കൊറേ കൊല്ലായി പറയാൻ തൊടങ്ങീട്ട്, അടുത്ത കൊല്ലൊക്കെ ആവുമ്പോഴേക്കും ബാവന്റേയും ഷാഹിറിന്റേം ഒക്കെ കല്യാണം കയ്യും, നിഷാദ് പണിക്ക് കേറും, ഷിയാബ് ഗൾഫിൽക്ക് പോവും, ലാസ്റ്റ് ടൂർ ആകും, എന്നൊക്കെ.... രണ്ടായിരത്തി പത്ത് വേൾഡ് കപ്പ് നടക്കുമ്പോ പറയാ "അടുത്ത വേൾഡ് കപ്പ് ആവുമ്പോത്തിനേക് കും എല്ലാരും ഓരോ വയിക്കാവും ന്ന്.. ലാസ്റ്റ് ടൂർ ആണോലെ, അയിനു ശേഷം 35 ലാസ്റ്റ് ടൂർ അടിച്ച്ക്ക്ണൂ ചെറുതും വലുതും ആയിക്കാണ്ട് കൊറേ എണ്ണം.. കല്യാണത്തിനു ബിളിച്ചാത്ത കോളേജ്ജിലെ ചങ്ങായിച്ചികൾക്ക് മൂന്നിൽ പഠിക്കണ ബല്യ മക്കളായി, പോത്ത് പോലെ ബൽപ്പം ബെച്ച ഞമ്മളാണെങ്കി മരുഭൂമി കെടന്ന് തൊയ്യലോട് തൊയ്യൽ.. ബാവയും ജാസിയും ഒരുമിച്ച് ഒരേ സ്ഥലത്ത് പണിക്ക് കേറിക്ക്ണൂ, അന്വർ മോനാണെകി ജിസാനിൽ കെടന്ന് പെടാപാട് പ്ര്ട്ടണൂ, ഷിയാബാണെകിലോ മ്മള ഫറോക്കങ്ങാടീൽ മൊബെയിൽ ഷോപ്പും തൊടങ്ങി, ബാസിത്ത് ഫ്രീക്കനൊക്കെ ഔട് ഓഫ് കേരളയാ ന്നാലും കഷ്ടപ്പാടിലാ , കൂട്ടത്തിലെ ബല്യ ചെറിയ മൻഷ്യൻ ഫറാൻ ഗൾഫിളെക്ക് വന്നിക്ക്ണൂ കൈച്ചലാവട്ടെ ഓൻ, മുത്ത് മണി സാബിത്ത് കുവൈറ്റിൽ പ്രവാസിക്കാൻ തൊടങ്ങി.. പ്രസവം അല്ലാട്ട പ്രവാസം മാറ്യാ സംഗതി മാറും.. ഫിരു മോൻ നാട്ടിലുണ്ട് നല്ലോരു ജോലിക്ക് കേറടേന്ന് ദു ആ ഇണ്ടെടാ... പൊരിഞ്ഞ ബെയിലത്ത് ഫുട്ബോൾ കളിച്ചാൻ പേട്ട ഗ്രൗൻഡിലേക്ക് ആദ്യായിട്ട് എറങ്ങിയ അന്ന് നെഞ്ചത്ത് ഇസ്ത്തിരിപെട്ടി വെച്ച മാതിരി ചൂട്, കെതച്ച കെതച്ച് സാസം മുട്ട്യപ്പൊ ഒന്ന് സാസം എടുക്കാൻ വേണ്ടി ആച്ചി മോനും ഞാനും നിഷാദും സൈഡായപളേക്കും കളി ഞമ്മൾ തോറ്റ്... കൂട്ടത്തിലെ ബയസ്സിനു മൂത്തവന്മാരെ പിന്നിലാക്കിക്കൊണ്ട് പ്രേമിച്ച് പെണ്ണിനെ കല്യാണൊം കയിച്ചാണ്ട് ജസീർ ഇങ്ങനെ ചിരിച്ച് നിക്കാ, നൗഷാദ് ന്റെ കല്യാണോം കയിഞ്ഞ് ഈ കൊല്ലെങ്കിലും ന്റത് ഇണ്ടാവോ ഉമ്മച്ച്യേ അടുത്ത് കൊല്ലം നേരാവും നേരാവും ന്ന് പറഞ്ഞ് തൊള്ളെൽ നോക്കി നിന്ന ന്റെ ചങ്ങായിമാരൊക്കെ ഓട്ടത്തിലാ, ശെരിയാവും, ശെരിയാവാണ്ട് ഏടെ പോവാനാ... ഇഞ്ഞ് നാട്ടിലേക്ക് വരണില്ലെ കുരിപ്പെ ന്ന് ചോയിക്കണ ചങ്ങായിമാരോട് ഇനിക് പറയാനുള്ളത് ന്താച്ചാൽ, ഏ വരണ കൊല്ലെങ്കിലും പുയാപ്ല ആവാൻ പോകണ മ്മള കൂട്ടത്തിലെ ആൾക്കാരെ ഒന്ന് ബഹുമാനിച്ചണേ.. കല്യാണം മൊടക്കാൻ നിക്കണ ആൾക്കാരെ ഞമ്മക്ക് ഇരുട്ടടി അടിക്കാ... ഇതൊക്കെ ആരാന്ന് ഇങ്ങളിപ്പം ആലോയിക്കണിണ്ടാവും, ഇവരാ ഞാൻ,ഞാൻ ഇവർ.. തിരിഞ്ഞില്ലെങ്കി ക്ലിയറാക്കിത്തരാ, അതായത് ന്റെ പൊരന്റെ അപ്പർത്തും ഇപ്പർത്തും പാർക്കണ ന്റെ ചങ്ങായിമാർ..ന്റെ സംബാദ്യം.. "ഇയ്യ് ഇത് ന്ത് ബിടലാണു ഷാഹിറേ " ന്ന് ചോയിക്കണോരോട് ഒന്നേ ഞമ്മക്ക് പറയാനുള്ളൂ ഇപ്പറഞ്ഞത് ഒരൊറ്റൊന്നും ഈ ഞാനന്ദ് മാറ്റി പറയൂല, കാരണേ ഞാൻ ബേയ്പ്പൂർ സുൽത്താന്റെ നാട്ടാരനാ, അയിനെക്കൊണ്ട് നമ്മൾ ഇവിടെ തന്നെ ഇണ്ടാവും ഇൻ ശ ആല്ലഹ്.. പക്ഷെ, ഇയിന്റെ എടേൽ ചങ്ക് കത്തണ കൊറേ ട്രാജഡി ഉണ്ട്ട്ടാ അതിപ്പം പറഞ്ഞ് ഇങ്ങളെ കൂടി ബെസമിപ്പിക്കണില്ല.. അപ്പൊ എന്താച്ചാൽ, കിബ്രും കുഫ്രും ഈബത്തും കുത്തിത്തിരിപ്പും ഇല്ലാത്ത ഒരു വർഷം ആവട്ടെവരണത് എന്ന് ആത്മാർഥത കുത്തി നിറച്ച് ആശംസിക്കുന്നു ***************** ഇനീം എയുതിക്കൊണ്ട് ഞമ്മളിവിടെ തന്നെ ഉണ്ടാവും ഇങ്ങളൊക്കെ ദു ആ വേണം Shihab Betalian MP Bazith Baazi Shafeeque Shan Muhammed Nishad Jazir Hash Jasi Farhan Ahammed Abdul Jaseer ഷാഹിർ കളത്തിങ്ങൽ

Comments

Popular posts from this blog

അമ്പൻ തൗഫീഖിൽ മൂത്തവർഹള്‌‌റ് മൗത്ത്‌ ഉദിത്തവർ❤❤ഇമ്മാലബാറണഞ്ഞവർഇസ്‌ലാമിൻ തേജസ്സാണവർ💙💙കശ്ഫ് കറാമത്തേറ്റിയെഹൈറായ ദീനിനെ പോറ്റിയെ❤❤മഷ്ഹൂറിൻ സക്തി പാറ്റിയെമജ്ദൂബ് അൻഹു റളിയള്ളാ💙💙മമ്പുറപ്പൂ മഖാമിലെ ❤❤മൗലാദവീല വാസിലെഇമ്പപ്പൂവായ ഖുത്ബൊലീസയ്യിദലവി റളിയള്ളാ💙💙

ചോണനുറുമ്പിനു വഴിയിൽ കാണും കല്ലൊരു പർവതമാകുന്നു🤗 ചെറിയൊരു തുമ്പ പൂച്ചെടി മാനം മുട്ടെ മാമര മാകുന്നു🤗 തൊട്ടാ വാടികൾ പിടി കിട്ടാത്തൊരു ഘോര വനാന്തരമാകുന്നു🤗 വെള്ളം കെട്ടി നിറുത്തിയ വയലോ🙄 വലിയൊരു സാഗരമായി തീരുന്നു എന്റെ 3 ആം ക്ലാസ്സിലെ മലയാള പുസ്തകത്തിലെ പദ്യമാണ്😃 ഓർമയുണ്ടോ👬👫