വായിക്കണം ഈ പോസ്റ്റ്.. ഔദ്യോഗികമായി തോൽക്കാൻ ഒരു മത്സരം കൂടെ ഞങ്ങൾ അർജന്റീനക്ക് ബാക്കിയുണ്ട്.... ! ഏതൊരു അർജന്റീനൻ ആരാധകനും അറിയാം..ഞങ്ങൾ തോറ്റു കഴിഞ്ഞെന്ന്. സാംപോളിയുടെ തന്ത്രങ്ങൾക്ക് മൂർച്ചയില്ലെന്ന്.... ! റോമെറോക്ക് പകരക്കാരനെ കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ലെന്ന്.. ! പന്ത് തട്ടാൻ അറിയാവുന്ന ഏതൊരുത്തനും കയറി മേയാവുന്ന പ്രതിരോധമാണ് ഞങ്ങളുടേതെന്ന്.. അങ്ങനെ എല്ലാം അങ്ങനെ എല്ലാം ഞങ്ങക്കറിയാം. എന്നിട്ടും ഓരോ അര്ജന്റീനൻ ആരാധകനും പോയിന്റുകൾ കൂട്ടിയും കിഴിച്ചും നോക്കി... മായനദിയിലെ മാത്തൻ ചോദിച്ചത് പോലെ നമ്മുടെ കാര്യത്തിൽ എന്തെങ്കിലും ഹോപ്പ് ഉണ്ടോ എന്ന് വീണ്ടും വീണ്ടും ചോദിച്ചു.... തോൽക്കാൻ മാത്രം ശീലിച്ചവർ... നിർഭാഗ്യം നിരന്തരമായി വേട്ടയാടുന്നവർ.... കാത്തിരിക്കാൻ മാത്രം വിധിക്കപ്പെട്ടവർ... എന്നിട്ടും വീണ്ടും വീണ്ടും ഞങ്ങൾ ആഗ്രഹിച്ച് പോകാണ്... അത് കപ്പ് എടുത്ത് മേനി നടിക്കാനല്ല... കപ്പുകളുടെ എണ്ണം കാണിച്ച് ആളാകാനുമല്ല... ഇനിയും ലോകം കണ്ട ഒരു ഇതിഹാസത്തെ.. മികച്ച ഫുട്‍ബോളറെ കപ്പിന്റെ പേരിൽ നിങ്ങൾ ആക്രമിക്കുന്നത് കാണാതിരിക്കാൻ വേണ്ടിയിട്ടാണ്.. ലിയോ.... ഗ്രൗണ്ടിലെ ആക്രമണങ്ങളെ നേരിടാനും അതിനെ ഡ്രിബിൾ ചെയ്ത് മറികടക്കാനും നിങ്ങൾക്കറിയാം... പക്ഷെ നിങ്ങൾ നേരിടേണ്ടി വരുന്നത് സ്പോർട്സ്മാൻ സ്പിരിറ്റ്‌ ഇല്ലാത്ത ചിലർ ഗ്രൗണ്ടിന് പുറത്ത് നടത്തുന്ന ആക്രമണങ്ങളാണ്. ഈ കുറിയ മനുഷ്യനെ താരതമ്മ്യപെടുത്തലുകളോടെ ഇനിയും നിങ്ങൾ എങ്ങോട്ടാണ് ചെറുതാക്കുന്നത്..? മെസ്സി കരിയർ ആരംഭിച്ചത് മുതൽ തുടങ്ങിയതാണ് നിങ്ങളുടെ താരതമ്മ്യപെടുത്തലുകൾ. മെസ്സി =കക്ക എന്നായിരുന്നു ആദ്യം മെസ്സി =റൊബീഞ്ഞോ എന്നായി പിന്നീട്....അതും ക്ലച്ചു പിടിക്കുന്നില്ല എന്ന് കണ്ടപ്പോൾ മെസ്സി =നെയ്മർ എന്നായി.... നെയ്മറിനെ കാഴ്ചക്കാരനാക്കി ബാഴ്സയിൽ മെസ്സി ഗോൾ അടിച്ച് കൂട്ടിയപ്പോൾ അവർ പുതിയ സൂത്രവാക്യവുമായി രംഗത്തെത്തി. മെസ്സി =റൊണാൾഡോ എതിരാളികൾ ഇങ്ങനെ മാറി കൊണ്ടേയിരുന്നു.. സമ്മർദ്ദം താങ്ങാനാവാത്ത മെസ്സി... തല കുനിച്ച് കളി തുടങ്ങുന്ന ക്യാപ്റ്റൻ.. ഇവിടെയാണ്‌ റൊണാൾഡോയെ കണ്ട് പഠിക്കേണ്ടത് എന്ന വിമര്ശനങ്ങളിലേക്കൊക്കെ നിങ്ങൾ എത്തി.. യുസേബിയോക്കും ഇടക്ക് വന്ന ഫിഗോക്കും ശേഷം പേരിടുത്ത് പറയാൻ പോലും ഒരു കളിക്കാരനില്ലാത്ത പോർച്ചുഗൽ... ! ടീവി പോലും ഉണ്ടോ എന്നറിയാത്ത കാലത്ത് മൂന്നാം സ്ഥാനത്ത് എത്തിയതാണ് ലോക കപ്പിലെ ഏറ്റവും വലിയ നേട്ടം.. കിട്ടുന്നതെല്ലാം ബോണസ് എന്ന രീതിയിൽ കളിക്കുന്ന റൊണാൾഡോക്ക് നിങ്ങൾ പറയുന്ന എന്ത് സമ്മർദ്ദമാണുള്ളത്. മെസ്സിയെ നിരന്തരം ആക്രമിച്ച് കൊണ്ടിരിക്കുന്ന അർജന്റീന മാധ്യമങ്ങൾ ഒന്നോർക്കണം .. കേവലം ഒരു രാജ്യത്തിന്റെ പ്രതീക്ഷയല്ല.... ഈ ലോകത്തിന്റെ പ്രതീക്ഷയുമായാണ് അയാൾ കളിക്കളത്തിൽ ഇറങ്ങുന്നത്. ഈ ലോകത്തിന്റെ പ്രതീക്ഷാ ഭാരം അയാളുടെ ആ കുഞ്ഞ് തലയെ എത്രത്തോളം അസ്വസ്ഥനാക്കുന്നുണ്ടാകും.. ! മരിയോ കെംപസിനും മറഡോണക്കും കൊടുത്ത ഇതിഹാസ പട്ടം എന്തെ നിങ്ങൾ അയാൾക്ക്‌ കൊടുക്കാത്തത്...? ബാറ്റിസ്റ്റ്യൂട്ടയും ഒർട്ടേഗയും ക്രെസ്പോയും റിക്യുഎൽമിയും നേരിടേണ്ടി വരാത്ത ചോദ്യങ്ങൾ എന്ത് കൊണ്ടാണ് അയാൾ മാത്രം നേരിടേണ്ടി വരുന്നത്. ഹിഗിനും അഗുറോക്കും മഷറാനോക്കും ഒന്നും കിട്ടാത്ത കപ്പ്‌ എന്ത് കൊണ്ട് അയാളുടെ മാത്രം ആവശ്യമായി മാറുന്നു..? അയാൾ മെസ്സിയാണ് മിശിഹായാണ് ലോകം കണ്ട മികച്ച ഫുട്‍ബോളറാണ്... അത് കൊണ്ട് തന്നെ മറ്റാർക്കുമില്ലാത്ത സമ്മർദ്ദം അയാൾ നേരിടേണ്ടി വരുന്നതും പ്രിയപ്പെട്ട കമാൽ വരദൂർ... ഞങ്ങൾ അർജന്റീന തോൽക്കേണ്ടവർ തന്നെയാണ്....പക്ഷെ ഞങ്ങളുടെ മെസ്സിയോ സർ..? അർജന്റീന ഈ ലോകകപ്പിൽ തോറ്റ് കഴിഞ്ഞു... ഇനിയുള്ളത് അയാൾ മാത്രമാണ്.... ചൊവ്വാഴ്ച്ച കാത്തിരിക്കുന്നതും അയാൾക്ക്‌ വേണ്ടി മാത്രമാണ്. Hope is still Alive There..(കടപ്പാട്) MESSI....Happy birthday man..

Comments

Popular posts from this blog

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫

അലകൾ കാത്തിരിക്കുന്നത് തീരത്തെ പുൽകാനാണ്😎സൂര്യൻ കാത്തിരിക്കുന്നത് ആഴിയിൽ അസ്‌തമിക്കാനാണ്😎ഇടിയും മിന്നലും മലകൾക്ക് പിന്നിൽ പോയ്‌ മറഞ്ഞു💥എന്നെങ്കിലും തിരിച്ചു വരാനായി😉 വിധി പോലും വിറച്ചു പോയി🏃 😎ട്വിറ്റെർ ഇസ്തം😍👫🤘

പകലൊളി മായുമ്പോൾ കുളിരല മൂടുമ്പോൾ💙ഇരുളു വീഴും വഴിയിൽ നീ തനിയേ പോകുമ്പോൾ💚വിങ്ങുമീ രാത്രി തൻ ❤നൊമ്പരം മാറ്റുവാൻ❤അങ്ങകലെ നിന്നു മിന്നും💙നീ പുണർന്നൊരീ താരകം❤മനസ്സിൻ മടിയിലെ മാന്തളിരിൽ❤മയങ്ങൂ മണിക്കുരുന്നേ👫കനവായ് മിഴികളെ തഴുകാം ഞാൻഉറങ്ങൂ നീയുറങ്ങൂ😍