Skip to main content
അങ്ങനെ അയാളും ബ്ലോഗരാന ജേഴ്‌സി ഊരി വെച്ച് ക്യാമ്പ് നൗവിന്റെ പടിയിറങ്ങി...6 വർഷം മുമ്പ് ഫുട്ബോൾ ലോകം ഒറ്റപ്പെടുത്തിയ ആ മനുഷ്യൻ പിന്നീട് എത്തി ചേർന്നത് ബാഴ്സയിലായിരുന്നു. ഫുട്ബോൾ ലോകവും ബാർസ ആരാധകരും പിറുപിറുത്തു ഇയാളെ ആണോ ബാർസ പോലുള്ള ക്ലബ്ബിലേക്ക് കൊണ്ട് വരുന്നത് എന്ന് പറഞ്ഞു കൊണ്ട്.. പക്ഷെ പിന്നീട് ഫുട്ബോൾ ലോകം കണ്ടത് ബാർസ ജേഴ്സിയിലെ തന്നെ ഏറ്റവും മികച്ചതാരങ്ങളിൽ ഒരാളായിട്ട് അയാൾ മാറുന്നതായിരുന്നു.. ആരാധകരുടെ ഇഷ്ടതാരമായി അയാൾ വളർന്നു...നീണ്ട ആറു വർഷങ്ങൾ നമ്മൾ മെസ്സിയോടൊപ്പം ഫുട്ബോൾ ലോകത്ത് അത്ഭുതങ്ങൾ തീർക്കുന്ന സുവാരസിനെ കണ്ടു.. മെസ്സി സുവാരസ് നെയ്മർ ത്രയം ലോക ഫുട്ബോളിലെ ഏറ്റവും അപകടകാരിയായ മുന്നേറ്റനിരയായി ഗോളടിച്ചു കൂട്ടുന്നതിനും ഫുട്ബോൾ ലോകം സാക്ഷിയായി...നന്ദി സുവാരസ് ഏതു ആംഗിളിൽ നിന്നും ഗോളടിച്ചു കൂട്ടിയ ആ കളിമികവ് കൊണ്ട് ഞങ്ങളെ സന്തോഷിപ്പിച്ചതിന്...എവിടെ കളിച്ചാലും ഞങ്ങൾ ബാർസ ആരാധകരുടെ ഹൃദയത്തിൽ നിങ്ങൾക്കൊരു സ്ഥാനമുണ്ടാകും...,🥰🥰🥰🥰🥰🥰🥰
Popular posts from this blog
Comments
Post a Comment