★ചെറുതോണി പാലം മുങ്ങുന്നതിന് സെക്കന്റുകൾക്ക് മുൻപ് കുഞ്ഞിനേം മാറോട് ചേർത്ത് ഓടിയ കനയ്യകുമാറും... ★ട്രോളുകളും സെൽഫികളും കൊണ്ട് നിറഞ്ഞിരുന്നയിടത്തിൽ നിന്ന് നിമിഷനേരം കൊണ്ട് കൺട്രോൾ റൂം ആയി മാറിയ സോഷ്യൽ മീഡിയയും... ★ക്ഷണിക്കാതെ വന്നു രക്ഷകരായ ITBPF ഫോഴ്‌സും കടലിന്റെ മക്കളും.... ★ഹൃദയം കവർന്ന ടോവിനോയും... ★ രാഷ്ട്രീയവും മതവും വർണ്ണവും വർഗ്ഗവും മറന്നു ഒറ്റക്കെട്ടായി ഒരേ മനസോടെ നിന്ന ജന് പ്രതിനിധികളും ... ★ഇട്ടാവട്ടത്തിൽ ഹെലികോപ്റ്റർ ഇറക്കി ഞാണിന്മേൽ നിന്ന പൈലറ്റിന്റെ ധീരതയും.... ★തിരുവനന്തപുരത്തെ ഷോപ്പിംഗ് കോംപ്ലക്സിലെ ഒഴിഞ്ഞ റാക്കുകളും... ★കളക്ടർ ബ്രോയുടെയും രാജമാണിക്യത്തിന്റെയും ഒഴുകിയ വിയർപ്പും... ★വിൽക്കാൻ വച്ചിരുന്ന കമ്പിളി മുഴുവൻ ദാനം നൽകിയ അന്യസംസ്ഥാന കച്ചവടക്കാരന്റെ മനസ്സും.... ★ ജീവൻ ബലി നൽകി രക്ഷാപ്രവർത്തനം നടത്തിയും തലങ്ങം വിലങ്ങം ദുരിതാശ്വാസത്തിന് പാഞ്ഞ് നടന്ന നാട്ടുകാരും.... ★പരിഭവം ഇല്ലാതെ മനുഷ്യസ്നേഹത്തിന്റെ കരങ്ങൾ നീട്ടിയ സന്നദ്ധ സംഘടനകളും.... ★നിലമില്ലാ കയങ്ങളിലെ ജീവനുകളെ കരകയറ്റിയ ടിപ്പർ, ടോറസ് തൊഴിലാളികളും ★പ്രസവ വേദന തുടങ്ങിയ പെണ്ണിനെയടക്കം സാഹസികമായി രക്ഷപ്പെടുത്തിയ ഇന്ത്യൻ ആർമിയും ★വെള്ളത്തിൽ തലയയുർത്തി കുതിച്ച് സൈനികരെ ലക്ഷ്യങ്ങളിൽ എത്തിച്ച നമ്മുടെ ആന വണ്ടിയും.... ★ഓരോ ട്രക്കുകളിലും സാധനം കയറ്റിവിടുമ്പോൾ കയ്യടിച്ചു ആർപ്പുവിളിച്ച തിരുവനന്തപുരം ചങ്കുകളുടെ ആവേശവും.... ★തുറക്കാൻ തയ്യാറാകാത്ത ബാർ അസോസിയേഷൻ ഹാളിന്റെ പൂട്ട് തല്ലിപ്പൊട്ടിക്കാൻ ഉത്തരവിട്ട കളക്ടർ അനുപമയുടെ ചങ്കൂറ്റവും.... ★കുടുംബത്തിനെ പോലും ക്യാമ്പിൽ എത്തിച്ച് ജനസേവനത്തിനിറങ്ങിയ ലക്ഷകണക്കായ സർക്കാർ ഉദ്യോഗസ്ഥരും... ★തോളോടുതോൾ നിന്ന് രക്ഷാപ്രവർത്തനത്തിലേർപ്പെട്ട കേരളാ പോലീസും ഫയർ &റെസ്ക്യൂ സർവ്വീസും... ★ഫ്രീക്കന്മാരെ കൂട്ടുപിടിച്ചു ടീമായി കളക്ഷൻ സെന്ററുകളുടെ പ്രവർത്തനം ആസൂത്രണം ചെയ്ത് ഏകോപിപ്പിച്ച കളക്ടർ വാസുകിയും... ★ചെറുതും വലുതുമായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്‌തവരുടെ സന്മനസും.... ★ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ വിവിധ രാഷ്‌ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും ഫേസ്ബുക്ക് കൂട്ടായ്മകളും.... ★ഒരു മലയാളികളും പ്രളയത്തിന്റെ കാർഡും കൊണ്ട് സഹായത്തിനായി ബസ്സുകൾ കയറിയിറങ്ങില്ലെന്ന്‌ ഊട്ടിയുറപ്പിച്ച നിശ്ചയദാർഢ്യവും... ★ഇത് വായിക്കുമ്പോൾ ചെറുതായെങ്കിലും അഭിമാനം തോന്നുന്നുണ്ടെങ്കിൽ അതില്പരം ഒരു വികാരവും ഒരു ഓണക്കാലത്തും കിട്ടാൻ പോകുന്നില്ല. ★ഇതാണ് നമ്മുടെ ഓണം. ★തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ പൂക്കളിൽ നിന്നുണ്ടാക്കിയ പൂക്കളം കാണുന്നതിനേക്കാൾ മാവേലി സന്തോഷിക്കുന്നത് മാനുഷരെല്ലാരും ഒന്നായിരിക്കുന്നത് കാണുമ്പോളായിരിക്കും... ☆ എന്റെ ഓണാശംസകൾ ......

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍