്ട് പറയും"ഡാ മതീടാ ഒഴിവാക്കേടാ, മുന്നോട്ട് പോടാ എന്തേലുമൊക്കെ എങ്ങനെയെങ്കിലുമൊക്കെ ശെരിയായിക്കോളും "എന്ന്....ആഗ്രഹിച്ച ജോലിയോ കരിയറോ കിട്ടാത്തവരാണ് ബഹുഭൂരിപക്ഷം ആണ്പിള്ളേരും...ഇനിയുട്ട് ആഗ്രഹിച്ചത് കിട്ടിയാൽ തന്നെ അതിന് ആയുസ്സും കുറവായിരിക്കും താനും..വീണു വീണു അവസാനം എവിടെയെങ്കിലുമൊക്കെ എത്തിപ്പെടുന്ന നേരത്ത് നമ്മൾ ആണ്പിള്ളേര്ക്ക് ചങ്കിൽ കൊള്ളുന്നൊരു അനുഭവമുണ്ട്,എന്താണെന്നറിയാമോ?എങ്ങുമെത്താതെ സ്ട്രഗിൾ ചെയ്യുന്ന കാലത്ത് താങ്ങും തണലുമായി കൂടെ ഉണ്ടായിരുന്ന അച്ഛനും അമ്മയും അവരിൽ ആരെങ്കിലും ഒരാൾ അല്ലെങ്കിൽ രണ്ടുപേരും ദുനിയാവ് വിട്ട് പോയിക്കാണും..അതൊരു വല്ലാത്ത സിറ്റുവേഷൻ ആടോ..ഒരുവിധം എല്ലാ ആണ്പിള്ളേരും അവരുടെ കരിയർ എന്തെങ്കിലുമൊക്കെ നന്നായി ഉണ്ടാകും നേരത്ത് അവരങ് പോയിക്കാണും..മക്കൾ എങ്ങനെയെങ്കിലും ഒക്കെ രക്ഷപെടണെ എന്ന പ്രാർഥനയിൽ കഴിഞ്ഞു കൂടുന്ന ആ രണ്ടുപേർ..എല്ലാം നേടിയിട്ടും ഒന്നും വലിയൊരു സ്പെയ്സ് ലൈഫിൽ കൊണ്ടുനടക്കുന്ന നമ്മൾ...അങ്ങനെയൊക്കെയാണ് ഇന്നലെ കണ്ട ഈ ആവിഷ്കാരം.."സുററയ് പോട്ട്രു "..പത്ത് പൈസ കയ്യിലില്ലാതെ തെണ്ടി നടന്നിട്ടുണ്ട് ഈ ഞാനും..ആഗ്രഹിച്ച കരിയർ അതെ പൈസക്കൊണ്ട് തന്നെ കരസ്ഥമാക്കാൻ കഴിയാതെ കരഞ്ഞിട്ടുമുണ്ട്...ഫീസ്,ഹോസ്റ്റൽടൂഷൻഡോണേശൻഹോസ്റ്റൽ ഫീ.ഇതൊന്നും ഇന്നേവരെ എന്റെ ജീവിതത്തിൽ വന്നിട്ടേയില്ല... ഉയർന്ന വിദ്യാഭ്യാസത്തിന്റെ കടമ്പകൾ ആണല്ലോ അതെല്ലാം..എലാത്തിനും പണം പണം എന്നൊരു ഒറ്റവാക്കിൽ കുഴിച്ചുമൂടിയ കുറെയേറെ ആഗ്രഹങ്ങൾ..എന്നിരുന്നാലും പലപ്പോഴായി പടുകുഴിയിൽ വീണുകൊണ്ടേയിരുന്ന ഞാനും പതിയെ എഴുന്നേറ്റു നടന്നുകൊണ്ടിരിക്കുകയാണ്.ദൈവത്തിനു സ്തുഥി.ഈ സിനിമയിൽ നമ്മൾ തന്നെ ജീവിച്ച ഒരുപാട് സന്ദര്ഭങ്ങളുണ്ട്..അത്രയേറെ മനസ്സിൽ സ്പർശിച്ച ആവിഷ്കാരം..സിനിമ എന്നതിലുപരി മറ്റെന്തൊക്കെയോ ആയി തോന്നിയ അപൂർവമായൊരു രണ്ടര മണിക്കൂർ.."മാരാ ജയിച്ചിട്ട് വാടാ മാപ്പിളെ "അതെ..കരഞ്ഞോടോ...മതിവരുവോളം കരഞ്ഞോ..കുറെയേറെ വീണു വീണവസാനം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു ഡെസിഗ്നേഷനിൽ എത്തിയത് മനക്കരുത്തും പ്രാർത്ഥനയും കൊണ്ടാണ്...ഒരുനാൾ വരും ബ്രോ..വരും..വിജയത്തിലേക്ക് പറക്കാൻ ഭൂമിയിലിരുന്നു കണ്ണ് നിറയ്ക്കുന്ന നമ്മുടെയൊക്കെ കരഞ്ഞു തീർത്ത കൺ തടത്തിലെ കറുപ്പ് നിറം കണ്ടിട്ട് കണ്ണു നീരിന് കറുപ്പ് നിറമാണെന്ന് തെറ്റിദ്ധരിച്ചേക്കരുത്...Shahir Kalathingal Feroke
Popular posts from this blog
Comments
Post a Comment