*രാഗേഷ് മൊകേരി* ✍️ഒന്നിച്ചു നിൽക്കാൻ എന്താണ് തടസ്സം..???ഇനിയും ഒന്നിച്ചില്ലെങ്കിൽ ഈ ഫാസിസത്തെ പ്രതിരോധിക്കാൻ നിങ്ങൾക്ക് ഒരിയ്ക്കലുമാവില്ല..മുസ്ലീംവേട്ട തന്നെയാണ് നടക്കുന്നത് എന്താണ് അതിലിത്ര സംശയം..???അതുകഴിഞ്ഞാൽ പിന്നെ മറ്റുപലതുമാണ്..ബി.ജെ.പി-യുടെ പ്രബലയായൊരു നേതാവ് പരസ്യമായ പ്രവാചകനിന്ദ നടത്തുന്നു.അത് അറിയാതെ പറ്റിയ ഒരു തെറ്റല്ല.അറിഞ്ഞുകൊണ്ട് ചെയ്യുന്നതാണ്.അവർ എളുപ്പത്തിലേക്ക് നീങ്ങുകയാണ്.തെരുവിലിറങ്ങിയ മുസ്ലീങ്ങളെ തിരഞ്ഞുപിടിച്ച് കേസ്സ് ചുമത്തുന്നു.ജയിലിൽ അടക്കുന്നു..രണ്ട് മുസ്ലീം യുവാക്കളെ അതിക്രൂരമായി വെടിവെച്ച് കൊല്ലുന്നു..RSS ഭീകരതക്കെതിരെ നിരന്തരം പോരാടിയിരുന്നവരുടെ വീട് ബുൾഡോസർ കയറ്റി തകർക്കുന്നിടം വരെ എത്തിയിട്ടും നിങ്ങൾക്ക് എന്തുകൊണ്ടാണ് അത് മനസ്സിലാകാത്തത്..???പലരേയും അറസ്റ്റുചെയ്ത് കൊണ്ടുപോകുന്നു.സംഘിഭീകരത അവരുടെ കൈയ്യിലുള്ള മുഴുവൻ അധികാരസ്രോതസ്സും ഉപയോഗിച്ച് മുസ്ലീങ്ങളെ വേട്ടയാടാനുള്ള പരിശ്രമത്തിലാണ്..ഇതൊക്കെ ചെറുതാണ്,വലുത് വരാനുണ്ട് എന്നത് കൃത്യമാണ്..കാക്കത്തൊള്ളായിരം കഷ്ണങ്ങളായി വിഭജിച്ച് വിഭാഗീതയയിൽ പരസ്പരം കല്ലെറിയാതെ മുസ്ലീങ്ങളേ,നിങ്ങൾക്ക് ഇനിയെങ്കിലും ഒന്നിച്ചു നിന്നുകൂടെ..???ഒന്നിച്ച് നിന്നൊരു പ്രതിഷേധമെങ്കിലും നടത്തിക്കൂടെ..???നാളെ ഒന്നിച്ചു നിൽക്കണം എന്ന് ആഗ്രഹിക്കുമ്പോൾ ആരൊക്കെ ഉണ്ടാകുമെന്ന് പോലും അറിയില്ല.വൈകിയാൽ നിങ്ങളെന്നു മാത്രമല്ല ഇന്ത്യ തന്നെ ഇല്ലാണ്ടാവും..ആരോട് പറയാൻ..ആര് കേൾക്കാൻ...https://www.facebook.com/ragesh.mokeryhttps://www.facebook.com/ragesh.mokery

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫