നാഥനില്ലാതെ പോലീസും നാടും.!ആയിരം രൂപകൊണ്ടുമാത്രം പട്ടിണി മാറില്ലെന്നാണ് ശൈലജ ടീച്ചർ പോലും പറയുന്നത്. ഇതുതന്നെയാണ് പ്രതിപക്ഷവും ഇത്രയും കാലം പറഞ്ഞത്. എല്ലാ സാമ്പത്തിക വ്യവഹാരങ്ങളും അടച്ചുപൂട്ടി ഒട്ടും യുക്തിയില്ലാത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒരു കിറ്റുമാത്രം നൽകിയാൽ പ്രതിസന്ധികൾ തരണം ചെയ്യാമെന്ന് ആരാണ് ഇടത് സർക്കാരിനെ ഉപദേശിക്കുന്നത്.?ഭക്ഷണം നൽകണമെന്ന നിയമം ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെടുത്തി നോക്കുമ്പോൾ അത് സർക്കാരിൻ്റെ ഉത്തരവാദിത്തമാണ്. അതുകൊണ്ട് വിശപ്പ് മാറും. പക്ഷേ തുടർ ജീവിതത്തിന് അതല്ല പരിഹാരം. അതുമാത്രം നൽകുകയും നൽകിയവർക്ക് ദൈവരൂപവും സ്വീകരിച്ചവർക്ക് അടിമഭാവവും നൽകിയതുകൊണ്ട് ജനങ്ങളുടെ ബുദ്ധിമുട്ട് മാറില്ല.കേരളത്തിന് ഒരു പോലീസ് മന്ത്രിയുണ്ടോയെന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റം പറയാനൊക്കില്ല. രണ്ടും മൂന്നും തവണ കള്ളനോട്ട് കേസിൽ പിടിക്കപ്പെട്ട ബി.ജെ.പിക്കാരനായ പ്രതിക്ക് മേൽ വെറും "ഫോട്ടോ സ്റ്റാറ്റ്" കുറ്റം ചാർത്തി ജാമ്യം നൽകി ഈ ലോക്ഡൗണിനിടയിലും വീണ്ടും കള്ളനോട്ടിറക്കാൻ ഇവിടുത്തെ പോലീസ് സൗകര്യം ചെയ്തുനൽകി.ജീവിക്കാൻ വേണ്ടി പെടാപാട് പെടുന്ന ഒരമ്മ പോലീസുകാരുടെ കാലു പിടിച്ച് കരഞ്ഞിട്ടും അവരുടെ ഉപജീവന മാർഗ്ഗമായ മീൻകുട്ട ചവിട്ടി വലിച്ചെറിഞ്ഞു. പെറ്റി അടക്കാൻ കയ്യിൽ കാശില്ല, കോടതിയിൽ അടച്ചോളാം എന്നുപറഞ്ഞ ഓട്ടോ ഡ്രൈവറെ കൊലപാതകികളെ കൊണ്ടുപോകുന്ന ഭീകരതയോടെ കൈകാര്യം ചെയ്യുന്ന പോലീസ്. പശുവിന് പുല്ലരിയാൻ പോയ നാരായണൻ ചേട്ടന് 2000 രൂപ ഫൈൻ. എ.ടി.എമ്മിൽ നിന്ന് തൊഴിലുറപ്പ് പദ്ധതിയുടെ പണം എടുക്കാൻ വന്ന ചേട്ടന് പോലീസ് അന്യായമായി ഫൈനിട്ടത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് നേരെ ജാമ്യമില്ലാ കുറ്റം.പ്രതിപക്ഷ ഉപനേതാവ് കുഞ്ഞാലിക്കുട്ടി സാഹിബ് നിയമസഭയിൽ പറഞ്ഞ പോലെ, വലതു കൈകൊണ്ടു കിറ്റ് നൽകി, ഇടത് കൈകൊണ്ട് അന്യായമായി പെറ്റി വാങ്ങുക മാത്രമാണ് നിലവിൽ സർക്കാരിൻ്റെ ജോലി. എല്ലാം അടഞ്ഞു നിൽക്കുന്ന ജനങ്ങളുടെ കയ്യിൽ നിന്ന് ഇപ്പോൾ അന്യായമായി ഈടാക്കുന്ന വലിയ തുകകൾ അവരുടെ അധ്വാനത്തിൻ്റെ വിയർപ്പും കണ്ണീരിൻ്റെ ഉപ്പും കലർന്ന ദ്രോഹപ്പണമാണ്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫