Skip to main content
ശ്രീ കമലിന് പ്രബുദ്ധ കേരളത്തിന്റെ മുഴുവൻ
പിന്തുണയും ഉണ്ടാകും. ദേശീയഗാനം
ചൊല്ലേണ്ട എന്നല്ല ഇതുപോലുള്ള
മേളകളിൽ, ഓരോ സിനിമക്ക് മുൻപും
ദേശീയഗാനം തുടർച്ചയായി
ചൊല്ലേണ്ടിവരുമ്പോൾ ഉണ്ടാകുന്ന
ഔചിത്യത്തെ കുറിച്ചാണ് അദ്ദേഹം
സംശയം പ്രകടിപ്പിച്ചത്? അത്
ന്യായമായിരുന്നു. അല്ലാതെ ഒരിക്കലും
ദേശീയഗാനം ചൊല്ലുന്നതിന് അദ്ദേഹം
എതിരുനിന്നിട്ടില്ല. കോടതി നിർദ്ദേശം
അനുസരിക്കാൻ എല്ലാവരും
ബാദ്ധ്യസ്ഥരാണ് എന്ന് തന്നെ പറയുകയും,
നടപ്പാക്കുകയും ചെയ്തു കൊണ്ടിരിക്കുകയു
മാണ്. ഇങ്ങനെയൊരു അഭിപ്രായം
പ്രകടിപ്പിച്ചതിന്റെ പേരിൽ അദ്ദേഹം
ദേശവിരുദ്ധനാണ് എന്നൊക്കെയുള്ള ജല്പനം
തീരെ മോശമാണ്. ഇതു കൊണ്ടൊന്നും ശ്രീ
കമലിന് മലയാള ഭാവുകത്തിൽ ഉള്ള
സ്ഥാനത്തിന് എന്തെങ്കിലും കുറവ്
സംഭവിക്കും എന്ന് കരുതരുത്. ഇത്തരുണത്തിൽ
ശ്രീ കമലിനെതിരായി സംഘപരിവാറിന്റ
ഭാഗത്ത് നിന്നുണ്ടായ സമര കോലാഹലം
ബാലിശമായി എന്ന് പറയാതെ വയ്യ.
Comments
Post a Comment