ഒരിക്കൽ ഒരു യുക്തിവാദി ഒരു മുസ്ലിം പണ്ഡിതനോട് ചോദിച്ചു ആരാണു അള്ളാഹു... അദ്ദേഹം തിരികെ ചോദിച്ചു നിങ്ങൾ കടലിൽ യാത്ര ചെയ്തിട്ടുണ്ടൊ ? ഉണ്ട്... എപ്പോഴെങ്കിലും കൊടുങ്കാറ്റിൽ പെട്ട് കപ്പൽ ആടിയുലഞ്ഞിട്ടുണ്ടൊ ? ഉണ്ട്കപ്പിത്താൻ പോലും കയ്യൊഴിഞ്ഞ സമയം വന്നിട്ടുണ്ടോ ? ഉണ്ട്.. ആ കടലിന്റെ നടുവിൽ നിങ്ങളുടെ വിളി കേൾക്കാൻ ആരും ഇല്ലാത്ത അവസ്ഥയാണു കപ്പൽ തകർച്ചയിലേക്ക് പോകുകയാണു കാലാവസ്ഥ മോശമാണു ആ തകർച്ച നടക്കുമ്പോഴും ഖൽബിന്റെ ഉള്ളിന്റെ ഉള്ളിൽ ആരോ ഒരാളെ വിളിച്ചാൽ രക്ഷ കിട്ടുമെന്ന് തോന്നിയിട്ടുണ്ടൊ ? ആ രക്ഷക്ക് വേണ്ടി ആരും വിളി കേൾക്കില്ല എന്നറിഞ്ഞ് കൊണ്ട് ആരൊക്കെയൊ ശബ്ദമുണ്ടാക്കി വിളിച്ചിട്ടുണ്ടൊ ? ഉണ്ട്. നിങ്ങളുടെ ഹൃദയത്തിന്റെ ഉള്ളിന്റെ ഉള്ളിൽ നിങ്ങൾ പോലും അറിയാതെ നിങ്ങളെ നിയന്ത്രിക്കുന്ന ... നിങ്ങളുടെ ഖൽബിന്റെ ഉള്ളിൽ സർവ പ്രതീക്ഷകളുടെയും വാതായനങ്ങൾ കൊട്ടിയടക്കപ്പെടുമ്പോൾ ഏതൊരുവനെ ഓർമ വരുന്നുവോ അവനാണു ഈ ലോകം പടച്ച അള്ളാഹു എന്ന് ആ യുക്തിവാദിക്ക് അദ്ദേഹം മറുപടി കൊടുത്തു..ഞാൻ ഉറങ്ങുമ്പോഴും നീ ഉറങ്ങുന്നില്ല അള്ളാഹ്..ഞാൻ മറക്കുമ്പോഴും എന്റെ പാപങ്ങൾ നീ മറക്കുന്നില്ല അള്ളാഹ്..ജനങ്ങൾ ക്രൂശിച്ചാലും മഗ്ഫിറത്തിന്റെ പച്ച പരവതാനി വിരിച്ച് തരുന്ന അള്ളാഹ്.. ജനങ്ങൾ വാതിൽ കൊട്ടിയടച്ചാലും കാരുണ്യത്തിന്റെ വാതിൽ തുറന്നു തരുന്ന റബ്ബേ.. ഞങ്ങളെ നിന്റെ ദീനിൽ അടിയുറപ്പിച്ച് നിർത്തി തരേണമെ.... നീയല്ലാതെ ആരാധനക്കർഹൻ മറ്റൊരാൾ ഇല്ല അള്ളാഹ്.. ലാ ഇലാഹ ഇല്ലള്ളാ...... മുഹമ്മദു റസൂലുള്ളാഹ്

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫