"യുഗാന്ത്യം"ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിടുന്നു, ഇതുപത് വർഷത്തെ നീണ്ട കരിയറിന് വിരാമമിട്ട് കൊണ്ടുള്ള മെസ്സിയുടെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളിലേക്ക്...കഴിഞ്ഞ ഒന്നരവർഷക്കാലമായി ക്യാമ്പ്നുവിലെ തന്റെ ആരാധകരെ കാണാനാവാതെയാണ് ഞാൻ മടങ്ങുന്നത്, തിങ്ങിനിറഞ്ഞ ക്യാമ്പ്നുവിൽ വിടപറയാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. പക്ഷേ ഇത് ഇങ്ങനെയായിപ്പോയി, ഞാൻ ഒരിക്കലും ഗുഡ് ബൈ പറയുന്നില്ല, എനിക്കതിനാവില്ല, ഞാനതൊരിക്കലും ആഗ്രഹിച്ചിരുന്നില്ല, ഇങ്ങനെ ഒരു അവസാനം ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല...എന്റെ പതിമൂന്നാം വയസ്സ് മുതൽ ഞാനിവിടെയുണ്ട്, കഴിഞ്ഞ ഇരുപത് വർഷക്കാലമായി ഞാനിവിടെയുണ്ട്, ഇന്ന് ഞാൻ മടങ്ങുന്നത് എന്റെ ഭാര്യയും മൂന്ന് കുഞ്ഞുങ്ങളോടൊപ്പവുമാണ്,ഇതെന്റെ വീടാണ്, ഒരുപാട് സുന്ദര മുഹൂർത്തങ്ങൾ എനിക്ക് ഇവിടെ ഉണ്ടായിട്ടുണ്ട്, കുറച്ച് മോശം അനുഭവങ്ങളും, ഇതെല്ലാം തന്നെയാണ് ഞാനിന്ന് കാണുന്ന രീതിയിലേക്ക് എന്നെ വളർത്തിയത്, ഞാൻ വിട പറയുകയാണ്,എന്റെ ആദ്യ ദിവസം മുതൽ അവസാനം വരെ ഞാൻ എല്ലാവരോടും കടപ്പെട്ടിരിക്കുന്നു, എന്നോട് കാണിച്ച അതിയായ സ്നേഹത്തിനും പരിചരണത്തിനും നന്ദി..എന്റെ സഹകളിക്കാർ, മുൻപ് കളിച്ചു പോയവർ എന്റെ ഭാഗത്ത് നിന്ന എല്ലാവരോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു...എനിക്ക് തിരിച്ചു വരാൻ ആവുമെന്ന് തന്നെയാണ് എന്റെ വിശ്വാസം, വീണ്ടും ഈ ടീമിന്റെ ഭാഗമായി കൊണ്ട് ബെസ്റ്റ് ആക്കി മാറ്റാൻ കഴിയുമെന്ന് ഞാൻ ആഗ്രഹിക്കുന്നു...സത്യത്തിൽ എന്റെ വാക്കുകളെ ഞാൻ മറന്ന് പോകുന്നു, എന്തെല്ലാമോ പറയണമെന്നുണ്ടെനിക്ക്, പക്ഷേ എനിക്കതിനാവുന്നില്ല...!!കണ്ണീരിൽ കുതിർന്ന വാക്കുകളുമായി ലയണൽ മെസ്സി ബാർസ വിടുന്നു...!!Gracias Leo...#argentinafanskerala

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫