Skip to main content
ഒരു തെരുവ്.ഒരു ഭ്രാന്തൻ ഹലുവ തിന്നു.ശേഷം കൈ തെരുവിലെ ഒരു ഭിത്തിയിൽ ഉരച്ചു.ഭിത്തിയിൽ ഈച്ചകൾ നിറഞ്ഞു.ഈച്ചകളെ പിടിക്കാൻ ഒരു പല്ലി വന്നു.പല്ലിക്കു മേൽ ഒരു പൂച്ച ചാടി വീണു.ഒരു പട്ടി പൂച്ചയെ കടിച്ചു കുടഞ്ഞു.പൂച്ചയുടെ ഉടമ പട്ടിയെ തല്ലി.പട്ടിയുടെ ഉടമ പൂച്ചയുടെ ഉടമയെ തല്ലി.രണ്ടു പേരും പരസ്പ്പരം തല്ലി.ഇരു പക്ഷത്തും ആളുകൾ സംഘടിച്ചു.കൂട്ടത്തല്ല് തുടങ്ങി.ഇരു പക്ഷത്തും ആളുകൾ മുറിവേറ്റു വീണു.
അപ്പോൾ തെരുവിൽ ആ ഭ്രാന്തൻ പൊട്ടിച്ച്ചിരിക്കുകയായിരുന്നു.
...... ഈ ഭ്രാന്തനെ നമുക്ക് മതഭ്രാന്തനെന്നു വിളിക്കാം.ഈ ഹലുവയെ മതം എന്ന് വിളിക്കാം.രുചിയോടെ തിന്നോളൂ..പക്ഷെ ഭിത്തിയിൽ ഉരക്കരുത്.
Comments
Post a Comment