Skip to main content
*ഷട്ടറും പൂട്ടുമെല്ലാം തുരുമ്പുപിടിക്കുന്നു..തലതിരിഞ്ഞ ലോക്ഡൗൺ ഏർപ്പാടിന്അധികാരികളേ... എന്ത് മറുപടിയാണ് നിങ്ങൾക്ക് പറയാനുള്ളത്?*ഫറോക്ക് മുനിസിപ്പാലിറ്റിയിൽ അവശ്യസാധന ഒഴികെയുള്ള കടകളടച്ചിട്ട് 3 മാസം കഴിഞ്ഞു. ബിൽഡിംഗ് ഓണർമാർ 1 മാസത്തെ വാടക മാത്രമാണ് കുറച്ചു കൊടുക്കുന്നത്.ഇലക്ട്രിസിറ്റി ബിൽ, വാടക, കുറികൾ മറ്റ് അടവുകൾ, ഇതിനെല്ലാം പുറമെ സ്വന്തം കുടുംബത്തിൻ്റെ നിത്യ ചിലവുകൾ...വ്യാപാരി എന്ന മുദ്ര കുത്തപ്പെടുന്നതോടു കൂടി അധികാരികളിൽ നിന്ന് ഒരു ആനുകൂല്യവും ലഭിക്കില്ല... പൊതുസമൂഹം മുതലാളിയെന്ന പേർ ചാർത്തുന്നു.!എല്ലാ ആനുകൂല്യങ്ങളും തിരസ്കരിക്കപ്പെട്ട ഈ സമൂഹം ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. വാടക ഒടുക്കാൻ കഴിയാതെ, കരണ്ട്ബിൽ അടക്കാൻ കഴിയാതെ ലോണിൻ്റെ പിഴപ്പലിശ അടക്കാൻ കഴിയാതെ.. കുടുംബത്തിൻ്റെ ചിലവ് നടത്താൻ കഴിയാതെ ഞെക്കി ഞെരുങ്ങുകയാണ് നാല് മാസത്തോളമായി ഫറോക്കിലെ വ്യാപാരികൾ. TPR എന്ന തലതിരിഞ്ഞ ഏർപ്പാടിൻ്റെ രക്തസാക്ഷിയാണ് ഫറോക്ക് മുനിസിപ്പാലിറ്റിയിലെ വ്യാപാരി സമൂഹം.സർക്കാറേ... ഈ നയം കൊണ്ട് കോവിഡ് കുറഞ്ഞോ? കോടിക്കണക്കിന് നഷ്ടങ്ങളുണ്ടായതല്ലാതെ എന്ത് നേട്ടമാണുണ്ടായത്?അധികാരക്കസേരയിലിരുന്ന് ഗർവ്വ് കാണിക്കുകയല്ല ജനങ്ങളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കുകയാണ് ജനകീയ സർക്കാർ ചെയ്യേണ്ടത്. അല്ലാതെ സേഛാധിപത്യവും ഹുങ്കും കൊണ്ട് സാധാരണക്കാരൻ്റെയും കച്ചവക്കാരൻ്റെയും മെക്കട്ട് കേറലല്ല.._വാൽക്കഷ്ണം: ബ്രണ്ണൻ കോളേജിലെ വരാന്തയിൽ ഊരിപ്പിടച്ച വാളുകൾക്കിടയിലൂടെ നടന്നെന്ന് പറഞ്ഞ് 'വിശുദ്ധ പുണ്യാളനെന്ന' മുദ്ര ചാർത്താൻ മണ്ടൻമാർ മത്സരിക്കുമ്പോൾ ആ ഹാങ്ങിൽ ജനങ്ങളുടെ ബുദ്ധിമുട്ടൊക്കെ ആര് കാണാൻ._-ASHKER CHUNGAM9947414647
Popular posts from this blog
Comments
Post a Comment