Skip to main content
ഇപ്പോൾ നമ്മൾ കണ്ടു വരുന്ന നിപ്പ രോഗബാധ ഏതാണ്ട് പൂർണമായും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത് ആണ്. ആദ്യത്തെ രോഗി മാത്രമാണ് ഇതിനു ഒരപവാദം. അത് കൊണ്ടു നിപ്പ രോഗബാധ സംശയിക്കുന്ന ഒരാളിൽ നിന്നും എങ്ങനെ രോഗം വരാതിരിക്കാം എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിപ്പ H1N1 പോലെ വായുവിലൂടെ പകരില്ല.
1. പനിയുള്ള രോഗിക്ക് ശ്വാസം മുട്ടലോ, ശക്തമായ തലവേദന, ശര്ധി, അപസ്മാരം, ബോധം മറയുക എന്നിങ്ങനെ ഉള്ള ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആ രോഗിയുടെ കൂടെ ഉള്ളവർ mask, gloves എന്നിവ ഉപയോഗിക്കണം. പിന്നെ ആ രോഗിയുടെ എല്ലാ സ്രവങ്ങളും വിസർജ്യങ്ങളും കൈകാര്യം ചെയ്യുമ്പോളും mask, gloves ഉപയോഗിക്കണം. പിന്നെ എത്രയും പെട്ടന്ന് medical college fever casualty യിൽ എത്തിക്കണം.
2. രോഗിയുടെയോ കൂടെ നിന്ന ആളുകളുടെയോ വസ്ത്രങ്ങൾ സോപ്പ് /detergent ഇൽ നല്ല പോലെ ചൂട് വെള്ളം ഉപയോഗിച്ച് കഴുകണം. കൂടെ ഉള്ളവർ soap ഉപയോഗിച്ച് കുളിച്ച ശേഷം മാത്രമേ മറ്റുള്ളവരുമായി ഇടപഴകാവൂ.
3. നിപ്പ രോഗിയുടെ കൂടെ ആശുപത്രിയിൽ നിൽക്കുന്നവർ നിർബന്ധമായും PPE(personal protective equipment)kit ധരിക്കണം.. Hospital നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം
4.നിപ്പ virus വായുവിലൂടെ പകരില്ല. രോഗിയുടെ ഒരു മീറ്റർ അകലെ വരെ മാത്രമേ ശരീര സ്രവങ്ങൾ കൊണ്ടുള്ള രോഗസാധ്യത ഉള്ളു. രോഗസംശയം ഉള്ളവരിൽ നിന്നും ഒരു മീറ്റർ അകലം പാലിച്ചാൽ മതി. വഴിയിലൂടെ mask ഇട്ടു നടക്കേണ്ട ആവശ്യം ഇല്ല.
5.ഒരു രോഗിയുടെ അടുത്ത് നിൽക്കുമ്പോൾ ഉപയോഗിച്ച് കഴിഞ്ഞ mask,gloves എന്നിവ അവിടുത്തെ bioHazard bag ഇൽ നിക്ഷേപിക്കണം. അത് കഴിഞ്ഞു കൈ നല്ലവണ്ണം soap ഉം വെള്ളവും ഉപയോഗിച്ച് കഴുകണം, കുളിക്കുകയും വേണം.
6. Mask, N95 type വരെ ഒരു തവണ പരമാവധി 6 മണിക്കൂർ വരെ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ
7. Mask, gloves എന്നിവ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും കൈ soap ഉം വെള്ളവും ഉപയോഗിച്ച് കഴുകണം.
8. ഉപയോഗിച്ച gloves കൊണ്ടു കൊണ്ടു ശരീരത്തിന്റെ മറ്റു വശങ്ങളിൽ തൊടാതിരിക്കുക, ഉപയോഗിച്ച് കൊണ്ടിരിക്കുന്ന mask കൈ കൊണ്ടു തൊടാതിരിക്കുക എന്നത് വളരെ പ്രധാനമാണ്.
9. കൂടെ നിൽക്കുന്നവർ വാച്ച്, ആഭരണങ്ങൾ, മോതിരം, full sleeve ഷർട്ട്, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കരുത്
Dr. Sreejith
Asst. Professor
Dept. of medicine
Medical college
Kozhikode
Popular posts from this blog
Comments
Post a Comment