പങ്ക് ചേരൂ ഈ കാംപെയിനില്‍. ചോദ്യം മോദി സര്‍ക്കാറിനോടാണ്. ........................................................... ആകെയുള്ള 14 ജില്ലകളിൽ 14 ലിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടും, 96 മരണങ്ങൾ നടന്നിട്ടും, അയ്യായിരത്തോളം ആളുകൾ വീടുകളുടെ മുകളിൽ കയറി നിന്ന് ജീവന് വേണ്ടി കേണപേക്ഷിച്ചുകൊണ്ടിരുന്നിട്ടും, 35 അണക്കെട്ടുകൾ തുറന്നിട്ടും, രാജ്യത്തെ നാലാമത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളം അടച്ചുപൂട്ടിയിട്ടും, റോഡുകളും പാലങ്ങളും ഒഴുകിപ്പോയിട്ടും... അതൊരു ദേശീയ ദുരന്തമാകാത്തതും, സൈന്യത്തെ പൂർണ്ണമായി വിന്യസിക്കാത്തതും കേരളം ഇന്ത്യയുടെ ഭാഗമല്ലാത്തതുകൊണ്ടാണോ...? ഞങ്ങളെന്താ ഓട് പൊളിച്ച് ഇറങ്ങി വന്നവരോ? ഇന്ത്യയിലെ ഒരു സംസ്ഥാനമാണ് കേരളവും.... ആഫ്രിക്കക്ക് സഹായമായി നൽകിയത് 600 US മില്ല്യൺ ഡോളർ.. ബംഗ്ലാദേശിന് ഒരു ഈടുമില്ലാതെ നൽകിയത് 5 ബില്ല്യൺ US ഡോളർ.. നേപ്പാളിൽ ഭൂകമ്പം ഉണ്ടായപ്പോൾ നൽകിയത് 2.1 ബില്ല്യൺ നേപ്പാളി റുപ്പിയും, ആയിരക്കണക്കിന് വീടുകളും.. എത്രയോ ആയിരക്കണക്കിന് കോടികളുടെ നഷ്ടത്തിന് കേരളം ആവശ്യപ്പെട്ടത് 1200 കോടി കേരളത്തിന് അനുവദിച്ചതോ 100 കോടി.... തീർന്നില്ല… ശിവജി പ്രതിമയ്‌ക്ക് 3600 കോടി . പട്ടേൽ പ്രതിമയ്ക്കു 3000 കോടി. … ഇതൊക്കെ കൊടുത്തത് സ്വന്തം കുടുംബത്ത് നിന്നോ ബിജെപി ആപ്പീസിൽ നിന്നോ അല്ല, കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ നൽകുന്ന നികുതി പണത്തിൽ നിന്നുമാണ്... എന്നാൽ മൂന്ന് മാസമായി തുടരുന്ന മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. എണ്ണായിരം കോടിയുടെ നഷ്ടം വന്നിടത്ത് കേരളം ചോദിച്ചത്‌ ആയിരത്തി ഇരുനൂറു കോടി രൂപ! എന്നിട്ട് അനുവദിച്ചതോ വെറും നൂറു കോടി രൂപ മാത്രം? ഒരു കർണാടക എംഎൽഎക്ക്‌ 150കോടി വിലയിട്ടവർ... പ്രളയ ബാധിതരായ ജനതക്ക് നൽകിയത്‌ വെറും 100കോടി. ഇങ്ങനാവണോ നമ്മുടെ ഭരണാധികാരികൾ ? അവർക്കും അവരുടെ പാർട്ടിക്കും ഗുണം ഉണ്ടെങ്കിൽ മാത്രമേ പൊതു ഖജനാവിലെ പണം പോലും ഇത്തരം വൻകെടുതികളിൽ പെട്ടുഴലുന്ന ഭാരതീയനുവേണ്ടി ചിലവാക്കുകയുള്ളൂ എന്നാണോ? സഹായങ്ങളും യാത്രയുമെല്ലാം വിദേശങ്ങളിലേക്ക് മാത്രമേ ഉള്ളോ? സ്വന്തം രാജ്യത്തിന്റെ ഒരു സംസ്ഥാനത്തേക്ക് ഇല്ലേ?..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍