സിം ആധാറുമായി ബന്ധിപ്പിക്കുമ്പോൾ മൊബൈൽ ഷോപ്പുകൾക്ക് യാതൊരു ചിലവും വരുന്നില്ല. പിന്നെ എന്തിനാണ് 30 രൂപ വാങ്ങുന്നത്? ഇത് ന്യായമാണോ?          എന്റെ പറമ്പിൽ പണിക്ക് വേണ്ടി മൂസക്കയേയും ദാസേട്ടനേയും വിളിച്ചു. അടുത്ത ദിവസം രാവിലെ തൂമ്പയും കത്തിയും പിക്കാസുമായി അവർ വന്നു. പറമ്പിലെ പുല്ലുകൾ വെട്ടിനിരത്തി, പറമ്പ് കിളച്ചു മറിച്ചു, തെങ്ങിന് തടം തുറന്നു, പച്ചിലയും വളവും നിറച്ചു. ഉച്ചക്ക് 1 മണി ആയപ്പോൾ അവർ പണി അവസാനിപ്പിച്ചു. തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി പോകാൻ നേരം അവർ എന്നോട് കൂലി ചോദിച്ചു. ആ സമയം ഞാൻ അവരോട് പറഞ്ഞു; നിങ്ങൾക്ക് എന്തിനാണു കൂലി? നിങ്ങൾക്ക് എന്തു ചിലവാണ് വന്നിട്ടുള്ളത്? (അവർ കൊണ്ടുവന്ന തൂമ്പയും കത്തിയും പിക്കാസും കഴുകി വൃത്തിയാക്കി അതേപോലെ കൊണ്ടു പോകുന്നു. പിന്നെ എന്തു ചിലവാണ് അവർക്കുള്ളത്)           ഇവിടെ യഥാർത്ഥത്തിൽ കൂലി കൊടുക്കുന്നത് അവരുടെ അധ്വാനത്തിനാണ്, സമയത്തിനാന്, സേവനത്തിനാണ്. അല്ലാതെ ചിലവ് നോക്കിയല്ല. അങ്ങനെ ചിലവ് നോക്കിയാണെങ്കിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സമ്പളം വാങ്ങാൻ അർഹതയില്ല. അവർ ഒപ്പിടുന്ന പേന പോലും സർക്കാർ ചിലവിൽ വാങ്ങിയതായിരിക്കും. എല്ലാ സേവന മേഖലകളിലും ഇങ്ങനെ കാണാൻ കഴിയും.           മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിക്കാൻ മൊബൈൽ ഷോപ്പുടമകൾ ചാർജ് ഈടാക്കുന്നത് അവരുടെ അധ്വാനത്തിനും സമയത്തിനും സേവനത്തിനുമാണ്. മൊബൈൽ ഷോപ്പുകൾ പ്രവർത്തിക്കുന്നത് മൊബൈൽ കമ്പനികൾക്ക് അടിമപ്പണി ചെയ്യാനല്ല. ഓരോ മൊബൈൽ ഷോപ്പും അവിടെ ജോലി ചെയ്യുന്ന ഓരോരുത്തരുടെയും കടുംബത്തിന്റെ വരുമാനമാർഗമാണ്. Ekyc മെഷീനും മറ്റും "സൗജന്യ നിരക്കിൽ" (മാതൃഭൂമി കോഴിക്കോട് ലേഖകന്റെ ഭാഷയിൽ) തന്നാലും സൗജന്യമായി തന്നാലും ഈ സേവനം സൗജന്യമായി ചെയ്തു കൊടുക്കാൻ സാധ്യമല്ല. ചെയ്യുന്ന ജോലിക്ക് അർഹമായ കൂലി വേണം. ഇത് അവകാശമാണ്. ആരുടെയും ഔദാര്യമല്ല.          അതിനാൽ മൊബൈൽ ഷോപ്പുടമകൾ എതോ വലിയ തെറ്റു ചെയ്തു എന്ന രീതിയിൽ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നവർ സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. സഹകരിക്കുക..         Jai MPRAK

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫