ഭാര്യയെക്കുറിച്ച് ചില കാര്യങ്ങൾ.. 1. അവൾ എല്ലാം തികഞ്ഞവളല്ല, അവളോട് ക്ഷമിക്കുക. 2. അവൾ നിന്റെ അസ്ഥിയുടെ അസ്ഥിയാണ്.. അത് തകർക്കരുത്. 3. അവൾ നിനക്ക് കിട്ടിയ സമ്മാനമാണ്, അംഗീകരിക്കുക. 4. അവൾ വിലമതിക്കാനാവാത്ത മുത്താണ്, അതിനെ മിനുക്കിയെടുക്കുക. 5. അവൾ ഏറ്റവും അടുത്ത കൂട്ടുകാരിയാണ്, പിണങ്ങരുത്. 6. അവൾ നിങ്ങളുടെ സന്തോഷമാണ്, പരിപാലിക്കുക. 7. അവൾ നിനക്ക് സന്തോഷിക്കാൻ ഉള്ളതാണ്, അവളെയും സന്തോഷിപ്പിക്കുക. 8. അവൾ നിന്റെ ജീവന്റെ ഭാഗമാണ് , വേദനിപ്പിക്കരുത്. 9. അവൾ സെക്സ് നു മാത്രം ഉള്ളതല്ല, പ്രശ്നങ്ങളിലും കൂടെ നിർത്തുക. 10. അവൾ നിന്റെ ശത്രു അല്ല, പ്രോത്സാഹിപ്പിക്കുക. 11.അവൾ ഒരു വനിതയാണ്, ബഹുമാനിക്കുക. 12. അവൾ നിന്റെ മാത്രമാണ്, താരതമ്യം പാടില്ല. 13. അവൾ ഒരു പളുങ്ക് പാത്രമാണ്, സൂക്ഷിച്ചു കൈകാര്യം ചെയ്യുക. 14. അവൾ ഒരു രാജ്ഞിയാണ്, ആഘോഷിക്കുക. 15. അവൾ ഒരു ഉപ്പുചാക്കല്ല , തല്ലരുത്. 16. അവൾ ഒരു കളിയല്ല, കളിയാക്കരുത്. 17.അവൾ നിന്നെ മാത്രം സ്നേഹിക്കുന്നവള ാണ്, പ്രശംസിക്കുക. 18. അവൾ വിഡ്ഢിയല്ല, അവളുടെ ഉപദേശം കേൾക്കുക. 19. അവൾ വേലക്കാരിയല്ല, ഇടക്കൊക്കെ അവളെ സഹായിക്കുക. 20.അവൾ നിന്റെ ഉത്തരവാദിത്വമാണ് . അത് നിറവേറ്റുക. 21. അവളാണ് നിനക്ക് പ്രധാനം, ആ സ്ഥാനം ആർക്കും നൽകരുത്. 22.അവൾക്ക് നിന്റെ സഹായം ആവശ്യമുണ്ട്, സഹായിക്കുക. 23.അവൾ വിലപ്പടിച്ചതാണ്, കൂടുതൽ മൂല്യം നീ നൽകുക. 24.അവൾ നിന്റെ കിരീടമാണ് . അവളെ ഒഴിവാക്കരുത്. 25. അവൾ ദൈവത്തിന്റെ സമ്മാനമാണ്, ഉത്തരം പറയാൻ നീ ബാധ്യസ്ഥനാണ്.

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫