Skip to main content
"ജനഹൃദയങ്ങളിലെ രാഘവേട്ടൻ"
പത്ത് വർഷങ്ങൾക്ക് മുൻപ്, ഇതുപോലൊരു സ്ഥാനാർഥി പ്രഖ്യാപന സമയത്ത് കോഴിക്കോട് മണ്ഡലം പുനർനിർണ്ണയം നടത്തിയതിന്റെ അടിസ്ഥാനത്തിൽ പഴയ മഞ്ചേരി മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബേപ്പൂർക്കാരായ ഞങ്ങൾ ഉൾപ്പെടെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിക്കായി കാത്തിരിക്കുമ്പോഴാണ് കണ്ണൂരിലെ പയ്യന്നൂർക്കാരൻ എം.കെ രാഘവൻ എന്ന രാഘവേട്ടൻ പാർലമെന്റിലേക്ക് മത്സരിക്കാനായി കോഴിക്കോട് നിയോഗിക്കപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ സുരക്ഷിത മണ്ഡലമായ കോഴിക്കോട്, രാഘവേട്ടൻ ആദ്യമായി മത്സരിക്കാനായി തയ്യാറെടുക്കുമ്പോൾ ഒരിക്കലും അദ്ദേഹം ഈ നാട്ടുകാർക്ക് സുപരിചിതനായിരുന്നില്ല.
തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ ചൂടേറുന്നതിനനുസരിച് രാഘവേട്ടനും കോഴിക്കോടിന്റെ ഹൃദയത്തിൽ ചേക്കേറാൻ തുടങ്ങി. നിങ്ങൾ എന്നെ തിരഞ്ഞെടുത്തു കഴിഞ്ഞാൽ ഒരിക്കലും നിങ്ങൾക്ക് എന്നെ തിരഞ് കണ്ണൂരിലേക്ക് വരേണ്ടി വരില്ല, നിങ്ങളിലൊരുവനായി നിങ്ങളോടൊപ്പം ഈ കോഴിക്കോട്ട് തന്നെ കാണുമെന്ന് അന്ന് അദ്ദേഹം പറഞ്ഞ ആ വാക്ക്, ഇന്നും അദ്ദേഹം അക്ഷരംപ്രതി പാലിച്ചു കൊണ്ട് കോഴിക്കോട്ടെ ജനഹൃദയങ്ങളിലെ രാഘവേട്ടനായി, കോഴിക്കോടിനെ അന്താരാഷ്‌ട്ര നിലവാരത്തിലേക്ക് കൈപ്പിടിച് ഉയർത്തി വികസനത്തിന്റെ വിപ്ലവം തീർത്ത ജനകീയനായ ജനപ്രതിനിധിയായി വീണ്ടും പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനായി കോൺഗ്രസ് നേതൃത്വം ആത്മവിശ്വാസത്തോട് കൂടി അദ്ദേഹത്തെ വീണ്ടും സാരഥി ആക്കിയിരിക്കുകയാണ്.
2009 ൽ അപരിചിതനായി കോഴിക്കോട്ടുകാരുടെ ഇടയിലേക്ക് വന്ന എം.കെ രാഘവൻ 2014 ൽ കോഴിക്കോട്ടുകാരുടെ രാഘവേട്ടനായി വീണ്ടും പാർലമെന്റിലേക്ക് ഇരട്ടിയിലധികം ഭൂരിപക്ഷത്തോടെ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടത് വോട്ടർമാർ അദ്ദേഹത്തിലർപ്പിച്ച വിശ്വാസം എത്രത്തോളം കാത്തുസൂക്ഷിച്ചു എന്നതിന്റെ തെളിവാണ്. വീണ്ടും ഹാട്രിക് വിജയത്തിനായി മത്സര രംഗത്തേക്ക് വരുമ്പോൾ കോഴിക്കോട് മണ്ഡലത്തിൽ മറ്റൊരു പേര് ഉയർന്നു വരാനില്ലാത്തത് രാഘവേട്ടനും മണ്ഡലത്തിലെ ജനങ്ങളും തമ്മിലുള്ള ആത്മബന്ധത്തിന്റെ നേർസാക്ഷ്യം കൂടിയാണ്.
എം.പി ഫണ്ട് നൂറിൽ നൂറ് ശതമാനം മണ്ഡലത്തിൽ വിവിധ പദ്ധതികൾക്കായി ചിലവഴിച്ചും, നിരവധി വലിയ പ്രോജക്ടുകൾ കോഴിക്കോട്ടേക്ക് കൊണ്ട് വന്ന് മണ്ഡലത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്ത ജനപ്രതിനിധിയായാണ് 2019 ൽ ഐക്യജനാധിപത്യ മുന്നണിയുടെ സാരഥിയായി വീണ്ടും അദ്ദേഹം നമ്മുടെ മുന്നിലേക്ക് വോട്ട് അഭ്യർത്ഥിച്ചു കൊണ്ട് വരുന്നത്.
ഇടതുകോട്ടയായ മണ്ഡലം പക്ഷെ, പാർലിമെന്റിൽ വലതിനൊപ്പം പോകുന്ന നിരാശാജനകമായ ഈർഷ്യത്തെ മറികടക്കാൻ വ്യക്തിഹത്യയും, പൊള്ളയായ ആരോപണങ്ങളും, മതവും ജാതിയും എല്ലാം പറഞ് തിരഞ്ഞെടുപ്പിനെ നേരിടാനായി ഊതിവീർപ്പിച്ച ജനകീയത നൽകി കോഴിക്കോടിനെ തിരിച്ചു പിടിക്കും എന്ന് പറയുന്ന എതിരാളികൾക്കിടയിൽ വികസനവും, ജനാധിപത്യമൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചു കൊണ്ട് വോട്ടര്മാര്ക്കിടയിലേക്ക് വോട്ട് ചോദിച്ചു വരുന്ന രാഘവേട്ടനെ ഇരു കയ്യും നീട്ടി സ്വീകരിക്കുകയാണ് പ്രബുദ്ധരായ വോട്ടർമാർ.
പ്രിയ കോഴിക്കോട്ടുകാരെ..,
മതേതരത്വ ഇന്ത്യയെ തിരിച്ചു പിടിക്കാൻ രാഹുൽ ഗാന്ധിയുടെ കരങ്ങൾക്ക് നമുക്ക് ശക്തി പകർന്നേ പറ്റൂ..
കോഴിക്കോടിന്റെ വികസന തുടർച്ചക്കായി, ജനങ്ങളിലൊരുവനായി ഇടപഴകാൻ നമ്മുടെ രാഘവേട്ടനെ സാധിക്കൂ..
വിജയിപ്പിക്കണം നമുക്ക്, ഹാട്രിക്ക് വിജയത്തോടെ പാർലമെന്റിലേക്ക് അയക്കണം നമുക്ക്..
തോൽപ്പിക്കരുത്, തോൽപ്പിച്ചാൽ തോറ്റുപോകുന്നത് നമ്മളാണ്..മതേതരത്വ ഇന്ത്യയാണ്.
നിങ്ങളുടെ സമ്മതിദാനാവകാശം ✋🏼കൈപ്പത്തി അടയാളത്തിൽ നൽകിക്കൊണ്ട് നമ്മുടെ സ്വന്തം എം.കെ രാഘവേട്ടനെ വിജയിപ്പിക്കുക.
#UDF
#KOZHIKODE
#MK_RAGHAVAN
#നമ്മുടെ_ചിഹ്നം_കൈപ്പത്തി✋🏼
Popular posts from this blog
Comments
Post a Comment