Skip to main content
*കേരളത്തെ പുനര്‍നിര്‍മിക്കാനായി മലയാളികള്‍ ഓരോരുത്തരും ഒരുമാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നു മുഖ്യമന്ത്രി...!!*
ഒരു മാസ്സത്തെയല്ല, രണ്ടു മാസത്തെ ശമ്പളം തരാനും ഞാൻ റെഡിയാണ് സാർ... പക്ഷെ, താഴെപ്പറയുന്ന കുറച്ചു കാര്യങ്ങൾക്കു മറുപടി കിട്ടണം..!!
https://www.facebook.com/100000969907378/posts/2264251036950538/
1. കേരളം പ്രളയക്കെടുതിയിൽ പെട്ടുഴലുമ്പോൾ സത്യപ്രതിജ്ഞ ചെയ്ത പുതിയ മന്ത്രിയെ എത്രയും വേഗം പിൻവലിക്കണം
2. മന്ത്രിമാരുടെ വിദേശ സന്ദർശനം, ചായ സൽക്കാരം, കണ്ണടക്കും, തോർത്തുമുണ്ടും വാങ്ങുന്നതിനുള്ള അലവൻസും സഹിതം എല്ലാ അലവൻസും അടുത്ത ഒരു വർഷത്തേക്ക് നിർത്തലാക്കണം...!!
3. ഭരണ പരിഷ്കാര കമ്മീഷൻ, പിന്നാക്ക/മുന്നാക്ക കമ്മീഷൻ, യുവജന കമ്മീഷൻ എന്ന് വേണ്ട ഖനജാവിനെ കൊള്ളയടിക്കുന്ന സകലമാന നിർഗ്ഗുണ കമ്മീഷനുകളെയും എത്രയും വേഗം പിരിച്ചു വിടണം.. ഇപ്പോൾ ഇവിടെ ഒരേതരം മനുഷ്യരേയുള്ളൂ... അതുകൊണ്ടു തന്നെ, വെള്ളാനകളായ ഒരു കമ്മീഷനും ആവശ്യമില്ല
4. അലവന്സുകൾ കൈപ്പറ്റി ഖജനാവിന് കൊള്ളയടിക്കുന്ന സകലമാന ഉപദേശികളെയും ഒഴിവാക്കുക... ഇനി ഉപദേശികൾ വേണമെങ്കിൽ തന്നെ, അടുത്ത ഒരു വർഷത്തേക്ക് സൗജന്യമായി ഉപദേശം തരാൻ തയ്യാറുള്ള ഉപദേശികളെ കണ്ടെത്തുക..!!
5. മൂന്നാറിലും, വയനാട്ടിലും എന്നു വേണ്ട കേരളനാട്ടിലാകെ മലയും, പുഴയും കയ്യേറി നിർമ്മിച്ച സകലമാന കെട്ടിടങ്ങളും ഒരു മാസത്തിനുള്ളിൽ പൊളിച്ചു നീക്കും എന്ന് ഞങ്ങൾക്കു ഉറപ്പു തരണം...
6. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ട് നടപ്പിലാക്കണം
https://www.facebook.com/100000969907378/posts/2264251036950538/
7. പശ്ചിമ ഘട്ടത്തിലെ എല്ലാ പാറമടകളുടെയും, മറ്റു പ്രദേശങ്ങളിലെ അനധികൃത പാറമടകളുടെയും പ്രവർത്തനം ഉടനടി നിർത്തലാക്കുക...!!
8. *മുഖ്യമന്ത്രിയുടെ ദുരിതാശ്വാസം എന്ന ഫണ്ട് വേണ്ട" 2018 പ്രളയ ദുരിതാശ്വാസം" എന്ന് പുതിയൊരു ഫണ്ടുണ്ടാക്കി അതിലേക്കു മാറ്റണം കിട്ടിയ മുഴുവൻ കാശും... അല്ലെങ്കിൽ ഈ കാശും രാഷ്ട്രീയക്കാരുടെ വെട്ടും, കുത്തും കൊണ്ട് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിനും മറ്റും ഉപയോഗിക്കും.*
9. നിർമ്മാണ മേഖലയിലെ വിദഗ്ധരും, സർവ്വസമ്മതരായ പൊതുജനങ്ങളും, പരിസ്ഥിതി രംഗത്തെ വിദഗ്ധരും ഒക്കെ കൂടി ഉൾപ്പെടുന്ന ഒരു കമ്മിറ്റി ആയിരിക്കണം പുനരധിവാസം തീരുമാനിക്കേണ്ടത്..!!
10. ദുരിതാശ്വാസ ഫണ്ടിന്റെ വരവ് ചെലവ് കണക്കുകൾ ഓരോ മാസവും പരസ്യപ്പെടുത്തണം..
11. കയ്യേറ്റ സ്ഥലത്തുള്ള വീടും, കച്ചവട സ്ഥാപനങ്ങളും നഷ്ടമായവർക്കു പത്തു പൈസ ധനസഹായം കൊടുക്കരുത്
ഇതൊന്നും ചെയ്യാൻ സാധിക്കില്ലെങ്കിൽ പ്രളയം തുടർക്കഥയാകാം... ഒരു മാസ്സത്തെയല്ല, ഒരു വർഷത്തെ ശമ്പളം തന്നാലും നമ്മുടെ നാട് രക്ഷപ്പെടില്ല...!! *എന്തിനാ എന്റെ ഒരു മാസത്തെ ശമ്പളം കൂടി വെറുതെ വെള്ളത്തിൽ കളയുന്നത്??*
*Shiby. P.K*
Popular posts from this blog
Comments
Post a Comment