Skip to main content
ചിന്തിക്കാന്‍ ചില കാര്യങ്ങള്‍;
❁═══════════════════════════❁
1. പണം മരണം വരെ, ഭാര്യ പടിവാതില്‍ക്കല്‍ വരെ, മക്കള്‍ കുഴിമാടം വരെ. നന്മകള്‍ നിന്നോടൊപ്പം.
2. നാം മരിക്കുമ്പോള്‍ കുഴിവെട്ടുകാരന്‍ പോലും ദുഃഖിക്കുന്ന രീതിയില്‍ ജീവിക്കുക.
3. ഇസ്‌ലാം അധ്വാനമില്ലാതെ നമുക്ക് ലഭിച്ചതാണ്, ഈമാന്‍ അധ്വാനത്തിലൂടെ നേടിയെടുക്കേണ്ടതാണ്.
4. കുളി, ഒരു മനുഷ്യന്‍റെ ജീവിതത്തിലെ ആദ്യ കുളിയും, അവസാന കുളിയും അവന്‍ കുളിക്കുകയല്ല. അവനെ കുളിപ്പിക്കുകയാണ്.
5. ജിമ്മില്‍ പോയി 100 കിലോ ഉയര്‍ത്തുന്നതിനേക്കാള്‍ ശക്തി ഉള്ളവനാണ് സുബ്ഹി നിസ്കാരത്തിന് ഉറക്കത്തില്‍ നിന്ന്‍ പുതപ്പ് ഉയര്‍ത്തി നിസ്കരിക്കാന്‍ പോകുന്നവന്‍.
6. ജനിച്ചാലും എടുക്കണം നിന്നെ മരിച്ചാലും എടുക്കണം പിന്നെ ഇടക്കെപ്പോഴോ സ്വയം നടന്നെന്നപേരില്‍ ഇത്രയും അഹങ്കരിക്കുന്നതെന്തിനു നീ....
7. മുഖം കണ്ട് സ്നേഹിക്കരുത്, മനസ്സ് കണ്ടു സ്നേഹിക്കണം. മനസ്സ് കണ്ടു സ്നേഹിച്ചാല്‍ മാത്രം പോരാ മരിക്കുവോളം സ്നേഹിക്കണം.
8. ഓര്‍ക്കുന്നുണ്ടോ നാം? ഓരോ സെക്കന്‍റെ് കഴിയുമ്പോഴും നാം മരണത്തോട് അടുക്കുകയാണെന്ന്.
9. നാളെ മുതല്‍ മാറാമെന്ന്‍ കരുതിയ എത്ര ആളുകളാണ് ഇന്ന്‍ ഖബറില്‍ കിടക്കുന്നത്.
10.തെറ്റായ വഴിയിലൂടെ പലതും സമ്പാദിച്ചു പത്രാസ് കാണിക്കുന്ന മനുഷ്യാ നീ ചിന്തിച്ചുവോ? നിന്‍റെ നാഥനു ഒരു നിമിഷം മതി നിന്നെ യാചകനാക്കാന്‍ എന്ന സത്യം.
“തഖ്‌വയുള്ളവന് അള്ളാഹു നല്‍കുന്ന പ്രത്യേക ഔദാര്യങ്ങള്‍:”
· ഖല്‍ബില്‍ വെളിച്ചം.
· മുഖത്ത് പ്രകാശം.
· ശരീരത്തിന് ശക്തി.
· ഭക്ഷണത്തില്‍ വിശാലത.
· സൃഷ്ടികളുടെ പ്രത്യേക സ്നേഹം.
“ഖബര്‍ ശിക്ഷ ലഭിക്കാന്‍ കാരണമാകുന്ന 4 പ്രധാന കാര്യങ്ങള്‍:”
1. ഏഷണി പറയല്‍.
2. നുണ പറയല്‍.
3. വഞ്ചന ചെയ്യല്‍.
4. അശുദ്ധിയോടെ നടക്കല്‍. (മൂത്രം ശരിക്ക് വൃത്തിയാകാതിതിരിക്കല്‍)
“ഖബര്‍ രക്ഷ ലഭിക്കാന്‍ കാരണമാകുന്ന 4 പ്രധാന കാര്യങ്ങള്‍:”
1. നിസ്കാരം നിലനിര്‍ത്തല്‍.
2. ധാരാളം ഖുര്‍ആന്‍ പാരായണം ചെയ്യല്‍.
3. ധാരാളമായി തസ്ബീഹ് ചൊല്ലല്‍.
4. സ്വദഖ ചെയ്യല്‍.
v രഹസ്യത്തിലും പരസ്യത്തിലും അള്ളാഹുവിനെ ഭയപ്പെടുക.
v സ്വര്‍ഗ്ഗത്തിന്‍റെ താക്കോല്‍ നിസ്കാരവും, നിസ്കാരത്തിന്‍റെ താക്കോല്‍ ശുദ്ധീകരണവുമാണ്.
v നീ നമസ്കരിക്കുക നിന്‍റെ മേല്‍ നമസ്കരിക്കുന്നതിനു മുമ്പ്.
v ഒരു മുസ്‌ലിം മറ്റൊരു മുസലിമിനെ കാണുമ്പോള്‍ ആദ്യം പറയേണ്ടത്? സലാം. (നബി(ﷺ) പറഞ്ഞു; സലാം പറയാതെ സംസാരം തുടങ്ങുന്നവരോട് നിങ്ങള്‍ മറുപടി നല്‍കണമെന്നില്ല. സലാം പറയുന്നവന്‍ അള്ളാഹുവോടും തന്‍റെ പ്രവാചകനോടും ഏറ്റവും അടുത്തവനാണ്).
“വെറുതെ നോക്കി ഇരുന്നാല്‍ പ്രതിഫലം കിട്ടുന്ന 3 കാര്യങ്ങള്‍:”
1. ഖുര്‍ആന്‍.
2. കഅ്ബ.
3. മാതാവ്.
Ø വീട്ടില്‍ നിന്നും പള്ളിയിലേക്കു താങ്കളെ കൊണ്ടുപോവാന്‍ കഴിയാത്ത ഈമാന്‍ ഖബ്റില്‍നിന്നും സ്വര്‍ഗ്ഗത്തിലേക്ക് താങ്കളെ എങ്ങനെ കൊണ്ടുപോകും?
👉നീ ജനിക്കുമ്പോള്‍ ബാങ്ക് വിളിക്കുന്നു നമസ്കാരം ഇല്ലാതെ, നീ മരിക്കുമ്പോള്‍ നമസ്കരിക്കുന്നു ബാങ്ക് വിളിക്കാതെ... ഒരു ബാങ്കിന്‍റെയും നമസ്കാരത്തിന്‍റെയും ഇടയിലുള്ള സമയമാണ് നിന്‍റെ ജീവിതം.👈
Ø ഒരു ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ചിന്തിക്കുക. ഞാന്‍ അവസാനമായി കേള്‍ക്കുന്ന ബാങ്ക് വിളി ആയിരിക്കുമോ ഇത്? ഓരോ നമസ്കാരത്തില്‍ നില്‍ക്കുമ്പോള്‍ ചിന്തിക്കുക? എന്‍റെ അവസാനത്തെ നമസ്കാരമായിരിക്കുമോ ഇതെന്ന്‍? ഈ ചിന്തകളോടെ നമസ്കാരത്തെ മുറുകെ പിടിക്കുക. അള്ളാഹു തൗഫീഖ് നല്‍കട്ടെ... ആമീന്‍.
Ø ചുരുങ്ങിയത് ആഴ്ചയില്‍ ഒരു ദിവസമെങ്കിലും തഹജ്ജുദ് നമസ്കരിക്കുക. ‘ഇന്‍ ഷാ അള്ളാഹ്’ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കാണാം.
Ø നിസ്കാരങ്ങള്‍ മടികൂടാതെ ആസ്വദിച്ച് നിലനിറുത്തുന്നവരില്‍ ഞങ്ങളെ നീ ഉള്‍പ്പെടുത്തണമേ അള്ളാഹ്.....
Ø സ്ത്രീധനം മരിക്കട്ടെ, സ്ത്രീജനം ജീവിക്കട്ടെ.
Ø അള്ളാഹുവേ ഞങ്ങളുടെ ഹലാലായ ആഗ്രഹങ്ങള്‍ നിറവേറ്റിത്തരണേ.
അള്ളാഹുവേ ഞങ്ങളുടെ ജോലികളില്‍ നീ ബര്‍ക്കത്ത് ചെയ്യേണമേ, ദുരിതങ്ങളില്‍ നിന്നു ഞങ്ങളെ കാത്തുരക്ഷിക്കുമാറാകണമേ.
ഒരിക്കല്‍ ഞാന്‍ ഭൂമിയില്‍ ഇല്ലാത്ത ഒരു ദിവസം വരും. അന്ന്‍ നിങ്ങള്‍ ജീവിച്ചിരിപ്പാണെങ്കില്‍ എനിക്കുംകൂടി പ്രാര്‍ത്ഥിക്കില്ലേ?
അള്ളാഹു ദീര്‍ഘായുസ്സും ആഫിയത്തും നല്‍കട്ടെ... ആമീന്‍.....
കൂടുതല്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ,
Popular posts from this blog
Comments
Post a Comment